ഏ​​തു യാ​​ത്ര​​യ്ക്കു​​മു​​ള്ള റി​​സ്കേ സ്പെ​​യ്സ് യാ​​ത്ര​​യ്ക്കു​​മു​​ള്ളൂ! ബ​​ഹി​​രാ​​കാ​​ശ യാ​​ത്ര​​യി​​ലേ​​ക്ക് ഏ​​റെ ക​​ഠി​​ന പ​​രി​​ശീ​​ല​​ന​​മാ​​ണ് ന​​ട​​ന്ന​​ത്; സ​​ന്തോ​​ഷ് ജോ​​ർ​​ജ് കു​​ള​​ര​​ങ്ങ​​ര​​

കോ​​ട്ട​​യം: രാ​​ജ്യ​​ത്തെ ആ​​ദ്യ ബ​​ഹി​​രാ​​കാ​​ശ ടൂ​​റി​​സ്റ്റ് എ​​ന്ന ബ​​ഹു​​മ​​തി സ​​ന്തോ​​ഷ് ജോ​​ർ​​ജ് കു​​ള​​ര​​ങ്ങ​​ര​​യ്ക്ക് വൈ​​കാ​​തെ സ്വ​​ന്ത​​മാ​​കും.

റി​​ച്ചാ​​ർ​​ഡ് ബ്രാ​​ൻ​​സ​​ണ്‍ ചെ​​യ​​ർ​​മാ​​നാ​​യു​​ള്ള വെ​​ർ​​ജി​​ൻ ഗ​​ലാ​​ക്ടി​​ക് എ​​ന്ന ക​​ന്പ​​നി​​യാ​​ണ് ബ​​ഹി​​രാ​​കാ​​ശ​​ത്തേ​​ക്ക് സ​​ന്തോ​​ഷ് ഉ​​ൾ​​പ്പെ​​ടു​​ന്ന ടീ​​മി​​ന് യാ​​ത്ര​​യൊ​​രു​​ക്കു​​ന്ന​​ത്.

പ​​തി​​ന​​ഞ്ചു വ​​ർ​​ഷം മു​​ൻ​​പ് ഇ​​തി​​നാ​​യി തു​​ട​​ങ്ങി​​യ ശ്ര​​മം ഇ​​നി ഏ​​തു നി​​മി​​ഷ​​വും സം​​ഭ​​വി​​ച്ചേ​​ക്കാ​​മെ​​ന്ന് സ​​ന്തോ​​ഷ് ജോർജ് കോ​​ട്ട​​യം പ്ര​​സ് ക്ല​​ബി​​ൽ പ​​റ​​ഞ്ഞു.

ഏ​​തു യാ​​ത്ര​​യ്ക്കു​​മു​​ള്ള റി​​സ്കേ സ്പെ​​യ്സ് യാ​​ത്ര​​യ്ക്കു​​മു​​ള്ളൂ. ബ​​ഹി​​രാ​​കാ​​ശ യാ​​ത്ര​​യി​​ലേ​​ക്ക് ഏ​​റെ ക​​ഠി​​ന പ​​രി​​ശീ​​ല​​ന​​മാ​​ണ് ന​​ട​​ന്ന​​ത്.

ഏ​​റ്റ​​വും പ്ര​​ധാ​​നം ശ​​രീ​​ര​​ഭാ​​രം എ​​ട്ടു​​മ​​ട​​ങ്ങാ​​യി ഉ​​യ​​ർ​​ന്നെ​​ന്ന് തോ​​ന്നി​​പ്പി​​ക്കു​​ന്ന​​തും അ​​ടു​​ത്ത​​ത് ശ​​രീ​​ര​​ത്തി​​ന് ക​​ന​​മേ​​യി​​ല്ലെ​​ന്നു തോ​​ന്നി​​പ്പി​​ക്കു​​ന്ന​​തു​​മാ​​യ അ​​വ​​സ്ഥ​​ക​​ളെ കൈ​​കാ​​ര്യം ചെ​​യ്യു​​ക​​യെ​​ന്ന​​താ​​ണ്.

സീ​​റോ ഗ്രാ​​വി​​റ്റി പ​​രി​​ശീ​​ല​​നം ക​​ഠി​​ന​​മ​​ല്ല. കാ​​ര​​ണം ബ​​ഹി​​രാ​​കാ​​ശ​​ത്താ​​യ​​തി​​നാ​​ൽ ശ​​രീ​​ര​​ത്തി​​ന് ഭാ​​രം അ​​നു​​ഭ​​വ​​പ്പെ​​ടി​​ല്ല.

ആ​​ദ്യ​​ഘ​​ട്ട​​ങ്ങ​​ളി​​ൽ ഛർ​​ദിയും മ​​റ്റും അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​രു​​ന്നു. പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ൽ അ​​റ്റ്‌ലാ​​ന്‍റി​​ക് സ​​മു​​ദ്ര​​ത്തി​​നു മു​​ക​​ളി​​ലേ​​ക്കു കു​​ത്ത​​നെ പ​​തി​​ക്കും.

ആ​​ദ്യം ഭ​​യം തോ​​ന്നി. പി​​ന്നീ​​ട് കൗ​​തു​​ക​​ത്തി​​നും ത​​മാ​​ശ​​യ്ക്കു​​മൊ​​ക്കെ ആ ​​അ​​നു​​ഭ​​വം വ​​ഴി​​മാ​​റി​യെ​ന്നും സ​ന്തോ​ഷ് ജോ​ർ​ജ് പ​റ​ഞ്ഞു.

Related posts

Leave a Comment