സ്ഥ​ല​പ​രി​മി​തിയിൽ ​ പട്ടാഴി പൊതുമാർക്കറ്റ്  വീർപ്പുമുട്ടുന്നു; കാർഷിക ഉൽപന്നങ്ങൾ് വിൽക്കാനാവാതെ കർഷകർ

പ​ത്ത​നാ​പു​രം: പ​രി​മി​തി​ക​ളി​ൽ വീ​ർ​പ്പ് മു​ട്ടി പ​ട്ടാ​ഴി പൊ​തു​മാ​ർ​ക്ക​റ്റ് .ക​ർ​ഷ​ക മേ​ഖ​ല​യാ​യ പ​ട്ടാ​ഴി​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ ആ​ശ്ര​യി​ക്കു​ന്ന മാ​ർ​ക്ക​റ്റാണ് ശോചനീയാവസ്ഥയിലായിട്ടുള്ളത്. സ്ഥ​ല​പ​രി​മി​തി​യാ​ണ് പ്ര​ധാ​ന പ്ര​ശ്നം.​ഇ​ത് കാ​ര​ണം മാ​ർ​ക്ക​റ്റി​ൽ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്ക്കാ​നും വാ​ങ്ങാ​നു​മെ​ത്തു​ന്ന​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു.

ച​ന്ത​യി​ല്‍ നി​ന്നും പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലും വ​ശ​ങ്ങ​ളി​ലും നി​ല​ത്തി​രു​ന്നാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ളും ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ബു​ധ​ൻ,ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് ആ​ഴ്ച​ച​ന്ത.​കൂ​ടാ​തെ വെ​ള്ളി​യാ​ഴ്ച്ച ക​ർ​ഷ​ക​വി​പ​ണി​യു​മു​ണ്ട്.​പുലർച്ചെ തു​ട​ങ്ങു​ന്ന ക​ർ​ഷ​ക​വി​പ​ണി​യി​ല്‍ വൈ​ദ്യു​തി വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത​ത് കാ​ർ​ഷി​ക ഉ​ദ്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​നും വാ​ങ്ങാ​നു​മെ​ത്ത​ുന്നവ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​ക്കു​ന്നു.

മ​ഴക്കാ​ല​ത്താ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.​മി​ക്ക വ്യാ​പാ​രി​ക​ളും മ​ഴ​യും വെ​യി​ലും ഏ​റ്റാ​ണ് വ്യാ​പാ​രം ന​ട​ത്തു​ന്ന​ത്. ര​ണ്ടു വ​ർ​ഷം മു​ൻ​പ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് സ്റ്റാ​ളു​ക​ൾ നി​ർ​മ്മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ്യാ​പാ​രി​ക​ൾ​ക്ക് തു​റ​ന്ന് ന​ല്കി​യി​ട്ടി​ല്ല.

പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ജറ്റിൽ മാ​ർ​ക്ക​റ്റി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി തു​ക വ​ക കൊ​ള്ളി​ക്കാ​റു​ണ്ടെ​ങ്കി​ലും പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.​മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്നാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രു​ക്കു​ന്ന​ത്.​ദു​ർ​ഗ​ന്ധം കാ​ര​ണം ച​ന്ത​യ്ക്കു​ള്ളി​ൽ നി​ൽ​ക്കാ​നാ​കാ​ത്ത സ്ഥി​തി വി​ശേ​ഷ​മാ​ണ്.​

മ​ത്സ്യ മാം​സാ​ദി​ക​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​തി​ന് ശ​രി​യാ​യ സ്റ്റാ​ളു​ക​ൾ ഇ​ല്ല. ചു​റ്റു​മ​തി​ലോ ഗേ​റ്റോ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗും സാ​മൂ​ഹ്യ വി​രു​ദ്ധ​ശ​ല്യ​വും രൂ​ക്ഷ​മാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.​നി​ര​വ​ധി പേ​ർ ആ​ശ്ര​യി​ക്കു​ന്ന പു​രാ​ത​ന​മാ​യ പ​ട്ടാ​ഴി ച​ന്ത സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ വേ​ണ്ടു​ന്ന നs​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts