തിരുവനന്തപുരം: ബ്രഹ്മോസ് എയറോസ്പേസ് സെന്ററിൽ അപരിചിതനായ വ്യക്തി കടന്ന് കയറിയെന്ന പരാതിയിൽ വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് ബ്രഹ്മോസിൽ ബാഗുമായി അപരിചിതനായ വ്യക്തി കടന്ന് കയറിയതെന്ന് സുരക്ഷാ ജീവനക്കാർ കണ്ടെത്തിയത്. ബ്രഹ്മോസിൽ എത്തുന്നവരുടെ ബാഗ്, മൊബൈൽ ഫോണ്‍ മുതലായവ സുരക്ഷാ ജീവനക്കാരുടെ കാബിനിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് അപരിചിതൻ അകത്ത് കടന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായെന്നാണ് സുരക്ഷാ ജീവനക്കാർ വ്യക്തമാക്കിയത്. ഇയാളെ കണ്ടെ ത്താൻ ശ്രമം നടത്തിയെങ്കിലും കണ്ടെ ത്താനായില്ല. നിലവിലെ സാഹചര്യത്തിൽ ബ്രഹ്മോസ് പോലെയുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്റലിജൻസ് നേരത്തെ നൽകിയിട്ടുള്ള നിർദേശം. ബ്രഹ്മോസിന്റെ പരിസരത്തെയും റോഡിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് നടപടി സ്വീകരിച്ചു.
Read MoreDay: September 24, 2021
കെഎസ്ആര്‍ടിസി ബസ് ആംബുലന്‍സായി! യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവതിയുമായി ആശുപത്രിയിലേക്ക്…
അമ്പലപ്പുഴ; യാത്രക്കിടയില്‍ കുഴഞ്ഞുവീണ യുവതിയെ കെ എസ് ആര് ടി സി ബസില്‍ ആശുപത്രിയില്‍ എത്തിച്ചു. ഹരിപ്പാട് ആനാരി ചുക്രത്തില് വീട്ടില്‍ അനശ്വര(26)യെയാണ് യാത്രചെയ്ത ബസില്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഹരിപ്പാട് നിന്നു കളര്‍കോടുള്ള യൂണിവേഴ്സിറ്റി കോളജിലേക്ക് കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റില്‍ യാത്ര ചെയ്തു വരികയായിരുന്നു അനശ്വര. തോട്ടപ്പള്ളിയിലെത്തിയപ്പോഴേക്കും കുഴഞ്ഞുവീണു. തുടര്‍ന്ന് ബസ് മറ്റ് സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ഹെഡലൈറ്റിട്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിക്ക് ചികിത്സ കിട്ടിയതിന് ശേഷം മറ്റ് യാത്രക്കാരുമായി യാത്രതുടര്ന്ന്. നിര്‍ത്താതിരുന്ന സ്റ്റോപ്പില്‍ ഇറങ്ങേണ്ടവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇറങ്ങി.
Read Moreഇവിടെ പോത്തിറച്ചിയ്ക്ക് ഈ വില മാത്രം! മറ്റു പഞ്ചായത്തുകളിലും പോത്തിറിച്ചയുടെ വില ഏകീകരിക്കണമെന്ന ആവശ്യം ശക്തമായി
കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്തധികൃതര്‍ ഇടപെട്ട് പോത്തിറച്ചി വില 340 ആയി ഏകീകരിച്ചതു പോലെ മറ്റു പഞ്ചായത്തുകളിലും പോത്തിറിച്ചയുടെ വില ഏകീകരിക്കണമെന്ന ആവശ്യം ശക്തമായി. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിവിധതരം ഇറച്ചികള്‍ക്കു പ്രത്യേകിച്ചു പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നത്. മുളക്കുളം കടുത്തുരുത്തി, ഞീഴൂര്‍, തലയോലപ്പറമ്പ് തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം പല സ്ഥലത്തും പല വിലയാണ്. 360 മുതല്‍ 380 രൂപാ വരെയാണ് തരം പോലെ കച്ചവടക്കാര്‍ ഈടാക്കുന്നത്. മാഞ്ഞൂര്‍ പഞ്ചായത്തധികൃതര്‍ ഇടപെട്ട് കഴിഞ്ഞദിവസം പഞ്ചായത്ത് പരിധിയില്‍ പോത്തിറിച്ചി വ്യാപാരം നടത്തുന്നവരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. 380 രൂപയായിരുന്നു ഈ പ്രദേശത്ത് പോത്തിറച്ചിക്കു ഈടാക്കിയിരുന്നത്. ഉപഭോക്തൃ കോടതിയില്‍ നിന്നുള്ള നിര്‍ദേശവും ജില്ലാ കളക്ടറുടെ നിര്ദേശവുമനുസരിച്ചു ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളില്‍ പോത്തിറച്ചിയുടെ വില ഏകീകരിക്കാനും ന്യായവിലയിലെത്തിക്കാനും ഇടപെടണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും പഞ്ചായത്ത് സെക്രട്ടിമാര്‍ക്ക് രേഖാമൂലം കത്ത് നല്‍കിയിരുന്നു.…
Read Moreവീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവുമൊത്ത് ബൈക്കിൽ വരവേ കാട്ടാനയ്ക്ക് മുന്നിൽപ്പെടുകയായിരുന്നു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ വീട്ടമയുടെ തലയിൽ ചവിട്ടുകയായിരുന്നു
രാജകുമാരി : പൂപ്പാറ എസ് വളവിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭർത്താവ് അത്ഭുതകരമായി രക്ഷപെട്ടു. ചട്ടമൂന്നാർ സ്വദേശിനി വിജി (33) ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഭർത്താവ് കുമാർ (40) പരിക്കേൽക്കതെ രക്ഷപ്പെട്ടു.എസ് വളവിൽഇന്ന് രാവിലെ അഞ്ചേമുക്കാലോടെയാണ് സംഭവം. തമിഴ്നാട് മധുരയ്ക്ക് സമീപത്തെ ശ്രീവല്ലിപുത്തൂരിലെ ബന്ധുവീട്ടിൽ പോയി മടങ്ങിവരുകയായിരുന്നു ഇരുവരും. ഇറക്കവും, കൊടും വളവുകളുമുള്ള എസ് വളവിൽ എത്തിയപ്പോൾ മുകൾഭാഗത്തെ തിട്ടയിൽ നിന്നും റോഡിലേയ്ക്ക് ഇറങ്ങിയ ഒറ്റയാന്റെ മുന്നിൽ ഇവർ ചെന്നുപെടുകയായിരുന്നു. കുമാർ ഉടൻ തന്നെ ബൈക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും റോഡിൽ മറിഞ്ഞുവീണു. ഇതിനിടെ ഇരുവർക്കും അടുത്തെത്തിയ ഒറ്റയാൻ വിജിയുടെ ശിരസ് ചവിട്ടി തകർത്തുകൊണ്ട് കടന്നുപോയി. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലയോട്ടി തകർന്ന ഇവർ തൽക്ഷണം മരണമടയുകയായിരുന്നു. കുമാർ ഓടി മാറിയതിനാൽ ആനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു. ചട്ടമൂന്നാറിൽ തോട്ടം തൊഴിലാളികളാണ് ഇരുവരും.…
Read Moreതെരഞ്ഞെടുപ്പ് കോഴക്കേസ്! സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദ സാന്പിൾ ശേഖരിക്കാൻ കോടതി നിർദേശം
കൽപ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെയും ജെആർപി മുൻ സംസ്ഥാന ട്രഷറർ കെ. പ്രസീത അഴീക്കോടിന്റെയും ശബ്ദ സാന്പിളുകൾ ശേഖരിക്കാൻ കോടതി നിർദേശം. രണ്ടുപേരുടെയും ശബ്ദ സാന്പിൾ ഒക്ടോബർ 11 ന് രാവിലെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി നൽകാനാണ് നിർദേശം. കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവിന്റെ പകർപ്പ് സുരേന്ദ്രനും പ്രസീതക്കും കൈമാറാനും നിർദേശം നൽകി.
Read Moreകൊടകര കുഴൽപ്പണം, ഇനി വലിയ കളി ! കേന്ദ്രം ഇടപെടുമോ? അന്വേഷണം ഉന്നത നേതാക്കളിലേക്ക്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കൊടകര കുഴൽപണം അപഹരണ ക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ബിജെപി ഉന്നത നേതാക്കളിലേക്കു നീങ്ങുന്നു. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതു സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ് ലക്ഷ്യം. ഈ നീക്കം സംസ്ഥാന നേതൃത്വത്തെ ആകെ പ്രതിക്കൂട്ടിലാക്കുന്നതാണ്. നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ കേന്ദ്രം എതു രീതിയില്‍ ഇടപെടുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. നിലവില്‍ കേസുമായി ബന്ധപ്പെട്ടു രണ്ടാം തവണയും ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്രൈം ബ്രാഞ്ച് സുരേന്ദ്രനോട് ആവശ്യപ്പെട്ടു. സുരേന്ദ്രൻ മാറുമോ? കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ടു പ്രതിരോധത്തിലായെങ്കിലും നിലവില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പൂര്‍ണ പിന്തുണ നല്കാന് കേന്ദ്ര നേതൃത്വം. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. കഴിഞ്ഞ ദിവസം ഡൽഹിയില്‍ എത്തി ചര്‍ച്ച നടത്തിയ കെ.സുരേന്ദ്രന്…
Read Moreവയോധികയെ ആക്രമിച്ച് മാല കവർന്ന കള്ളനെ സന്ധ്യയോടെ പൊക്കി; കള്ളൻ ആനന്ദപൈയുടെ ആ തന്ത്രം പാളിയതാണ് പോലീസിന് ഗുണമായത്
ആലപ്പുഴ: നഗരത്തിൽ മുഖംമൂടി ധരിച്ച യുവാവ് വീടിനുള്ളിൽ കയറി വയോധികയെ ആക്രമിച്ച് മാല കവർന്നു. രാത്രിയോടെ മോഷ്ടാവ് പിടിയിലായി. എ.എൻ.പുരം തെക്കേ നടയിൽ കുളങ്ങര കണ്ണമംഗലത്തിൽ വിനയാഭായ് ആണ് ആക്രമത്തിന് ഇരയായത്. തുറവൂർ പട്ടത്താളിൽ ആനന്ദപൈ പിടിയിലായിട്ടുണ്ട്.സംഭവം നടക്കുമ്പോൾ ഇവരും ഭർത്താവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മോഷ്ടാവ് ഹെൽമെറ്റും മാസ്ക് ധരിച്ചിരുന്നു. റിട്ട. അധ്യാപികയാണ് വിനയാഭായി. വീടിന്റെ മുമ്പിൽ ആരോ വന്ന അനക്കം കേട്ട വിനയഭായി ഉമ്മറത്ത് എത്തിയപ്പോൾ മോഷ്ടാവ് മുറിക്കകത്ത് പ്രവേശിച്ചു.പന്തൽ സാധനങ്ങളും പത്രങ്ങളും വാടകയ്ക്ക് കൊടുക്കുന്നതിനാൽ അതിനായി ആരെങ്കിലും വന്നതാകും എന്നാണ് കരുതിയത്. മാസ്ക്കും ഹെൽമെറ്റും മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ഇവരെ അടുക്കളയിലേക്ക് തള്ളിയിട്ടു. പിന്നീട് തോർത്ത് കഴുത്തിലൂടെ മുറുക്കി.പിടിവലിക്കിടെ മാലപൊട്ടി പകുതിയാണ് മോഷ്ടാവിന്റെ കൈയിൽ കിട്ടിയത്. അഞ്ച് പവന്റെ മാലയിൽ രണ്ടര പവനാണ് മോഷ്ണം പോയത്.കുതറി വീണ വിനയാഭായി ഉറക്കെ അലറി വിളിച്ചതോടെ മോഷ്ടാവ് ബൈക്കിൽ…
Read Moreഒൻപതുമാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്നു; ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി; അമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടശേഷമായിരുന്നു ക്രൂരകൃത്യം നടത്തിയത്
കണ്ണൂർ: പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്നശേഷം പിതാവ് ജീവനൊടുക്കി. കുടിയാൻമലയിൽ ഏരുവേശി മുയിപ്രയിലെ സതീശനാണ് ഒൻപത് മാസം പ്രായമുള്ള മകൻ ധ്യാൻ ദേവിനെ കൊന്നശേഷം ജീവനൊടുക്കിയത്. ഭാര്യ അഞ്ജുവിനെയും ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് രാവിലെ ഒൻപതിനായിന്നു നാടിനെ നടുക്കിയ സംഭവം. അഞ്ജുവിന്റെ കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാർ വീടിന്റെ വാതിൽ തകർത്ത് ഇരുവരെയും ശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അഞ്ജു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സതീശൻ മാനസികപ്രശ്നമുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണ് സതീശനെന്നും ഇന്ന് ഇയാൾ ആശുപത്രിയിൽ പോകാനിരിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreസിനിമാ ഷൂട്ടിംഗിനാ..! കടക്കാരനെ കബളിപ്പിച്ച് ആറായിരം രൂപയുടെ സിഗരറ്റും കോഴിമുട്ടയുമായി യുവാവ് മുങ്ങി; സംഭവം ആലുവയില്‍…
ആലുവ: സിനിമാ ഷൂട്ടിംഗിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആറായിരം രൂപയുടെ സിഗരറ്റും കോഴിമുട്ടയുമായി യുവാവ് ബൈക്കിൽ കടന്നു. തടഞ്ഞ വയോധികനായ കടയുടമയെയും ട്രാഫിക് പോലീസിനെയും ചവിട്ടി തളളിയിട്ടു. തോട്ടക്കാട്ടുകര മണപ്പുറം റോഡിൽ പെട്ടിക്കട നടത്തുന്ന കടുങ്ങല്ലൂർ കടേപിള്ളി കൊല്ലംപറമ്പിൽ വീട്ടിൽ കെ.എ. ആനന്ദൻ (71) ആണ് തട്ടിപ്പിന് ഇരയായത്. ചവിട്ടേറ്റ് നിലത്തു വീണ ആനന്ദന്റെ നെറ്റിയിൽ പരിക്കുണ്ട്. ഇന്നലെ വൈകുന്നേരം ആറിനാണ് ശിവരാത്രി മണപ്പുറം റോഡിൽ സംഭവം നടന്നത്. ബൈക്കിൽ കടയിൽ എത്തിയ യുവാവ് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എന്ന് പറഞ്ഞാണ് 6,527 രൂപയ്ക്ക് സിഗരറ്റും കോഴിമുട്ടയും വാങ്ങിയത്. പണം നൽകാതെ കടന്നപ്പോൾ ബൈക്കിന് പിന്നാലെ ആനന്ദൻ ഓടി. ചവിട്ടേറ്റ ആനന്ദൻ നിലത്ത് വീണു. സംഭവം കണ്ട തോട്ടക്കാട്ടുകര സിഗ്നലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പോലീസുകാരൻ തടഞ്ഞപ്പോൾ അദ്ദേഹത്തെയും ചവിട്ടി താഴെ ഇട്ട് സർവീസ് റോഡിലൂടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. റോഡിൽ തെറിച്ചു…
Read Moreതീറ്റതേടി പറന്നെത്തുന്ന മയിലിനിപ്പോൾ തങ്കമണിയമ്മ പൊന്നമ്മ; കാത്തിരിക്കാനും സമയം കൊല്ലാനും മയിലിന്റെ വരവ് തങ്കമണിയമ്മക്കും അനുഗ്രഹം
ഒറ്റപ്പാലം: തീറ്റതേടി പറന്നെത്തുന്ന മയിലിനിപ്പോൾ തങ്കമണിയമ്മ പൊന്നമ്മയാണ്. കടന്പഴിപ്പുറം കൊല്ലിയാനിയിലാണ് മയിലിനെ പോറ്റുന്ന ഈ വീട്ടമ്മയുള്ളത്. കാടിറങ്ങി എല്ലാ ദിവസവും വീട്ടുമുറ്റത്തെത്തുന്ന മയിലിന് ഇര നൽകി പരിപാലിക്കുന്ന ചിങ്ങത്ത് പുത്തൻ വീട്ടിൽ തങ്കമണി അമ്മ (79) ക്കിപ്പോൾ മയിലൂട്ട് നടത്തുന്നത് ദിനചര്യയുടെ ഭാഗമാണ്. നിത്യവും രണ്ട് നേരം തങ്കമണിയമ്മ നൽകുന്ന പങ്ക് പറ്റാൻ മുടങ്ങാതെ എത്തുന്ന മയിൽ കാഴ്ച്ച കൗതുകകരമാണ്.മയിലുകൾ സാധാരണ മനുഷ്യനുമായി അടുക്കുക പതിവില്ല. മറ്റ് പക്ഷികളെ പോലെ ഇവ ഇണക്കം കാണിക്കുന്ന കൂട്ടത്തിലല്ല. എന്നാൽ ഇവിടെ കാര്യങ്ങൾ മറിച്ചാണ്. തങ്കമണി അമ്മക്ക് മുന്പിൽ മയിൽ അനുസരണയുള്ള ഇണക്കക്കാരിയാണ് ഇവരുടെ കയ്യിൽ നിന്നു ഭക്ഷണം വാങ്ങി കഴിച്ചാണ് മയിലിന്റെ ദിവസവുമുള്ള മടക്കം. എന്നാൽ വീട്ടിലെ മറ്റാരോടും അടുപ്പമില്ല. അമ്മയുടെ കൂടെ കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ ഇത്തിരി അകലം പാലിക്കും. അമ്മ തനിച്ചെങ്കിൽ പറന്നെത്തും. രാവിലെയും വൈകിട്ടുമാണ് മയിലിന്റെ…
Read More