പ്രധാനമന്ത്രിയുടെ ഓഫീസിലും പെഗാസസിന്‍റെ ചാരക്കണ്ണ് ! പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദേ​ശ യാ​ത്ര​ക​ളു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഫോ​ണ്‍ ചോ​ർ​ത്തി​യ​ത് 2017 ൽ

ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സി​ന്‍റെ ചാ​ര​ക്ക​ണ്ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഓ​ഫീ​സി​ലും പ​തി​ഞ്ഞി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ​യും നീ​തി ആ​യോ​ഗി​ലെ മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നെ​യും പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചു നി​രീ​ക്ഷി​ച്ചി​രു​ന്നു​വ​ത്രേ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദേ​ശ യാ​ത്ര​ക​ളു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഫോ​ണ്‍ 2017ലാ​ണ് ചോ​ർ​ത്തി​യ​ത്.

വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു എ​ന്നു പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ൾ ഉ​ൾ​പ്പെ​ട്ട പ​ട്ടി​ക യ​ഥാ​ർ​ഥ​മാ​ണെ​ന്നോ അ​തി​ൽ ത​ന്‍റെ ന​ന്പ​റും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെന്നോ അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ്ര​തി​ക​ര​ണം.

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ഓ​ഫീ​സി​ലെ മു​ൻ ചീ​ഫ് ക​ണ്‍സ​ൾ​ട്ട​ന്‍റ് ആ​യി​രു​ന്ന വി.​കെ. ജ​യി​ന്‍റെ ഫോ​ണും ചോ​ർ​ത്തി​യി​രു​ന്നു.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന രാ​ജേ​ശ്വ​ർ സിം​ഗി​ന്‍റെ ര​ണ്ട് ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ നി​ന്നു​ള്ള കോ​ളു​ക​ൾ ചോ​ർ​ത്തി.

അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ലെ മൂ​ന്ന് സ്ത്രീ​ക​ളു​ടെ​യും ഫോ​ണ്‍ ന​ന്പ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​വ​രു​ടെ പു​തി​യ പ​ട്ടി​ക​യി​ലു​ണ്ട്.

ഇ​തി​ൽ ഒ​രാ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി​യും മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​യു​മാ​യ അ​ബ സിം​ഗ് ആണ്.

പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍റേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഫോ​ണു​ക​ൾ ചോ​ർ​ത്തി​യെ​ന്ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

സെ​ബി മാ​ത്യു

Related posts

Leave a Comment