ഡിവൈഎഫ്ഐയുടെ മുഖമാസികയായ യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെ വിമര്‍ശനം. ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ മോഡിഫൈ ചെയ്ത വാഹനവും അതില്‍ കരയുന്ന ഇവരുടെ ചിത്രവുമാണ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ പുതിയ ലക്കം യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നരിക്കുന്നത്. ഇതിനെതിരെയാണ് പ്രവർത്തകരിൽ നിന്നടക്കം വിമര്‍ശനം ഉയരുന്നത്. യുവധാര ഒരു ട്രോൾ മാസികയല്ല. കവർപേജിലും ആ നിലവാരം കാണിക്കണം… കവർ പേജിൽ ഇങ്ങനൊരു ഫോട്ടോ പ്രദർശിപ്പിച്ചതിൽ യോജിക്കുന്നില്ല. യുവധാര മാസികയുടെ നിലവാരം തന്നെ ഇല്ലാത്തുകയാണ് ഇവിടെ പ്രതികരണശേഷിയുള്ള യുവതലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുന്ന ഒരു സംഘടനയാണ് ഇങ്ങനെ ചെയ്യുന്നത് മോശം തന്നെയാണ്. പരിഹാസ രൂപത്തിൽ ഒരു യുവാവിന്റെ മുഖചിത്രം യുവധാരക്ക് ഒട്ടും അനുയോജ്യമല്ല. ഇങ്ങനെയുള്ള വിഷയം ചർച്ച ചെയ്യെണ്ടത് തന്നെയാണ്, പക്ഷെ അത് ഒരാളുടെ ചിത്രം, മുഖചിത്രമായി ഉപയോഗിച്ചതിന് വിയോജിക്കുന്നു. കേടിയേരിയുടെ മകൻ ലഹരി കേസിൽ പിടിപ്പെട്ടപ്പോൾ ഈ മാസികയുടെ മുഖ ചിത്രം എന്തായിരുന്നു…
Read MoreDay: October 5, 2021
ഡോ. സുവാൻ, താങ്കളാണ് ദൈവത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയ യഥാർഥ ഡോക്ടര്‍…! ഡോ. സുവാന്‍ അഭിവാദ്യമർപ്പിച്ച് തോമസ് ചാഴികാടൻ എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്
പാലാ സെന്റ് തോമസ് കോളജ് കാമ്പസിൽ സഹപാഠിയുടെ കത്തിമുനയിൽ കൊല്ലപ്പെട്ട നിഥിനമോളുടെ സംസ്കാര ചടങ്ങിലെ ദൃശ്യങ്ങൾ ഏവരെയും കണ്ണീരണിയിക്കുന്നതായിരുന്നു. ചടങ്ങിനിടെ നിഥിനയുടെ അമ്മയെ കറുത്ത വസ്ത്രമണിഞ്ഞ ഒരു സ്ത്രീ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യം ആരും മറക്കാനിടയില്ല. കരൾ രോഗ ബാധിതയായ നിഥിനയുടെ അമ്മ ബിന്ദുവിനെ ചികിത്സിക്കുന്ന കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ ഡോ. സുവാൻ സഖറിയയാണ് മരണവീട്ടിൽ സാന്ത്വനമായെത്തിയത്. രണ്ടു മണിക്കൂറോളം നിഥിനമോളുടെ അമ്മയെ ചേർത്ത് പിടിച്ച് നിന്ന ഡോ. സുവാൻ ഒടുവില്‍ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോഴും ആ അമ്മയെ താങ്ങിപ്പിടിച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുമ്പോഴും കൂടെയുണ്ടായിരുന്നു. ഇതിനിടെ, ഡോ. സുവാന്‍ അഭിവാദ്യമർപ്പിച്ച് തോമസ് ചാഴികാടൻ എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി. ദൈവത്തിന്റെ കൈയൊപ്പ് ചാർത്തിയ യഥാർഥ ഡോക്ടർ എന്നാണ് ഡോ. സുവാനെ അദ്ദേഹം കുറിപ്പിൽ വിശേഷിപ്പിക്കുന്നത്. ഡോക്ടർ ഈ സമൂഹത്തിന് തന്നെ ഒരു മാതൃകയും അഭിമാനവുമാണെന്നും ഈ…
Read Moreസുശീല ഒരിക്കലും ഞാന്‍ എന്ന വ്യക്തിയല്ല; അഭിപ്രായങ്ങള്‍ ആ കഥാപാത്രങ്ങൾ പറയുന്നത്..! സ്നേഹ ശ്രീകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…
എസ്തർ അനില്‍, ശ്രിന്ദ എന്നിവരുടെ ഗ്ലാമർ ഫോട്ടോഷൂട്ടിനെ വിമർശിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് നടി സ്നേഹ ശ്രീകുമാർ. സ്നേഹ ശ്രീകുമാറും രശ്മി അനിലും അവതാരകരായി എത്തുന്ന പരിപാടിയിലെ പരാമർശങ്ങളാണ് വിവാദമായത്. വിഷയത്തിൽ സ്നേഹയ്ക്കെതിരെ പ്രതികരിച്ച് ശ്രിന്ദയും എസ്തറും രംഗത്തെത്തിയിരുന്നു. സ്നേഹ ശ്രീകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് സ്നേഹ ശ്രീകുമാര്‍ എന്ന ഞാന്‍ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കുറച്ചു ദിവസങ്ങള്‍ ആയി ലൗഡ്സ്പീക്കര്‍ എന്ന പരിപാടിയുമായി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയാണ്. ആ പ്രോഗ്രാമില്‍ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത്. സുശീല ഒരിക്കലും ഞാന്‍ എന്ന വ്യക്തിയല്ല, ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല ആ കഥാപാത്രങ്ങള്‍ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റ് ഇടുകയും, ചീത്തവിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ! അവരുടെ പ്രതിനിധികള്‍ ആണ്…
Read Moreമരണ സർട്ടിഫിക്കറ്റിൽ വ്യക്തതയില്ലെങ്കിലും കോവിഡ് ധനസഹായം നിഷേധിക്കരുത്..! സുപ്രീംകോടതി പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് മരണ സർട്ടിഫിക്കറ്റിൽ മരണ കാരണമായി കോവിഡ് എന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്കു ധനസഹായം നൽകണമെന്നു സുപ്രീംകോടതി. ആർടിപിസിആർ പരിശോധനാ ഫലം ഉൾപ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിൽ മരണ സർട്ടിഫിക്കറ്റിൽ ആവശ്യമായ മാറ്റം വരുത്താമെന്നും കോടതി നിർദേശിച്ചു. മരണ സർട്ടിഫിക്കറ്റ് സംബന്ധിച്ച പരാതി നിലനിൽക്കുന്നു എങ്കിൽ ഇതുമായി ബന്ധപ്പെട്ട പരിഹാരസമിതിയെ സമീപിക്കണം. മതിയായ മെഡിക്കൽ രേഖകൾ പരിശോധിച്ചശേഷം പരാതിപരിഹാര സമിതി 30 ദിവസത്തിനുള്ളിൽ തീർപ്പു കൽപ്പിക്കണം. ഈ സമിതികൾക്ക് ആശുപത്രികളിൽ നിന്ന് മെഡിക്കൽ രേഖകൾ ആവശ്യപ്പെടാനുള്ള അധികാരം ഉണ്ടെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് 50,000 രൂപ ധനസഹായം നൽകുന്നതിനുള്ള കേന്ദ്രസർക്കാർ തീരുമാനം അംഗീകരിച്ച് സുപ്രീംകോടതി ഇന്നലെ ഇറക്കിയ ഉത്തരവിലാണ് ഇ ക്കാര്യം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മറ്റു പദ്ധതികളിൽ ഉൾപ്പെടുത്തി നൽകുന്ന സഹായങ്ങൾക്കു പുറമേയാണ് 50,000 രൂപ നൽകേണ്ടതെന്നും ജസ്റ്റീസുമാരായ എം.ആർ ഷാ,…
Read Moreനാവോമി ഒസാക ആദ്യ പത്തിൽനിന്നു പുറത്ത്
പാരീസ്: ലോകത്തെ ആദ്യ പത്ത് വനിതാ ടെന്നീസ് താരങ്ങളുടെ പട്ടികയിൽനിന്നു നവോമി ഒസാക പുറത്ത്.2018ൽ യുഎസ് ഓപ്പണ്‍ ഫൈനലിൽ സെറീന വില്യംസിനെ തോൽപ്പിച്ച് കിരീടം നേടിയശേഷം ആദ്യമായാണ് ഒസാക ആദ്യ പത്തിൽനിന്നു പുറത്താകുന്നത്. ഈ പ്രാവശ്യത്തെ യുഎസ് ഓപ്പണിൽ മൂന്നാം റൗണ്ടിൽ പുറത്തായശേഷം താരം ടെന്നീസിൽനിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. മുൻ ലോക ഒന്നാം നന്പറായ ഒസാക അഞ്ചു സ്ഥാനം ഇറങ്ങി ഇപ്പോൾ 12-ാം സ്ഥാനത്താണ്. ആദ്യ സ്ഥാനങ്ങളിലുള്ള ആഷ്ലി ബാർട്ടി, അരീന സബലെങ്ക, കരോളിന പ്ലീഷ്കോവ, ഇഗ ഷ്യാങ്ടെക്, ബാർബൊറ ക്രെജികോവ എന്നിവരുടെ സ്ഥാനങ്ങളിൽ മാറ്റമില്ല. മൂന്നു സ്ഥാനം മെച്ചപ്പെട്ട് ഗാർബിൻ മുഗുരുസ ആറാം സ്ഥാനത്തെത്തി. ഒരു സ്ഥാനം ഉയർന്ന് മരിയ സകാരി ഒന്പതാമതും രണ്ടു സ്ഥാനം ഉയർന്ന് ബെൻലിൻഡ ബെൻസിച്ച് പത്താം സ്ഥാനത്തുമെത്തി. എലീന സ്വിറ്റോലിന ആറിൽനിന്ന് ഏഴാം സ്ഥാനത്തെത്തി. സോഫിയ കെനിൻ എട്ടാം സ്ഥാനത്തു…
Read Moreസാഫ് ചാമ്പ്യൻഷിപ്പ് ; ഇന്ത്യക്കു സമനില
മാലി: മാലദ്വീപിൽ നടക്കുന്ന സാഫ് ചാന്പ്യൻഷിപ്പ് ഫുട്ബോളിൽ ഇന്ത്യക്കു സമനില. ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് 1-1നു സമനിലയിൽ തളച്ചു. മുന്നിൽ നിന്നശേഷമാണു പത്തുപേരുമായി മത്സരം പൂർത്തിയാക്കേണ്ടിവന്ന ബംഗ്ലാദേശിനോട് ഇന്ത്യക്കു സമനില വഴങ്ങേണ്ടിവന്നത്. 26-ാം മിനിറ്റിൽ സുനിൽ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. 54-ാം മിനിറ്റിൽ ബിശ്വാനന്ത് ഘോഷ് ചുവപ്പ്കാർഡ് കണ്ടു. പത്തുപേരുമായി ചുരുങ്ങിയ ബംഗ്ലാദേശ് 74-ാം മിനിറ്റിൽ യെസീൻ അരാഫത്തിന്റെ ഗോളിൽ സമനില നേടി. രണ്ടാം മത്സരത്തിനിറങ്ങിയ ബംഗ്ലാദേശ് സമനിലയുമായി പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ജയിച്ചിരുന്നു. ഒരു പോയിന്റുള്ള ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മത്സരത്തിൽ ഇരുടീമുകളും പതുക്കെയാണ് തുടങ്ങിയത്. പന്തടക്കത്തിൽ ആധിപത്യം പുലർത്തി ബംഗ്ലാ ഗോൾമുഖത്ത് ആക്രമിച്ചെങ്കിലും ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. ഇന്ത്യൻ പ്രതിരോധക്കാരുടെ പിഴവിൽ ബംഗ്ലാദേശ് താരങ്ങൾക്കു മുന്നേറാനായി. 26-ാം മിനിറ്റിൽ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തി. ഉദാന്ത സിംഗിന്റെ പാസിൽനിന്നു…
Read Moreഏഴ് മണിക്കൂറുകള്‍..! ഫേസ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും തിരിച്ചെത്തി; വാട്സ്ആപ്പിന് ചിലര്‍ക്ക് ഇപ്പോഴും പ്രശ്നങ്ങള്‍; ക്ഷമ ചോദിച്ച് സക്കർബർഗ്
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ സിഇഒ സക്കർബർഗ് ക്ഷമ ചോദിച്ചു. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് ഇവ പ്രവർത്തനരഹിതമായത്. ഏഴ് മണിക്കൂറിന് ശേഷം ഇന്ന് പുലർച്ചെ നാലോടെ സേവന തടസം നീങ്ങി. അതേസമയം, വാട്സ്ആപ്പിന് ചിലര്‍ക്ക് ഇപ്പോഴും പ്രശ്നങ്ങള്‍ നേരിടുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫേസ്ബുക്കും ഉപകമ്പനികളും ശ്രമിക്കുന്നുവെന്ന ഒരാളുടെ വെളിപ്പെടുത്തലിന് ശേഷമാണ് പ്രവര്‍ത്തനം നിലച്ചത്. ഇതോടെ ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 5.5 ശതമാനം ഇടിഞ്ഞിരുന്നു. ഫേസ്ബുക്ക് ലോഗിൻ ചെയ്യാൻ സാധിച്ചിരുന്നില്ല. വാട്സ്ആപ്പിൽ സന്ദേശങ്ങൾ അയക്കാനോ, പുതിയ സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യാനോ ഇൻസ്റ്റഗ്രാം റിഫ്രഷ് ആക്കാനോ കഴിഞ്ഞിരുന്നില്ല. ഇതോടെ ആഗോളതലത്തിൽ നിരവധി പേരാണ് ട്വിറ്ററിൽ പരാതിയുമായി രംഗത്ത് വന്നത്. ഇന്ത്യയിൽ മാത്രമല്ല, ശ്രീലങ്ക, ബംഗ്ലാദേശ്,…
Read Moreപതിനെട്ട് പവൻ നൽകിയിട്ടും ആർത്തി തീർന്നില്ല; സ്ത്രീധനത്തെച്ചൊല്ലി മകൾക്ക് ഭർതൃവീട്ടിൽ പീഡനം; മനംനൊന്ത് പിതാവ് ജീവനൊടുക്കി
മലപ്പുറം: മമ്പാട് ഗൃഹനാഥൻ ജീവനൊടുക്കിയതിന് കാരണം സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ഭർതൃവീട്ടിൽ ഏൽക്കേണ്ടി വന്നതിലുള്ള മനോവിഷമം. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് മൂസക്കുട്ടി നിറകണ്ണുകളോടെ ചിത്രീകരിച്ച വീഡിയോ കണ്ടെത്തിയതോടെയാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. കഴിഞ്ഞ മാസം 23നായിരുന്നു മൂസക്കുട്ടി തൂങ്ങിമരിച്ചത്. മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള സങ്കടം വീഡിയോയായി മൊബൈലിൽ പകർത്തിയ ശേഷമാണ് മൂസക്കുട്ടി ജീവനൊടുക്കിയത്. വീഡിയോ ചിത്രീകരിച്ച ശേഷം മൂസക്കുട്ടി വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൂസക്കുട്ടിയുടെ സംസ്കാരത്തിന് ശേഷം മൊബൈൽ പരിശോധിച്ചപ്പോഴാണ് വീഡിയോ കണ്ടെത്തിയത്. “മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവന് നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു’- മൂസക്കുട്ടി വീഡിയോയിൽ പറയുന്നു. 2020 ജനുവരി 12നാണ് മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദും വിവാഹിതരായത്. അന്നു മുതൽ സ്ത്രീധനമായി നൽകിയ സ്വർണം…
Read Moreപോലീസിനു നേരേ പെട്ടിത്തെറിച്ചു പ്രിയങ്ക; കസ്റ്റഡിയിലായിട്ട് 24 മണിക്കൂർ കഴിഞ്ഞു; പ്രതിഷേധം കനക്കുന്നു
ലക്നോ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിലേക്കുള്ള യാത്രാമധ്യേ കസ്റ്റഡിയിലെടുത്ത് പാർപ്പിച്ച ഗസ്റ്റ്ഹൗസിൽ നിരാഹാരമിരുന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധം. കഴിഞ്ഞ 24 മണിക്കൂറായിട്ടും പോലീസ് കസ്റ്റഡിയിൽനിന്നും വിടാത്ത നടപടിയിൽ പ്രതിഷേധിച്ചാണ് പ്രിയങ്കയുടെ നീക്കം. തിങ്കളാഴ്ച പുലർച്ചെ ലക്നോയിൽനിന്നു 90 കിലോമീറ്റർ അകലെ സീതാപുരിൽ വച്ചാണു പ്രിയങ്കയെയും സംഘത്തെയും യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്താൻ ശ്രമിച്ച പോലീസിനു നേരേ പ്രിയങ്ക പെട്ടിത്തെറിച്ചു. “നിങ്ങൾ കൊലപ്പെടുത്തിയവരേക്കാൾ പ്രധാനപ്പെട്ട ആരുമല്ല ഞാൻ; മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതു തടയുന്ന വാറന്റോ മറ്റു രേഖകളോ ഇല്ലാതെ ഒരടി പോലും പിന്നിലേക്കു പോകാൻ തയാറല്ല. ബലം പ്രയോഗിച്ചു നീക്കാനാണ് ഉദ്ദേശ്യമെങ്കിൽ തട്ടിക്കൊണ്ടുപോയെന്നു കേസുകൊടുക്കും…” പ്രിയങ്ക പ്രതികരിച്ചു.
Read More