മുംബൈ: വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തു നിറച്ച നിലയിൽ കാർ കണ്ടെടുത്ത സംഭവത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. മുംബൈ പോലീസ് കമ്മീഷണറുടേതാണ് ഉത്തരവ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ സച്ചിൻ വാസയെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സ്ഫോടക വസ്തു നിറച്ച നിലയിൽ കണ്ടെത്തിയ കാറിന്റെ ഉടമ മനുഷ്ക്ക് ഹിരണിന്റെ മരണത്തിൽ സച്ചിൻ വാസെയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചിരുന്നു. ഒരു സ്ഫോടന കേസിലെ പ്രതിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 2003 മുതൽ സസ്പെൻഷനിലായിരുന്ന സച്ചിൻ വാസെ കഴിഞ്ഞ വർഷമാണ് സർവീസിൽ തിരികെ പ്രവേശിച്ചത്. മുംബൈ പോലീസിന്റെ ക്രൈം ഇന്റലിജൻസ് യൂണിറ്റ് മേധാവിയായിരുന്നു അദ്ദേഹം.
Read MoreDay: May 12, 2021
ഇസ്രായേൽ-പാലസ്തീൻ സംഘർഷം രൂക്ഷം; ലോഡിൽ അടിയന്തരാവസ്ഥ
ജറുസലേം: ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കെ അറബ്-ജൂത കലാപം പൊട്ടിപ്പുറപ്പെട്ടതിനാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കലാപകാരികൾ ലോഡിൽ മൂന്ന് സിനഗോഗുകൾക്കും നിരവധി കടകൾക്കും തീയിട്ടു. നൂറ് കണക്കിന് കാറുകൾ അഗ്നിക്കിരയാക്കി. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായും നിയമ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നെതന്യാഹു ലോഡിലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സൈനിക ഭരണം അവസാനിച്ച 1966നുശേഷം ആദ്യമായാണ് ഇസ്രായേലിലെ അറബ് ജനതയ്ക്കെതിരെ ആക്രമണമുണ്ടാകുന്നത്. ലോഡിലെ ആക്രമണം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലോഡ് സിറ്റി മേയർ യെയർ റിവിവോ പറഞ്ഞു. അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ നടത്തിയ ഒഴിപ്പിക്കലിന് പിന്നാലെയാണ് സൈനികർ റോക്കറ്റ് ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായാണ് ഇസ്രായേൽ വ്യോമാക്രണം തുടങ്ങിയത്. അതേസമയം, ഇസ്രായേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ…
Read Moreപുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കിൽ…! അവസാനതീയതി ഈ മാസം 15; വാട്സ്ആപ് നിലപാട് മാറ്റി; വാട്സ്ആപ് ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കണം, ഇക്കാര്യങ്ങള്‍
മുംബൈ:പുതിയ സ്വകാര്യതാനയം അംഗീകരിക്കാനുള്ള അവസാനതീയതി ഈ മാസം 15 ന് അവസാനിക്കാനിരിക്കെ നിലപാട് മാറ്റി വാട്സ്ആപ്പ്. സ്വകാര്യതാനയം പാലിക്കാൻ മേയ് 15നുശേഷവും ഉപയോക്താക്കൾക്ക് സാവകാശം നൽകുമെന്നും എന്നിട്ടും നയം അംഗീകരിക്കാത്ത അക്കൗണ്ടുകളുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുമെന്നും കന്പനി ഇന്നലെ അറിയിച്ചു. നേരത്തെ, പുതുനയം അംഗീകരിക്കാത്തവർക്കു വാട്സ്ആപ്പ് ഉപയോഗിക്കുന്നതിൽ ഒരുവിധത്തിലുള്ള തടസവും നേരിടില്ലെന്നായിരുന്നു കന്പനി അറിയിച്ചിരുന്നത്. വാട്സാപ്പിന്റെ പുതിയ നയം സ്വകാര്യതയെ ഹനിക്കുന്നതാണെന്നുള്ള വിമർശനങ്ങൾ സർക്കാർ ഏജൻസികളിൽനിന്നുപോലും ഉയരുന്നതിനിടെയാണ് കന്പനിയുടെ നിലപാടുമാറ്റം. “മേയ് 15നു ശേഷവും ഉപയോക്തക്കൾക്ക് ഇടയ്ക്കിടെ നയം അംഗീകരിക്കണമെന്നുള്ള അറിയിപ്പ് ലഭിക്കും. ഏതാനും ആഴ്ചകൾ കൂടി ഇതു തുടരും. അതിനുശേഷം അറിയിപ്പ് സ്ഥിരമായി ലഭിച്ചുതുടങ്ങും. എന്നിട്ടും പുതിയ നയം അംഗീകരിച്ചില്ലെങ്കിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ചാറ്റ് ലിസ്റ്റ് ലഭ്യമല്ലാതാവും. എന്നാൽ, വീഡിയോകോളും വോയിസ്കോളും സ്വീകരിക്കാൻ തടസമുണ്ടാകില്ല. വരുന്ന മേസേജുകൾക്ക് മറുപടി നൽകാനും മിസ്ഡ് കോളുകളിലേക്ക് തിരികെ വിളിക്കാനും കഴിയും.…
Read Moreകോവിഡും ലോക്ഡൗണും പ്രശ്നമല്ല! ഹിമാചലിൽ മൂന്നു ദിവസം 1,200 വിവാഹം; 54 എണ്ണം അനുമതി പോലും തേടിയില്ല
ന്യൂഡൽഹി: കോവിഡ് കേസുകളും മരണങ്ങളും കൂടുന്പോഴും ഹിമാചൽ പ്രദേശിൽ കഴിഞ്ഞ വാരാന്ത്യത്തിലെ മൂന്നു ദിവസം 1,200 വിവാഹങ്ങൾ നടത്തി. പത്തു ദിവസത്തെ ലോക്ഡൗണ്‍ ഹിമാചലിൽ തുടരുന്നതിനിടെയാണു കല്യാണ മാമാങ്കങ്ങൾ അരങ്ങേറിയത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇതിൽ 26 വിവാഹങ്ങളുടെ സംഘാടകരിൽ നിന്ന് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ പിഴ ഈടാക്കി. കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടന്ന 1,200 വിവാഹ ചടങ്ങുകളിൽ 54 എണ്ണം അനുമതി പോലും തേടാതെയാണെന്നു ഹിമാചൽ പോലീസ് അറിയിച്ചു. 1,117 വിവാഹങ്ങൾക്കു സർക്കാർ അനുമതി നൽകിയതിനെതിരേയും വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. സ്വന്തം ജീവനും അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ജീവനും അപായപ്പെടുത്തി വിവാഹങ്ങൾ നടത്തുന്നതിൽ എല്ലാ മാതാപിതാക്കളും പിന്തിരിയണമെന്നു സർക്കാർ അഭ്യർഥിച്ചു.
Read Moreആത്മഹത്യയ്ക്കുശ്രമിച്ച കുടുംബത്തിലെ അമ്മയും രണ്ടു മക്കളും മരിച്ചു; ആറുവയസുകാരിയായ മൂത്തമകൾ രക്ഷപ്പെട്ടു; സംഭവം കുണ്ടറയിൽ
കുണ്ടറ: കുണ്ടറയിൽ ആത്മഹത്യയ്ക്കുശ്രമിച്ച അഞ്ച് അംഗ കുടുംബത്തിലെ അമ്മയും രണ്ടു മക്കളും മരിച്ചു. മൂന്നുമാസവും രണ്ടുവയസും പ്രായമുള്ള രണ്ടുകുഞ്ഞുങ്ങളും അമ്മയുമാണ് മരിച്ചത്. ഗൃഹനാഥനെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുവയസുകാരിയായ മൂത്തമകൾ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.30-ഓടെ സ്ഥലത്തെത്തിയ ബന്ധുവാണ് ആത്മഹത്യാശ്രമം കണ്ടത്. മൺറോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ വൈ.എഡ്വേർഡും (അജിത് -40) കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാര്യ വർഷ (26), മക്കളായ അലൻ (രണ്ട്), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. ഇവർ കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനുസമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കുണ്ടറ മുക്കട രാജാ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായിരുന്നു എഡ്വേർഡ്. ഇളയകുഞ്ഞ് ആരവിന് കുടലിൽ തകരാറുണ്ടായിരുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം കുടുംബം വാടകവീട്ടിലെത്തിയില്ല. വർഷയും കുട്ടികളും മുഖത്തലയിലെ വർഷയുടെ കുടുംബവീട്ടിലായിരുന്നു. രണ്ടുദിവസങ്ങൾക്കുമുമ്പ് എഡ്വേർഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചൊവാഴ്ച…
Read Moreവിപ്ലവമണ്ണിൽ റെഡ്സല്യൂട്ട്! ആലപ്പുഴയുടെ കുഞ്ഞമ്മയ്ക്ക് വിട; ചാത്തനാട്ടെ കളത്തിപ്പറന്പിൽ ഇനി ഓർമകൾ മാത്രം
ആലപ്പുഴ: കേരളത്തിന്റെ വിപ്ലവനായിക, ആലപ്പുഴയുടെ സ്വന്തം കുഞ്ഞമ്മ ഇനി ജ്വലിക്കുന്ന ഓർമ. മരിക്കുന്പോൾ കമ്യൂണിസ്റ്റ് പാർട്ടി അംഗമല്ലാതിരുന്നിട്ടുകൂടി ആഗ്രഹം പോലെ തന്നെ വലിയചുടുകാട്ടിലെ മണ്ണിൽ അവർക്ക് അന്ത്യവിശ്രമമൊരുക്കി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു അന്ത്യം. തുടർന്ന് അവിടെ അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനു വച്ച ശേഷമായിരുന്നു ജന്മനാടായ ആലപ്പുഴയിലെത്തിച്ചത്. ഭർത്താവ് ടി.വി. തോമസിനോടൊപ്പം ജീവിച്ച, അസുഖബാധിതയായി തിരുവനന്തപുരത്തേക്കു പോകുന്നതുവരെ കഴിഞ്ഞിരുന്ന ചാത്തനാട്ടെ വീട്ടിലേക്കായിരുന്നു ആദ്യം കൊണ്ടുവന്നത്. അല്പസമയം പൊതുദർശനത്തിനു വച്ചശേഷം മൂന്നുമണിയോടെ തന്നെ ആലപ്പുഴ എസ്ഡിവി ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. കോവിഡിന്റെ വ്യാപനം മൂലമുള്ള നിയന്ത്രണങ്ങളുണ്ടായിട്ടുകൂടി തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ ജില്ലയിൽ നിന്നും അയൽജില്ലകളിൽനിന്നുമടക്കം ജനം ആലപ്പുഴയിലേക്കു ഒഴുകിയെത്തി. ഒരുമണിക്കൂറിലധികം സമയം കഴിഞ്ഞതോടെ വലിയ ചുടുകാട്ടിലെ ശ്മാശനത്തിലേക്കു സംസ്കാരത്തിനായി കൊണ്ടുപോയി. ഭർത്താവ് ടി.വി. തോമസ് അടക്കമുള്ള നേതാക്കളെ അടക്കിയിട്ടുള്ള മണ്ണിൽ തന്നെയായി ഗൗരിയമ്മയുടെയും അടക്കം. പോലീസിന്റെ…
Read Moreകാവലുണ്ട്, ഈ മാലാഖമാർ; കരുതലേകാം നമുക്ക്… ഇന്ന് ലോക നഴ്സസ് ദിനം! കോവിഡ് ഭീതിയില്‍ നാം ഓടിയൊളിക്കുന്നു, നമ്മളെ ഈ മഹാമാരിയില്‍ നിന്ന് രക്ഷിക്കാന്‍ പൊരുതുന്ന പോരാളികളുടെ ദിനം
സ്വന്തം ലേഖിക കണ്ണൂർ: ഇന്ന് ലോക നഴ്സസ് ദിനം. കോവിഡ് ഭീതിയിൽ നാം ഓടിയൊളിക്കുന്പോഴും നമ്മളെ ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ പൊരുതുന്ന പോരാളികളുടെ ദിനം. ജീവൻ കൊടുത്തും ലോകമെമ്പാടുമുള്ള മുഴുവൻ ജനങ്ങളെയും കരുതലോടെയും കാരുണ്യത്തോടെയും കാത്തു പരിപാലിക്കുന്ന ഓരോ മാലാഖമാർക്കും നേർന്നുകൊള്ളുന്നു ഈ ദിവസത്തിന്റെ മുഴുവൻ ആദരവും. കോവിഡ് മഹാമാരി ലോകത്തെ പിടിമുറുക്കുന്പോൾ നമുക്ക് ചുറ്റും സംരക്ഷണവലയം തീർക്കുന്നവരുടെ കൂട്ടത്തിൽ മുന്നണി പോരാളികളാണ്നഴ്സുമാർ. കോവിഡ് തുടങ്ങിയപ്പോൾ മുതൽ ഇവരുടെ ജീവിതക്രമങ്ങൾ തെറ്റി. ആരോടും പരിഭവവും പരാതിയുമില്ലാതെ ആശുപത്രികളിലും ക്ലിനിക്കുകളിലുമൊക്കെ പതിവിലും കൂടുതൽ സമയം ജോലി ചെയ്യുന്നു. ഇതിനിടയിൽ ചിലർ ഈ കത്തോടുതന്നെ വിടപറഞ്ഞു. ശരീരത്തിന്റ ക്ഷീണവും തളർച്ചയും മാറ്റിവെച്ച് നീണ്ട ഷിഫ്റ്റുകളിൽ സ്വന്തം ജീവൻ പോലും പണയം വെച്ചുകൊണ്ട് കോവിഡ് പ്രതിരോധിക്കുന്പോൾ പരാതിയും പരിഭവങ്ങളും അവർക്ക് പറയാൻ ഏറെയുണ്ട്. മാലാഖമാരെന്ന് വിളിക്കുന്പോളും തങ്ങൾക്ക് അർഹിക്കുന്ന പരിഗണന…
Read Moreന്യൂനമർദം! അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ; പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ വെള്ളിയാഴ്ചയോടു കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വിവിധ ജില്ലകളിൽ ഇന്നു മുതൽ ശനിയാഴ്ച വരെ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചയിടങ്ങിൽ പ്രതീക്ഷിക്കേണ്ടത്. ചൊവ്വാഴ്ച ഇടുക്കി,മലപ്പുറം ജില്ലകളിലും ബുധനാഴ്ച ഇടുക്കി ജില്ലയിലും വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ശനിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 എംഎം മുതൽ…
Read Moreഓരോ വിഡ്ഢിത്തരങ്ങൾ..! കോവിഡ് പ്രതിരോധത്തിന് ‘ചാണകവും മൂത്രവും’ ശാസ്ത്രീയമല്ലെന്ന് ഐഎംഎ
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത് നല്ലതാണെന്ന അവകാശവാദങ്ങൾ തള്ളി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ഇക്കാര്യങ്ങളിൽ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പറഞ്ഞു. ഗോമൂത്രം കുടിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന് യുപിയിലെ ബിജെപി എംഎൽഎ അവകാശപ്പെട്ടിരുന്നു. ഇദ്ദേഹം ഗോമൂത്രം കുടിക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. ഗുജറാത്തിൽ ചില ആളുകൾ പശു അഭയകേന്ദ്രങ്ങളിൽ എത്തി ചാണകവും ഗോമൂത്രവും ദേഹത്ത് തേച്ച് പിടിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചാണകവും ഗോമൂത്രവും കോവിഡ് വൈറസിനെതിരായ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് ഇവിടങ്ങളിലുള്ളവർ വിശ്വസിച്ചിരിക്കുന്നത്.
Read Moreഅമേരിക്കയിലേക്ക് ചാണകം കൊണ്ടുവരേണ്ട..! രൂക്ഷമായ ഗന്ധം; യുഎസിലെത്തിയ ഇന്ത്യക്കാരന്റെ ബാഗ് പരിശോധിച്ച കസ്റ്റംസ് ഞെട്ടി; ഒടുവില്‍…
വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ നിന്ന് യുഎസിലെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നും ചാണകവറളി പിടികൂടി. വാഷിങ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ബാഗിൽ നിന്നും ചാണകം കണ്ടെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ ചാണകവറളികൾ പിടികൂടി നശിപ്പിച്ചു. ഏപ്രിൽ നാലിന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗേജിൽ നിന്നാണ് രണ്ട് ചാണകവറളി കണ്ടെടുത്തത്. രൂക്ഷമായ ഗന്ധവും വന്നതോടെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അധികൃതർ പരിശോധന നടത്തി. അപ്പോഴാണ് ബാഗിനുള്ളിൽ ചാണകമാണെന്ന് തിരിച്ചറിയുന്നത്. കുളമ്പുരോഗമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അമേരിക്കയിലേക്ക് ചാണകം കൊണ്ടുവരുന്നതിന് വിലക്കുണ്ട്. കന്നുകാലികളില്‍ സാധാരണമായി കാണുന്ന കുളമ്പ് രോഗം ചാണകത്തിലൂടെ പകരുമെന്നതിനാലാണ് ചാണകം കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. ഇത് മറികടന്നാണ് യാത്രക്കാരൻ ചാണകവറളിയുമായി ഇന്ത്യക്കാരൻ വാഷിംഗ്ടണിൽ വിമാനമിറങ്ങിയത്. ലോകത്തിന്റെ ചിലഭാഗങ്ങളിൽ ചാണകം വളമായും ചർമസംരക്ഷണത്തിനും അടക്കം ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഈ ഗുണങ്ങളെല്ലാം ഉണ്ടെങ്കിലും കുളമ്പ് രോഗം പ്രതിരോധിക്കാനായി ചാണകം കൊണ്ടുവരുന്നതിന്…
Read More