സ്റ്റോ​ക്ക് തീ​ർ​ന്നു; വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങും! സം​​​സ്ഥാ​​​ന​​​ത്തു 18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള 1.48 കോ​​​ടി പേ​​​ർ​​​ക്ക് ഇ​​​തു​​​വ​​​രെ​​​യും ആ​​​ദ്യ ഡോ​​​സ് വാ​​​ക്സി​​​ൻ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ സ്റ്റോ​​​ക്ക് പൂ​​​ർ​​​ണ​​​മാ​​​യും തീ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ വാ​​​ക്സി​​​ൻ വി​​​ത​​​ര​​​ണം ഇ​​​ന്നു മു​​​ത​​​ൽ മു​​​ട​​​ങ്ങും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന​​​ലെ​​ത്ത​​​ന്നെ വാ​​​ക്സി​​​നേ​​​ഷ​​​ൻ മു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ വാ​​​ക്സി​​​നേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​കും. വ്യാ​​​ഴാ​​​ഴ്ച​​​യോ വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ കേ​​​ന്ദ്ര​​​ത്തി​​​ൽനി​​​ന്നു വാ​​​ക്സി​​​ൻ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

സം​​​സ്ഥാ​​​ന​​​ത്തു 18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള 1.48 കോ​​​ടി പേ​​​ർ​​​ക്ക് ഇ​​​തു​​​വ​​​രെ​​​യും ആ​​​ദ്യ ഡോ​​​സ് വാ​​​ക്സി​​​ൻ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.

45നു ​​മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രി​​​ൽ കാ​​​ൽ​​​ക്കോ​​​ടി​​​യി​​​ലേ​​​റെ​​​പ്പേ​​​ർ​​ക്കും ആ​​​ദ്യ ഡോ​​ഡ് കി​​ട്ടി​​യി​​ട്ടി​​ല്ല. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ 1,66,03,860 ഡോ​​​സ് വാ​​​ക്സി​​​നാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ൽനി​​​ന്നു ല​​​ഭി​​ച്ച​​ത്.

Related posts

Leave a Comment