വിനയൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിനായി നായകൻ സിജു വിൽസൺ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധ നേടിയിരുന്നു. കഥാപാത്രത്തിനു ചേർന്ന ശരീരപ്രകൃതം രൂപപ്പെടുത്തിയെടുക്കാൻ മണിക്കൂറുകളോളം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുകയും ആയോധന കലകള്‍ പരിശീലിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ കഥാപാത്രം കണ്ടാണ് വിനയന് തന്നെ പത്തൊന്‍പതാം നൂറ്റാണ്ടിലേക്ക് വിളിച്ചതെന്ന് വെളിപ്പെടുത്തുകയാണ് സിജു വിൽസൺ. ചിത്രത്തിലെ തന്റെ ലുക്ക് വിനയന് ഏറെ ഇഷ്ടമായെന്നും പിന്നീട് സംവിധായകന് എ.കെ. സാജന് മുഖാന്തരമാണ് വിനയനുമായി ബന്ധപ്പെട്ടതെന്നും താരം പറഞ്ഞു.
Read MoreDay: June 8, 2021
ഗൂഗിളിന് 26.8 കോടി ഡോളർ പിഴ വിധിച്ച് ഫ്രാൻസ്; കാരണം…
പാരീസ്: ഓൺലൈൻ പരസ്യവ്യാപാരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഐടി ഭീമനായ ഗൂഗിളിനു ഫ്രാൻസ് 26.8 കോടി യുഎസ് ഡോളർ പിഴവിധിച്ചു. ഓൺലൈൻ പരസ്യമേഖലയിൽ മേധാവിത്വം പുലർത്തുന്ന ഗൂഗിൾ തങ്ങൾക്ക് വെല്ലുവിളിയാകുന്ന ചിലതരം വിപണികൾക്കു ശിക്ഷവിധിക്കുന്ന നടപടി ഗൗരതരമായി പരിഗണിക്കേണ്ടതാണെന്ന് സാന്പത്തിക തട്ടിപ്പുകൾക്കെതിരേയുള്ള ഫ്രാൻസിന്റെ നിരീക്ഷണസമിതി വിലയിരുത്തി. വിപണിക്കു നേതൃത്വം നൽകുന്ന ഒരു സ്ഥാപനമെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ ഗൂഗിൾ അവഗണിക്കുകയാണെന്ന കുറ്റപ്പെടുത്തലും നിരീക്ഷണ സമിതി നടത്തി.
Read Moreകാണാന്‍ ഭംഗിയില്ലെന്നു പറഞ്ഞ് അന്നവർ എന്നെ മാറ്റിനിര്‍ത്തി; തുടക്കക്കാലം പലരെയും പോലെ സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു; നേരിട്ട ദുരനുഭങ്ങളെക്കുറിച്ച് അനുഷ്ക
ബോളിവുഡിലെ മിന്നും താരമാണ് വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്ക ശര്‍മ. നടി എന്നതിലുപരിയായി നിര്‍മാതാവും കൂടിയാണ് ഇന്ന് അനുഷ്ക ശർമ. ഈ അടുത്ത കാലത്താണ് അനുഷ്ക ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് ബോളിവുഡിലെ മുന്‍നിര താരമാണെങ്കിലും അനുഷ്കയുടെ തുടക്കക്കാലം പലരെയും പോലെ സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു. പലപ്പോഴും അവസരങ്ങള്‍ നഷ്ടമാവുകയും പിന്തള്ളല് നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. 15-ാം വയസില്‍ പോലും അനുഷ്കയെ സൗന്ദര്യമില്ലെന്ന് പറഞ്ഞ് പല ഷോകളില്‍ നിന്നും പരസ്യചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തുടക്കക്കാലത്ത് നേരിട്ട ദുരനുഭങ്ങളെക്കുറിച്ച് അനുഷ്ക തന്നെ മനസ് തുറന്നിട്ടുണ്ട്. എന്റെ ലുക്കിന്റെ പേരിലായിരുന്നു പലരും നോ പറഞ്ഞിരുന്നത്. അതെന്നെ മാനസികാമായി തളര്‍ത്തിയിരുന്നു. എന്നാല്‍ എല്ലാത്തിനെയും നേരിടുകയും അതിജീവിക്കുകയും ചെയ്ത് ഇന്നത്തെ താരപദവിയിലേക്ക് എത്തുകയായിരുന്നു. എന്റെ പതിനഞ്ചാം വയസ് മുതല്‍ ഞാന്‍ അവഗണനകള്‍ നേരിടുന്നുണ്ട്. അതേക്കുറിച്ച് ഞാന്‍ പറയാതിരിക്കുന്നത്…
Read Moreകണ്ണാ, കേരളത്തോടുള്ള ഇഷ്ടം കാരണമാണ് ഞാൻ മലയാളം പഠിച്ചെടുത്തത്..! വിമർശിക്കാനെത്തിയ യുവാവിന് മറുപടിയുമായി നടി ശ്വേത മേനോൻ; വേറൊരു വിമർശനം ഇങ്ങനെ…
വിമർശിക്കാനെത്തിയ യുവാവിന് മറുപടിയുമായി നടി ശ്വേത മേനോൻ. ഡല്‍ഹിയിലെ സർക്കാർ ആശുപത്രിയിൽ നഴ്സുമാരെ മലയാളം സംസാരിക്കുന്നതില്‍ നിന്നും വിലക്കിയ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ശ്വേത രംഗത്തുവന്നിരുന്നു. വിവാദ സർക്കുലർ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് നടി വ്യക്തമാക്കിയത്. എന്നാൽ മലയാളം ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് പറയുന്ന ആളാണ് ശ്വേതയെന്നായിരുന്നു വിമര്‍ശം. ഇതിലാണ് നടി പ്രതികരിച്ചത്. ശ്വേത മേനോന്റെ മറുപടി എന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വാർത്തയിലാണ് ഈ കമന്റ് കാണുന്നത്. ഈ കമന്റിന് എനിക്ക് നേരിട്ട് മറുപടി പറയണമെന്ന് തോന്നി. ‘മലയാളം ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് കാച്ചുന്ന നിങ്ങൾ തന്നെ തള്ളണം ഇതുപോലെ.’ ഇതായിരുന്നു ആ വിമർശനത്തിലെ ആദ്യ വാക്കുകൾ. കണ്ണാ, ഞാൻ ജനിച്ചതും വളർന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ട് തന്നെ സംസാരിക്കുമ്പോൾ ഹിന്ദിയും ഇംഗ്ലീഷും…
Read Moreഓരോ ദിവസവും സ്വയം മെച്ചപ്പെടാൻ ഞാൻ ശ്രമിക്കും..! സൗജന്യഭക്ഷണം വാങ്ങാൻ എത്തിയവർ വിതരണക്കാരെ കണ്ട് അത്ഭുതപ്പെട്ടു; ഏവരും സുരക്ഷിതരായിരിക്കണമെന്നു സണ്ണി
മുംബൈയിൽ സൗജന്യഭക്ഷണ വിതരണം നടത്തി നടി സണ്ണി ലിയോൺ. വഴിയരികിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നു സണ്ണി തന്നെ നേരിട്ടാണ് ഭക്ഷണം വിതരണം ചെയ്തത്. ഭർത്താവ് ഡാനിയേൽ വെബറിനും സഹോദരനും ഒപ്പമുണ്ടായിരുന്നു. വാഹനത്തിന് ചുറ്റും ഭക്ഷണപ്പൊതി സ്വീകരിക്കാൻ ജനം തടിച്ചു കൂടി. ഭംഗിയായി അടച്ചുറപ്പിച്ച പൊതിയിലാണ് സണ്ണി ഭക്ഷണം വിളമ്പിയത്. മറ്റുപലരും മാനവരാശിക്കുവേണ്ടി ചെയ്ത നന്മകളുടെ എങ്ങുമെത്തിയിട്ടില്ല എന്നെനിക്കറിയാം. എന്നിരുന്നാലും ഓരോ ദിവസവും സ്വയം മെച്ചപ്പെടാൻ ഞാൻ ശ്രമിക്കും. അല്പനേരത്തേക്കെങ്കിലും ഒരാളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞതിൽ സന്തോഷം. ഏവരും സുരക്ഷിതരായിരിക്കണമെന്നും സണ്ണി പറയുന്നു മുംബൈയിലെ എർത്ത് കഫെയിലാണ് സണ്ണിയും കൂട്ടരും ഭക്ഷണം ഉണ്ടാക്കിയത്. മില്യൺ ഡോളർ വീഗൻ എന്ന സംഘടനയുമായി ചേർന്നാണ് ഭക്ഷണവിതരണം നടത്തിയത്. മലയാള ചിത്രത്തിൽ അഭിനയിക്കാൻ താരം അടുത്തിടെ കേരളത്തിലെത്തിയിരുന്നു.
Read Moreആരാധികമാരെ കൂട്ടാന്‍ കൂട്ടുകാരുടെ വാക്കുകേട്ട് മുകേഷ് ചെയ്തത്..! മുകേഷിനെക്കുറിച്ചുള്ള ആര്‍ക്കുമറിയാത്ത ഒരു കഥ നടന് ആസിഫ് അലി പങ്കുവച്ചത് ഇങ്ങനെ…
മലയാളികളുടെ പ്രിയതാരങ്ങളിലൊരാളാണ് മുകേഷ്. മുകേഷിനെക്കുറിച്ചുള്ള അതുവരെ ആര്‍ക്കുമറിയാത്ത ഒരു കഥ അടുത്തകാലത്ത് നടന് ആസിഫ് അലി പങ്കുവച്ചിരുന്നു. തന്നോടൊരിക്കല്‍ മുകേഷ് പറഞ്ഞൊരു കഥയും ആ കഥയുടെ സാരാംശവുമാണ് ആസിഫ് അലി വെളിപ്പെടുത്തിയത്. ഒരഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു സംഭവമാണ് ആസിഫ് പറയുഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊല്ലം ടൗണ്‍ ഹാളില്‍ മുകേഷ് അഭിനയിച്ച ആദ്യത്തെ മെയിന്‍ സ്ട്രീം നാടകത്തിന് ശേഷം അദ്ദേഹത്തിനെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി കുറച്ച് പെണ്‍കുട്ടികള്‍ ഗ്രീന്‍ റൂമിലേക്ക് എത്തി. എന്നാല്‍ ആ സമയം മുകേഷിന്റെ കൂട്ടുകാര്‍ അദ്ദേഹത്തെ തടഞ്ഞു. നീ ഇപ്പോള്‍ തന്നെ അവര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയോ പരിചയപ്പെടുകയോ ചെയ്യരുതെന്നായിരുന്നു അവര്‍ പറഞ്ഞത്. നാളെ നാടകത്തെക്കുറിച്ചുള്ള വാര്‍ത്ത പത്രങ്ങളില്‍ വരും. അതിന് ശേഷം അവര്‍ നിന്നെ കഷ്ടപ്പെട്ട് വന്നു കാണണം. പെട്ടെന്ന് പരിചയപ്പെടാനുള്ള അവസരം നല്‍കരുത്, കാരണം കഷ്ടപ്പെട്ട് അവസരം കിട്ടിയാലേ വിലയുണ്ടാകൂവെന്നായിരുന്നു സുഹൃത്തുക്കളുടെ…
Read Moreതൊടുപുഴ അൽഅസർ കോളജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിനി! പൊറോട്ട അടിയും ;വക്കീൽ പഠനവും; അനശ്വരയുടെ വീഡിയോ വൈറൽ; ഒപ്പം സുഹൃത്തുക്കളുടെ പിന്തുണയും…
വക്കീൽ പഠനത്തിനൊപ്പം ഹോട്ടലിൽ പൊറോട്ട അടിക്കുന്ന അനശ്വരയുടെ വീഡിയോ വൈറലാകുന്നു. ഡയൽ കേരള എന്ന് ഫേസ്ബുക്ക് പേജിലാണ് അനശ്വരയുടെ വീഡിയോ എത്തിയിരിക്കുന്നത്. തൊടുപുഴ അൽഅസർ കോളജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിനിയാണ് അനശ്വര. ഒപ്പം വർഷങ്ങളായി ഹോട്ടലിലെ എല്ലാ ജോലിയും അനശ്വര ചെയ്യുന്നുണ്ട്. അമ്മയും അനശ്വരയും അനുജത്തിമാരായ മാളവിളകയും അനാമികയും ചേർന്നാണ് ഹോട്ടലിലെ എല്ലാ ജോലിയും ചെയ്യുന്നത്. അനശ്വര പൊറോട്ട അടിക്കുന്ന വീഡിയോ മുന്‍പും വൈറലായിട്ടുണ്ട്. സുഹൃത്തുകളുടെ നല്ല പിന്തുണയുണ്ട്. ചിലപ്പോൾ സുഹൃത്തുക്കൾക്കും പൊറോട്ട കൊടുക്കാറുണ്ടെന്ന് അനശ്വര പറയുന്നു. പൊറോട്ട കൊണ്ടുവരണമെന്ന് സുഹൃത്തുക്കൾ പറയാറുണ്ട്. എന്നാൽ രാവിലെ കോളജിൽ പോകണമെന്നതിനാൽ കഴിയാറില്ല വക്കിൽ ആയാലും ഹോട്ടൽ ജോലി തുടരുമെന്നാണ് അനശ്വര പറയുന്നത്. പെൺകുട്ടികൾ ഇത്തരം ജോലികൾ ചെയ്യുന്നത് അഭിമാനമായി കാണണമെന്നാണ് അനശ്വരയുടെ നിലപാട്. കാഞ്ഞിരപ്പള്ളി- എരുമേലി റോഡിൽ കുറുവാമുഴി എന്ന സ്ഥലത്താണ് അനശ്വരയുടെ വീട്.വീടും ഹോട്ടലും വാടകയ്ക്കാണ്.…
Read Moreരണ്ടാം തരംഗത്തിൽ രോഗവ്യാപനം കൂടുതൽ 21 -30 വയസുകാരിൽ; മരണ നിരക്ക് ഏറ്റവും കൂടുതലായി കാണപ്പെട്ടത് 81 മുതൽ 90 വയസുവരെയുള്ളവരിലും…
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് രോഗവ്യാപനം കൂടുതലായി ഉണ്ടായത് 21 മുതൽ 30 വയസ് വരെയുള്ളവരിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. 261232 പേർക്കാണ് രോഗം ബാധിച്ചത്. 31 വയസ് മുതൽ 40 വയസ് വരെയുള്ള 252935 പേർക്കും 41 മുതൽ 50 വയസ് വരെയുള്ള 233126 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. രണ്ടാം വ്യാപനം കൂടുതലായി ചെറുപ്പക്കാരെയും മധ്യവയസ്കരെയുമാണ് ബാധിച്ചത്. മരണ നിരക്ക് ഏറ്റവും കൂടുതലായി കാണപ്പെട്ടത് 81 മുതൽ 90 വയസുവരെയുള്ളവരിലാണ്. ഈ പ്രായക്കാരിൽ 17,105 പേർക്ക് രോഗം ബാധിച്ചതിൽ 502 പേർ മരിച്ചു. മരണനിരക്ക് 2.93 ശതമാനമാണ്. 71 മുതൽ 80 വയസ് വരെയുള്ളവരിൽ 1.94 ശതമാനവും 91 മുതൽ 100 വയസുവരെയുള്ളവരിൽ 1.55 ശതമാനവുമാണ് മരണനിരക്ക്. രണ്ടാം തരംഗത്തിൽ മരിച്ചവർക്ക് മറ്റു രോഗങ്ങളുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Read Moreകുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചവരെ കണ്ടെത്താൻ വ്യാപക പരിശോധന! പണം നൽകി ലൈവ് ആയി കാണാൻ അവസരം ഒരുക്കുന്ന ലിങ്കുകളും നിലവില്‍; കുടുങ്ങിയത്…
തിരുവനന്തപുരം: സൈബർ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തെരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായി പോലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയിൽ 28 പേർ അറസ്റ്റിൽ. ഓപ്പറേഷൻ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡിൽ 370 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച വെളുപ്പിനാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബർ ഡോം നോഡൽ ഓഫീസർ എഡിജിപി മനോജ് ഏബ്രഹാം അറിയിച്ചു. സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മൊബൈൽ ഫോണ്‍, മോഡം, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, ലാപ്ടോപ്, കന്പ്യൂട്ടർ എന്നിവ ഉൾപ്പെടെ 429 ഉപകരണങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഉള്ള ഉപകരണങ്ങളാണിവ. ഇവയിൽ പലതിലും അഞ്ച് വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. അറസ്റ്റിലായവരിൽ പലരും ഐടി മേഖലയിൽ ഉൾപ്പെടെ ഉയർന്ന ജോലി നോക്കുന്ന…
Read Moreസുരേന്ദ്രനെയും മകനെയും കുടുക്കാൻ അനുവദിക്കില്ല! സരിത ആരോപണം ഉന്നയിച്ച കേസിലെ പ്രതികൾ പലരും ഇന്നും നിയമസഭയിലുണ്ട്, പാർലമെന്റിലുമുണ്ട്; 10 മുതൽ സമരമെന്നു ബിജെപി
തൃശൂർ: കുഴൽപ്പണക്കേസിൽ സംസ്ഥാന സർക്കാരിനെതിരേ പത്താംതീയതി മുതൽ സമരത്തിനിറങ്ങുമെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയും മകനെയും കുടുക്കാനുള്ള ശ്രമങ്ങളെ ചെറുക്കും. വാദിയെ പ്രതിയാക്കുന്ന നീക്കമാണു കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നത്. ബിജെപിക്കെതിരേ അപവാദ പ്രചാരണം നടത്തുകയാണെന്ന് രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ബിജെപിയെ തകർക്കാനുള്ള ക്വട്ടേഷൻ സംഘത്തിന്റെ ക്യാപ്റ്റനായിരിക്കുകയാണ് മുഖ്യമന്ത്രി. വെറുക്കപ്പെട്ട സംഘമാണു കേസ് അന്വേഷിക്കുന്നത്. തൃശൂർ ജില്ലാ പ്രസിഡന്റിനെ പോലീസ് വിളിച്ചു ചോദ്യം ചെയ്തു. പ്രതികൾക്കു മുറിയെടുത്തു കൊടുത്തെന്നാണ് ആരോപണം. ഉത്തരവാദപ്പെട്ട ദേശീയ പാർട്ടിയുടെ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യുന്നതു മര്യാദയാണോ? കേസിലെ ഒരു പ്രതിയുടെ മൊഴിയെടുത്താൽ മുൻമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ കുടുങ്ങും. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനെതിരേയുള്ള കള്ളപ്പണക്കേസിൽ കോടിയേരിയുടെ ഭാര്യയെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് വിളിപ്പിച്ചതാണ്. അവർ പോയില്ല. സിപിഎമ്മിന്റെ കളിയാണത്. ബിജെപിയെ…
Read More