പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറി ഫോട്ടോ ഷൂട്ട് നടത്തി പുലിവാലു പിടിച്ച നടിയും മോഡലുമായ നിമിഷയ്ക്കെതിരേ വ്യാപകമായ ചീത്തവിളിയാണ് നടക്കുന്നത്. താരത്തിനെതിരേ പോലീസ് കേസ് വരെ രജിസ്റ്റര്‍ ചെയ്തു. ചിത്രങ്ങള്‍ ഓണത്തിനു മുമ്പ് പകര്‍ത്തിയതാണെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ചിത്രങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും തനിക്ക് നേരെ തെറിവിളികളും ഭീഷണികള്‍ തുടരുകയാണെന്ന് നിമിഷ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ…ചിത്രങ്ങള്‍ പങ്കുവെച്ചതോടെ പള്ളിയോടത്തില്‍ കയറാന്‍ പാടില്ലെന്നും ഫോട്ടോ ഇടാന്‍ പാടില്ലെന്നും പറഞ്ഞ് പുതുക്കുളങ്ങര സ്വദേശിയായ ഉണ്ണി പുലിയൂര് വിളിച്ചു. അതോടെ ചിത്രം ഡിലീറ്റ് ചെയ്തു. ഇതോടെയാണ് ആക്ഷേപിക്കുന്ന കമന്റുകള്‍ വരാന്‍ തുടങ്ങിയത്. വ്യക്തിപരമായും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഫോണ്‍ വിളികളാണ് വരുന്നത്. കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ്. പുറത്തിറങ്ങിയാല്‍ കൊന്നു കളയും എന്നാണ് ഭീഷണി. ഇന്റര്‍നെറ്റ് നമ്പരില്‍ നിന്നാണ് ഫോണുകള്‍ വരുന്നത്. തിരുവല്ല…
Read MoreDay: September 8, 2021
സിപിഎമ്മിനകത്ത് ആർഎസ്എസ് ഉണ്ട് ; സ്വർണക്കടത്ത് കേസും കൊടകര കുഴൽപ്പണക്കേസും ആവിയായിപ്പോയതങ്ങനയെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: സംസ്ഥാന പോലീസിലല്ല കേരളത്തിലെ സിപിഎമ്മിലാണ് ആർഎസ്എസ് ഗാങ് പ്രവർത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി കേരളത്തിൽ സ്ത്രീ പീഡനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സിപിഐ ദേശീയ നേതാവ് ആനി രാജ കേരളാ പോലീസിൽ ആർഎസ്എസ് ഗാങ് ഉണ്ടെന്നു പ്രസ്താവന നടത്തിയത്. സിപിഎമ്മിനകത്ത് ആർഎസ്എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വർണക്കടത്ത് കേസും കൊടകര കുഴൽപ്പണക്കേസും ആവിയായിപ്പോയത്. കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രണ്ടു കേസുകളും ഇന്ന് എവിടെയാണ് എത്തി നിൽക്കുന്നത്. കൊടകര കുഴൽപ്പണക്കേസിൽ പ്രതിയാകുമെന്ന് പറഞ്ഞ കെ. സുരേന്ദ്രൻ സാക്ഷിയായി മാറിയതെങ്ങിനെയെന്ന് സിപിഎം. നേതൃത്വം മറുപടി പറയണം. ഇടതുപക്ഷ ഗവണ്മെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരിൽ സിപിഐ സംസ്ഥാന നേതൃത്വം വനിതാ നേതാവിനെതിരേ ശബ്ദിക്കുന്നത് പിണറായിയെ തൃപ്തിപ്പെടുത്താൻ മാത്രമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നവർക്ക് അതിനോട് തെല്ലും…
Read Moreനെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഡിഎൻഎ തൊപ്പി ലേലത്തിന്! പ്രതീക്ഷിക്കുന്ന വില കേട്ട് ഞെട്ടരുത്…
ബെർലിൻ: ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഡിഎൻഎ സാന്നിധ്യമുള്ള തൊപ്പി ഹോങ്കോങ്ങിൽ ലേലം ചെയ്യുന്നു. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നെപ്പോളിയൻ ഫ്രാൻസ് ഭരിച്ചിരുന്നത്. യുദ്ധഭൂമിയിൽ നിൽക്കുന്ന നെപ്പോളിയന്റെ ചിത്രങ്ങളിൽ കണ്ടുപരിചയിച്ച ബൈകോണ്‍ തൊപ്പിയാണ് അദ്ദേഹത്തിന്റെ ഡിഎൻഎ ഉണ്ടെന്ന് അവകാശപ്പെട്ട് ബോനംസ് കന്പനി ലേലത്തിന് വച്ചത്. മുന്‍പും നെപ്പോളിയന്റെ തൊപ്പികൾ ലേലത്തിനു വന്നിട്ടുണ്ട്. എന്നാൽ, ചക്രവർത്തിയുടെ ഡിഎൻഎയോടുകൂടിയ തൊപ്പി ലേലത്തിനെത്തുന്നത് ആദ്യമാണെന്നും ഇവർ പറയുന്നു. ഒക്ടോബർ 27നാണ് ലേലം നടത്തപ്പെടുന്നത്. തൊപ്പിക്ക് ഒന്നരക്കോടി രൂപവരെ ലഭിക്കുമെന്നാണ് ബോനംസ് കന്പനിയുടെ പ്രതീക്ഷ. ജർമനിയിലെ ഒരു ചെറിയ ലേലക്കന്പനിയിൽനിന്നാണ് ഇപ്പോഴത്തെ ഉടമസ്ഥൻ നെപ്പോളിയന്റെ തൊപ്പി സ്വന്തമാക്കിയത്. ചക്രവർത്തി ഉപയോഗിച്ചിരുന്നതാണെന്ന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. നെപ്പോളിയന്റെ കാലഘട്ടത്തിലേതാണ് തൊപ്പിയെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. സൂക്ഷ്മപരിശോധനയിൽ തൊപ്പിയിൽനിന്ന് ലഭിച്ച അഞ്ച് മുടിയിഴകൾ ഇലക്ട്രോണിക് മൈക്രോസ്കോപി അടക്കമുള്ള രീതികളിലൂടെ പരിശോധിച്ചെന്നും നെപ്പോളിയന്േറതാണെന്ന് ഉറപ്പുവരുത്തിയെന്നും ബോനംസ് യൂറോപ്പ്…
Read Moreഇന്ത്യ ഏറ്റവും മികച്ച ടീം: വോണ്‍
മെൽബണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഓസ്ട്രേലിയയുടെ ഇതിഹാസതാരം ഷെയ്ൻ വോണ്‍. കഴിഞ്ഞ ഒരു വർഷമായുള്ള ഇന്ത്യയുടെ പ്രകടനം മികച്ചതാണ്. ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീം ഇന്ത്യയാണ്. ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ ഇന്ത്യ കിരീടം സ്വന്തമാക്കും- വോണ്‍ പറഞ്ഞു. നാലാം മത്സരത്തിൽ വിജയം നേടിയതോടെ ഇന്ത്യ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി.
Read Moreവാക്സീൻ സ്വീകരിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് സ്കൂൾ ബസ് ഡ്രൈവർമാർ രാജിവച്ചു; വിദ്യാർഥികൾ ദുരിതത്തിൽ
ഷിക്കാഗോ: ഷിക്കാഗോ മേയർ ലോറിലൈറ്റ് ഫുട്ട്, ബസ് ഡ്രൈവർമാരുൾപ്പെടെ എല്ലാ സിറ്റി ജീവനക്കാരും ഒക്ടോബർ 15ന് മുന്‍പ് കോവിഡ് വാക്സീൻ സ്വീകരിക്കണമെന്ന് നിർബന്ധിച്ചതിനെ തുടർന്ന് 73 ഡ്രൈവർമാർ രാജിവച്ചു. ഡ്രൈവർമാർ രാജിവച്ചതോടെ സിറ്റിയുമായി കരാറുണ്ടാക്കിയിരുന്ന ബസ് കന്പനികൾക്ക് വിദ്യാർഥികളെ സ്കൂളിൽ കൊണ്ടുപോകുന്നതിന് യൂബർ, ലിഫ്റ്റ് കന്പനികളെ ആശ്രയിക്കേണ്ടതായി വന്നു. 1000 ഡോളർ വീതമാണ് സിറ്റി ഈ ആവശ്യത്തിനുവേണ്ടി സ്വകാര്യ കന്പനികൾക്ക് നൽകിയത്. യൂബർ, ലിഫ്റ്റ് കന്പനികളുമായി വിദ്യാർഥികളെ നേരിട്ട് സ്കൂളിൽ എത്തിക്കുന്നതിനുള്ള കരാർ ഉണ്ടാക്കുമെന്ന് മേയർ പറഞ്ഞു. ഓഗസ്റ്റ് 30 നാണ് ഷിക്കാഗോ പബ്ലിക് സ്കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം 10 ശതമാനം ഡ്രൈവർമാർ ജോലി രാജിവച്ചു. ഏകദേശം 2100 കുട്ടികൾക്ക് നിലവിലുള്ള ബസ് സൗകര്യങ്ങൾ ലഭ്യമല്ലാ എന്ന് ചൂണ്ടികാണിച്ചു സന്ദേശം അയച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ഷിക്കാഗോ ഡിസ്ട്രിക്ടിൽ നാനൂറിലധികം സ്കൂൾ ഡ്രൈവർമാരുടെ ഒഴിവുകൾ…
Read Moreഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് നീട്ടി സൗദി; കോവിഡ് കേസ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ
റിയാദ്: കോവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ വിലക്ക് സൗദി അറേബ്യ നീട്ടി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് യാത്രാ വിലക്ക് പിൻവലിക്കുന്ന കാര്യം പരിഗണിക്കും. അതേസമയം അർജന്റീന, ദക്ഷിണാഫ്രിക്ക, യുഎഇ എന്നിവടങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇനി സൗദിയിൽ പ്രവേശിക്കാം. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പൗരന്മാർക്കും സൗദി അനുമതി നൽകിയിട്ടുണ്ട്. നേരത്തെ യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് ഇന്ത്യൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് നീക്കിയിരുന്നു. ചൊവ്വാഴ്ച 31,222 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. മഹാരാഷ്ട്രയാണ് പട്ടികയിൽ രണ്ടാമത്.
Read Moreശ്രീ സുന്ദരേശ്വരയിലെ ക്ലീനർ ഇത്താത്തയ്ക്ക് ആശംസകളുമായി ശൈലജ ടീച്ചർ! റെജിമോള്‍ സ്വന്തം ജീവിതത്തിലൂടെ നമ്മളോട് പറയുന്നത് ഇങ്ങനെ…
കണ്ണൂര്‍ ആദികടലായിയിൽ ശ്രീ സുന്ദരേശ്വര ബസിലെ കിളി റെജിമോള്‍ക്ക് ആശംസകൾ നേർന്ന് മുൻ മന്ത്രി കെ കെ ശൈലജ. ആദികടലായി കുന്നംകൈ റൂട്ടിലോടുന്ന ശ്രീ സുന്ദരേശ്വര ബസ് സര്‍വീസിലെ കിളിയാണ് റെജിമോള്‍. ബസിന്റെ ഡ്രൈവർ റെജിമോളുടെ ഭർത്താവ് മുഹമ്മദ്. കണ്ടക്ടര്‍ മകന് അജ്വദ്. 25 വര്‍ഷം മുന്‍പ് ബസ് പെര്‍മിറ്റടക്കം വാങ്ങിയപ്പോള്‍ പേര് മാറ്റാനൊന്നും ഇവര്‍ മെനക്കെട്ടില്ല. കടലായി റൂട്ടില്‍ റോഡെല്ലാം പൊട്ടിപ്പൊളിഞ്ഞ സമയം. ക്ലീനറെ ജോലിക്ക് കിട്ടാതായി. സര്‍വീസ് മുടങ്ങുമെന്നായപ്പോള്‍ റെജിമോള്‍ കിളിയായിട്ട് ബസില്‍ കയറി. പിന്നീടിങ്ങോട്ട് യാത്രക്കാരുടെ പ്രിയപ്പെട്ട ഇത്താത്തയായി റെജിമോള്‍. തിരക്കുള്ള റൂട്ടില്‍ വണ്ടി കൃത്യസമയത്തെത്തിക്കാനും ടയര്‍ പഞ്ചറായാല്‍ മാറ്റിയിടാനും ബസുകാര്ക്കിടയിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാനുമൊക്കെ താത്ത്ക്കുള്ള കഴിവ് ആരും സമ്മതിച്ചുതരും കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ണൂര്‍ ആദികടലായിയിലെ റെജിമോള്‍ സമൂഹത്തിന്റെ അഭിമാനമായി മാറുന്നു. ബസിലെ ക്ലീനറായി ആര്‍ജവത്തോടെ സേവനമനുഷ്ടിക്കുകയും തന്റെ…
Read Moreട്വന്റി-20 ലോകകപ്പ്: ടീം ഇന്ത്യയെ ഇന്നറിയാം
മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബുധനാഴ്ച പ്രഖ്യാപിക്കും. പരിക്കിന്റെ പിടിയിലായ ഓൾറൗണ്ടർ വാഷിംഗ്ടണ്‍ സുന്ദർ ടീമിലെത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 15 അംഗ ടീമിനെയും കോവിഡ് സാഹചര്യം പരിഗണിച്ച് റിസർവ് താരങ്ങളെയും ഉൾപ്പെടുത്തിയാകും ടീം പ്രഖ്യാപനം. മുതിർന്ന താരം ശിഖർ ധവാന് ടീമിൽ സ്ഥാനം ലഭിച്ചേക്കില്ല. കെ.എൽ.രാഹുൽ-രോഹിത് ശർമ സഖ്യമാകും ഓപ്പണർമാരായി ടീമിലെത്താൻ സാധ്യത. ഐപിഎല്ലിലും ഇംഗ്ലണ്ട്, ശ്രീലങ്ക പര്യടനങ്ങളിലും തിളങ്ങിയ സൂര്യകുമാർ യാദവ് ടീമിലിടം നേടുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും ഹർദിക് പാണ്ഡ്യയും ടീമിലെത്തിയേക്കും. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാകും പേസ് ബൗളിംഗ് നിരയിലുണ്ടാവുക. ദീപക് ചഹറിനെ കൂടി ഈ സംഘത്തിലേക്ക് സെലക്ടർമാർ പരിഗണിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിലുള്ള ഉമേഷ് യാദവിനും മുഹമ്മദ് സിറാജിനും ടീമിലിടം ലഭിച്ചേക്കില്ല. വിരാട് കോഹ്ലി തന്നെയാവും ടീമിനെ നയിക്കുന്നത്.
Read Moreആശ്വാസവും ആശങ്കയും അകലുന്നു; നിപ്പ രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഹൈ റിസ്കിൽ ഉണ്ടായിരുന്ന 30 പേർക്കും രോഗം ബാധിച്ചില്ല
തിരുവനന്തപുരം: നിപ്പ ബാധയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച ഇരുപ തു സാന്പിളുകൾ കൂടി നെഗറ്റീവ്. ഇതോടെ നിപ്പ സംബന്ധിച്ച ഏറ്റവും വലിയ ആശ്വാസ വാർത്തയാണ് പുറത്തേക്കു വരുന്നത്. ഇന്നലെ പത്തുപേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. അടുത്ത സന്പർക്കമുണ്ടായിരുന്നവരുടെ സാന്പിളുകളാണ് നെഗറ്റീവ് ആയതെന്നു ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമ ങ്ങളെ അറിയിച്ചു. ഹൈ റിസ്കിൽ ഉള്ളവരെന്നു കരുതിയ 30 പേർക്കും രോഗം ബാധിച്ചിട്ടില്ലെന്നു ഇതനകം വ്യക്തമായിട്ടുണ്ട്. 21 ഫലം കൂടി 21 പേരുടെ സാന്പിളുകൾ കൂടി ലഭിക്കാനുണ്ട്. നിപ്പയുമായി ബന്ധപ്പെട്ട് 68 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരു കയാണ്. നിപ്പബാധ തിരിച്ചറിഞ്ഞ ഉടൻ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രതിരോധനടപടികൾ ഫലം കാണുന്നുവെ ന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. നിപ്പയുമായി ബന്ധപ്പെട്ടു നിലവിൽ ആശങ്കപ്പെടേണ്ട സാഹഹചര്യമില്ലെന്നു ആരോഗ്യമന്ത്രി അറിയിച്ചു. നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ മൂന്ന് ജില്ലകള്‍ അതീവ ജാഗ്രതയിലാണ്. കോഴിക്കോട്,…
Read Moreകിടപ്പുമുറിയിൽ നിന്ന് നിലവിളി; നാണത്തോടെ കാര്യം വെളിപ്പെടുത്തി യുവതി! രാത്രി പത്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം…
ഒരു യുവതിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ടാണ് അയൽക്കാർ പോലീസിനെ വിളിക്കുന്നത്. രാത്രി പത്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പോലീസ് ഉദ്യോഗസ്ഥര്‍ ഉടൻ തന്നെ യുവതിയുടെ വീട്ടില്‍ എത്തി സംഭവം അന്വേഷിച്ചതോടെയാണ് സത്യം പുറത്തായത്. മുറിയില്‍ ഒരു ചിലന്തിയെ കണ്ടതിനെ തുടർന്നാണത്രേ നിലവിളിച്ചത്. സ്കോട്ട്ലന്‍ഡിലെ ലിവിംഗ്സ്റ്റണില്‍ നിന്നുള്ള ഹോളി ഹണ്ടര്‍ എന്ന യുവതിയാണ് കഥയിലെ നായിക. രാത്രിയില്‍ ബെഡ് റൂം വൃത്തിയാക്കി കിടക്കാന്‍ ഒരുങ്ങുമ്പോഴാണ് കട്ടിലിനടിയില്‍ ഒരു ചിലന്തിയെ കണ്ടത്. ഇതോടെയാണ് യുവതി നിലവിളിച്ചത്. പോലീസും ആളുകളും ഹോളിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ കരഞ്ഞുകൊണ്ട്, നാണത്തോടെ ചിലന്തിയാണ് വില്ലനെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഒടുവില്‍ പോലീസുകാര്‍ തന്നെ എട്ടുകാലിയെ പിടികൂടി. കൈപ്പത്തിയുടെ വലുപ്പമുള്ള ചിലന്തിയായിരുന്നു അത്. ഞാന്‍ അതിനെ പുസ്തകങ്ങള്‍ കൊണ്ട് തട്ടിമാറ്റാന്‍ ശ്രമിച്ചപ്പോള്‍, അത് എന്റെ നേരെ ഓടി വന്നു. ഇതോടെ ഭയന്ന് നിലവിളിച്ച് ഓടുകയായിരുന്നു.- ഹോളി പറഞ്ഞു.
Read More