ചാത്തന്നൂർ: കോവിഡ് പ്രതിരോധവും ചികിത്സാ സൗകര്യമൊരുക്കലും നടത്തുന്ന സേവാഭാരതിയുടെ സന്നദ്ധ പ്രവർത്തനം പൂതക്കുളം ഗ്രാമപഞ്ചായത്ത് തടഞ്ഞുവെന്ന് ആരോപണം. ഗ്രാമപഞ്ചായത്തിലെ ബിജെപിക്കാരായ ഗ്രാമ പഞ്ചായത്തംഗങ്ങൾ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ വാഹനം തടഞ്ഞുവച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. സേവാഭാരതിയുടെ വാഹനങ്ങൾ സർവീസ് നിർത്തിവയ്ക്കണമെന്ന് പരവൂർ പോലീസ് അറിയിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. സെക്രട്ടറിയുടെ നിർദേശപ്രകാരമായിരുന്നു പോലീസ് നടപടി. അഞ്ചു വാഹനങ്ങളാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ പുതക്കുളം പഞ്ചായത്തിൽ സേവന സർവീസ് നടത്തുന്നത്. ഓഫീസും പ്രവർത്തിക്കുന്നുണ്ട്. വാഹനങ്ങൾ ഓടിക്കരുതെന്ന അറിയിപ്പു ലഭിച്ചതോടെയാണ് പഞ്ചായത്തംഗങ്ങളായ സജീഷ് മമുട്ടം, ആർഎസ് രാഖി, മഞ്ജുഷ സത്യശീലൻ എന്നിവരുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ ഒരുക്കങ്ങൾ വിലയിരുത്താൻ പുറപ്പെടുകയായിരുന്ന പഞ്ചായത്ത് സെക്രട്ടറി വി.ജി ഷീജയെ വാഹനത്തിന് മുന്നിൽ പ്ലക്കാർഡുകളുമായെത്തിയവർ തടഞ്ഞു. സെക്രട്ടറി രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു ആരോപണം. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത ശേഷം…
Read MoreDay: May 11, 2021
സത്യവും യാഥാര്‍ത്ഥ്യവും കഠിനമായി ബാധിക്കുന്നു…! കനിഹ
സത്യവും യാഥാര്‍ത്ഥ്യവും കഠിനമായി ബാധിക്കുന്നു.. കോവിഡ് ഒടുവില്‍ എനിക്കറിയാവുന്ന ആളുകളുടെ വലയത്തിലേക്ക് നുഴഞ്ഞുകയറി… അത് ഇനി ഞാന്‍ പത്രങ്ങളില്‍ കാണുന്ന സംഖ്യകളല്ല. സഹപ്രവര്‍ത്തകരുടെയും ഒപ്പം ഓര്‍മകള്‍ പങ്കിട്ടവരുടെയും ആര്‍ഐപി സന്ദേശങ്ങള്‍ കേട്ടുണരുന്നു. സ്കൂളില്‍ ഒപ്പം പഠിച്ചവരുടെയും കോളജ് സഹപാഠിയുടെയുമൊക്കെ വിയോഗം സുഹൃത്തുക്കളില്‍ നിന്നറിയുന്നു. പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തില്‍ അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു. -കനിഹ
Read Moreവേര്‍തിരിവില്ല! സീരിയലുകളിലേക്ക് ഇപ്പോഴും വിളിക്കുന്നുണ്ട്, പക്ഷേ… ഗായത്രി അരുണ്‍ പറയുന്നു…
സീരിയലുകളിലേക്ക് ഇപ്പോഴും വിളിക്കുന്നുണ്ട്. പരസ്പരത്തിന് ശേഷം ഒരുപാട് സീരിയലുകളിലേക്ക് വിളിച്ചു. തേടിവന്ന കഥാപാത്രങ്ങള്‍ അത്ര ആകര്‍ഷകമായി തോന്നാത്തതിനാലാണ് അതൊന്നും ഞാന്‍ ചെയ്യാത്തത്. സിനിമയെന്നോ സീരിയലെന്നോ ഉളള വേര്‍തിരിവൊന്നും എനിക്കില്ല. ചെയ്യുന്ന കഥാപാത്രങ്ങള്‍ നല്ലതായിരിക്കണമെന്നേയുളളൂ. മമ്മൂക്ക ഉള്‍പ്പെടെ ഒരുപാട് താരങ്ങളുളള സിനിമയായിരുന്നു വണ്‍. എല്ലാവരുമായും എനിക്ക് കോമ്പിനോഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും അത്രയും വലിയ ഒരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം. -ഗായത്രി അരുണ്‍
Read Moreഗൗരിയമ്മയുടെ സംസ്കാരം വൈകിട്ട് ആറിന് ആലപ്പുഴ വലിയചുടുകാട്ടിൽ
ആലപ്പുഴ: കെ.ആർ ഗൗരിയമ്മയുടെ സംസ്കാരം വൈകിട്ട് ആറിന് ആലപ്പുഴ വലിയചുടുകാട്ടില്‍ നടക്കും. നിലവിൽ ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പൊതുദർശനം. പാസ് ലഭിച്ച മൂന്നൂറോളം പേരാണ് ആദരാജ്ഞലി അർപ്പിക്കുക. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ നടപടികൾ നിയന്ത്രിക്കാൻ ചീഫ് സെക്രട്ടറി നിർദേശവും നൽകി.
Read Moreകോവിഡ് രോഗികളുമായെത്തി ക്രൂചേഞ്ചിംഗ്! വിഴിഞ്ഞത്ത് കപ്പൽ തടഞ്ഞിട്ടു; ചിലകാര്യങ്ങള്‍ കപ്പൽ ഏജൻസി മറച്ച് വച്ചതായും ബന്ധപ്പെവർ
വിഴിഞ്ഞം: കോവിഡ് രോഗികളുമായെത്തി ക്രൂചേഞ്ചിംഗ് നടത്തിയ ശേഷം തീരംവിടാൻ പോയ ചരക്ക് കപ്പലിനെ രാത്രിയിൽ അധികൃതർ തടഞ്ഞിട്ടു. യാത്രക്കിടയിൽ മരണമടഞ്ഞ തൊഴിലാളിയുടെ മൃതദേഹം ഗുജറാത്തിലെ ന്യൂ മാംഗ്ലൂർ തുറമുഖത്തിറക്കിയ കാര്യവും കപ്പൽ ഏജൻസി മറച്ച് വച്ചതായും ബന്ധപ്പെവർ പറയുന്നു. ഗുജറാത്തിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയായിരുന്ന സാൻ മാർഗ് സോംഗ് വേഡ് എന്ന ചരക്ക് കപ്പലിനെയാണ് തടഞ്ഞിടാൻ ഉന്നതങ്ങളിൽ നിന്നുള്ള അടിയന്തിര ഇടപെടൽ ഉണ്ടായത്.കഴിഞ്ഞ അഞ്ചിനാണ് തൊഴിലാളികളെ കയറ്റാനും ഇറക്കാനുമായി കപ്പൽ വിഴിഞ്ഞം പുറം കടലിൽ നങ്കൂരമിട്ടത്. യാത്രക്കിടയിൽ ആരോഗ്യ പ്രശ്നമുള്ള തൊഴിലാളികൾകപ്പലിൽ ഉണ്ടെന്നും അവരെ വിഴിഞ്ഞത്ത് കോവിഡ് ടെസ്റ്റ് നടത്താൻ അനുവദിക്കണമെന്നുള്ള കപ്പലധികൃതരുടെ ആവശ്യം മാനിച്ച ബന്ധപ്പെട്ട ഏജൻസികൾ ക്രൂ ചേഞ്ചിംഗിന് അടിയന്തിര അനുമതിയും നൽകി. ആദ്യ ദിവസം പുറത്തിറങ്ങിയ നാല് പേർക്ക് കോവിഡുള്ളതായി പരിശോധനയിൽ തെളിഞ്ഞു.ഇതിന് ശേഷം കപ്പലിൽ ഉണ്ടായിരുന്ന എല്ലാവരെയും പരിശോധനക്ക് വിധേയമാക്കി. ഫലം…
Read Moreകോവിഡ് കാലത്ത് ബോധവത്കരണവുമായി പാമ്പാട്ടിയും കാലനും എത്തി! പാമ്പ് ചാടിപ്പോയി, പാമ്പിനെ പിടിച്ചിട്ടേ പോകാവൂ എന്ന പേരിൽ നാട്ടുകാരും; ഒടുവില്‍…
പാലോട ്: കോവിഡ് കാലത്ത് ബോധവത്കരണവുമായി പാമ്പാട്ടിയും കാലനും എത്തി.മുറുക്കാൻ കടയിൽ വെള്ളം കുടിയ്ക്കാൻ എന്ന രീതിയിൽ എത്തുന്ന പാമ്പാട്ടിയുടെ കൈയിൽ നിന്ന് ചാടിപ്പോയ പാമ്പിനെക്കണ്ട് കടക്കാരൻ പേടിക്കുന്നു. പാമ്പിനെ പിടിച്ചിട്ടേ പോകാവൂ എന്ന പേരിൽ നാട്ടുകാരും രംഗത്ത് വരുന്നു.തമിഴ് കലർന്ന വർത്തമാനവുമായി പാമ്പിനെ പിടിക്കാൻ മടി കാണിച്ച പാമ്പാട്ടിയെ തല്ലാൻ നാട്ടുകാർ ഒരുങ്ങുന്നു. സംഭവസ്ഥലത്ത് ആരോഗ്യ പ്രവർത്തകർ എത്തി കൂട്ടം കൂടിയവരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കോവിഡ് കാലത്ത് ഒത്തുചേരൽ പാടില്ലന്ന നിലപാട് ലംഘിച്ചെത്തിയവർക്ക് ബോധവത്കരണമായി ഞാറനീലിയിലെ സർക്കാറിന്റെ ഷൂട്ടിംഗ് . തുടർന്ന് നന്ദിയോട് വച്ച് കാലന്റെയും ചിത്രഗുപ്തന്റെയും വേഷത്തിൽ എത്തിയ സംഘം മാസ്ക്ക് വയ്ക്കാത്തവരെ യമപുരിയിലേയ്ക്ക് കൊണ്ടു പോയ വിഷയമാണ് ബോധവത്കരണത്തിന്റെ ഭാഗമായി ചെയ്തത്. സാമൂഹ്യ സുരക്ഷാ മിഷന്റെ കോവിഡ് അവബോധ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് നന്ദിയോട്, ഞാറനീലി, കാലൻ കാവ് ഭാഗങ്ങളിൽ ചിത്രീകരണം നടന്നത്. സിഡിറ്റാണ്…
Read Moreകോവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികള്‍ ഇന്റലിജന്‍സ് “വലയത്തില്‍’; രഹസ്യാന്വേഷണ വിഭാഗം ആശുപത്രികളുടെ പട്ടിക തയാറാക്കുന്നു; പരാതിക്കാരില്ലെങ്കിലും നടപടിക്ക് സാധ്യത
കെ. ഷിന്റുലാല്‍ കോഴിക്കോട് : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കും. സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നുണ്ടോയെന്നാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. ഈടാക്കുന്ന നിരക്കുകള്‍ ആശുപത്രി വെബ്സൈറ്റുകളിലും ആശുപത്രിയിലും പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യം പൂര്‍ണമായും നടപ്പാക്കുന്നുണ്ടോയെന്നും ഇന്റലിജന്‍സ് പരിശോധിക്കും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവിയ്ക്ക് കൈമാറും. തുടര്‍ന്ന് സര്‍ക്കാറിലേക്കും കൈമാറും. നിരക്കുകൾ പരിശോധനയ്ക്ക്തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ , കോഴിക്കോട് റേഞ്ചുകളിലെ എസ്പിമാരുടെ മേല്‍നോട്ടത്തില്‍ 17 ഡിറ്റാച്ച്മെന്റുകളിലുള്ള ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് ഈടാക്കുന്ന നിരക്കുകളെ കുറിച്ച് അന്വേഷിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഓരോ റേഞ്ചിന് കീഴിലുമുള്ള കോവിഡ് ആശുപത്രികളുടെ പട്ടിക തയാറാക്കി. ഈ ആശുപത്രികളില്‍ എത്ര കോവിഡ് രോഗികള്‍ ചികിത്സിക്കുന്നുണ്ടെന്നും ഓരോ രോഗിയില്‍ നിന്നും ഈടാക്കുന്ന തുക സംബന്ധിച്ചും വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം . രോഗിയും അവരുടെ കൂട്ടിരിപ്പുകാരും നല്കുന്ന…
Read Moreകോവിഡ് വ്യാപനം രൂക്ഷമാകുന്നതോടൊപ്പം പത്തനംതിട്ടയിൽ ഓക്സിജന്‍ ആവശ്യകതയേറുന്നു; ഒഴിവുള്ളത് 20 ശതമാനം കിടക്കകള്‍
പത്തനംതിട്ട: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ ഓക്സിജന്‍ സഹായത്തോടെയുള്ള ചികിത്സയില്‍ 80 ശതമാനം കിടക്കകളും നിറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആശുപത്രികളില്‍ നോണ്‍ ഐസിയു വിഭാഗത്തില്‍ 393 കിടക്കകളാണ് ഓക്സിജന്‍ സൗകര്യമുള്ളത്. ഇതില്‍ 79 കിടക്കകള്‍ മാത്രമാണ് ഇന്നു രാവിലെ ഒഴിവുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 25 കിടക്കകളേ ഒഴിവുള്ളൂ. ഓക്സിജന്‍ സഹായത്തോടെ ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം ഇന്നലെ രാത്രി കൂടിയതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സിലിണ്ടറുകളുടെ ക്ഷാമം ഉണ്ടാകുമോയെന്ന ആശങ്കയില്‍ സ്വകാര്യ ആശുപത്രികളിലെ ഓക്സിജന്‍ സംവിധാനമുള്ള മുറികളിലേക്ക് ചിലരെയൊക്കെ മാറ്റേണ്ടിവന്നു. ഐസിയുവില്‍ 214 കിടക്കകളില്‍ 51 എണ്ണം ഒഴിവുണ്ട്. 95 വെന്റിലേറ്ററുകളില്‍ 65 എണ്ണവും ഒഴിവുണ്ട്. രണ്ട് കോവിഡ് ആശുപത്രികളിലായി ഏഴുപേരെ മാത്രമേ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുള്ളൂ. 24 ഐസിയു കിടക്കകള്‍ ഒഴിവുമുണ്ട്.. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ മേഖലയില്‍ ജില്ലയ്ക്ക് ആകെയുള്ള ഐസിയു ആംബുലന്‍സുകള്‍ മൂന്നെണ്ണം…
Read Moreഭര്‍ത്താവ് വെള്ളത്തിനായി യാചിച്ചെങ്കിലും ആരും നല്‍കിയില്ല ! ആ അറ്റന്‍ഡര്‍ എന്റെ ദുപ്പട്ട വലിച്ചുമാറ്റി അരക്കെട്ടില്‍ കൈവച്ചു കൊണ്ട് ചിരിച്ചു; ആശുപത്രിയില്‍ നേരിട്ട അതിക്രമം വെളിപ്പെടുത്തി യുവതി…
കോവിഡ് ബാധിച്ച ഭര്‍ത്താവിന്റെ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ വച്ചുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി യുവതി. ഹിഹാറിലെ മൂന്ന് ആശുപത്രികളില്‍നിന്ന് നേരിട്ട ദുരനുഭവങ്ങളാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി പറയുന്നത്. ആശുപത്രി വാര്‍ഡില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നും യുവതി ആരോപിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥയാണ് തന്റെ ഭര്‍ത്താവിന്റെ ജീവനെടുത്തതെന്നും യുവതി പറയുന്നു. ഡോക്ടര്‍മാരും ജീവനക്കാരും മതിയായ പരിചരണം നല്കാന് തയ്യാറായില്ലെന്നും മണ്ണും ചെളിയും നിറഞ്ഞ കിടക്കവിരിയിലാണ് അദ്ദേഹത്തെ കിടത്തിയതെന്നും ഇവര്‍ പറയുന്നു. ഉയര്‍ന്നവില നല്കി വാങ്ങിയ റെംഡെസിവിര്‍ ഇന്‍ജക്ഷന്റെ പകുതിയോളം ജീവനക്കാരുടെ അശ്രദ്ധകാരണം നഷ്ടമായെന്നും യുവതി ആരോപിച്ചു. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ… ഞാനും എന്റെ ഭര്‍ത്താവും നോയിഡയിലാണ് താമസിച്ചിരുന്നത്. ഹോളി ആഘോഷത്തിനായാണ് ഞങ്ങള്‍ ബിഹാറിലെത്തിയത്. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന ഒരു ചടങ്ങായിരുന്നു അത്. ഏപ്രില്‍ ഒമ്പതാം തീയതിയാണ് ഭര്‍ത്താവിന് സുഖമില്ലാതായത്. രണ്ട് തവണ ഞങ്ങള്‍ കോവിഡ് പരിശോധന നടത്തിയെങ്കിലും അത് നെഗറ്റീവായിരുന്നു. തുടര്‍ന്ന്…
Read Moreമെഴുവേലി ഗ്രാമത്തിന്റെ വികസനത്തിനു കൈയൊപ്പു ചാര്‍ത്തിയത് ഗൗരിയമ്മ; മെഴുവേലിയുമായുള്ള ആത്മബന്ധത്തിന് പിന്നിലെ കഥയിങ്ങനെ…
കോഴഞ്ചേരി: മെഴുവേലിയെന്ന കാര്‍ഷിക ഗ്രാമത്തിന്റെ വികസനത്തിനു കൈയൊപ്പ് ചാര്‍ത്താന്‍ കെ.ആര്. ഗൗരിയമ്മയ്ക്ക് എന്നും താത്പര്യമായിരുന്നു. മെഴുവേലിയോടു ഗൗരിയമ്മയുടെ മനസില്‍ ഉണ്ടായ ആത്മബന്ധമാണ് ഇതിനു കാരണമെന്ന് മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ അനുസ്മരിക്കുന്നു. ഒരുകാലത്ത് വികസനം എത്തപ്പെടാതെ കിടുന്ന മെഴുവേലിയില്‍ ടാര്‍ റോഡുകളും കെഎസ്ആര്‍ടിസി ബസുകളും എത്തിച്ച് അടിസ്ഥാന സൗകര്യമൊരുക്കിയത് ഗൗരിയമ്മയുടെ ഇടപെടലിലാണ്. തന്റെ സഹോദരി കെ.ആര്. ഗോമതിയമ്മയെ മെഴുവേലിയിലേക്ക് വിവാഹം ചെയ്ത് അയച്ചതു മുതലാണ് ഈ ഗ്രാമത്തോട് അവരുടെ ഉള്ളില്‍ അറിഞ്ഞോ അറിയാതെയോ ഒരു പ്രത്യേക സ്നേഹം ഉടലെടുത്തത്. മെഴുവേലി സ്വദേശി പി.എന്‍. ചന്ദ്രസേനനായിരുന്നു സഹോദരീഭര്‍ത്താവ്.1967 ലും 70 ലും ഇദ്ദേഹം ആറന്മുള മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധികരിച്ചിരുന്നു സരസകവി മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ സ്മൃതി മണ്ഡപമായ മൂലൂര്‍ സ്മാരകത്തിന് സര്‍ക്കാരില്‍ നിന്നു ശ്രദ്ധ ഉണ്ടായതും ഗൗരിയമ്മയുടെ ഇടപെടല്‍ കൊണ്ടാണ്. താന്‍ കൈകാര്യം ചെയ്ത എല്ലാം വകുപ്പുകളില്‍…
Read More