ദുബായ്: ഇരട്ട കുട്ടികളുടെ പിതാവായ ദുബായ് കിരീടാവകാശിയുടെ സന്തോഷത്തിൽ പങ്കുചേരാൻ ഹൃദ്യമായൊരു ആശംസ വീഡിയോ തയാറാക്കിയിരിക്കുകയാണ് യുഎഇയിലെ നിശ്ചയദാർഢ്യക്കാരായ കുട്ടികൾ. കേരളം, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും, രക്ഷിതാക്കളുടെയും, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരുടെയും പ്രൊഫഷനലുകളുടെയും കൂട്ടായ്മയായ പ്രതീക്ഷ സ്പെഷ്യൽ സ്മൈൽസ് എന്ന സംഘടനയാണ് ആശംസ വീഡിയോ തയാറാക്കിയിരിക്കുന്നത്. റാഷിദ് ബിൻ ഹംദാൻ, ഷെയ്ഖ ബിൻത് ഹംദാൻ എന്നീ ഇരട്ടക്കുട്ടികളുടെ പിതാവായ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും കുടുംബത്തിനുമാണ് പ്രതീക്ഷ സ്പെഷ്യൽ സ്മൈൽസ് എന്ന സംഘടനയിലെ ഒരു പറ്റം കുട്ടികൾ വീഡിയോയിലൂടെ ഹൃദ്യമായ ആശംസ കൈമാറിയിരിക്കുന്നത്. ആശംസകൾ പറയുകയും എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്താണ് കുട്ടികൾ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നത്. ഇമാദ്, രാഹുൽ, ആനന്ദ്, രത്ന എന്നിവർ ചിത്രം വരച്ചും , അൻജാൻ സതീഷ് കാർട്ടൂണ്‍…
Read MoreDay: June 10, 2021
കെ. സുധാകരന് അക്രമ രാഷ്ട്രീയക്കാരന്! സുധാകരന്റെ വരവ് കോണ്‍ഗ്രസിന്റെ നാശത്തിന്; പി.സി. ചാക്കോ പറയുന്നത് ഇങ്ങനെയൊക്കെ…
കൊച്ചി: അക്രമ രാഷ്ട്രീയക്കാരനായ കെ. സുധാകരന് കെപിസിസിയുടെ തലപ്പത്തേക്ക് എത്തുന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ നാശമായിരിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. ശാന്തി, സമാധാനം, അക്രമരാഹിത്യം എന്നീ ഗാന്ധിയന്‍ വിശ്വാസങ്ങളെ മുറുകെ പിടിച്ച നേതാക്കള്‍ ഇരുന്ന കസേരയാണത്. കണ്ണൂരിലെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ സന്തതിയായ സുധാകരന് രാഷ്ട്രീയ പ്രതിയോഗികളെ ശാരീരികമായി ഉന്മൂലനം ചെയ്യുകയെന്ന തീവ്രവാദ രാഷ്ട്രീയത്തിനു ചുക്കാന്‍ പിടിച്ച ആളാണ്. ക്ഷമാശീലരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സുധാകരന്റെ രാഷ്ട്രീയത്തിന് കേരളത്തില്‍ പ്രസക്തിയില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.
Read Moreജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത സിപിഎം നേതാവ് പി. ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു..! ഡൽഹിക്ക് വിളിപ്പിച്ചതല്ല, ഞാൻ പോയതാണ്: കെ. സുരേന്ദ്രൻ
ന്യൂഡൽഹി: കേരളത്തിലെ പ്രശ്നങ്ങളുടെ പേരിൽ കേന്ദ്ര നേതൃത്വം തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മന്ത്രിമാരെ കാണുന്നതിന് വേണ്ടിയാണ് താൻ ഡൽഹിക്ക് പോയത്. തന്നെ വിളിച്ചുവരുത്തേണ്ട ആവശ്യം നേതൃത്വത്തിനില്ലെന്നും സുരേന്ദ്രൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സി.കെ. ജാനു വിവാദം ഗൂഢാലോചനയുടെ ഫലമാണ്. ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത സിപിഎം നേതാവ് പി. ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഘടകകക്ഷിനേതാവായ ജാനുവിന് ബിജെപി മുറി ബുക്ക് ചെയ്ത് നല്‍കിയതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
Read Moreഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്നത്..! ജോലിയില്ലാത്തതിനാൽ നികുതി പണം പോലും അടയ്ക്കാനാകുന്നില്ല: കങ്കണ പറയുന്നു…
മുംബൈ: ലോക്ക്ഡൗണ്‍ സാമ്പത്തികമായി തന്നെ പിന്നോട്ടടിച്ചുവെന്ന തുറന്നു പറച്ചിലുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ജോലിയില്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി പോലും ഇതുവരെ അടയ്ക്കാനായിട്ടില്ലെന്ന് അവർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. “വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി നൽകുന്നതിനാൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന നടിയും ഞാനാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടച്ചത്. ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്നത്’- കങ്കണ പറഞ്ഞു.
Read Moreആ താടിയൊന്നു വടിക്കാമോ ? പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താടിവടിക്കാൻ 100 രൂപ അയച്ചുനൽകി ചായക്കടക്കാരൻ; മണി ഓർഡറിനൊപ്പം ഒരു കുറിപ്പും; പറയുന്നത് ഇങ്ങനെ…
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താടിവടിക്കാൻ 100 രൂപ അയച്ചുനൽകി ചായക്കടക്കാരൻ. മഹാരാഷ്ട്രയിലെ ബരാമതിയിലുള്ള അനിൽ മോറെ എന്നയാളാണ് മോദിയ്ക്ക് മണി ഓർഡർ അയച്ചുകൊടുത്തതെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡിലും ലോക്ക്ഡൗണിലും അസംഘടിത മേഖല തകര്‍ന്നതില്‍ പ്രതിഷേധമറിയിച്ചായിരുന്നു നടപടി. മണി ഓർഡറിനൊപ്പം ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ബാരാമതിയിലെ ഇന്ദപുര്‍ റോഡിലെ സ്വകാര്യ ആശുപത്രിക്കുസമീപമാണ് അനിൽ മോറെ ചായക്കട നടത്തുന്നത്. “പ്രധാനമന്ത്രി മോദി താടി വളര്‍ത്തുകയാണ്. അദ്ദേഹം എന്തെങ്കിലും വളര്‍ത്താന്‍ താല്പര്യപ്പെടുന്നുണ്ടെങ്കിൽ, അത് ജനങ്ങളുടെ തൊഴില്‍ അവസരമാകണം. വാക്സിനേഷന് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയാണ് അദ്ദേഹത്തിന്റേത്. പ്രധാനമന്ത്രിയാണ് രാജ്യത്തെ പരമോന്നത നേതാവ്. അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് താടി വടിക്കാന്‍ എന്റെ വരുമാനത്തില്‍നിന്ന് 100 രൂപ അയച്ചുനല്‍കുന്നു. കോവിഡ് കാലത്തെ ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള…
Read More