ട്വ​ന്‍റി-20 ലോ​ക​ക​പ്പ്: ടീം ​ഇ​ന്ത്യ​യെ ഇന്നറിയാം

 

മും​ബൈ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ ഓ​ൾ​റൗ​ണ്ട​ർ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ ടീ​മി​ലെ​ത്തു​മോ എ​ന്ന​താ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. 15 അം​ഗ ടീ​മി​നെ​യും കോ​വി​ഡ് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് റി​സ​ർ​വ് താ​ര​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​കും ടീം ​പ്ര​ഖ്യാ​പ​നം.

മു​തി​ർ​ന്ന താ​രം ശി​ഖ​ർ ധ​വാ​ന് ടീ​മി​ൽ സ്ഥാ​നം ല​ഭി​ച്ചേ​ക്കി​ല്ല. കെ.​എ​ൽ.​രാ​ഹു​ൽ-​രോ​ഹി​ത് ശ​ർ​മ സ​ഖ്യ​മാ​കും ഓ​പ്പ​ണ​ർ​മാ​രാ​യി ടീ​മി​ലെ​ത്താ​ൻ സാ​ധ്യ​ത. ഐ​പി​എ​ല്ലി​ലും ഇം​ഗ്ല​ണ്ട്, ശ്രീ​ല​ങ്ക പ​ര്യ​ട​ന​ങ്ങ​ളി​ലും തി​ള​ങ്ങി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ടീ​മി​ലി​ടം നേ​ടു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​ണ്. ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും ടീ​മി​ലെ​ത്തി​യേ​ക്കും.

ഭു​വ​നേ​ശ്വ​ർ കു​മാ​ർ, മു​ഹ​മ്മ​ദ് ഷ​മി, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​രാ​കും പേ​സ് ബൗ​ളിം​ഗ് നി​ര​യി​ലു​ണ്ടാ​വു​ക. ദീ​പ​ക് ച​ഹ​റി​നെ കൂ​ടി ഈ ​സം​ഘ​ത്തി​ലേ​ക്ക് സെ​ല​ക്ട​ർ​മാ​ർ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ടീ​മി​ലു​ള്ള ഉ​മേ​ഷ് യാ​ദ​വി​നും മു​ഹ​മ്മ​ദ് സി​റാ​ജി​നും ടീ​മി​ലി​ടം ല​ഭി​ച്ചേ​ക്കി​ല്ല. വി​രാ​ട് കോ​ഹ്ലി ത​ന്നെ​യാ​വും ടീ​മി​നെ ന​യി​ക്കു​ന്ന​ത്.

Related posts

Leave a Comment