മരണ സർട്ടിഫിക്കറ്റിൽ വ്യക്തതയില്ലെങ്കിലും കോവിഡ് ധനസഹായം നിഷേധിക്കരുത്..! സു​പ്രീം​കോ​ട​തി പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ മ​ര​ണ കാ​ര​ണ​മാ​യി കോ​വി​ഡ് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കു ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി.

ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ലം ഉ​ൾ​പ്പെടെ​യു​ള്ള രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്താ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​ബ​ന്ധി​ച്ച പ​രാ​തി നി​ല​നി​ൽ​ക്കു​ന്നു എ​ങ്കി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ഹാ​രസ​മി​തി​യെ സ​മീ​പി​ക്ക​ണം.

മ​തി​യാ​യ മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം പ​രാ​തിപ​രി​ഹാ​ര സ​മി​തി 30 ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​ർ​പ്പു ക​ൽ​പ്പി​ക്ക​ണം.

ഈ ​സ​മി​തി​ക​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള അ​ധി​കാ​രം ഉ​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന ദു​ര​ന്തനി​വാ​ര​ണ ഫ​ണ്ടി​ൽനി​ന്ന് 50,000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​ള്ള കേ​ന്ദ്രസ​ർ​ക്കാ​ർ തീ​രു​മാ​നം അം​ഗീ​ക​രി​ച്ച് സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് ഇ ക്കാര്യം.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​റ്റു പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ​ക്കു പു​റ​മേ​യാ​ണ് 50,000 രൂ​പ ന​ൽ​കേ​ണ്ട​തെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ ഷാ, ​എ.​എ​സ് ബൊ​പ്പ​ണ്ണ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

മ​രി​ക്കു​ന്ന​തി​ന് 30 ദി​വ​സം മു​ൻ​പ് ആ​ശു​പ​ത്രി​ക​ൾ​ക്കു പു​റ​ത്തു​ള്ള ക്ലി​നി​ക്കി​ൽ വ​ച്ചോ മ​റ്റു പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ചോ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ങ്കി​ൽ ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട് എ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ​ത​ല സ​മി​തി​, പ​രാ​തിപ​രി​ഹാ​ര സ​മി​തി​ എന്നിവ സംബന്ധിച്ചു മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Related posts

Leave a Comment