നാവോമി ഒ​​​​സാ​​​​ക ആ​​​​ദ്യ പ​​​​ത്തി​​​​ൽ​​​​നി​​ന്നു പു​​​​റ​​​​ത്ത്

 

പാ​​​​രീ​​​​സ്: ലോ​​​​ക​​​​ത്തെ ആ​​​​ദ്യ പ​​​​ത്ത് വ​​​​നി​​​​താ ടെ​​​​ന്നീ​​​​സ് താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​ന്നു ന​​​​വോ​​​​മി ഒ​​​​സാ​​​​ക പു​​​​റ​​​​ത്ത്.2018ൽ ​​​​യു​​​​എ​​​​സ് ഓ​​​​പ്പ​​​​ണ്‍ ഫൈ​​​​ന​​​​ലി​​​​ൽ സെ​​​​റീ​​​​ന വി​​​​ല്യം​​​​സി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ച് കി​​​​രീ​​​​ടം നേ​​​​ടി​​​​യ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​സാ​​​​ക ആ​​​​ദ്യ പ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​കു​​​​ന്ന​​​​ത്.

ഈ ​​​​പ്രാ​​​​വ​​​​ശ്യ​​​​ത്തെ യു​​​​എ​​​​സ് ഓ​​​​പ്പ​​​​ണി​​​​ൽ മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ പു​​​​റ​​​​ത്താ​​​​യ​​​​ശേ​​​​ഷം താ​​​​രം ടെ​​​​ന്നീ​​​​സി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ട​​​​വേ​​​​ള​​​​യെ​​​​ടു​​​​ത്തിരി​​​​ക്കു​​​​ക​​​​യാ​​​​ണ്. മു​​​​ൻ ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​റാ​​​​യ ഒ​​​​സാ​​​​ക അ​​​​ഞ്ചു സ്ഥാ​​​​നം ഇ​​​​റ​​​​ങ്ങി ഇ​​​​പ്പോ​​​​ൾ 12-ാം സ്ഥാ​​​​ന​​​​ത്താ​​​​ണ്.

ആ​​​​ദ്യ സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള ആ​​ഷ്‌​​ലി ബാ​​​​ർ​​​​ട്ടി, അ​​​​രീ​​​​ന സ​​​​ബ​​​​ലെ​​​​ങ്ക, ക​​​​രോ​​​​ളി​​​​ന പ്ലീ​​​​ഷ്കോ​​​​വ, ഇ​​​​ഗ ഷ്യാ​​​​ങ്ടെ​​​​ക്, ബാ​​​​ർ​​​​ബൊ​​​​റ ക്രെ​​​​ജി​​​​കോ​​​​വ എ​​​​ന്നി​​​​വ​​​​രു​​​​ടെ സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റ​​​​മി​​​​ല്ല. മൂ​​​​ന്നു സ്ഥാ​​​​നം മെ​​​​ച്ച​​​​പ്പെ​​​​ട്ട് ഗാ​​​​ർ​​​​ബി​​​​ൻ മു​​​​ഗു​​​​രു​​​​സ ആ​​​​റാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി.

ഒ​​​​രു സ്ഥാ​​​​നം ഉ​​​​യ​​​​ർ​​​​ന്ന് മ​​​​രി​​​​യ സ​​​​കാ​​​​രി ഒ​​​​ന്പ​​​​താ​​​​മ​​​​തും ര​​​​ണ്ടു സ്ഥാ​​​​നം ഉ​​​​യ​​​​ർ​​​​ന്ന് ബെ​​​​ൻ​​​​ലി​​​​ൻ​​​​ഡ ബെ​​​​ൻ​​​​സി​​​​ച്ച് പ​​​​ത്താം സ്ഥാ​​​​ന​​​​ത്തു​​​​മെ​​​​ത്തി.

എ​​​​ലീ​​​​ന സ്വി​​​​റ്റോ​​​​ലി​​​​ന ആ​​​​റി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ഴാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. സോ​​​​ഫി​​​​യ കെ​​​​നി​​​​ൻ എ​​​​ട്ടാം സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​രു​​​​ന്നു.യു​​​​എ​​​​സ് ഓ​​​​പ്പ​​​​ണ്‍ വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സ് ചാ​​​​ന്പ്യ​​​​നാ​​​​യ എ​​​​മ്മ റാ​​​​ഡു​​​​കാ​​​​നു 22-ാം സ്ഥാ​​​​ന​​​​ത്തേ​​​​ക്കു മു​​​​ന്നേ​​​​റി.

Related posts

Leave a Comment