തിരുവനന്തപുരം: കാലവർഷം വിട വാങ്ങാൻ പത്തുനാൾകൂടി ശേഷിക്കേ സംസ്ഥാനത്ത് 17 ശതമാനം മഴക്കുറവ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും മഴക്കുറവ് രൂക്ഷമായി തുടരുന്പോൾ ഇക്കുറി കാലവർഷം കണക്കു തികയ്ക്കുമെന്നു കരുതാനാവില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ മഴക്കാലമാണ് തെക്കുപടിഞ്ഞാറൻ കാലവർഷക്കാലം. ഇക്കാലയളവിൽ 2049.2 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്തു പെയ്യേണ്ടത്. എന്നാൽ ഇന്നലെ വരെ പെയ്തത് 1616.2 മില്ലീമീറ്റർ മാത്രം. പത്തു ദിവസത്തിനുള്ളിൽ 433 മില്ലീമീറ്റർ മഴ കൂടി പെയ്താൽ മാത്രമേ കാലവർഷത്തിൽ ശരാശരി മഴ ലഭിച്ചതായി കണക്കാക്കാൻ കഴിയുകയുള്ളൂ. എന്നാൽ അടുത്ത ഒരാഴ്ച കൂടി കാലവർഷം ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യമില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അതേസമയം, ഒക്ടോബർ പകുതിയോടെ സംസ്ഥാനത്ത് തുലാവർഷം പെയ്തു തുടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നു. വയനാട്…
Read MoreDay: September 20, 2021
ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്; വെള്ളി സ്വന്തമാക്കി അപർണ
വാറങ്കൽ (തെലങ്കാന): ഇന്നലെ അവസാനിച്ച 60-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിനായി മെഡൽ നേടിയത് അപർണ റോയ് മാത്രം. വനിതാ 100 മീറ്റർ ഹർഡിൽസിൽ അപർണ വെള്ളി സ്വന്തമാക്കി. ഫോട്ടോ ഫിനിഷിലൂടെയാണ് അപർണ സ്വർണത്തിൽനിന്നു പിന്തള്ളപ്പെട്ടത്. 13.58 സെക്കൻഡിൽ അപർണ ഓടിച്ചാടി ഫിനിഷിംഗ് ലൈൻ കടന്നു. 13.54 സെക്കൻഡിൽ ഫിനിഷ് ചെയ്ത റെയിൽവേസിന്റെ സി. കനിമൊഴിക്കാണു സ്വർണം. തമിഴ്നാടിന്റെ കെ. നന്ദിനി (13.90 സെക്കൻഡ്) വെങ്കലം സ്വന്തമാക്കി. 13 സ്വർണം, 10 വെള്ളി, 13 വെങ്കലം എന്നിങ്ങനെ 36 മെഡലുമായി റെയിൽവേസ് ഓവറോൾ ചാന്പ്യന്മാരായി. ഏഴു സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവും സ്വന്തമാക്കി തമിഴ്നാട് രണ്ടാമത് ഫിനിഷ് ചെയ്തു. ആറു സ്വർണം, 13 വെള്ളി, 11 വെങ്കലം എന്നിവയുമായി സർവീസസ് ആണു മൂന്നാമത്. ഒരു വെങ്കലം മാത്രമുള്ള കേരളം 17-ാം സ്ഥാനത്താണ്.
Read Moreചിസം എൽവിസിനു ഹാട്രിക്
കല്യാണി (ബംഗാൾ): നൈജീരിയക്കാരൻ ചിസം എൽവിസ് ചിക്കത്താറയുടെ ഹാട്രിക് മികവിൽ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ്സിക്കു വന്പൻ ജയം. ഡ്യൂറൻഡ് കപ്പിൽ സീസണിലെ ആദ്യ ഹാട്രിക്കിലൂടെ ചിസം ഗോകുലത്തിന്റെ ചീസ് ആയി. അതോടെ ആസാം റൈഫിൾസിനെ 7-2ന് തകർത്ത് നിലവിലെ ചാന്പ്യന്മാരായ മലബാറിയൻസ് ക്വർട്ടറിലേക്കു മുന്നേറി. ഗ്രൂപ്പ് ഡി ചാന്പ്യന്മാരായാണു ഗോകുലത്തിന്റെ നോക്കൗട്ട് പ്രവേശനം. തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഗോകുലം, 36-ാം സെക്കൻഡിൽ ചിസം എൽവിസിലൂടെ ലീഡ് നേടി. 52, 72 മിനിറ്റുകളിലും ഗോൾ സ്വന്തമാക്കിയ നൈജീരിയൻ താരം ഹാട്രിക്ക് പൂർത്തിയാക്കി. ഗോവൻ താരം ബെനസ്റ്റോണ്‍ ബാരറ്റൊ (2’, 45+2’) ഇരട്ട ഗോൾ സ്വന്തമാക്കി. ഘാന താരം റഹീം ഒസുമാനു (34’), കണ്ണൂരിൽനിന്നുള്ള കെ. സൗരവ് (60’) എന്നിവരും ഓരോ ഗോൾ വീതം നേടി. റഹീം…
Read Moreകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ; കാണാതായ മുൻ സിപിഎം പ്രവർത്തകന് തിരികെയെത്തി; എങ്ങോട്ട് പോയെന്ന ചോദ്യത്തിന് ഉത്തരവുമായി…
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ കാണാതായ മുൻ സിപിഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സുജേഷ് വീട്ടിൽ എത്തിയത്. യാത്ര പോയതാണെന്നാണ് സുജേഷ് നൽകുന്ന വിശദീകരണം. ശനിയാഴ്ച മുതൽ സുജേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ കേസടുത്തതിനാൽ സുജേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒറ്റയാൾ സമരം നടത്തിയയാളാണ് മുൻ ബ്രാഞ്ച് സെക്രട്ടറിയായ സുജേഷ്. പാര്‍ട്ടിയിലെ എതിര്‍പ്പ് അവഗണിച്ചായിരുന്നു സമരം. പാർട്ടിയുടെ വിവിധ ഘടകങ്ങളിലും സുജേഷ് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് വധഭീഷണി നേരിട്ടിരുന്നു.
Read Moreജസ്റ്റ് റിമമ്പർ ദാറ്റ്..! സൂപ്പർ സ്റ്റാറിനൊപ്പം ചിത്രമെടുക്കാൻ എത്തിയ ആരാധകരും അണികളും ഇടിച്ചു നിന്നു; ബിജെപി പരിപാടിയിൽനിന്ന് സുരേഷ് ഗോപി എം പി ഇറങ്ങിപ്പോയി
കൊട്ടാരക്കര: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ താരത്തെ കാണാനെത്തിയവരും പാർട്ടി പ്രവർത്തകരുടേയും തിക്കിതിരക്കിയതിൽ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച പരിപാടി പൂർത്തിയാക്കാതെ സുരേഷ് ഗോപി എംപി ക്ഷുഭിതനായി മടങ്ങി. ഞായറാഴ്ച കൊട്ടാരക്കരയിലായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി കൊട്ടാരക്കരയിൽ സംഘടിപ്പിച്ച സേവാസമർപ്പൺ അഭിയാൻ സ്മൃതി കേരം പദ്ധതിയുടെ ഉദ്ഘാടനത്തിനായാണ് സുരേഷ് ഗോപി കൊട്ടാരക്കരയിലെത്തിയത്. ബിജെപി കൊട്ടാരക്കര, പത്തനാപുരം, ആയൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കൊട്ടാരക്കര മാർത്തോമ്മ ജൂബിലി മന്ദിരത്തിൽ ആയിരുന്നു പരിപാടി. സുരേഷ് ഗോപി കാറിൽ വന്നിറങ്ങിയപ്പോൾ തന്നെ അദ്ദേഹവും സഹായിയും ആളുകളോട് അകന്നു നിൽക്കാൻ പറയുന്നുണ്ടായിരുന്നു. ആദ്യം ഇതാരും മുഖവിലക്കെടുത്തില്ല. പിന്നീടദ്ദേഹം ജൂബിലി മന്ദിരം വളപ്പിൽ മാർ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണക്കായി തെങ്ങിൻ തൈ നട്ടപ്പോഴും ആളുകൾ തിക്കിത്തിരക്കി. കാമറയിൽ മുഖം കാണിക്കാനും ഒപ്പം നിന്ന് പടമെടുക്കാനുംവേണ്ടിയായിരുന്നു ആളുകൾ ഇടിച്ചു കയറിയത്.…
Read More