സി​നി​മാ ഷൂ​ട്ടിം​ഗി​നാ​..! കടക്കാരനെ കബളിപ്പിച്ച് ആ​റാ​യി​രം രൂ​പ​യു​ടെ സി​ഗ​ര​റ്റും കോ​ഴി​മു​ട്ട​യു​മാ​യി യു​വാ​വ് മുങ്ങി; സംഭവം ആലുവയില്‍…

ആ​ലു​വ: സി​നി​മാ ഷൂ​ട്ടിം​ഗി​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ആ​റാ​യി​രം രൂ​പ​യു​ടെ സി​ഗ​ര​റ്റും കോ​ഴി​മു​ട്ട​യു​മാ​യി യു​വാ​വ് ബൈ​ക്കി​ൽ ക​ട​ന്നു.

ത​ട​ഞ്ഞ വ​യോ​ധി​ക​നാ​യ ക​ട​യു​ട​മ​യെയും ട്രാ​ഫി​ക് പോ​ലീ​സി​നെ​യും ച​വി​ട്ടി ത​ള​ളി​യി​ട്ടു.

തോ​ട്ട​ക്കാ​ട്ടു​ക​ര മ​ണ​പ്പു​റം റോ​ഡി​ൽ പെ​ട്ടിക്ക​ട ന​ട​ത്തു​ന്ന ക​ടു​ങ്ങ​ല്ലൂ​ർ ക​ടേ​പി​ള്ളി കൊ​ല്ലംപ​റ​മ്പി​ൽ വീ​ട്ടി​ൽ കെ.​എ. ആ​ന​ന്ദ​ൻ (71) ആ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്.

ച​വി​ട്ടേ​റ്റ് നി​ല​ത്തു വീ​ണ ആ​ന​ന്ദ​ന്‍റെ നെ​റ്റി​യി​ൽ പ​രി​ക്കു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​ണ് ശി​വ​രാ​ത്രി മ​ണ​പ്പു​റം റോ​ഡി​ൽ സം​ഭ​വം ന​ട​ന്ന​ത്.

ബൈ​ക്കി​ൽ ക​ട​യി​ൽ എ​ത്തി​യ യു​വാ​വ് ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലേ​ക്ക് എ​ന്ന് പ​റ​ഞ്ഞാ​ണ് 6,527 രൂ​പ​യ്ക്ക് സി​ഗ​ര​റ്റും കോ​ഴി​മു​ട്ട​യും വാ​ങ്ങി​യ​ത്.

പ​ണം ന​ൽ​കാ​തെ ക​ട​ന്ന​പ്പോ​ൾ ബൈ​ക്കി​ന് പി​ന്നാ​ലെ ആ​ന​ന്ദ​ൻ ഓ​ടി. ച​വി​ട്ടേ​റ്റ ആ​ന​ന്ദ​ൻ നി​ല​ത്ത് വീ​ണു.

സം​ഭ​വം ക​ണ്ട തോ​ട്ട​ക്കാ​ട്ടു​ക​ര സി​ഗ്ന​ലി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​ൻ ത​ട​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ​യും ച​വി​ട്ടി താ​ഴെ ഇ​ട്ട് സ​ർ​വീ​സ് റോ​ഡി​ലൂ​ടെ മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ തെ​റി​ച്ചു വീ​ണ ആ​ന​ന്ദ​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കെ​എ​ൽ 44 എ​ഫ് 242 എ​ന്ന ന​മ്പ​റി​ലു​ള്ള ബൈ​ക്കി​ലാ​ണ് പ്ര​തി എ​ത്തി​യ​ത്. ഇ​ത് വ്യാ​ജ ന​മ്പ​റാ​കാം എ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

Related posts

Leave a Comment