‘ആ​ര് ചാ​മ്പ്യ​നാ​യാ​ലും ഞാ​ന​ത് ആ​സ്വ​ദി​ക്കും’; അർജന്‍റീന നേടിയാൽ സന്തോഷിക്കാനാവില്ലെന്ന് റൊ​ണാ​ൾ​ഡോ ന​സാ​രി​യോ


ദോ​ഹ: ഖ​ത്ത​ർ ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് ക്ലൈ​മാ​ക്സി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. അർജന്‍റീന ആ​രാ​ധ​ക​രേ​റെ​യും ല​യ​ണ​ൽ മെ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീമിന്‍റെ കി​രീ​ട​ധാ​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ അ​ർ​ജ​ന്‍റീ​ന കി​രീ​ടം ഉ​യ​ർ​ത്തു​ന്ന​ത് അ​ത്ര സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മ​ല്ലെ​ന്നാ​ണ് ബ്ര​സീ​ലി​യ​ൻ ഇ​തി​ഹാ​സം റൊ​ണാ​ൾ​ഡോ ന​സാ​രി​യോ പ​റ​യു​ന്ന​ത്.

ലോ​ക​ക​പ്പി​ൽ ശേ​ഷി​ക്കു​ന്ന നാ​ലു ടീ​മു​ക​ളി​ൽ കി​രീ​ടം നേ​ടു​ന്ന ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് റൊ​ണാ​ൾ​ഡോ ഒ​രു സ്പാ​നി​ഷ് മാ​ധ്യ​മ​ത്തോ​ട് ത​ന്‍റെ മ​ന​സു തു​റ​ന്ന​ത്.

‌അ​ർ​ജ​ന്‍റീ​ന​യും ല​യ​ണ​ൽ മെ​സി​യും ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ജ​യി​ക്കു​മോ എ​ന്ന സ്പാ​നി​ഷ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് റൊ​ണാ​ൾ​ഡോ​യു​ടെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ:

“മു​ഴു​വ​ൻ ബ്ര​സീ​ലി​നും വേ​ണ്ടി എ​നി​ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ ക​ഴി​യി​ല്ല, എ​നി​ക്ക് എ​ന്‍റെ ഉ​ത്ത​രം ന​ൽ​കാം.’

“മെ​സി ലോ​ക​ക​പ്പ് നേ​ടു​ന്ന​ത് എ​നി​ക്ക് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. ഫു​ട്ബാ​ളി​ൽ ബ്ര​സീ​ലും അ​ർ​ജ​ന്‍റീ​ന​യും ത​മ്മി​ലു​ള്ള മ​ഹ​ത്താ​യ വൈ​രം നി​ങ്ങ​ൾ​ക്ക് അ​റി​യാ​വു​ന്ന​ത​ല്ലേ?

‘​അ​തി​നാ​ൽ എ​ന്നാ​ൽ, അ​ർ​ജ​ന്‍റീ​ന നേ​ടി​യാ​ൽ ഞാ​ൻ സ​ന്തോ​ഷി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് ആ​ത്മ​വ​ഞ്ച​ന​യാ​കും. അ​ങ്ങ​നെ പ​റ​ഞ്ഞാ​ൽ അ​ത് തെ​റ്റാ​ണ്’- റൊ​ണാ​ൾ​ഡോ പ​റ​ഞ്ഞു.

“തീ​ർ​ച്ച​യാ​യും, ഫു​ട്ബോ​ളി​നെ വ​ള​രെ വൈ​കാ​രി​ക​മാ​യി കാ​ണു​ന്ന​യാ​ളാ​ണ് ഞാ​ൻ. ആ​ര് ചാ​മ്പ്യ​നാ​യാ​ലും ഞാ​ന​ത് ആ​സ്വ​ദി​ക്കും’- റൊ​ണാ​ൾ​ഡോ കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക​ക​പ്പി​ന്‍റെ ആ​ദ്യ സെ​മി​യി​ൽ ക്രൊ​യേ​ഷ്യ​യും അ​ർ​ജ​ന്‍റീ​ന​യും ചൊ​വ്വാ​ഴ്ച ഏ​റ്റു​മു​ട്ടും.

Related posts

Leave a Comment