യ​ഥാ​ര്‍​ഥ സെ​ന്‍​ഗി​ണി​ക്ക് സൂ​ര്യ​യു​ടെ ക​രു​ത​ല്‍! സ്വകാര്യ ബാങ്കിൽ സ്ഥിരം നിക്ഷേപമായി ഇട്ടത് ഞെട്ടിക്കുന്ന തുക; പലിശ കൃത്യമായി സെൻഗിണിയുടെ കൈകളിലേക്ക്…


ജ​യ് ഭീം ​സി​നി​മ​യി​ലെ യ​ഥാ​ര്‍​ഥ സം​ഭ​വ​ത്തി​ല്‍ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ പാ​ര്‍​വ​തി അ​മ്മാ​ളി​ന് സ​ഹാ​യ​വു​മാ​യി ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യ സൂ​ര്യ.ഇ​വ​രു​ടെ പേ​രി​ല്‍ പ​ത്തു ല​ക്ഷം രൂ​പ സൂ​ര്യ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചു​വെ​ന്നാ​ണ് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

താ​രം സ്ഥി​ര നി​ക്ഷേ​പ​മാ​യി പ​ത്തു ല​ക്ഷം രൂ​പ പാ​ര്‍​വ​തി അ​മ്മാ​ളി​ന്‍റെ പേ​രി​ല്‍ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചു​വെ​ന്നും അ​തി​ന്‍റെ പ​ലി​ശ എ​ല്ലാ മാ​സ​വും ഇ​വ​രു​ടെ കൈ​യി​ല്‍ എ​ത്തു​മെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്. നേ​ര​ത്തെ ഇ​രു​ള​ര്‍ വി​ഭാ​ഗ​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​മൊ​രു​ക്കാ​ന്‍ ഒ​രു കോ​ടി രൂ​പ സൂ​ര്യ ന​ല്‍​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​വ​തി​ക്കും കു​ടും​ബ​ത്തി​നും പു​തി​യ വീ​ട് ന​ല്‍​കു​മെ​ന്ന് സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ രാ​ഘ​വ ലോ​റ​ന്‍​സ് പ​റ​ഞ്ഞി​രു​ന്നു. രാ​ജാ​ക്ക​ണ്ണി​ന്‍റെ ഭാ​ര്യ​യു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ അ​റി​ഞ്ഞ​പ്പോ​ള്‍ ദുഃ​ഖം തോ​ന്നു​ന്നു. ചെ​യ്യാ​ത്ത കു​റ്റ​ത്തി​നാ​ണ് രാ​ജാ​ക്ക​ണ്ണും പാ​ര്‍​വ​തി​യും പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്.

പാ​ര്‍​വ​തി​ക്ക് വീ​ട് വ​ച്ച്‌ ന​ല്‍​കു​മെ​ന്ന് ഞാ​ന്‍ വാ​ക്ക് ന​ല്‍​കു​ന്നു​വെ​ന്നാ​ണ് രാ​ഘ​വ ലേ​റ​ന്‍​സ് പ​റ​ഞ്ഞ​ത്.ചി​ത്ര​ത്തി​ലെ സെ​ന്‍​ഗി​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​ണ് പാ​ര്‍​വ​തി​യു​ടെ ജീ​വി​തം. സി​നി​മ​യു​ടെ അ​വ​സാ​നം പു​തി​യ വീ​ട്ടി​ലേ​ക്ക് മാ​റു​ന്ന​താ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ അ​ങ്ങ​നെ​യ​ല്ല.

ചെ​ന്നൈ​യി​ലെ ഓ​ല മേ​ഞ്ഞ ഒ​രു കു​ടി​ലി​ലാ​ണ് പാ​ര്‍​വ​തി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്.ഏ​താ​നും ദി​വ​സം മു​ന്പാ​ണ് ആ​മ​സോ​ണ്‍ പ്രൈ​മി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് ജ​യ് ഭീം ​എ​ത്തി​യ​ത്. മി

​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ല​യാ​ളി​യാ​യ ലി​ജോ മോ​ളു​ടെ അ​ഭി​ന​യ മി​ക​വും ച​ര്‍​ച്ച​യാ​യി​ക്ക​ഴി​ഞ്ഞു. അ​ഭി​ഭാ​ഷ​ക വേ​ഷ​മാ​ണ് സൂ​ര്യ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

-പി​ജി

Related posts

Leave a Comment