സ്വന്തം ലേഖകൻ കണ്ണൂർ: മഴക്കാലത്ത് കൂടുതൽ പേർക്ക് പാന്പുകടിയേൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. കോവിഡ് കാലത്ത് കണ്ണൂർ ജില്ലയിൽ 19 പേർ പാന്പുകടിയേറ്റ് മരിച്ചതായാണ് വനംവകുപ്പിന്റെ ഔദ്യോഗിക കണക്ക്. നഗര-ഗ്രാമ പ്രദേശങ്ങൾ വ്യത്യാസമില്ലാതെയാണ് മരണം. 2020-21 ജൂൺ വരെ 317 പേർക്ക് പാന്പു കടിയേറ്റിട്ടുണ്ട്. അണലിയുടെ കടിയേറ്റാണ് ഭൂരിപക്ഷം പേരും മരിച്ചത്. കോവിഡ് കാലമായതിനാൽ പാന്പുകടിയേറ്റവരെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ പ്രയാസം അനുഭവിക്കുന്നതായി പറയുന്നു. വീടിനു പുറത്തിറങ്ങുന്പോഴും ജനലുകളും വാതിലുകളും തുറക്കുന്പോഴും കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്പോഴും അല്പം ജാഗ്രതകൂടി പുലർത്തിയാൽ വലിയൊരു വിപത്ത് ഒഴിവാക്കാനാകും. മാത്രമല്ല, ജനാലയോട് തൊട്ടുരുമ്മി വിറക്, തൂന്പ തുടങ്ങിയവ വയ്ക്കുന്നത് ഒഴിവാക്കിയും അനാവശ്യമായി വാതിലുകളും ജനലുകളും തുറന്നിടാതെയും പുല്ല് ചെത്തുന്പോഴും കാട് വെട്ടുന്പോഴും വലിയ ഷൂസ് ധരിച്ചും പാന്പുകടിയിൽനിന്ന് സുരക്ഷിതമാകാം. പാന്പുകടിയേറ്റ് മരിച്ചവരുടെ ആശ്രിതർക്കും ആശുപത്രിയിൽ കഴിയുന്നവർക്കും സർക്കാർ ധനസഹായമുണ്ട്. എന്നാൽ, പലർക്കും ഇതെക്കുറിച്ച്…
Read MoreDay: July 27, 2021
എന്തിനും ഏതിനും ഈ വണ്ടി വേണം… കുട്ടപ്പന്റെ കാളവണ്ടി സൂപ്പർ ഹിറ്റ്! ഈ കാളവണ്ടി ഇപ്പോൾ വെറും ചരക്കുകയറ്റുന്ന വണ്ടിയാണെന്നു കരുതേണ്ട
ചങ്ങനാശേരി: പെട്രോളിനും ഡീസലിനും അടിക്കടി വില വർധിക്കുന്ന സാഹചര്യത്തിൽ ഓട്ടപ്പന്തയത്തിൽ പങ്കെടുക്കുന്ന രണ്ടു കാളക്കൂറ്റന്മാരെ വാങ്ങിയതോടെ ഇത്തിത്താനം പുല്ലാനിപ്പറന്പിൽ പി.ഡി. ജോസഫ് എന്ന കുട്ടപ്പന്റെ കാളവണ്ടി നിരത്തിൽ ഹിറ്റാവുകയാണ്. കുട്ടപ്പന് ഇളയമകൻ ജോയിസിന്റെ പ്രോത്സാഹനംകൂടി ലഭിച്ചതോടെ ഇത്തിത്താനത്തെ കാളവണ്ടി വൈറൽ. ഈ കാളവണ്ടി ഇപ്പോൾ വെറും ചരക്കുകയറ്റുന്ന വണ്ടിയാണെന്നു കരുതേണ്ട. വിവാഹ ചടങ്ങുകൾ, സീരിയൽ, ഷോർട്ട്ഫിലിം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, ഉദ്ഘാടനങ്ങൾ, രാഷ്ട്രീയപാർട്ടികളുടെ ജാഥകൾ, ഇന്ധന വിലവർധനവിനെതിരേ പ്രതിഷേധപ്രകടനങ്ങൾ, കാർഷികപ്രദർശന മേളകൾ തുടങ്ങിയവയ്ക്കൊക്കെ കുട്ടപ്പന്റെ കാളവണ്ടി നിറസാന്നിധ്യമായി ക്കഴിഞ്ഞു. ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലെ ജീവനക്കാരനായ ജോയിസിന്റെ നിർബന്ധത്തെ തുടർന്നാണ് വെളുത്ത നിറമുള്ള രണ്ടു കാളക്കൂറ്റന്മാരെ മൂന്നു മാസം മുന്‍പ് തൊടുപുഴയിൽ നിന്നും എണ്‍പതിനായിരം രൂപയ്ക്കു വാങ്ങിയത്. കോവിഡിനെ തുടർന്ന് കാളവണ്ടിയുടെ ഓട്ടം നിലച്ചതോടെ ഒന്നര വർഷം മുൻപ് കാളകളെ വിറ്റ് വണ്ടി ഷെഡിൽ കയറ്റിയിരുന്നു. ന്യായമായ വില…
Read Moreപ്രധാനമന്ത്രിയുടെ ഓഫീസിലും പെഗാസസിന്റെ ചാരക്കണ്ണ് ! പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ഫോണ്‍ ചോർത്തിയത് 2017 ൽ
ന്യൂഡൽഹി: പെഗാസസിന്റെ ചാരക്കണ്ണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലും പതിഞ്ഞിരുന്നതായി വെളിപ്പെടുത്തൽ. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെയും നീതി ആയോഗിലെ മറ്റൊരു ഉദ്യോഗസ്ഥനെയും പെഗാസസ് ഉപയോഗിച്ചു നിരീക്ഷിച്ചിരുന്നുവത്രേ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ഫോണ്‍ 2017ലാണ് ചോർത്തിയത്. വിവരങ്ങൾ ചോർന്നു എന്നു പറയുന്ന ഫോണ്‍ നന്പറുകൾ ഉൾപ്പെട്ട പട്ടിക യഥാർഥമാണെന്നോ അതിൽ തന്റെ നന്പറും ഉൾപ്പെട്ടിട്ടുണ്ടെന്നോ അറിയില്ലെന്നായിരുന്നു ഈ ഉദ്യോഗസ്ഥന്റെ പ്രതികരണം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഓഫീസിലെ മുൻ ചീഫ് കണ്‍സൾട്ടന്റ് ആയിരുന്ന വി.കെ. ജയിന്റെ ഫോണും ചോർത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന രാജേശ്വർ സിംഗിന്റെ രണ്ട് ഫോണ്‍ നന്പറുകളിൽ നിന്നുള്ള കോളുകൾ ചോർത്തി. അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്ന് സ്ത്രീകളുടെയും ഫോണ്‍ നന്പർ വിവരങ്ങൾ ചോർന്നവരുടെ പുതിയ പട്ടികയിലുണ്ട്. ഇതിൽ ഒരാൾ അദ്ദേഹത്തിന്റെ സഹോദരിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥയും ഡൽഹി…
Read Moreവിദ്യാർഥിനിയുടെ പീഡന പരാതി; കാലിക്കറ്റ് സർവകലാശാല അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: വിദ്യാർഥിനിയുടെ പീഡന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. കാലിക്കറ്റ് സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ഹാരിസ് ആണ് അറസ്റ്റിലായത്. വിദ്യാർഥിനി നൽകിയ പരാതിയിൽ കഴിഞ്ഞയാഴ്ചയാണ് തേഞ്ഞിപ്പാലം പോലീസ് കേസെടുത്തത്. അധ്യാപകനെതിരെ വിദ്യാർഥിനി ആദ്യം സർവകലാശാല പരാതി പരിഹാര സെല്ലിലും പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ ഹാരിസിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Read Moreവാച്ച്മാനെ കെട്ടിയിട്ട് ജ്വല്ലറിയില്‍നിന്ന് കവര്‍ന്നത് 16 കിലോ വെള്ളിയും നാലരലക്ഷം രൂപയും! സംഭവം മഞ്ചേശ്വരത്ത്…
മഞ്ചേശ്വരം: വാച്ച്മാനെ കെട്ടിയിട്ട് ജ്വല്ലറിയില്‍നിന്ന് 16 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. കാസര്‍ഗോഡ്-തലപ്പാടി ദേശീയപാതയോരത്ത് ഹൊസങ്കടി ടൗണിലെ രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. 10.68 ലക്ഷം രൂപ വിലമതിക്കുന്ന 16 കിലോഗ്രാം വെള്ളി ആഭരണങ്ങള്‍, നാലര ലക്ഷം രൂപ, ഏതാനും ആഡംബര വാച്ചുകള്‍ എന്നിവയുള്‍പ്പെടെ 16 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണു നഷ്ടപ്പെട്ടതെന്ന് ജ്വല്ലറി ഉടമ കെ.എം. അഷ്റഫ് പറഞ്ഞു.മുഖം മറച്ച് കൈയുറകള്‍ ധരിച്ചെത്തിയ ഏഴംഗസംഘം കാവല്ക്കാരന് അബ്ദുള്ളയെ അടിച്ചുവീഴ്ത്തിയശേഷം കൈകാലുകള്‍ കെട്ടിയിടുകയായിരുന്നു. ഇയാളുടെ കണ്ണിനു താഴെ ഭാരമുള്ള വസ്തുകൊണ്ട് ഇടിയേറ്റ നിലയിലാണ്. അബ്ദുള്ളയെ സാരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു കിലോയോളം സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറിക്കകത്തുതന്നെ ലോക്കറില്‍ സൂക്ഷിച്ചിരുന്നു. കവര്‍ച്ചാസംഘം ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളുണ്ട്. പുലര്‍ച്ചെ മൂന്നരയോടെ അടുത്തുള്ള മറ്റൊരു സ്ഥാപനത്തിലെ കാവല്‍ക്കാരനാണ് അബ്ദുള്ളയെ ജ്വല്ലറിയുടെ പിന്നില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍…
Read Moreഏതു യാത്രയ്ക്കുമുള്ള റിസ്കേ സ്പെയ്സ് യാത്രയ്ക്കുമുള്ളൂ! ബഹിരാകാശ യാത്രയിലേക്ക് ഏറെ കഠിന പരിശീലനമാണ് നടന്നത്; സന്തോഷ് ജോർജ് കുളരങ്ങര
കോട്ടയം: രാജ്യത്തെ ആദ്യ ബഹിരാകാശ ടൂറിസ്റ്റ് എന്ന ബഹുമതി സന്തോഷ് ജോർജ് കുളരങ്ങരയ്ക്ക് വൈകാതെ സ്വന്തമാകും. റിച്ചാർഡ് ബ്രാൻസണ് ചെയർമാനായുള്ള വെർജിൻ ഗലാക്ടിക് എന്ന കന്പനിയാണ് ബഹിരാകാശത്തേക്ക് സന്തോഷ് ഉൾപ്പെടുന്ന ടീമിന് യാത്രയൊരുക്കുന്നത്. പതിനഞ്ചു വർഷം മുൻപ് ഇതിനായി തുടങ്ങിയ ശ്രമം ഇനി ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന് സന്തോഷ് ജോർജ് കോട്ടയം പ്രസ് ക്ലബിൽ പറഞ്ഞു. ഏതു യാത്രയ്ക്കുമുള്ള റിസ്കേ സ്പെയ്സ് യാത്രയ്ക്കുമുള്ളൂ. ബഹിരാകാശ യാത്രയിലേക്ക് ഏറെ കഠിന പരിശീലനമാണ് നടന്നത്. ഏറ്റവും പ്രധാനം ശരീരഭാരം എട്ടുമടങ്ങായി ഉയർന്നെന്ന് തോന്നിപ്പിക്കുന്നതും അടുത്തത് ശരീരത്തിന് കനമേയില്ലെന്നു തോന്നിപ്പിക്കുന്നതുമായ അവസ്ഥകളെ കൈകാര്യം ചെയ്യുകയെന്നതാണ്. സീറോ ഗ്രാവിറ്റി പരിശീലനം കഠിനമല്ല. കാരണം ബഹിരാകാശത്തായതിനാൽ ശരീരത്തിന് ഭാരം അനുഭവപ്പെടില്ല. ആദ്യഘട്ടങ്ങളിൽ ഛർദിയും മറ്റും അനുഭവപ്പെട്ടിരുന്നു. പ്രത്യേക വിമാനത്തിൽ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലേക്കു കുത്തനെ പതിക്കും. ആദ്യം ഭയം തോന്നി. പിന്നീട് കൗതുകത്തിനും തമാശയ്ക്കുമൊക്കെ…
Read Moreഇടുക്കി അണക്കെട്ടിൽ 2.4 അടികൂടി ഉയർന്നാൽ ബ്ലൂ അലർട്ട്! സംഭരണശേഷിയുടെ 64 ശതമാനം വെള്ളം നിലവിൽ അണക്കെട്ടിലുണ്ട്
തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് 2.4 അടികൂടി ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. ഇന്നലെ രാവിലെ ഏഴിന് 2370.18 അടിയാണ് ജലനിരപ്പ്. 2372.58 അടിയാണ് നിലവിലെ ബ്ലൂ അലർട്ട് ലെവൽ. ജൂലൈ 31 വരെയുള്ള റൂൾ കർവ് പ്രകാരം ജലനിരപ്പ് 2378.58 അടി ഓറഞ്ച് അലർട്ട് ലെവലും 2379.58 അടി റെഡ് അലർട്ട് ലെവലുമാണ്. സംഭരണശേഷിയുടെ 64 ശതമാനം വെള്ളം നിലവിൽ അണക്കെട്ടിലുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ ഇരട്ടിയാണിത്.
Read Moreസ്റ്റോക്ക് തീർന്നു; വാക്സിനേഷൻ മുടങ്ങും! സംസ്ഥാനത്തു 18 വയസിനു മുകളിലുള്ള 1.48 കോടി പേർക്ക് ഇതുവരെയും ആദ്യ ഡോസ് വാക്സിൻ ലഭിച്ചിട്ടില്ല
തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്റ്റോക്ക് പൂർണമായും തീർന്ന സാഹചര്യത്തിൽ സർക്കാർ മേഖലയിൽ വാക്സിൻ വിതരണം ഇന്നു മുതൽ മുടങ്ങും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നലെത്തന്നെ വാക്സിനേഷൻ മുടങ്ങിയിരുന്നു. എന്നാൽ, സ്വകാര്യ മേഖലയിൽ വാക്സിനേഷൻ ഉണ്ടാകും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേന്ദ്രത്തിൽനിന്നു വാക്സിൻ ലഭിക്കുമെന്നാണു പ്രതീക്ഷ. സംസ്ഥാനത്തു 18 വയസിനു മുകളിലുള്ള 1.48 കോടി പേർക്ക് ഇതുവരെയും ആദ്യ ഡോസ് വാക്സിൻ ലഭിച്ചിട്ടില്ല. 45നു മുകളിലുള്ളവരിൽ കാൽക്കോടിയിലേറെപ്പേർക്കും ആദ്യ ഡോഡ് കിട്ടിയിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 1,66,03,860 ഡോസ് വാക്സിനാണ് കേന്ദ്രത്തിൽനിന്നു ലഭിച്ചത്.
Read More