തിരുവനന്തപുരം : മുടവൻമുഗളിലെ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡു ചെയ്തു. കുടുംബവഴക്കിനെ തുടർന്നുണ്ടായ വിരോധത്തിൽ ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മുട്ടത്തറ സ്വദേശി അരുണ്‍ (32) നെയാണ് കോടതി റിമാൻഡു ചെയ്തത്. മുടവൻമുഗൾ മണ്ണാംകോണത്ത് ലെയ്നിൽ അനിതാഭവനിൽ വാടകക്ക് താമസിക്കുന്ന സുനിൽകുമാർ (48) ഇദേഹത്തിന്റെ മകൻ അഖിൽ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതിനായിരുന്നു സംഭവം. സുനിലിന്റെ മകൾ അപർണയുടെ ഭർത്താവ് അരുണാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അപർണയും അരുണും ഏറെ നാളായി പിണങ്ങി കഴിയുകയായിരുന്നു. മദ്യപാനിയായ അരുണിന്റെ ഉപദ്രവം സഹിക്കവയ്യാതെ അപർണ പിതാവ് സുനിലിനോടൊപ്പമാണ് താമസിച്ച് വന്നിരുന്നത്.ഇന്നലെ രാത്രിയിൽ മദ്യപിച്ചെത്തിയ അരുണ്‍ അപർണയെ തന്നോടൊപ്പം അയക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ അപർണയും പിതാവും സഹോദരനും എതിർക്കുകയും വിവാഹമോചനത്തിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന വിവരം അരുണിനെ അറിയിക്കുകയും ചെയ്തു.…
Read MoreDay: October 15, 2021
വിദ്യാർഥിയെ അടിച്ചും ചവിട്ടിയും അധ്യാപകന്റെ ക്രൂരത; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ചെന്നൈ: വിദ്യാര്‍ഥിയെ അധ്യാപകന് ക്രൂരമായി തല്ലി ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്നാട്ടിലെ ചിദംബരത്തെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. മുറിക്കുള്ളില്‍ മുട്ടില്‍ നിര്‍ത്തിയ വിദ്യാര്‍ഥിയെ അധ്യാപകന് വടികൊണ്ട് അടിക്കുകയും കാലു കൊണ്ട് ചവിട്ടുന്നതുമാണ് ദൃശ്യങ്ങളില്‍. ലഭിച്ചിരിക്കുന്ന സൂചനകള്‍ പ്രകാരം വിദ്യാര്‍ഥി ക്ലാസില്‍ വരാത്തതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ക്ലാസ് മുറിയിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുകയാണ്.
Read Moreഇത് ജോനിപ്പന്റെ സ്ഥിരം പരിപാടി; റോഡിൽ നിന്ന പെൺകുട്ടിയെ കടന്നു പിടിച്ചു; നാട്ടുകാരും കുടുംബവും യുവാവിനെ പിടിച്ചുവച്ചു ; സ്ഥലത്തെത്തിയ പോലീസിൽ നിന്ന് നേരിട്ടത് അതിലും കടുത്ത അനുഭവമെന്ന്കുടുംബം
തിരുവനന്തപുരം: പെണ്‍കുട്ടിയെ കടന്നുപിടിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി ഏഴോടെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു മുന്നിലായിരുന്നു സംഭവം. സംഭവത്തിൽ ആസാം സ്വദേശി ജോനിയെ(23) പോലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷനിൻ പോയി മടങ്ങിവരികയായിരുന്നു പെണ്‍കുട്ടി ഉൾപ്പെട്ട കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയിൽ നിന്നും ശബ്ദം കേട്ടതോടെ വാഹനം നിർത്തി ഡിക്കി അടയ്ക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു.ലഹരിക്ക് അടമയായ പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കുന്നതിന് മുൻപ് ആശുപത്രിഗേറ്റിൽ രണ്ടു സ്ത്രീകളെ ഉപദ്രവിച്ചെന്ന് നാട്ടുകാർ പറയുന്നു. വിവരം അറിയിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞാണ് പോലീസ് സ്ഥലത്ത് എത്തിയത്. അതേസമയം പ്രതിയെ മർദിച്ചെന്ന് കാട്ടി കേസെടുക്കുമെന്ന് വനിതാ പോലീസ് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതിയെ നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്നാണ് പിടികൂടിയതെന്നും…
Read Moreതെരുവ് നായയെ വിഴുങ്ങി അനങ്ങാൻ വയ്യാതെ പാലത്തിനടിയിൽ സുഖ നിന്ദ്ര; പത്തടി നീളം വരുന്ന പെരുമ്പാമ്പിനെ പിടിച്ച് വയ്യാറ്റിൻകരയിലെ യുവാക്കൾ
വെഞ്ഞാറമൂട്: തെരുവ് നായയെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനം വകുപ്പിനെ ഏൽപ്പിച്ചു.കഴിഞ്ഞ ദിവസം രാവിലെ അടയമൺ വയ്യാറ്റിൻകര പാലത്തിന് സമീപമാണ് സംഭവം. പാലത്തിന് സമീപം കിടന്നുറങ്ങുകയായിരുന്ന തെരുവ് നായയെ വിഴുങ്ങി അവശ നിലയിലായ പത്തടിയോളം നീളം വരുന്ന പെരുമ്പാമ്പിനെ സമീപത്ത് നിന്ന യുവാക്കൾ കയറിട്ട് പിടിക്കുകയായിരുന്നു. സമീപ ദിവസങ്ങളിലായി പിടികൂടുന്ന നാലാമത്തെ പെരുമ്പാമ്പാണിതെന്ന് നാട്ടുകാർ പറയുന്നു.സമീപത്തായി സ്വകാര്യ വ്യക്തിയുടെ കാടുകയറിയ പുരയിടത്തിൽ ഇഴജന്തുക്കളുടെയും പന്നികളുടെയും വിഹാര കേന്ദ്രമാണന്നും അടിയന്തരമായി ഇത് വെട്ടിമാറ്റാൻ അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ പറയുന്നു. അതേ സമയം പുരയിടത്തിന്റെ ഉടമയെ പഞ്ചായത്തിൽ വിളിച്ചിട്ടുണ്ടെന്നും അടിയന്തര പരിഹാരം കാണുമെന്നും വാർഡംഗം ഹരീഷ് പറഞ്ഞു.
Read Moreപത്താംക്ലാസിലെ വൈരാഗ്യം തീർത്തത് പ്ലസ് വണ്ണിൽ! നടുറോഡിൽ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്; സംഭവം കോഴിക്കോട് കൊടുവള്ളിയില്‍
കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. നടുറോഡില്‍ പരസ്പരം അടിച്ച ഇവരെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിദ്യാര്‍ഥികളെ നിലത്തിട്ട് ചവിട്ടുന്നതും വടികൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യവും സംഘര്‍ഷവുമാണ് പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോള്‍ ഏറ്റുമുട്ടലായി മാറിയതെന്നാണ് വിവരം.
Read Moreഐസിസി ട്വന്റി-20 ലോകകപ്പ്; പുത്തൻ ജഴ്സി അണിഞ്ഞ് ഇന്ത്യ
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്സി പുറത്തിറക്കി. ബില്യണ്‍ ചിയേഴ്സ് ജഴ്സി എന്നാണു പേര് നൽകിയിരിക്കുന്നത്. കടുംനീല നിറമാണു ടീമിന്റെ പുതിയ ജഴ്സിക്ക്. 18ന് ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ പുതിയ ജഴ്സിയിൽ ഇറങ്ങും. 20ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ഇന്ത്യക്ക് സന്നാഹ മത്സരമുണ്ട്. 1992ൽ അണിഞ്ഞ ജഴ്സിയോട് സാദൃശ്യമുള്ള ജഴ്സിയായിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞവർഷം നവംബറിലാണ് ഇതു പുറത്തിറക്കിയത്.
Read Moreപെലെയെ കടന്ന് ഛേത്രി
മാലി: ഫുട്ബോൾ ഇതിഹാസം പെലെയെ മറികടന്ന് ഇന്ത്യയുടെ സൂപ്പർ താരം സുനിൽ ഛേത്രി. സാഫ് കപ്പിൽ ഇന്നലെ മാലിദ്വീപിനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ ഛേത്രി രാജ്യാന്തര ഗോൾ വേട്ടയിൽ ബ്രസീൽ ഇതിഹാസത്തെ മറികടന്നു. 77 ഗോളുമായി പെലെയ്ക്കൊപ്പമായിരുന്നു ഛേത്രി. ഇരട്ട ഗോളോടെ ഛേത്രിയുടെ ഗോൾ നേട്ടം 79 ആയി. 80 ഗോളടിച്ച അർജന്റീനയുടെ ലയണൽ മെസിയാണ് ഛേത്രിക്ക് തൊട്ടു മുന്നിലുള്ളത്. ക്രിസ്റ്റ്യാനൊ റൊണാൾഡോ (115) തലപ്പത്തുള്ള രാജ്യാന്തര ഗോൾ വേട്ടയിൽ ആറാം സ്ഥാനത്തും ഛേത്രി എത്തി. 124 മത്സരങ്ങളിൽനിന്നാണ് ഛേത്രിയുടെ 79 ഗോൾ. മാലിദ്വീപിനെ 3-1നു കീഴടക്കി ഇന്ത്യ ഫൈനലിലെത്തി.
Read Moreകൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്
അബുദാബി: കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദരവായി സൗജന്യ വിമാന ടിക്കറ്റ് നല്കാന് അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹ. അബുദാബി സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ കണ്ട് മടങ്ങാനാണ് സേഹ സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്നത്. നേരത്തെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമായിരുന്നു ഈ ആനുകൂല്യം. 2022 ജൂണ്‍ വരെയാണ് ഈ ആനുകൂല്യം നിലവിലുള്ളത്. ഏത് ദിവസമാണ് നാട്ടില്‍ പോകേണ്ടതെന്ന് ജോലി ചെയ്യുന്ന സ്ഥാപനം വഴി ഇത്തിഹാദ് എയര്വേയ്സില് അറിയിച്ചാല്‍ ടിക്കറ്റ് ലഭിക്കും.
Read Moreഇങ്ങനെയാണോ സാമ്പാർ ഉണ്ടാക്കുന്നത്; അമ്മയെയും സഹോദരിയെയും വെടിവച്ചു കൊലപ്പെടുത്തി മകൻ; ഞെട്ടി ഒരു ഗ്രാമം…
ബംഗളൂരു: സാമ്പാറിന് രുചി കുറഞ്ഞു പോയതിന്റെ പേരില്‍ യുവാവ് അമ്മയേയും സഹോദരിയേയും വെടിവച്ചു കൊലപ്പെടുത്തി. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള കൊഡഗൊഡു എന്ന സ്ഥലത്താണ് സംഭവം. പാര്‍വതി നാരായണ(42), മകള്‍ രമ്യ നാരായണ(19) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മകന് മഞ്ജുനാഥ്(24)നെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ മദ്യപിച്ചെത്തിയ മഞ്ജുനാഥ് വീട്ടിലുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി. കൂടാതെ ലോണെടുത്ത് സഹോദരിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുന്നതിനെയും ഇയാള്‍ എതിര്‍ത്തു. എന്നാല്‍ മകള്‍ക്ക് മൊബൈല്‍ വാങ്ങി നല്കുന്ന കാര്യത്തില്‍ ഇടപെടാന്‍ മഞ്ജുനാഥിന് അവകാശമില്ലെന്ന് അമ്മ പറഞ്ഞു. ഇതില്‍ ക്ഷുഭിതനായ മഞ്ജുനാഥ് വീട്ടിലിരുന്ന നാടന്‍ തോക്കെടുത്ത് അമ്മയെയും സഹോദരിയെയും വെടിവയ്ക്കുകയായിരുന്നു. ഈ സമയം മഞ്ജുനാഥിന്റെ പിതാവ് വീട്ടിലില്ലായിരുന്നു. ഇദ്ദേഹമാണ് സംഭവത്തെക്കുറിച്ച് പോലീസില്‍ അറിയിച്ചത്.
Read More