കാറളം: തലചായ്ക്കാനിടമില്ലാത്ത ഒരുപറ്റം നിർധനരുടെ കാത്തിരിപ്പിന് ഇനിയും വിരാമമായിട്ടില്ല. കാറളം പഞ്ചായത്തിൽ വെള്ളാനിയിൽ ഭൂരഹിതർക്കും ഭവനരഹിതർക്കുമായി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം തുടക്കത്തിലേ നിലച്ചതോടെയാണ് ഇവരുടെ കാത്തിരിപ്പിനു മങ്ങലേറ്റത്. കൃത്യമായ രൂപരേഖയില്ലാതെ നിർമാണം ആരംഭിച്ചതാണു പദ്ധതി പാതിവഴിയിലാക്കിയത്.ലൈഫ് മിഷനോടു പുതിയ രൂപരേഖ നല്കാൻ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. 2020 സെപ്റ്റംബർ 24 നു മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈൻ വഴിയാണ് ഇതിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. മന്ത്രി എ.സി. മൊയ്തീൻ, പ്രഫ. കെ.യു. അരുണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാർ, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു. ആറുമാസം കൊണ്ടു പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരുവർഷം പിന്നിട്ടിട്ടും കോണ്‍ക്രീറ്റ് തൂണുകൾ മാത്രമാണു സ്ഥാപിച്ചിട്ടുള്ളത്.
Read MoreDay: October 23, 2021
വിമാനത്താവളങ്ങളില്‍ കൃത്രിമക്കാല്‍ അഴിപ്പിച്ചുള്ള പരിശോധന വളരെ വേദനയുളവാക്കുന്നത് ! ഇതിനൊരു പരിഹാരം കാണണമെന്ന ആവശ്യവുമായി സുധ ചന്ദ്രന്…
അറിയപ്പെടുന്ന നര്‍ത്തകിയും നടിയുമാണ് സുധാ ചന്ദ്രന്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ഒരു ദുരനുഭവമാണ് ചര്‍ച്ചയാകുന്നത്. വിമാനത്താവളങ്ങളിലും മറ്റും കൃത്രിമക്കാല്‍ അഴിച്ചു വച്ച് പരിശോധിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന വേദന പങ്കു വെച്ചാണ് സുധ ചന്ദ്രന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്‍ അപകടത്തെ തുടര്‍ന്നാണ് സുധാ ചന്ദ്രന് ഒരു കാല് നഷ്ടപ്പെട്ടത്. ഒരു കാല് അപകടത്തില്‍ നഷ്ടപ്പെട്ടെങ്കിലും കൃത്രിമക്കാലുമായി പൂര്‍വാധികം ശക്തിയോടെ സുധാ ചന്ദ്രന് നൃത്തരംഗത്തേക്കും അഭിനയരംഗത്തേക്കും എത്തുകയായിരുന്നു. ഇതിലൂടെ സുധാ ചന്ദ്രന് ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍, കൃത്രിമക്കാല്‍ വെച്ച് അഭിനയരംഗത്തും നൃത്തരംഗത്തും സജീവമായ സുധാ ചന്ദ്രന് തന്റെ വേദന പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഈ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍. യാത്രയ്ക്കിടെ വിമാനത്താവളങ്ങളിലെ പരിശോധനയുടെ ഭാഗമായി എപ്പോഴും കൃത്രിമക്കാല്‍ ഊരി മാറ്റേണ്ടി വരുന്നത് തനിക്ക് വളരെയധികം ശാരീരിക വിഷമതകള്‍ നല്‍കുന്നെന്ന് താരം പറയുന്നു. തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക്…
Read Moreപതിനഞ്ചുകാരിയെ പീഡിപ്പിച്ചു മുങ്ങിയത് 23 കാരൻ; പിടിയിലായപ്പോൾ എല്ലാം നിഷേധിച്ച് യുവാവ്; പോലീസിന്റെ ശാസ്ത്രീയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് ഡാനിയൽ
ചാലക്കുടി: നവമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി ഒളിവിൽ പോയ യുവാവിനെ ചാലക്കുടി ഡിവൈഎസ് പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ ബാംഗളൂരുവിലെ കോറമംഗലയിൽ നിന്നും പിടികൂടി. പരിയാരം കൊന്നക്കുഴി കൂനൻ വീട്ടിൽ ഡാനിയൽ (23 ) ആണു പിടിയിലായത്. പെണ്‍കുട്ടിയുമായി പരിചയത്തിലായ ഡാനിയൽ വളരെ മാന്യവും സ്നേഹപൂർണവുമായ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും സൗഹൃദം ദൃഢമാക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മാതാപിതാക്കളില്ലാത്തതക്കം നോക്കി കൊന്നക്കുഴിയിലെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയും പിന്നീട് ആന്ധ്രാപ്രദേശിലേക്കു കടക്കുകയുമായിരുന്നു. ഡാനിയേൽ ചതിച്ചതാണെന്നു മനസിലാക്കിയ പെണ്‍കുട്ടി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയതിനെ തുടർന്ന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണു യുവാവിനെ പിടികൂടിയത്. ചാലക്കുടി സിഐ കെ.എസ്. സന്ദീപ്, അഡീഷണൽ എസ്ഐ സജി വർഗീസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ,…
Read Moreഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, അത്ഭുതകരമായ രക്ഷപെടൽ; വിദേശത്ത് നിന്നെത്തിയ യാത്രക്കാരെയും കൂട്ടി പോകുമ്പോഴായിരുന്നു അപകടം
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കഴക്കൂട്ടം മിഷൻ ഹോസ്പിറ്റലിന് സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്താവളത്തിലെ ടാക്സി കാറാണ് കത്തിയത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ആളിനെയും കൂട്ടി കൊല്ലത്തേക്ക് പോകുകയായിരുന്ന ഇൻഡിഗോ കാറാണ് തീ പിടിച്ചത്. കാറിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ വാഹനം നിർത്തി. യാത്രക്കാരനും പുറത്തിറങ്ങി അൽപ്പസമയത്തിനകം കാർ കത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴക്കൂട്ടം പോലീസും ഫയർഫോഴ്സും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. കാർ ഏതാണ്ട് പൂർണമായി കത്തി നശിച്ചു. തീ പിടിത്ത കാരണം അറിവായിട്ടില്ല. കഴക്കൂട്ടം പോലീസ് കേസെടുത്തു.
Read Moreസ്വര്‍ണം കടത്തുന്ന വിവരമറിഞ്ഞിട്ടും ശിവശങ്കർ മറച്ചുവച്ചു; 29 പ്രതികളുള്ള കേസിൽ 29-ാം പ്രതിയായി ശിവശങ്കറെ ചേർത്ത് കസ്റ്റംസ് കുറ്റപത്രം
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ സംഭവത്തിൽ വിവരം അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇക്കാര്യം മറച്ചുവച്ചുവെന്ന് കസ്റ്റംസ് കുറ്റപത്രം. സ്വർണക്കടത്ത് കേസിൽ എന്‍ഐഎ നേരത്തെ സമർപ്പിച്ച കുറ്റപത്രത്തില്‍ ശിവശങ്കറെ പ്രതി ചേര്‍ത്തിരുന്നില്ല. ശിവശങ്കർ, സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുള്‍പ്പെടെ 29 പേര്‍ക്കെതിരേയാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ 29-ാം പ്രതിയാണ് ശിവശങ്കർ. നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തുന്ന വിവരമറിഞ്ഞിട്ടും അത് മറച്ചുവച്ചു എന്നതാണ് ശിവശങ്കറിനെതിരായ കുറ്റം. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരാണ് കസ്റ്റംസിന്റെ കേസിൽ ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍. മുഖ്യപ്രതികളായ ഇവര്‍ക്കൊപ്പം ആസൂത്രകന്‍ കെ.ടി. റെമീസും സ്വർണക്കടത്തിൽനിന്നു ലഭിച്ച ലാഭം പങ്കിട്ടെടുത്തെന്നും കുറ്റപത്രത്തിൽ പറയുന്നു. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തില്‍ വ്യക്തമായ പങ്കുണ്ടായിരുന്നു. പ്രതികള്‍ വന്‍ സാമ്പത്തികലാഭം ഉണ്ടാക്കിയെന്നും…
Read Moreഏതാനും ഗ്രാം മയക്കുമരുന്ന് ഒപ്പമുള്ളവരില്‍ നിന്ന് കണ്ടെടുത്തതിന് ആര്യന്ഖാന് ജാമ്യമില്ല ! മുന്ദ്രയിലെ 3000 കോടി ഹെറോയിന്‍ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന വിചിത്ര വാദവുമായി ഷമ മുഹമ്മദ്…
മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന ആര്യന് ഖാനെ പിന്തുണച്ച് എഐസിസി വക്താവ് ഡോ.ഷമ മുഹമ്മദ്. ഏതാനും ഗ്രാം മയക്ക് മരുന്ന് ഒപ്പമുള്ളവരില്‍ നിന്നും കണ്ടെടുത്തു എന്ന ആരോപണം നേരിടുന്നതിനാല്‍ ആര്യന്ഖാന് ജാമ്യമില്ല, എന്നാല്‍ മുന്ദ്ര തുറമുഖത്ത് നടന്ന 3, 000 കിലോ ഹെറോയിന്‍ കടത്തില്‍ ഇതുവരെ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ലെന്നാണ് ഷമ പറയുന്നത്. ഇത് മോദി സര്‍ക്കാരിന്റെ കീഴിലുള്ള ഇരട്ട നീതിയാണെന്നും ഷമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. എന്നാല്‍ ഷമയുടെ പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്. കാരണം മുന്ദ്ര മയക്കുമരുന്ന് കേസില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ലെന്നാണ് ഷമ പറയുന്നതെങ്കിലും ഒരു അഫ്ഗാന്‍കാരനും മൂന്ന് ഇന്ത്യക്കാരുമടക്കം എട്ടുപേര്‍ തുടക്കത്തില്‍ത്തന്നെ അറസ്റ്റിലായെന്നതാണ് വാസ്തവം. എന്നാല്‍ ഇക്കാര്യം ഷമയ്ക്കറിയാത്തതാണോയെന്നാണ് പലരും പ്രകടിപ്പിക്കുന്ന സംശയം. അടുത്തിടെ ഇത്തരം ചില ചാനല്‍ ചര്‍ച്ചകളിലും ഷമ നടത്തിയ പ്രസ്താവനകള്‍ ഇത്തരത്തില്‍ വിവാദമായിരുന്നു. ഷമയുടെ ഫേസ്ബുക്ക്…
Read Moreവിവാഹ വാഗ്ദാനം നൽകി ശാരീരികമായി പീഡിപ്പിച്ചു; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 101 പവനും പണവും ആവശ്യപ്പെട്ടു; 6 വർഷത്തിനിപ്പുറം കോടതി നൽകിയ വിധികേട്ട് ഞെട്ടി…
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നടത്തി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപതു വർഷം കഠിന തടവും 25,000 രൂപ പിഴയും. കായംകുളം ആറാട്ടുപുഴ സ്വദേശി സരീഷ് മധു (35) വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്‍പതു മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴത്തുക പീഡനത്തിനിരയായ യുവതിക്കു നൽകണം.2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനു ശേഷം യുവതി വിവാഹ ആലോചനയേക്കുറിച്ചു പലതവണ പറഞ്ഞെങ്കിലും പ്രതി തയാറായില്ല. സമ്മർദ്ദം കൂടിയപ്പോൾ പ്രതി ഒടുവിൽ വഴങ്ങുകയായിരുന്നു. രക്ഷിതാക്കളുമായി വീട്ടിൽ പോയ പ്രതി 101 പവന്റെ ആഭരണവും വൻ തുക സ്ത്രീധനവും തന്നാൽ മാത്രമേ വിവാഹം കഴിക്കുകയുള്ളുവെന്നു പറഞ്ഞു. വീട്ടുകാർക്ക് ഈ തുക നൽകാനുള്ള ശേഷിയില്ലെന്ന് അറിഞ്ഞാണ് പ്രതി ഇതാവശ്യപ്പെട്ടത്. തങ്ങളുടെ വസ്തുക്കളെല്ലാം വിറ്റ് 70 പവൻ തരാമെന്നു പെണ്‍കുട്ടിയുടെ വീട്ടുകാർ പറഞ്ഞെങ്കിലും…
Read Moreനിയന്ത്രണം വിട്ട കാര്‍ പാലത്തിൽ നിന്നും തോട്ടിലേയ്ക്ക് ചരിഞ്ഞു; ഓടിയെത്തിയ നാട്ടുകാർ കാർ മറിയാതെ നിർത്തി; അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും മക്കളും
നനെയ്യാറ്റിന്കര : നിയന്ത്രണം വിട്ടകാർ തോട്ടിലേയ്ക്ക് ചരിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഉദിയന്‍കുളങ്ങര – ചെങ്കല്‍ റോഡില്‍ കരിക്കിന്വിളയിലാണ് സംഭവം. ഉദിയന്‍കുളങ്ങര നിന്നും ചെങ്കലിലേയ്ക്ക് പോയ പൂജപ്പുര സ്വദേശിനി കാര്‍ത്തിയും അമ്മയും മകനും സഞ്ചരിച്ചകാറാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ കാറിനെ താഴേയ്ക്ക് വീഴാതെ കയര്‍ കെട്ടി ഉറപ്പിച്ചു. നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റില്‍ നിന്നും എസ്ടിഒ രൂപേഷിന്റെ നേതൃത്വത്തിലെത്തിയ സംഘം കാര്‍ സുരക്ഷിതമായി റോഡിലേയ്ക്ക് മാറ്റി. എഎസ്ടിഒ അജികുമാര്‍ ബാബു, അഗസ്ത്യന്, ശിവന്, ഷിബുകുമാര്‍, സന്തോഷ്, വനജകുമാര്‍, അഭിലാഷ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീതി കുറഞ്ഞ തോടിന്റെ വശത്തായി കൈവരിയില്ലാത്തത് ഏറെ അപകടം സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
Read Moreകുഞ്ഞിനെ തിരികെ കിട്ടണം; പോലീസിലും വനിതാകമ്മീഷൻ നടപടികളിലും വിശ്വാസം നഷ്ടപ്പെട്ടു; സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിച്ച് അനുപമ
തിരുവനന്തപുരം: കുഞ്ഞിനെ തിരികെ ലഭിക്കാൻ അമ്മ അനുപമ നിരാഹാര സമരത്തിലേക്ക്. സെക്രട്ടറിയേറ്റ് പടിക്കലാണ് അനുപമ നിരാഹാര സമരം ആരംഭിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് അനുപമ സമരം ആരംഭിച്ചത്. വനിതാ കമ്മീഷന് ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ അറിയിച്ചിരുന്നു. പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ വന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്പിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു. കുഞ്ഞിനെ തന്റെ ബന്ധുക്കൾ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് കഴിഞ്ഞ ഏപ്രിൽ 19ന് അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ആറ് മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യമന്ത്രി…
Read Moreബോംബേറ് ജാങ്കോ കുടുങ്ങി; ബോംബെറിഞ്ഞ് നാട്ടുകാരെ ഭീഷണിപ്പെടുത്തിയ പ്രതി പോലീസിനുനേരെയും ബോംബെറിഞ്ഞു; തലസ്ഥാനത്തെ സംഭവം ഇങ്ങനെ…
തിരുവനന്തപുരം: അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ ബോംബേറ്, പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടി. കൊച്ചുവേളി വിനായകനഗർ പുച്ചുവീട് കോളനിയിൽ അനിൽകുമാർ (ജാങ്കോ,37) നെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ നാടൻ ബോംബെറിഞ്ഞ് പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പേട്ട എസ്ഐ രതീഷിനും സംഘത്തിനും നേരെയാണ് ഇയാൾ ബോംബേറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസുകാർ പിടികൂടുകയായിരുന്നു. നേരത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ നാടൻ ബോംബെറിഞ്ഞതിനെ തുടർന്ന് ഒരു പോലീസുകാരന്റെ കേൾവിശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പ്രദേശവാസികളെ ആക്രമിക്കുന്ന വിവരം അറിഞ്ഞാണ് പോലീസ് സംഘം കോളനിയിലെത്തിയത്. നിരവധി ക്രിമിനൽ കേസ് പ്രതിയായ ഇയാളെ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജ്, പേട്ട സിഐ റിയാസ് രാജ, പേട്ട എസ്ഐ. രതീഷ് എന്നിവരുടെ…
Read More