ര​ണ്ടാം ത​രം​ഗ​ത്തി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടുതൽ 21 -30 വ​യ​സു​കാരി​ൽ; മ​​ര​​ണ നി​​ര​​ക്ക് ഏ​​റ്റ​​വും കൂ​​ടു​​ത​​ലാ​​യി കാ​​ണ​​പ്പെ​​ട്ട​​ത് 81 മു​​ത​​ൽ 90 വ​​യ​​സു​​വ​​രെ​​യു​​ള്ള​​വരിലും…

തി​രു​വ​ന​ന്ത​പു​രം: കോ​​വി​​ഡ് ര​​ണ്ടാം ത​​രം​​ഗ​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്ത് രോ​​ഗ​​വ്യാ​​പ​​നം കൂ​​ടു​​ത​​ലാ​​യി ഉ​​ണ്ടാ​​യ​​ത് 21 മു​​ത​​ൽ 30 വ​​യ​​സ് വ​​രെ​​യു​​ള്ള​​വ​​രി​​ലാ​​ണെ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ർ​​ജ് നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു.

261232 പേ​​ർ​​ക്കാ​​ണ് രോ​​ഗം ബാ​​ധി​​ച്ച​​ത്. 31 വ​​യ​​സ് മു​​ത​​ൽ 40 വ​​യ​​സ് വ​​രെ​​യു​​ള്ള 252935 പേ​​ർ​​ക്കും 41 മു​​ത​​ൽ 50 വ​​യ​​സ് വ​​രെ​​യു​​ള്ള 233126 പേ​​ർ​​ക്കും രോ​​ഗം ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. ര​​ണ്ടാം വ്യാ​​പ​​നം കൂ​​ടു​​ത​​ലാ​​യി ചെ​​റു​​പ്പ​​ക്കാ​​രെയും മ​​ധ്യ​​വ​​യ​​സ്ക​​രെ​​യു​​മാ​​ണ് ബാ​​ധി​​ച്ച​​ത്.

മ​​ര​​ണ നി​​ര​​ക്ക് ഏ​​റ്റ​​വും കൂ​​ടു​​ത​​ലാ​​യി കാ​​ണ​​പ്പെ​​ട്ട​​ത് 81 മു​​ത​​ൽ 90 വ​​യ​​സു​​വ​​രെ​​യു​​ള്ള​​വ​​രി​​ലാ​​ണ്. ഈ ​​പ്രാ​​യ​​ക്കാ​​രി​​ൽ 17,105 പേ​​ർ​​ക്ക് രോ​​ഗം ബാ​​ധി​​ച്ച​​തി​​ൽ 502 പേ​​ർ മ​​രി​​ച്ചു.

മ​​ര​​ണനി​​ര​​ക്ക് 2.93 ശ​​ത​​മാ​​ന​​മാ​​ണ്. 71 മു​​ത​​ൽ 80 വ​​യ​​സ് വ​​രെ​​യു​​ള്ള​​വ​​രി​​ൽ 1.94 ശ​​ത​​മാ​​ന​​വും 91 മു​​ത​​ൽ 100 വ​​യ​​സു​​വ​​രെ​​യു​​ള്ള​​വ​​രി​​ൽ 1.55 ശ​​ത​​മാ​​ന​​വു​​മാ​​ണ് മ​​ര​​ണ​​നി​​ര​​ക്ക്. ര​​ണ്ടാം ത​​രം​​ഗ​​ത്തി​​ൽ മ​​രി​​ച്ച​​വ​​ർ​​ക്ക് മ​​റ്റു രോ​​ഗ​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നി​​ല്ലെന്നും മ​​ന്ത്രി പറഞ്ഞു.

Related posts

Leave a Comment