ജോലിക്കിടെ ഷോക്കേറ്റ് അപകടം പറ്റി കിടപ്പിലായ ലൈന്‍മാനെ അഞ്ച് വര്‍ഷത്തിനുശേഷം ജോലിയില്‍ തിരികെ എടുത്ത് കെഎസ്ഇബി. 2010 ഡിസംബര്‍ 15നാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ തോപ്പുവെളി വീട്ടില്‍ കൊച്ചുകുട്ടന് ഷോക്കേറ്റുവീണത്. പാണകുന്നത്ത് വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടയിലായിരുന്നു അപകടം. 10 വര്‍ഷത്തിലേറെയായി ഒരേ കിടപ്പാണ് ഇപ്പോള്‍ 52 വയസായ കൊച്ചുകുട്ടന്. ഇതോടെ ഭാര്യയും മകനും മകളും ഉള്‍പ്പെടുന്ന ഒരു കുടുംബം മുഴുവന്‍ ഇരുട്ടിലായി. അബോധാവസ്ഥയിലായിരുന്ന കൊച്ചുകുട്ടന് 18 ദിവസം വെന്റിലേറ്ററിലും രണ്ട് മാസം ആശുപത്രിചികിത്സയിലും കഴിഞ്ഞശേഷമാണ് വീട്ടിലെത്തിയത്. ട്യൂബിലൂടെയാണ് ആഹാരം നല്‍കുന്നത്. ഇതിനിടയില്‍ രക്താര്‍ബുദവും ബാധിച്ചു. ചികിത്സയും മറ്റുമായി നാലുവര്‍ഷം കഴിഞ്ഞതോടെ ഇനിയൊരിക്കലും കൊച്ചുകുട്ടന് ജീവിതത്തിലേക്കും ജോലിയിലേക്കും തിരിച്ചുവരാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ആദ്യം അവശത അവധി നല്‍കിയെങ്കിലും പിന്നീടത് വേതനമില്ലാത്ത അവധിയായി മാറി. ഇതോടെ സഹപ്രവര്‍ത്തകര്‍ ഇടപെട്ട് 2015ല്‍ സര്‍വീസില്‍ നിന്ന് ആകസ്മിക വിരമിക്കലായി കണക്കാക്കി…
Read MoreDay: May 11, 2021
ഒന്നുകിൽ 8 വയസ് മുതൽ പറ്റിച്ചു തുടങ്ങി, അല്ലെങ്കിൽ ഒന്നാന്തരം തള്ള്..! ഇനി നമുക്ക് ചില കണക്കുകൾ നോക്കാം….
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടടെ പഴയ ട്വീറ്റുകൾ അദേഹത്തെ തിരിഞ്ഞുകൊത്തുന്ന സംഭവം പുതിയതല്ല. എന്നാൽ നേരത്തെ വൈറലായ മോദിയുടെ ഒരു ട്വീറ്റാണ് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തന്റെ എട്ടാമത്തെ വയസിൽ രണ്ടു രൂപയ്ക്ക് ചായ വിറ്റിരുന്നുവെന്ന മോദിയുടെ ട്വീറ്റാണ് വീണ്ടും വൈറലാകുന്നത്. 1950-ൽ ഒരു ഗ്രാം സ്വർണത്തിന് ആറു രൂപയായിരുന്നെന്നും ഒന്നുകിൽ മോദി എട്ടാമത്തെ വയസുമുതൽ ആളുകളെ പറ്റിച്ചു തുടങ്ങിയെന്നും അല്ലെങ്കിൽ ഒന്നാന്തരം തള്ളാണെന്നുമാണ് കുറിപ്പ്. ദിവസേനയുള്ള ഇന്ധന വില വർദ്ധനവിന്റെയും വാക്സിന്റെ വില നിർണയത്തിന്റെയും പശ്ചാത്തലത്തിലാണ് പഴയ കുറിപ്പ് വീണ്ടും വൈറലാകുന്നത്.പോസ്റ്റിന്റെ പൂർണരൂപം മോഡിജിയുടെ ഒരു ട്വീറ്റ് ആണ് താഴെ… തന്റെ എട്ടാം വയസ്സിൽ ചായ വിറ്റ ചരിത്രമാണ് നമ്മുടെ പ്രധാന മന്ത്രി വെച്ച് കീച്ചിയത്, ഒരു കപ്പ് ചായക്ക് 2 രൂപ എന്ന്. 💢 ഇനി നമുക്ക് ചില കണക്കുകൾ നോക്കാം.👉 മോഡിയുടെ പ്രായം…
Read Moreപോലീസിനൊപ്പം വാഹന പരിശോധന നടത്താൻ ഒരു സംഘടനയ്ക്കും അനുവാദമില്ല; മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്ന ചില കാരണങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വാഹന പരിശോധന നടത്താൻ ഒരു സംഘടനക്കും അനുവാദമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്ട് പോലീസിനൊപ്പം ചേർന്ന് വാഹന സേവാഭാരതി പ്രവർത്തകർ പരിശോധന നടത്തിയ കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു സന്നദ്ധ സംഘടനക്കും ഔദ്യോഗിക സംവിധാനത്തോടൊപ്പം നിന്ന് ഇങ്ങനെ പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാട്ടിൽ സന്നദ്ധ സംഘടനകൾ ഒരുപാടുണ്ട്. സർക്കാർ തന്നെ അവരെ ക്ഷണിച്ച് സന്നദ്ധസേന രൂപീകരിച്ചിട്ടുണ്ട്. ആ അംഗങ്ങൾക്ക് മാത്രമാണ് ഇതിനോടൊപ്പം പ്രവർത്തിക്കാനുള്ള അനുമതി. പോലീസ് വിവിധ സ്ഥലങ്ങളിൽ സേനയോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള വൊളന്റിയർമാരെ കഴിഞ്ഞ തവണയും നിയോഗിച്ചിട്ടുണ്ട്. അത് ഏതെങ്കിലും സന്നദ്ധ സേനയിൽ പെട്ടവരല്ല. സമൂഹത്തിൽ നിന്ന് സന്നദ്ധരായി മുന്നോട്ട് വരുന്നവരാണ്. അവർക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ സംഘടനകളുമായി ബന്ധമോ ഉണ്ടെങ്കിൽ, അതൊന്നും പ്രദർശിപ്പിച്ച് കൊണ്ട് ഈ പ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കാനാവില്ല.അത്തരത്തിലുള്ള ഒരു കാര്യവും പ്രോത്സാഹിപ്പിക്കില്ല-മുഖ്യമന്ത്രി…
Read Moreവിശ്വാസം അതല്ലേ എല്ലാം! കൊറോണ വൈറസിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫ്ളെക്സ്; പിന്നിൽ ഒരു കാരണവുമുണ്ട്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ഇപ്പോൾ ഒരു ഫ്ലക്സാണ്. ഒരു ഫ്ലെക്സിലെന്താണ് കാര്യമെന്നാവും നിങ്ങൾ ചിന്തിക്കുന്നത്. കൊറോണ വൈറസിന്റെ പേര് മാറ്റണമെന്നാണ് ഫ്ലെക്സിലെ ആവശ്യം. പേര് മാറ്റണമെന്ന് പറയുന്നതിന് പിന്നിൽ ഒരു കാരണവുമുണ്ട്. പേരുമാറ്റുന്നതോടെ കൊറോണ ഈ ലോകത്തുനിന്ന് പോകുമത്രേ. ആന്ധ്രപ്രദേശിലെ അനന്തപുരം സ്വദേശിയായ ആനന്ദ് റാവുവാണ് ഫ്ലെക്സിന് പിന്നിൽ. സംഖ്യാ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയാണ് ആനന്ദ് റാവുവിന്റെ ആവശ്യം. CARONAA, COVVIYD-19 എന്നിങ്ങനെ പേരുകള്‍ മാറ്റണമെന്നാണ് ഇയാൾ പറയുന്നത്. ഇങ്ങനെ എഴുതിയ ബോർഡുകൾ വീടിനു വെളിയിലും പൊതു സ്ഥലത്തും പ്രദർശിപ്പിക്കണം. അതോടെ അനന്തപുരം ജില്ലയിൽ നിന്നു മാത്രമല്ല ലോകത്തു നിന്നു തന്നെ കൊറോണ പോകുമത്രേ. ഇയാളുടെ ചിത്രവും മൊബൈൽ നമ്പറും ഫ്ലെക്സിലുണ്ട്. ജുഡീഷ്യൽ ഡിപ്പാർട്മെന്റിൽ സ്റ്റൈനോഗ്രാഫറായി ജോലി ചെയ്യുകയാണെന്നും കുറിച്ചിട്ടുണ്ട്. ആരോഗ്യം, സാമ്പത്തികം, ദാമ്പത്യം, വിവാഹം തുടങ്ങി ഏതു പ്രശ്നത്തിനും പരിഹാരം കാണുമെന്നും ഫ്ലക്സിലുണ്ട്. ഫ്ലെക്സ് ഏതായാലും…
Read More‘ആടുജീവിത’ത്തിനെതിരേ കോപ്പിയടി ആരോപണം! പ്രതികരിക്കാതെ ബെന്യാമിൻ
കോട്ടയം: നോവലിസ്റ്റ് ബെന്യാമിനെതിരേ കോപ്പിയടി ആരോപണം. 2008 ൽ പുറത്തിറങ്ങിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലെ മരുഭൂമിയുടെ വിവരണത്തിൽ രണ്ടു ഖണ്ഡികകൾ എഴുത്തുകാരൻ മസൂദ് അസദ് രചിച്ച റോഡ് ടു മെക്ക എന്ന ഗ്രന്ഥത്തിൽ നിന്ന് കൂട്ടിച്ചേർത്തതാണെന്ന ആരോപണവുമായി ചിലർ സോഷ്യൽമീഡിയയിലെത്തി. റോഡ് ടു മക്ക, മക്കയിലേക്കുള്ള പാത എന്ന പേരിൽ പ്രഫ. എം. എൻ. കാരശേരി മലയാളത്തിലേക്കു വിവർത്തനം ചെയ്തിരുന്നു. രണ്ടു മൂന്നു വർഷങ്ങൾക്കു മുന്‍പ് ബെന്യാമിനെതിരേ ഇതേ ആരോപണം ചിലർ ഉയർത്തിയിരുന്നു. എന്നാൽ, ബെന്യാമിൻ കോപ്പിയടിച്ചു എന്നു തനിക്ക് തോന്നിയിട്ടില്ലെന്ന് എം.എൻ. കാരശേരി പറഞ്ഞു. ബെന്യാമിൻ ആരോപണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Read Moreഎഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു
തൃശൂർ: എഴുത്തുകാരനും നടനുമായ മാടന്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. തൃശൂരിലെ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം. എഴുത്തുകാരനായും നടനായും തിളങ്ങിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഭ്രഷ്ട്, അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്. കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000ൽ ഇദ്ദേഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു. പോത്തൻവാവ, വടക്കുംനാഥൻ, ആറാംതമ്പുരാൻ അശ്വത്ഥാമാവ്, പൈതൃകം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 2001ൽ കൊടുങ്ങല്ലൂരിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിൽ പരാജയപ്പെട്ടിരുന്നു.
Read Moreഓക്സിജൻ നിറയ്ക്കാൻ അഞ്ച് മിനിറ്റ് വൈകി; പകരം നൽകേണ്ടി വന്നത് 11 ജീവനുകൾ; സംഭവത്തെക്കുറിച്ച് കളക്ടര്‍ പറയുന്നത് ഇങ്ങനെ…
തിരുപ്പതി: രാജ്യത്ത് ഓക്സിജൻ കിട്ടാതെ 11 കോവിഡ് രോഗികൾ കൂടി മരിച്ചു. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് ദാരുണ സംഭവം. തിരുപ്പതിയിലുള്ള റുയ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ രോഗികളാണ് മരിച്ചത്. ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ അഞ്ച് മിനിറ്റ് വൈകിയതാണ് ഈ ദാരുണ സംഭവത്തിന് കാരണമായത്. ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ വൈകിയതുമൂലം മർദ്ദം കുറഞ്ഞതാണ് രോഗികളുടെ മരണത്തിനിടയാക്കിയത്. ഓക്സിജൻ വിതരണം അഞ്ച് മിനിറ്റിനുള്ളിൽ പുനസ്ഥാപിക്കാൻ സാധിച്ചതുമൂലം കൂടുതൽ അപകടങ്ങൾ ഒഴിവായതായി അധികൃതർ അറിയിച്ചു. 30 ഡോക്ടർമാരെ ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റി രോഗികൾക്ക് വേണ്ട ചികിത്സ നൽകിയെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം ഓക്സിജൻ ദൗർലഭ്യം ഇല്ലെന്നും വേണ്ടത്ര വിതരണം നടക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു. റുയ ആശുപത്രിയിലെ ഐസിയുവിൽ 700 കോവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 300 കോവിഡ് രോഗികൾ വാർഡുകളിലും ചികിത്സയിലുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി വൈ.എസ്. ജഗമോഹൻ റെഡ്ഡി ദുഃഖം…
Read Moreഗൗരിയമ്മയുള്ള കാലത്ത് ജീവിച്ചുവെന്നത് ഏത് മലയാളിക്കും അഭിമാനം;ആധുനിക കേരളത്തിന്റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേതെന്നും മുഖ്യമന്ത്രി സ്മരിച്ചു. ഇങ്ങനെയൊരാള്‍ നമുക്കുണ്ടായിരുന്നു എന്നതു നമ്മുടെ വലിയ ധന്യതയാണ്. ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞു എന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ… സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആര്. ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും…
Read Moreപ്രണയങ്ങൾ ഉറങ്ങുന്ന കളത്തിപ്പറമ്പില്‍ വീട്! ആ ചില്ലിട്ട ചിത്രങ്ങൾ…
ആലപ്പുഴ: ആലപ്പുഴ ചാത്തനാട്ടെ കളത്തിപ്പറമ്പില്‍ വീട്ടില്‍ ഓര്‍മകളുടെ തിരയിളക്കം മാത്രം. കേരളരാഷ്ട്രീയത്തില്‍ ആഘോഷിക്കപ്പട്ട രണ്ട് കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രണയ പരിലാളനകള്‍ ഏറ്റുവാങ്ങിയ വീട്-ആദ്യമന്ത്രിസഭയിലെ ദമ്പതികള്‍ മുന്‍ മന്ത്രിമാരായ ടി.വി. തോമസും കെ.ആർ. ഗൗരിയമ്മയും താമസിച്ച കളത്തിപ്പറമ്പില്‍ വീട്ടിലെ ആരവം നിലച്ചു. ദിവസങ്ങള്‍ക്കു മുമ്പാണ് വാര്‍ധക്യത്തിന്റെ അവശതകള്‍ മൂലം ഇവിടുത്തെ താമസത്തിനു തിരശീലയിട്ടു ഗൗരിയമ്മ തലസ്ഥാനത്തേക്കു യാത്രയായതും. ആ ചില്ലിട്ട ചിത്രങ്ങൾ ടി.വി തോമസിന്റെ മരണശേഷവും അദ്ദേഹത്തിന്റെ ഓര്‍മകള്‍ ശേഷിക്കുന്ന ഈ വീട്ടിലായിരുന്നു ഗൗരിയമ്മയുടെ ജീവിതം. പാര്‍ട്ടിയിലും ജീവിതത്തിലും വേര്‍പിരിഞ്ഞിട്ടും വീട്ടിലെ ഭിത്തിയില്‍ ടിവിയുടെ ചില്ലിട്ട ചിത്രങ്ങള്‍ ധാരാളമുണ്ടായിരുന്നു. പിതാവ് വാങ്ങി നല്കിയ വീട് ഗൗരിയമ്മയ്ക്ക് നല്കി ടി.വി. വാടക വീട്ടിലേക്കു മാറുകയായിരുന്നു. ടി.വി. തോമസിന്റെ പിതാവും ഭൂപ്രഭുവുമായിരുന്ന ടി.സി. വര്‍ഗീസ്, ചാണ്ടി വക്കീലിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ചാത്തനാട്ടിലെ വീടും പറമ്പും വാങ്ങി മകനു നല്‍കുകയായിരുന്നു. പിതാവിന്റെ…
Read Moreകരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍ അവള് ഭദ്രകാളി..! ഗൗരിയമ്മയെന്ന രാഷ്ട്രീയ മുത്തശ്ശിയുടെ ജീവിതത്തിലൂടെ…
ആലപ്പുഴ: വനിതകളുടെ രാഷ്ട്രീയ പ്രവേശം സജീവ ചര്‍ച്ചയായിട്ടുള്ള ഈ കാലഘട്ടത്തിനു മുന്നില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന പേരൊന്നേയുണ്ടായിട്ടുള്ളൂ-കെ.ആർ. ഗൗരിയമ്മ. പ്രശസ്ത കവിയും നടനുമൊക്കെയായ ബാലചന്ദ്രന് ചുള്ളിക്കാട് ഗൗരിയെന്ന തന്റെ കവിതയില്‍ പറഞ്ഞതു പോലെ ‘കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍ അവള് ഭദ്രകാളി… ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു’-ഒരു നൂറ്റാണ്ടിലെ വനിതകളുടെ ശബ്ദവും പ്രചോദനവുമൊക്കെയായിരുന്നു അവർ. സ്വാതന്ത്ര്യാനന്തര കാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണായകസ്വാധീനം ചെലുത്താന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍, ആദ്യ ഈഴവ നിയമവിദ്യാര്‍ഥിനി, ആദ്യ വനിതാമന്ത്രി, ആദ്യ മന്ത്രിസഭയിലെ ശേഷിച്ചിരുന്ന ഏക അംഗം, ഏറ്റവും കൂടുതല്‍കാലം നിയമസഭാംഗമായ ആൾ(16,832 ദിവസം)-വിശേഷണങ്ങള്‍ ഏറെയായിരുന്നു കേരള രാഷ്ട്രീയത്തിലെ ഈ പെണ്‍സിംഹത്തിന്. 2016ലെ തെരഞ്ഞെടുപ്പു മുതല്‍ മത്സരരംഗത്തുനിന്നു മാറി നിന്ന, ഗൗരിയമ്മയെ പരാമര്‍ശിക്കാതെ കേരളത്തിലെ ഒരുതെരഞ്ഞെടുപ്പും ഇതുവരെ മുന്നോട്ടുപോയിട്ടില്ലെന്നതും ചരിത്രം. നഷ്ടമായ കസേര മുഖ്യമന്ത്രി…
Read More