തെറിവിളികളുടെ അഭിഷേകമാണ് ! ഒരു പെണ്‍കുട്ടിയാണെന്നു പരിഗണന പോലും നല്‍കുന്നില്ല; ഫോട്ടോഷൂട്ട് വിവാദത്തില്‍പ്പെട്ട നിമിഷ പറയുന്നത്…

പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറി ഫോട്ടോ ഷൂട്ട് നടത്തി പുലിവാലു പിടിച്ച നടിയും മോഡലുമായ നിമിഷയ്‌ക്കെതിരേ വ്യാപകമായ ചീത്തവിളിയാണ് നടക്കുന്നത്.

താരത്തിനെതിരേ പോലീസ് കേസ് വരെ രജിസ്റ്റര്‍ ചെയ്തു. ചിത്രങ്ങള്‍ ഓണത്തിനു മുമ്പ് പകര്‍ത്തിയതാണെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്.

ചിത്രങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും തനിക്ക് നേരെ തെറിവിളികളും ഭീഷണികള്‍ തുടരുകയാണെന്ന് നിമിഷ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ…ചിത്രങ്ങള്‍ പങ്കുവെച്ചതോടെ പള്ളിയോടത്തില്‍ കയറാന്‍ പാടില്ലെന്നും ഫോട്ടോ ഇടാന്‍ പാടില്ലെന്നും പറഞ്ഞ് പുതുക്കുളങ്ങര സ്വദേശിയായ ഉണ്ണി പുലിയൂര്‍ വിളിച്ചു.

അതോടെ ചിത്രം ഡിലീറ്റ് ചെയ്തു. ഇതോടെയാണ് ആക്ഷേപിക്കുന്ന കമന്റുകള്‍ വരാന്‍ തുടങ്ങിയത്. വ്യക്തിപരമായും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഫോണ്‍ വിളികളാണ് വരുന്നത്.

കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ്. പുറത്തിറങ്ങിയാല്‍ കൊന്നു കളയും എന്നാണ് ഭീഷണി. ഇന്റര്‍നെറ്റ് നമ്പരില്‍ നിന്നാണ് ഫോണുകള്‍ വരുന്നത്.

തിരുവല്ല പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് നാല് പേര്‍ വിളിച്ചിരുന്നു. അവരുടെ സംസാരം കേട്ടാല്‍ തന്നെ സ്റ്റേഷനില്‍ നിന്നല്ലെന്ന് മനസ്സിലായി. സ്റ്റേഷനില്‍ നിന്നാണെന്നും മാധ്യമങ്ങളില്‍ നിന്നാണെന്നും പറഞ്ഞ് വിളികള്‍ വന്നുകൊണ്ടിരിക്കുകയാണ്.

വിളിക്കുന്നവരെല്ലാം തെറി വിളിക്കുകയാണ്. മൂന്നുനാല് വട്ടം തിരുവല്ല പൊലീസ് സ്റ്റേഷന്റെ നമ്പര്‍ എടുത്ത് വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ എടുക്കുന്നില്ല.

പള്ളിയോട സമിതിയുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. പള്ളിയോടം കിടക്കുന്ന ഭാഗത്തേക്ക് പോകരുതെന്നോ അതില്‍ കയറരുതെന്നോ ആരും പറഞ്ഞിരുന്നില്ല. പറഞ്ഞാല്‍ അത് ചെയ്യുമായിരുന്നില്ല.

മതവും വിശ്വാസവുമെല്ലാമുള്ള വ്യക്തി തന്നെയാണ് താന്‍. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞതാണ്.

പരിഹാരം ആ ക്ഷേത്രത്തില്‍ പോയി ചെയ്യാനും തയ്യാറാണ്. ഹിന്ദുവിശ്വാസിയായ എനിക്ക് ഒരു പെണ്‍കുട്ടിയാണ് എന്ന പരിഗണന പോലും ആരും നല്‍കുന്നില്ല.

Related posts

Leave a Comment