ഭോപ്പാൽ: ആശുപത്രിയിൽ പീഡനത്തിന് ഇരയായ കോവിഡ് രോഗി മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ അറ്റന്‍ഡര്‍ ആണ് 43കാരിയായ സ്ത്രീയെ പീഡിപ്പിച്ചത്. ഒരു മാസം മുൻപാണ് സംഭവം നടന്നതെങ്കിലും വ്യാഴാഴ്ചയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് പുറത്തുവിട്ടത്. കോവിഡ് ബാധിച്ച് ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിൽ കഴിഞ്ഞ സ്ത്രീയാണ് പീഡനത്തിന് ഇരയായത്. തുടർന്ന് ഇവർ സംഭവത്തെക്കുറിച്ച് ഡോക്ടറോട് പറഞ്ഞു. പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി. ഡോക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെ അറ്റന്‍ഡറായ 40കാരൻ സന്തോഷ് അഹിർവാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭോപ്പാൽ സെൻട്രൽ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. ഇതേ ആശുപത്രിയിലെ മറ്റൊരു നഴ്സായ യുവതിയെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും ജോലി സമയത്ത് മദ്യപിച്ചതിന് ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ പോലീസ് കൂടുതൽ…
Read MoreDay: May 14, 2021
വീസയുടെ കാര്യം സംസാരിക്കാനുണ്ട്, ഇവിടെവരെ വരുമോ? വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ തടവിലാക്കി മാനഭംഗപ്പെടുത്തി; സംഭവം കൊല്ലത്ത്
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ തടവിലാക്കി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ചടയമംഗലത്താണ് സംഭവം. യുവതിയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച് ഇയാൾ പരിക്കേൽപ്പിക്കുകയും ചെയ്തു. ചടയമംഗലം സ്വദേശി അജിയാണ് അറസ്റ്റിലായത്. വിദേശത്തേക്കുള്ള വീസയുടെ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ കൊട്ടാരക്കര സ്വദേശിനിയെ ഇയാൾ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് യുവതിയെ മൂന്ന് ദിവസം വീടിനുള്ളിൽ പൂട്ടിയിട്ട് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഇയാൾ യുവതിയുടെ തലയിൽ ചുറ്റിക ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും വിവരം പോലീസിൽ അറിയിച്ചതും. തുടർന്ന് പോലീസ് അജിയെ അറസ്റ്റ് ചെയ്തു. വധശ്രമക്കേസിലടക്കം പ്രതിയാണ് അജി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന വീട്ടമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Read Moreന്യൂനമർദം ഇന്ന് അതിതീവ്രമാകും! ഇടിമിന്നലിനും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്ടർമാര്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്ക്കും കടൽക്ഷോഭത്തിനും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്ടർമാരോട് സർക്കാർ നിർദേശം നൽകി. കൊല്ലം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിൽ റെഡ് അലർട്ടും ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ന്യൂനമർദം ഇന്ന് അതിതീവ്രമാകും. ശനിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റായി മാറും. കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം നിരോധിച്ചു. കേരളത്തിനും ലക്ഷദ്വീപിനും സമീപത്ത് കൂടിയുള്ള കപ്പൽ ഗതാഗതം നിരോധിച്ചു. കേരളം, കർണാടക, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തുറമുഖങ്ങൾക്കും നാവിക സേന താവളങ്ങൾക്കും മൂന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read More