മങ്കട: കോവിഡ് പ്രതിസന്ധിക്കിടെ ദീർഘദൂര യാത്രകൾ പ്രതിസന്ധിയിലായതോടെ വിനോദസഞ്ചാരികൾ ഗ്രാമങ്ങളുടെ പ്രകൃതി സൗന്ദര്യം തേടിയെത്തുന്നു. വള്ളുവനാടൻ ഗ്രാമങ്ങളിലെ പാറക്കൂട്ടങ്ങളും മലനിരകളും വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടങ്ങളായി മാറുകയാണ്. വള്ളുവനാടൻ കാഴ്ചകളുടെ വിസ്മയവിരുന്നൊരുക്കുന്ന നിരവധി കുന്നിൻ പ്രദേശങ്ങളും ചരിത്രമുറങ്ങുന്ന പാറക്കെട്ടുകളും മലകളും ഗുഹകളും വെള്ളച്ചാട്ടങ്ങളുമാണ് പ്രധാന ആകർഷണം. മങ്കട, കൂട്ടിലങ്ങാടി, മക്കരപ്പറന്പ്, പുഴക്കാട്ടിരി, കുറുവ, അങ്ങാടിപ്പുറം, മൂർക്കനാട്, പുലാമന്തോൾ പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽ ഇപ്പോൾ പ്രകൃതി ഭംഗി ആസ്വദിക്കാൻ നിരവധി പേർ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്നുണ്ട്. വീശിയടിക്കുന്ന കാറ്റും തണുത്ത കാലാവസ്ഥയും കണ്ണിനു കുളിർമയേകുന്ന പ്രകൃതി കാഴ്ചകളും ഉദയവും അസ്തമയവും നേരിട്ട് കാണാനും ആസ്വദിക്കാനുമാണ് നിരവധിയാളുകൾ അവധി ദിനങ്ങളിൽ ഇവിടെങ്ങളിൽ ഒത്തുകൂടുന്നത്. പൊതുസ്ഥലങ്ങളും സ്വകാര്യ സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടതോടെയാണ് ഗ്രാമീണ ടൂറിസത്തിന്റെ പ്രസക്തി വർധിച്ചത്. പാലൂർക്കോട്ട വെള്ളച്ചാട്ടം, കുറുവ മുക്ത്യാർക്കുണ്ട്…
Read MoreDay: September 13, 2021
രണ്ടുമാസത്തെ അന്വേഷണം; പ്രതിയെ കണ്ടപ്പോൾ ബന്ധുക്കൾ ഞെട്ടി! കൊല്ലപ്പെട്ട ആയിഷുമ്മ അയൽപക്കക്കാർക്കും ബന്ധുക്കൾക്കും ഏറെ പ്രിയങ്കരിയായിരുന്നു
പെരിന്തൽമണ്ണ: രാമപുരം ബ്ലോക്ക്പടിയിലെ ആയിഷുമ്മ കൊലപാതകത്തിൽ രണ്ടു മാസം നീണ്ടു നിന്ന പോലീസ് അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടിയപ്പോൾ കൊല്ലപ്പെട്ട വയോധികയുടെ ബന്ധുക്കളും അയൽവാസികളും ഞെട്ടി. ആയിഷുമ്മയുടെ പേരക്കുട്ടിയുടെ ഭർത്താവാണ് ഘാതകൻ എന്ന വിവരം ഏവരിലും അന്പരപ്പുളവാക്കി. രാമപുരം ഗ്രാമത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ അന്വേഷണത്തിനാണ് പ്രതിയുടെ അറസ്റ്റോടെ വിരാമമായത്. പ്രതിയെ പിടികൂടുന്നതിന് പോലീസിന്റെ എല്ലാ ശ്രമങ്ങൾക്കും ബന്ധുക്കളുടെയും നാട്ടുകാരുടെയും പിന്തുണയുണ്ടായിരുന്നു. നാട്ടുകാരും ബന്ധുക്കളുമായി ആയിരക്കണക്കിന് പോരെയാണു നേരിട്ടും ഫോണ്‍ വഴിയും പോലീസ് ചോദ്യം ചെയ്തത് . നാട്ടുകാരിൽ ആരെങ്കിലുമാണോ കൊല നടത്തിയതെന്നു ആദ്യം സംശയിച്ചിരുന്നു. എന്നാൽ വൈകാതെ പോലീസ് അന്വേഷണം ബന്ധുക്കളിലേക്കു നീളുകയായിരുന്നു. കൊലപാതകം നടന്ന വീട്ടിൽ ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെ പ്രതി നിഷാദ് അലിയെ കൊണ്ടു വന്ന് പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. തടിച്ചു കുടിയ ജനക്കൂട്ടത്തിനിടയിലൂടെ വൻ സുരക്ഷയിലാണ് ഇയാളെ കൊണ്ടു വന്നത്. പ്രതിക്കെതിരെ…
Read Moreസച്ചുവിന്റെ കരവിരുതിൽ ചിതൽമണ്ണിൽ പിറവിയെടുക്കുന്നത് ജീവൻ തുടിക്കുന്ന ശില്പങ്ങൾ! ഇവയുടെ നിർമാണത്തിനായി ഉപയോഗിക്കുന്നത് ഈർക്കിൽ മാത്രം
കോന്നി: മണ്ണിൽ ജീവൻ തുടിക്കുന്ന ശില്പങ്ങൾ ഒരുക്കുകയാണ് സച്ചു. അതും ചിതൽപ്പുറ്റിൽ നിന്നും ലഭിക്കുന്ന മണ്ണ് ഉപയോഗിച്ച്. കോന്നി ഐരവൺ സ്വദേശിയായ സച്ചു എസ്. കൈമൾ എന്ന പ്ലസ് വൺ വിദ്യാർഥി, ശില്പകലയിൽ യാതൊരു വിധ പരിശീലനം ലഭിക്കാതെയാണ് നൂറുകണക്കിനു ശില്പങ്ങൾ ഒരുക്കിയിരിക്കുന്നു. ചിത്രങ്ങൾ നോക്കിയും ഇന്റർനെറ്റിൽ പരതിയുമാണ് ഓരോ ശില്പങ്ങളും വാർത്തെടുത്തിരിക്കുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഇംഗ്ലീഷ് അധ്യാപകന് ഗണപതിയുടെ ഒരു ചെറു രൂപം നിർമിച്ചു നല്‍കിയാണ് സച്ചു ശില്പകലയിൽ സാന്നിധ്യം പുറംലോകത്തെ അറിയിക്കുന്നത്. ഈ ചെറുപ്രായത്തിൽ തന്നേ ചിതൽപ്പുറ്റിൽ ആയിരത്തിലധികം ശില്പങ്ങൾ നിർമിച്ച കലാകാരൻ നിരവധി ചിത്രങ്ങൾ വരച്ചിട്ടുമുണ്ട്. മഹാത്മാഗാന്ധി, ഇന്ദിരാ ഗാന്ധി, പിണറായി വിജയൻ, ഗൗരിയമ്മ, വയലാർ രാമവർമ, സുഗതകുമാരി, ശ്രീനാരായണ ഗുരു, കുമാരനാശാൻ, കുഞ്ഞുണ്ണി മാഷ്, ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അങ്ങനെ നൂറു കണക്കിന് പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവൻ തുടിക്കുന്ന…
Read Moreഇത് ഇവിടെ സ്ഥിരം പരിപാടി! വാനരന്മാരും തെരുവുനായ്ക്കളും ഏറ്റുമുട്ടി; ഒടുവില്‍ ഇരുകൂട്ടര്‍ക്കും നഷ്ടം…
കാട്ടാക്കട: വാനരന്മാരും തെരുവുനായ്ക്കളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു കുരങ്ങും തെരുവുനായയും ചത്തു. വിളവൂർക്കൽ പഞ്ചായത്തിലെ മൂലമൺ, വിഴവൂർ വാർഡുകളിൽ ഇന്നലെ നടന്ന പോരാട്ടത്തിലാണ് ഒരു കുരങ്ങും ഒരു തെരുവുനായയും ചത്തുവീണത്. കുരങ്ങുകളും നായ്ക്കളും തമ്മിലുള്ള ആക്രമണം ഇവിടെ പതിവാണെന്നും പലപ്പോഴും ഇരുഭാഗത്തും വലിയ പരുക്കുകൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജഡങ്ങൾ വനംവകുപ്പിന്റെ നിർദേശ പ്രകാരം വനം വന്യജീവി സംരക്ഷണസമിതി പ്രവർത്തകർ കുഴിച്ചുമൂടി. മുക്കുന്നിമലയുടെ താഴ്വാരമായ വിളവൂർക്കൽ പഞ്ചായത്തിൽ വാനരശല്യം രൂക്ഷമാണ്. കൃഷി, വീട്ടു സാധനങ്ങൾ നശിപ്പിക്കുക തുടങ്ങിയ പതിവ് ശല്യത്തിനു പുറമേ ഇപ്പോൾ വളർത്തുമൃഗങ്ങളെയും കുരങ്ങുകൾ ഉപദ്രവിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
Read Moreറഷ്യയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ്; മരിയ കന്നി വോട്ട് ചെയ്തത് കേരളത്തിൽ! കേരളം ചുറ്റിക്കാണുന്നതിനിടയിൽ 32 കാരിയായ മരിയയ്ക്ക് ഒരു കൂട്ടുകാരനെ കിട്ടി
ഡി. ദിലീപ് തിരുവനന്തപുരം: റഷ്യൻ പാർലമെന്റിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ, റഷ്യയിലെ പെൻസ സ്വദേശിയായ മരിയ തന്റെ കന്നി വോട്ടു രേഖപ്പെടുത്തിയത് കേരളത്തിൽ! ഇന്നലെ രാവിലെ പതിനൊന്നോടെ തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലുള്ള റഷ്യൻ കോണ്‍സുലേറ്റ് ഓഫീസിലെത്തിയാണ് മരിയ വോട്ടു ചെയ്തത്. മൂന്നു വർഷം മുൻപ് ടൂറിസ്റ്റായാണ് മരിയ തലസ്ഥാനത്തെത്തിയത്. കേരളം ചുറ്റിക്കാണുന്നതിനിടയിൽ 32 കാരിയായ മരിയയ്ക്ക് ഒരു കൂട്ടുകാരനെ കിട്ടി. വർക്കല സ്വദേശിയായ നന്ദു. ഏറെ താമസിയാതെ ഇരുവരും വിവാഹിതരായി. ഇപ്പോൾ വർക്കലയിൽ താമസം. കേരളം സൂപ്പറാണെന്നാണ് മരിയയുടെ അഭിപ്രായം. വേനൽക്കാലം ഒഴിച്ചു നിർത്തിയാൽ മൊത്തത്തിലുള്ള കാലാവസ്ഥ ഉഗ്രൻ. കേരളത്തോട് ഇഷ്ടം കൂടിയെങ്കിലും റഷ്യയിൽ തെരഞ്ഞെടുപ്പു ചൂട് ഉയർന്നാൽ ചുമ്മാതിരിക്കാൻ പറ്റുമോ; കോവിഡ് പേടി തത്കാലം മാറ്റി വച്ച് രാവിലെ തന്നെ കോണ്‍സുലേറ്റ് ഓഫീസിലെത്തി വോട്ടു ചെയ്തു. മരിയ മാത്രമല്ല, മോസ്കോ സ്വദേശിയും കോവളത്ത് താമസക്കാരിയുമായ 35 കാരി…
Read Moreപിറന്നുവീണ മണ്ണിൽ ഒരു തുണ്ടു ഭൂമി ! കനകമ്മയ്ക്കു സ്വപ്ന സാഫല്യം; വിവാഹമോചിതരായ പെണ്മക്കളിൽ മൂത്തയാൾ സിന്ധു ഹൃദ്രോഗിയാണ്
കോട്ടയം: ’പിറന്നുവീണ മണ്ണിൽ ഒരു തുണ്ടു ഭൂമി സ്വന്തമായി കിട്ടണമെന്നു വലിയ ആഗ്രഹമായിരുന്നു. സർക്കാർ പട്ടയം തരുന്നതോടെ അതു സാധിക്കും’. സംസ്ഥാന സർക്കാരിന്റ നൂറുദിന കർമപരിപാടിയോടനുബന്ധിച്ച് നടക്കുന്ന പട്ടയമേളയിൽ തന്റെ നാലു സെന്റ് ഭൂമിയ്ക്കു പട്ടയം ലഭിക്കുന്ന സന്തോഷത്തിലാണ് വെച്ചൂർ അംബേദ്കർ കോളനി നിവാസി പുത്തൻതറയിൽ കനകമ്മ. നാളെ രാവിലെ 11.30ന് വൈക്കം താലൂക്ക് ഓഫീസ് കോണ്‍ഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കനകമ്മ പട്ടയം ഏറ്റുവാങ്ങുന്പോൾ 14 വർഷത്തെ ആഗ്രഹമാണ് സഫലമാകുക. കനകമ്മയും രണ്ടു പെണ്മക്കളും നാലു കൊച്ചുമക്കളും അടങ്ങുന്ന കുടുംബം കോളനിയിലെ ഒറ്റമുറി വീട്ടിലാണ് താമസം. ഭർത്താവ് ദേവരാജൻ മരിച്ചുപോയി. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഭവനപദ്ധതികൾക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. വിവാഹമോചിതരായ പെണ്മക്കളിൽ മൂത്തയാൾ സിന്ധു ഹൃദ്രോഗിയാണ്. ഇളയ മകളായ സന്ധ്യ ദേവരാജൻ തയ്യൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. പക്ഷാഘാതം വന്നു ശാരീരിക അവശതയിലായ കനകമ്മയുടെ ഏറെ…
Read Moreതാലിബാൻ ഭരണത്തിൽ പെൺകുട്ടികൾക്കു പഠിക്കാം; പക്ഷേ..! അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു താലിബാൻ സർക്കാർ ചട്ടങ്ങൾ പുറത്തിറക്കി
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു താലിബാൻ സർക്കാർ ചട്ടങ്ങൾ പുറത്തിറക്കി. പെൺകുട്ടികളെ പഠിക്കാൻ അനുവദിക്കുമെന്ന് ഉന്നവിദ്യാഭ്യാസ മന്ത്രി അബ്ദുൾ ബാഖ്വി ഹാഖാനി അറിയിച്ചു. എന്നാൽ പെൺകുട്ടികളെ ആൺകുട്ടികൾക്കൊപ്പം ഇരുന്നു പഠിക്കാൻ അനുവദിക്കില്ല. പ്രൈമറി തലം മുതൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വെവ്വേറെയിരുത്തും. പെൺകുട്ടികൾക്കു പ്രത്യേക വസ്ത്രധാരണം നിർബന്ധമായിരിക്കും. പെൺകുട്ടികളെ പഠിപ്പിക്കാൻ വനിതാ അധ്യാപകരില്ലെങ്കിൽ പുരുഷ അധ്യാപകർക്ക് കർട്ടനു പിറകിൽനിന്നു പഠിപ്പിക്കാവുന്നതാണെന്നു മന്ത്രി വിശദീകരിച്ചു. 1996 മുതൽ 2001 വരെ താലിബാൻ ഭരിച്ചപ്പോൾ പെൺകുട്ടികളെ പഠിക്കാൻ അനുവദിച്ചിരുന്നില്ല. അമേരിക്കൻ സേന താലിബാനെ പുറത്താക്കിയതിനുശേഷമുള്ള രണ്ടു പതിറ്റാണ്ടിലാണ് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിച്ചുതുടങ്ങിയത്. കോളജുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചാണു പഠിച്ചിരുന്നത്. മിക്സഡ് സന്പ്രദായം അവസാനിപ്പിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്ന് ഉന്നത വിദ്യാഭ്യാസ നയം അവതരിപ്പിച്ചുകൊണ്ട് മന്ത്രി ഹാഖാനി പറഞ്ഞു. അവർ മുസ്ലിംകളാണെന്നും ഇത് അംഗീകരിച്ചോളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreതാലിബാനെ നേരിടാൻ യുദ്ധമുറകൾ പരിഷ്കരിക്കുന്നു! സേനാവിഭാഗങ്ങൾക്കും രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിച്ച നിർദേശം ഇങ്ങനെ…
ന്യൂഡൽഹി: ഭീകരരവിരുദ്ധ ശൃംഖലയിൽ വിന്യസിച്ചിരിക്കുന്ന അതിർത്തിരക്ഷാ സേനയിലെയും അർധസൈനികവിഭാഗത്തിലെയും അംഗങ്ങൾക്ക് താലിബാൻ ഭീകരരുടെ തന്ത്രങ്ങളെ പരാജയപ്പെടുത്താനാവശ്യമായ പരിശീലനം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിർദേശം. അഫ്ഗാനിസ്ഥാനിൽ താലിബാന്റെ നേതൃത്വത്തിൽ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിലാണിത്. കാബൂളിന്റെ നിയന്ത്രണം താലിബാന്റെ കൈകളിലെത്തിയത് രാജ്യസുരക്ഷയ്ക്കു കനത്ത വെല്ലുവിളിയാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അയൽരാജ്യങ്ങളിൽ രൂപംകൊണ്ട സവിശേഷമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ തന്ത്രങ്ങളിലും യുദ്ധമുറകളിലും വലിയ മാറ്റം വരുത്തണമെന്നാണ് സേനാവിഭാഗങ്ങൾക്കും രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിച്ച നിർദേശം. പാക് അതിർത്തിയിൽനിന്നുള്ള നുഴഞ്ഞുകയറ്റം ഉൾപ്പെടെ ശക്തമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ ബിഎസ്എഫ്, എസ്എസ്ബി, സംസ്ഥാന പോലീസുകൾ എന്നിവരെയും ഭീകരവിരുദ്ധനടപടികളിൽ പങ്കെടുക്കുന്ന സിആർപിഎഫ്, ജമ്മു കാഷ്മീർ പോലീസ് എന്നിവരെയും സജ്ജമാക്കണം. താലിബാൻ ഭീഷണി നേരിടുന്നതിനുള്ള പരിശീലനം ഇവർക്കു കിട്ടിയിട്ടുണ്ടെങ്കിലും അവ കാലോചിതമായി പരിഷ്കരിച്ചിരുന്നില്ല. രാജ്യത്തും പുറത്തുമുണ്ടായ പ്രത്യേക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാകണം പരിശീലനമെന്നുമാണു നിർദേശം.
Read Moreമാർഗനിർദേശം പുതുക്കി! കോവിഡ് ബാധിച്ച വ്യക്തി മറ്റേതെങ്കിലും അസുഖം മൂർച്ഛിച്ചു മരണപ്പെട്ടാലും മരണകാരണം കോവിഡ് തന്നെ; മാർഗനിർദേശത്തില്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ ആശുപത്രിയിലോ വീട്ടിലോ രോഗി മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദേശം. ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസേർച്ചിന്റെ പഠനം അനുസരിച്ച് 95 % കോവിഡ് മരണങ്ങളും രോഗം സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളിൽ നടന്നവയാണ്. ഇക്കാര്യവും മാർഗരേഖയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആശുപത്രിയിലോ മറ്റു ചികിത്സാ കേന്ദ്രങ്ങളിലോ പ്രവേശിക്കപ്പെടുന്ന കോവിഡ് രോഗി 30 ദിവസത്തോളം അവിടെ തുടരുകയും അതിനെതുടർന്ന് മരിക്കുകയും ചെയ്താൽ കോവിഡ് മരണമായി കണക്കാക്കും. വിഷബാധ, ആത്മഹത്യ, കൊലപാതകം, അപകടമരണം, മറ്റു കാരണങ്ങൾ എന്നിവ മൂലമുള്ള മരണങ്ങൾ കോവിഡ് മരണങ്ങളായി കണക്കാക്കില്ലെന്നും പുതുക്കിയ മാർഗരേഖയിൽ വ്യക്തമാക്കുന്നു. ആർടിപിസിആർ ടെസ്റ്റ്, മോളിക്യുലാർ ടെസ്റ്റ്, റാപിഡ്-ആന്റിജൻ ടെസ്റ്റ് എന്നിവയിലൂടെയോ ആശുപത്രിയിൽ പരിശോധനയിലൂടെയോ മാത്രമേ കോവിഡ് സ്ഥിരീകരിക്കാനാകൂ. പുതുക്കിയ മാർഗരേഖ അനുസരിച്ച് കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്ക് മരണകാരണം വ്യക്തമാക്കി ജനന- മരണ…
Read Moreഅവിഹിത ബന്ധമെന്ന് സംശയം! മൂന്നാം ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; ഇയാളുടെ പക്കല്‍ നിന്നും ഒരു ഇന്ത്യന്‍ പാസ്പോര്‍ട്ടും രണ്ട് ആധാര്‍ കാര്‍ഡും കണ്ടെത്തി
നോയിഡ: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ യുവാവാണ് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയത്. ഇയാളുടെ മൂന്നാം ഭാര്യയാണ് കൊല്ലപ്പെട്ട യുവതി. നോയിഡയിലാണ് ഇവര്‍ താമസിക്കുന്നത്. അനധികൃതമായാണ് ഇവര്‍ രാജ്യത്ത് തുടരുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും ഒരു ഇന്ത്യന്‍ പാസ്പോര്‍ട്ടും രണ്ട് ആധാര്‍ കാര്‍ഡും കണ്ടെത്തി. ഇയാളുടെ ആദ്യത്തെയും രണ്ടാമത്തെയും ഭാര്യമാര്‍ ബംഗ്ലാദേശിലും ബംഗാളിലെ കൂച്ച് ബിഹാര്‍ ജില്ലയിലുമാണ് താമസിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ രാജസ്ഥാനിലേക്ക് പോയി. തുടര്‍ന്ന് ട്രെയിന്‍ മുഖേന പശ്ചിമബംഗാളിലേക്കും കടന്നു. ഇവിടെ നിന്നും ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാല്‍ വിസ ലഭിക്കാഞ്ഞതിനാല്‍ അത് സാധിച്ചില്ല. തുടര്‍ന്ന് നോയിഡയിലേക്ക് മടങ്ങിയെത്തിയ പ്രതി വാടകയ്ക്ക് താമസിച്ചു വരവെയാണ് പോലീസിന്റെ പിടിയിലാകുന്നത്.
Read More