അര്‍ധരാത്രിയില്‍ ഓടയില്‍ വീണ പശുവിനെ രക്ഷിക്കുന്നതിനു നേതൃത്വം നല്കി കൈയ്യടി ഏറ്റുവാങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജീത് സിംഗ് ചന്നി. ഈ വീഡിയോ വളരെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഞായറാഴ്ചയായിരുന്നു ഇങ്ങനെയൊരും സംഭവം നടന്നത്. രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയെ ആയിരുന്നു പശു ഓടയില്‍ വീണത് കണ്ടത്. ഇതേത്തുടര്‍ന്ന് വണ്ടി നിര്‍ത്തി വഴിയിലിറങ്ങിയ ചന്നി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുകയായിരുന്നു. അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് 17 മിനിറ്റ് ദൈര്‍ഘ്യമുളള ഈ വീഡിയോ ട്വീറ്റ് ചെയ്തത്.
Read MoreDay: November 17, 2021
ഉണങ്ങിയ തടി പൊങ്ങിക്കിടക്കുന്നതായി ആദ്യനോട്ടത്തിൽ തോന്നി, അടുത്ത് ചെന്ന് പരിശോധിച്ചപ്പോള്‍..! കാളിയാർ പുഴയിൽ വീണ്ടും മുതല
പോത്താനിക്കാട്: കാളിയാർ പുഴയിൽ ഇന്നലെ വീണ്ടും മുതലയെ കണ്ടു. പൈങ്ങോട്ടൂർ, കല്ലൂർക്കാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുളപ്പുറം പാലത്തിന് സമീപമുളള ചെക്ക് ഡാമിന്റെ പരിസരത്താണ് ഇന്നലെ നാട്ടുകാർ മുതലയെ കണ്ടത്. ഉണങ്ങിയ തടി ചെക്ക് ഡാമിൽ പൊങ്ങിക്കിടക്കുന്നതായിട്ടാണ് ആദ്യനോട്ടത്തിൽ തോന്നിയത്. അടുത്ത് ചെന്ന് പരിശോധിച്ചപ്പോഴാണ് മുതലയാണെന്ന് മനസിലായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു മുള്ളരിങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.പി. റോയിയുടെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലം സന്ദർശിച്ച് നിരീക്ഷണം നടത്തി. പുഴയിൽ ഇറങ്ങുന്നവരും തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 27നും കഴിഞ്ഞ വെള്ളിയാഴ്ചയും കാളിയാർ പുഴയിൽ കാരിമറ്റം കക്കുറിഞ്ഞി കടവിനു സമീപം മുതലയെ കണ്ടിരുന്നു. മുതലയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്.
Read Moreപോലീസിനു നേരെ പടക്കമെറിഞ്ഞ് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ
തിരുവനന്തപുരം: കിള്ളിപ്പാലത്തെ ഹോട്ടൽ മുറിയിൽ മാരകായുധങ്ങളുമായി മയക്കുമരുന്ന് കച്ചവടം നടത്തി വന്ന സംഘത്തെ പിടികൂടുവാനെത്തിയ പോലീസിന് നേരെ പടക്കമെറിഞ്ഞ് രക്ഷപ്പെട്ട മുഖ്യപ്രതിയെ പോലീസ് പിടികൂടി. തിരുമല കുന്നപ്പുഴ വലിയകട്ടയ്ക്കാൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന അനന്തു (22)വിനെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 18നാണ് സിറ്റി നാർക്കോട്ടിക് സെൽ സ്പെഷൽ ടീമും കരമന പോലീസും ചേർന്ന് കിള്ളിപ്പാലത്തെ കിള്ളി ടൂറിസ്റ്റ് ഹോമിൽ നിന്നും അഞ്ച് കിലോ കഞ്ചാവും മാരക മയക്കുമരുന്നുമായ എംഡിഎംഎയും മൂന്ന് എയർ പിസ്റ്റളുകളും രണ്ട് വെട്ടുകത്തികളും പിടിച്ചെടുത്തത്. ഇതിൽ അന്ന് രണ്ട് പ്രതികളേയും പോലീസിന് നേരെ പടക്കമെറിഞ്ഞ് രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികളെ അടുത്ത ദിവസങ്ങളിലും പോലീസ് പിടികൂടിയിരുന്നു. ഈ കേസിലെ മുഖ്യപ്രതിയാണ് അനന്തു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ നാർക്കോട്ടിക് സെൽ എസിപി ഷീൻ തറയിൽ, ഫോർട്ട് എസിപി ഷാജി, കരമന എസ്എച്ച്ഒ…
Read Moreഹൈസം സെനിതിനു തിരിച്ചുകിട്ടിയത് ജീവനേക്കാൾ പ്രിയപ്പെട്ട സമ്മാനം! നാല് ദിവസം മുന്‍പാണ് ഓട്ടോ യാത്രയ്ക്കിടെ ബാഗ് നഷ്ടപ്പെട്ടത്
കോഴിക്കോട്: മരണപ്പെട്ട പിതാവിന്റെ അവസാനഒാർമകൾ കോഴിക്കോട് നഗരത്തിലെ ഏതോ ഒരു ഓട്ടോയിൽ വച്ച് മറന്നപ്പോൾ, പത്തുവയസുകാരനായ ഹൈസം സെനിതിന്റെ സങ്കടങ്ങൾക്ക് അറുതിയുണ്ടായിരുന്നില്ല. തന്റെ ജൻമദിനത്തിൽ പിതാവ് ഡോ. ഷാനു ഷൈജൽ സമ്മാനിച്ച വിലപ്പെട്ട സമ്മാനപൊതിയായിരുന്നു യാത്രക്കിടെ മറന്നുവച്ച് പോയത്. വൈകാതെ പിതാവ് മരണമടയുകയും ചെയ്തു. ഏറെ വൈകാരി ക ബന്ധമുണ്ടായിരുന്ന ആ സമ്മാനപൊതിയാണ് ഹൈസമിന് ഇപ്പോൾ തിരിച്ചുകിട്ടിയിരിക്കുന്നത്. കോഴിക്കോട്ടെ കെഎല്‍ 11 എ വൈ 9257 എന്ന ഓട്ടോയുടെ ഡ്രൈവര്‍ ആഷിഖ് തന്റെ ഓട്ടോയില്‍നിന്നും കിട്ടിയ ബാഗ് ഇന്നലെ വൈകിട്ടോടെ ഹൈസം സെനിതിന് തിരിച്ചേൽപ്പിച്ചു. സമ്മാനപൊതി ഓട്ടോയിൽ വച്ച് നഷ്ടപ്പെട്ട വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നാല് ദിവസം മുന്‍പാണ് ഓട്ടോ യാത്രയ്ക്കിടെ ബാഗ് നഷ്ടപ്പെട്ടത്. ബാഗ് നഷ്ടപ്പെട്ട വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് നടി മാല പാര്‍വതി അടക്കം നിരവധി പേര്…
Read Moreയഥാര്‍ഥ സെന്ഗിണിക്ക് സൂര്യയുടെ കരുതല്‍! സ്വകാര്യ ബാങ്കിൽ സ്ഥിരം നിക്ഷേപമായി ഇട്ടത് ഞെട്ടിക്കുന്ന തുക; പലിശ കൃത്യമായി സെൻഗിണിയുടെ കൈകളിലേക്ക്…
ജയ് ഭീം സിനിമയിലെ യഥാര്‍ഥ സംഭവത്തില്‍ നിയമപോരാട്ടം നടത്തിയ പാര്‍വതി അമ്മാളിന് സഹായവുമായി ചിത്രത്തിൽ നായകനായ സൂര്യ.ഇവരുടെ പേരില്‍ പത്തു ലക്ഷം രൂപ സൂര്യ ബാങ്കില്‍ നിക്ഷേപിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരം സ്ഥിര നിക്ഷേപമായി പത്തു ലക്ഷം രൂപ പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കൈയില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ ഒരു കോടി രൂപ സൂര്യ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍വതിക്കും കുടുംബത്തിനും പുതിയ വീട് നല്‍കുമെന്ന് സംവിധായകനും നടനുമായ രാഘവ ലോറന്‍സ് പറഞ്ഞിരുന്നു. രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ ദുഃഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വതിക്ക് വീട് വച്ച് നല്‍കുമെന്ന് ഞാന്‍ വാക്ക് നല്‍കുന്നുവെന്നാണ് രാഘവ ലേറന്‍സ് പറഞ്ഞത്.ചിത്രത്തിലെ സെന്‍ഗിണി എന്ന കഥാപാത്രത്തില്‍…
Read Moreഡബ്ല്യുസിസിയുടെ പ്രവര്ത്തനങ്ങളെക്കിറിച്ച് അറിയില്ല; സിനിമയാണ് പ്രധാനമെന്ന് അന്ന ബെൻ
ചുരുങ്ങിയ ചില ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ പ്രിയതാരമായ മാറിയ നടിയാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ അന്ന ചെയ്ത വേഷം എല്ലാവര്ക്കും പ്രിയപ്പെട്ടതായിരുന്നു. താരം പിന്നീട് അഭിനയിച്ച ഹെലനും കപ്പേളയും സാറാസും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. 2020-ലെ ഏറ്റവും മികച്ച നടിയായി തിരഞ്ഞെടുത്ത താരം കൂടിയാണ് അന്ന ബെന്‍. കപ്പേളയിലെ അഭിനയത്തിലാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. കപ്പേളയിലെ പ്രധാന കഥാപാത്രം ചെയ്തത് അന്നയായിരുന്നു. ആ സിനിമ മുന്നോട്ടുകൊണ്ടു പോയത് അന്നയായിരുന്നു. അതുകൊണ്ടാണ് മികച്ച നടിയായി അന്നയെ തിരഞ്ഞെടുത്തതെന്ന് ജൂറി വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ വുമന്‍ ഇന്‍ സിനിമ കളക്ടീവില്‍ എന്തുകൊണ്ടാണ് അംഗത്വം എടുക്കാത്തത് എന്ന സംബന്ധിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വുമന്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗത്വമെടുക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. സിനിമ ചെയ്യുക എന്നുള്ളതാണ് പ്രധാനം. സിനിമയില്‍…
Read Moreകുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം! ആണി തറച്ച പാദുകവുമായി നൃത്തംചെയ്തു പ്രതിഷേധിച്ച യുവാവ് ലോകറിക്കാർഡിൽ
മൂന്നാർ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ പ്രതിഷേധിച്ച്് ആണി തറച്ച പാദുകവുമായി അരമണിക്കൂർ നൃത്തം ചെയ്ത യുവാവിന് ലോക റിക്കാർഡ്. മൂന്നാർ ലക്ഷ്മി എസ്റ്റേറ്റ് സ്വദേശികളായ അന്തോണി – വിമല ദന്പതികളുടെ മകൻ അശ്വിനാണ് ലോക റിക്കാർഡിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഫീനിക്സ് ലോക റിക്കാർഡ് പുസ്തകത്തിലാണ് അശ്വിൻ ഇടം നേടിയത്. കോയന്പത്തൂർ ഗ്രാമിയ പുതൽവൻ അക്കാഡമിയിലാണ് അശ്വിൻ തമിഴ് കലകൾ അഭ്യസിക്കുന്നത്. തമിഴ് ഗ്രാമീണ കലകൾക്ക് ഏറെ ആസ്വാദകരുള്ള കേരളത്തിലും തന്റെ സന്ദേശം കലകളിലൂടെ ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഈ ചെറുപ്പക്കാരന്റെ ലക്ഷ്യം. തമിഴ് ഗ്രാമീണ കലകൾക്ക് പരിശീലനം നൽകുന്ന ഒരു അക്കാഡമി മൂന്നാറിൽ തുടങ്ങാനും പരിപാടിയുണ്ട്.
Read Moreപത്തിൽ പത്ത്… ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിന്
സാൻ മറീനൊ: ഫിഫ 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ഐയിലെ തങ്ങളുടെ 10-ാം മത്സരത്തിൽ വന്പൻ ജയത്തോടെ ഇംഗ്ലണ്ട്. സാൻ മറീനൊയെ അവരുടെ തട്ടകത്തിൽവച്ച് ഇംഗ്ലണ്ട് 10-0നു തരിപ്പണമാക്കി. 10 മത്സരങ്ങളിൽനിന്ന് 26 പോയിന്റുമായി ഗ്രൂപ്പ് ചാന്പ്യന്മാരായ ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യത സ്വന്തമാക്കുകയും ചെയ്തു. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹാരി കെയ്ൻ ഹാട്രിക് നേടി. സാൻ മറീനൊയ്ക്കെതിരേ കെയ്ൻ നാല് ഗോൾ (27’- പെനൽറ്റി, 31’, 39’- പെനൽറ്റി, 42’) നേടി. ഡിക്സി ഡീനിനുശേഷം (1927) ഇംഗ്ലണ്ടിനായി തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ഹാട്രിക് നേടുന്ന ആദ്യ താരം എന്ന നേട്ടം ഹാരി കെയ്ൻ സ്വന്തമാക്കി. ഒരു കലണ്ടർ വർഷത്തിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ (13) എന്ന നേട്ടവും താരവുമായി
Read Moreരോഹിത്-ദ്രാവിഡ് ട്വന്റി-20 കൂട്ടുകെട്ടിന് ഇന്ന് ആദ്യപരീക്ഷ
ജയ്പുർ: ട്വന്റി-20 ക്രിക്കറ്റിൽ പുതിയ ക്യാപ്റ്റൻ, ടീമിനു പുതിയ പരിശീലകൻ, ടീമിൽ പുതിയ കളിക്കാർ… ഐസിസി ട്വന്റി-20 ലോകകപ്പിലെ നിരാശാജനകമായ പുറത്താകലിനുശേഷം അതെല്ലാം മറക്കാനായി പുതുമോടിയിൽ ഇന്ത്യൻ ടീം ഇന്നിറങ്ങുന്നു. ഇന്ത്യ x ന്യൂസിലൻഡ് മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യമത്സരം ഇന്നു രാത്രി 7.00ന് ജയ്പുരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ അരങ്ങേറും. സ്വതന്ത്ര ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമയുടെയും മുഖ്യപരിശീലകൻ എന്ന നിലയിൽ രാഹുൽ ദ്രാവിഡിന്റെയും ആദ്യ പരന്പരയ്ക്കാണ് ഇന്നു തുടക്കമാകുന്നത്. ഓപ്പറേഷൻ 2022 ഈ വർഷത്തെ ട്വന്റി-20 ലോകകപ്പ് പോയാൽ പോട്ടെ, അടുത്ത വർഷത്തെ ലോകകപ്പ് മുൻനിർത്തി കാര്യങ്ങൾ നീക്കാം എന്ന ഉറച്ച തീരുമാനത്തിലാണു മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡും ട്വന്റി-20 ക്യാപ്റ്റൻ രോഹിത് ശർമയും. ഏറെനാളായി ഫോമിലല്ലാതിരുന്ന ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങുന്നതെന്നതു ശ്രദ്ധേയം. വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ,…
Read Moreയുവതി കിണറ്റില്‍ മരിച്ച നിലയില്‍! ദൃശ്യയുടെ സോഷ്യല്‍മീഡിയ ഉപയോഗം ഭര്‍തൃവീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നതായി സൂചന
പാലാ: തോടനാലില്‍ യുവതിയെ വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തോടനാല്‍ ഇലവനാംതൊടുകയില്‍ രാജേഷിന്റെ ഭാര്യ ദൃശ്യ (26) യാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഏലപ്പാറ ചിന്നാര്‍ സ്വദേശിനിയായ ദൃശ്യയെ തോടനാലിലേക്കാണു വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത്. ഉറങ്ങാന്‍ കിടന്നശേഷം പുലര്‍ച്ചെ ദൃശ്യയെ കാണാതാവുകയായിരുന്നു. രാവിലെ നടത്തിയ അന്വേഷണത്തിൽ വീടിന് 200 മീറ്റര്‍ അകലെ അയല്‍വാസിയായ പുലിക്കാട്ടില്‍ ആലീസിന്റെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം കണ്ടെത്തി. കിണറിന് സമീപത്തുനിന്നു ടോര്‍ച്ചും കണ്ടെത്തി. പാലാ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തഹസില്‍ദാര്‍ എസ്. ശ്രീജിത്തും സ്ഥലത്തെത്തി മേല്‍നോട്ടം വഹിച്ചു. ദൃശ്യയുടെ സോഷ്യല്‍മീഡിയ ഉപയോഗം ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നതായി പറയുന്നു. കഴിഞ്ഞയാഴ്ച ചിന്നാറിലെ വീട്ടിലേക്കുപോയ ദൃശ്യയോട് വീട്ടില്‍ നിന്നും ആരെയെങ്കിലും കൂട്ടി തിരികെ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച തിരികെയെത്തിയ ദൃശ്യയ്ക്കൊപ്പം വീട്ടുകാര്‍ ആരും ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നു…
Read More