ഹൈ​സം സെ​നി​തിനു തി​രി​ച്ചു​കി​ട്ടി​യ​ത് ജീ​വ​നേ​ക്കാ​ൾ പ്രി​യ​പ്പെ​ട്ട സ​മ്മാ​നം! നാ​ല് ദി​വ​സം മു​ന്പാ​ണ് ഓ​ട്ടോ യാ​ത്ര​യ്ക്കി​ടെ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത്

കോ​ഴി​ക്കോ​ട്: മ​ര​ണ​പ്പെ​ട്ട പി​താ​വി​ന്‍റെ അ​വ​സാ​നഒാ​ർ​മ​ക​ൾ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഏ​തോ ഒ​രു ഓ​ട്ടോ​യി​ൽ വ​ച്ച് മ​റ​ന്ന​പ്പോ​ൾ, പ​ത്തു​വ​യ​സു​കാ​ര​നാ​യ ഹൈ​സം സെ​നി​തി​ന്‍റെ സ​ങ്ക​ട​ങ്ങ​ൾ​ക്ക് അ​റു​തി​യു​ണ്ടാ​യി​രു​ന്നി​ല്ല.

ത​ന്‍റെ ജ​ൻ​മ​ദി​ന​ത്തി​ൽ പി​താ​വ് ഡോ. ​ഷാ​നു ഷൈ​ജ​ൽ സ​മ്മാ​നി​ച്ച വി​ല​പ്പെ​ട്ട സ​മ്മാ​ന​പൊ​തി​യാ​യി​രു​ന്നു യാ​ത്ര​ക്കി​ടെ മ​റ​ന്നു​വ​ച്ച് പോ​യ​ത്.

വൈ​കാ​തെ പി​താ​വ് മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു. ഏ​റെ വൈ​കാ​രി ക ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ആ ​സ​മ്മാ​ന​പൊ​തി​യാ​ണ് ഹൈ​സ​മി​ന് ഇ​പ്പോ​ൾ തി​രി​ച്ചു​കി​ട്ടി​യി​രി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട്ടെ കെ​എ​ല്‍ 11 എ ​വൈ 9257 എ​ന്ന ഓ​ട്ടോ​യു​ടെ ഡ്രൈ​വ​ര്‍ ആ​ഷി​ഖ് ത​ന്‍റെ ഓ​ട്ടോ​യി​ല്‍​നി​ന്നും കി​ട്ടി​യ ബാ​ഗ് ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ഹൈ​സം സെ​നി​തി​ന് തി​രി​ച്ചേ​ൽ​പ്പി​ച്ചു.

സ​മ്മാ​ന​പൊ​തി ഓ​ട്ടോ​യി​ൽ വ​ച്ച് ന​ഷ്ട​പ്പെ​ട്ട വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. നാ​ല് ദി​വ​സം മു​ന്പാ​ണ് ഓ​ട്ടോ യാ​ത്ര​യ്ക്കി​ടെ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത്.

ബാ​ഗ് ന​ഷ്ട​പ്പെ​ട്ട വി​വ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​പോ​സ്റ്റ് ന​ടി മാ​ല പാ​ര്‍​വ​തി അ​ട​ക്കം നി​ര​വ​ധി പേ​ര്‍ ഷെ​യ​ര്‍ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

 

Related posts

Leave a Comment