ഭക്ഷണം തേടിയത് 6400 അടി ഉയരമുള്ള പര്‍വതത്തില്‍; പരുക്കേറ്റ പശുക്കളെ തിരിച്ചെത്തിച്ചത് ഹെലികോപ്റ്ററില്‍!

പര്‍വതാരോഹകരായ പശുക്കള്‍ ! പുല്ലുതേടി പശുക്കള്‍ പോയത് 6400 അടി ഉയരമുള്ള പര്‍വതത്തില്‍;തിരികെയെത്തിച്ചത് ഹെലികോപ്റ്ററില്‍… വേനല്‍ക്കാലമായതോടെ പുല്ലുതേടി ആല്‍പ്പൈന്‍ പര്‍വതനിരകളിലേക്ക് പോയ ഒരു കൂട്ടം പശുക്കളെ തിരികെയെത്തിച്ചത് ഹെലികോപ്റ്ററില്‍. പരുക്കു പറ്റിയ ഒരു ഡസനോളം പശുക്കളെയാണ് ഹെലികോപ്റ്ററില്‍ ബന്ധിപ്പിച്ച് താഴ്വരയിലെത്തിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വേനല്‍ക്കാലമാകുമ്പോള്‍ നൂറുകണക്കിന് പശുക്കളാണ് സമുദ്രനിരപ്പില്‍ നിന്നും 6400 അടി ഉയരത്തിലുള്ള പുല്‍മേടുകളിലേയ്ക്ക് തീറ്റതേടി എത്തുന്നത്. ഇത്തവണ ആയിരത്തിനടുത്ത് പശുക്കളാണ് ഇത്തരത്തില്‍ മല കയറിയത്. താഴ്വരയില്‍ വീണ്ടും പുല്ലുകള്‍ ലഭിക്കുന്ന സമയമാവുമ്പോഴേക്കും ഇവ മടങ്ങുകയാണ് പതിവ്. എന്നാല്‍ ഇവയില്‍ ചിലതിന് പരുക്കു പറ്റിയതിനെ തുടര്‍ന്ന് താഴ്വരയിലേക്ക് മടങ്ങാന്‍ പ്രയാസമുണ്ടെന്ന് കണ്ടെത്തിയതോടെ ഉടമസ്ഥര്‍ ഹെലികോപ്റ്റര്‍ സഹായം തേടുകയായിരുന്നു. പശുക്കളുടെ ശരീരം പൂര്‍ണമായും താങ്ങാനാവുന്ന വിധത്തില്‍ ബലമുള്ള കവചങ്ങളൊരുക്കി അത് കേബിള്‍ വഴി ഹെലികോപ്റ്ററില്‍ ബന്ധിപ്പിച്ചാണ് അവയെ എടുത്തുയര്‍ത്തിയത്. ഹെലികോപ്റ്റര്‍ സവാരിക്കിടെ പശുക്കള്‍ പരിഭ്രാന്തരാവുമോയെന്ന് ഭയപ്പെട്ടിരുന്നെങ്കിലും യാതൊരു പ്രശ്‌നങ്ങളും…

Read More

 പകലും  രാ​ത്രി​യിലും മാ​ർ​ഗ​ത​ട​സ​മു​ണ്ടാ​ക്കി അ​ല​ഞ്ഞു ന​ട​ക്കു​ന്ന നാ​ൽ​ക്കാ​ലി​ക​ൾ; ഉടമകൾക്കെതിരേ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

പ​യ്യ​ന്നൂ​ർ(​ക​ണ്ണൂ​ർ): പാ​ല​ക്കോ​ട് പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​ൽ​ക്കാ​ലി​ക​ൾ ഭീ​തി​യു​ണ​ർ​ത്തു​ന്നു. രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ​യു​ള്ള ഇ​വ​യു​ടെ സ​ഞ്ചാ​രം വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ര​മു​ട്ടം മു​ത​ൽ ക​ക്ക​ന്പാ​റ ക​യ​റ്റം​വ​രെ​യാ​ണ് നാ​ൽ​ക്കാ​ലി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം.രാ​വി​ലെ​യും രാ​ത്രി​യു​മാ​ണ് നാ​ൽ​കാ​ലി​ക​ൾ റോ​ഡി​ലൂ​ടെ അ​ല​ഞ്ഞു തി​രി​യു​ന്ന​ത്. കു​റെ​നാ​ൾ മു​ന്പ് ഗ്രാ​മ​സ​ഭ​ക​ളി​ൽ ച​ർ​ച്ച​വ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്ത് ഇ​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്ന​താ​ണ്. നാ​ൽ​ക്കാ​ലി​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് വി​വ​രം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഉ​ട​മ​ക​ൾ ഇ​തൊ​ന്നും ഗൗ​നി​ക്കാ​ത്ത​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ന്ന് റോ​ഡി​ലേ​ക്കു​ള്ള നാ​ൽ​ക്കാ​ലി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം. അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​ൽ​ക്കാ​ലി​ക​ളെ പി​ടി​ച്ചു​കെ​ട്ടു​ക​യോ ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ളെ​ടു​ക്കു​ക​യോ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.  

Read More

41-ാം സാക്ഷി ! കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുക്കുന്ന പശുവിനെക്കുറിച്ച് കര്‍ഷകര്‍ പറയുന്നതിങ്ങനെ…

മനുഷ്യരുടെ പ്രതിഷേധ സമരത്തില്‍ പശുവിനെന്തു കാര്യം… ഇങ്ങനെ ചോദിച്ചാല്‍ കാര്യമുണ്ടെന്നു തന്നെ പറയാം…ഹരിയാനയില്‍ എംഎല്‍എയുടെ വസതി വളഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കര്‍ഷകനേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയവരില്‍ ഒരാളാണ് ഈ പശു. ഫത്തേഹാബാദ് തൊഹാനയില്‍ ഞായറാഴ്ചയാണ് സംഭവം. അറസ്റ്റ് ചെയ്ത രണ്ട് കര്‍ഷകരേയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരത്തിനെത്തിയവരുടെ കൂട്ടത്തിലായിരുന്നു പശുവുമെത്തിയത്. കര്‍ഷകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നാല്‍പത്തിയൊന്നാമത്തെ സാക്ഷിയാണ് പശു എന്നായിരുന്നു പശുവുമായെത്തിയവരുടെ വാദം. തങ്ങള്‍ പശുഭക്തരോ പശുപ്രേമികളോ ആണെന്നാണ് നിലവിലെ സര്‍ക്കാരിന്റെ ഭാവമെന്നും പരിശുദ്ധവും പാവനവുമായ മൃഗത്തിന്റെ സാന്നിധ്യം സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള ബോധോദയത്തിന് കാരണമാകുമെന്ന പ്രതീക്ഷയിലാണ് പശുവിനെ ഒപ്പം കൂട്ടിയതെന്നും കര്‍ഷകരിലൊരാള്‍ പ്രതികരിച്ചു. പ്രമുഖ കര്‍ഷക നേതാവായ രാകേഷ് ടികായത്ത് ആണ് സ്റ്റേഷനിലെ കുത്തിയിരുപ്പ് സമരത്തിന് നേതൃത്വം നല്‍കിയത്. നേതാക്കളും ഭരണകൂടവുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് അറസ്റ്റിലായ വികാസ്…

Read More

കോവിഡ് ബാധിതരുടെ വീട്ടിലെ ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യ പശു കുഴഞ്ഞുവീണു ; വെറ്ററിനറി  ഡോക്ടർമാരുടെ സമയോചിത ഇടപെടലിൽ പശു സുഖം പ്രാപിച്ചു വരുന്നു

ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന വീ​ട്ടി​ലെ ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യ പ​ശു കു​ഴ​ഞ്ഞു വീ​ണു. ഒ​രു ദി​വ​സം എ​ഴു​ന്നേ​ല്ക്കാ​നാ​കാ​തെ കി​ട​ന്ന പ​ശു​വി​നെ മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി ​പി ഇ ​കി​റ്റ് ധ​രി​ച്ചെ​ത്തി ചി​കി​ത്സി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി. ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വ​രി​ഞ്ഞ​ത്ത് ഷാ​ജി ഭ​വ​നി​ൽ സ​ണ്ണി പാ​പ്പ​ച്ച​ന്‍റെ പ​ശു​വി​നെ​യാ​ണ് ക​ല്ലു​വാ​തു​ക്ക​ൽ സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​ശ്യാം സു​ന്ദ​ർ, വേ​ള മാ​നൂ​ർ വെ​റ്റ​റി​ന​റി സ​ബ്ബ് സെ​ന്‍റ​റി​ലെ അ​സി​സ്റ്റ​ൻ​റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ സു​ഭാ​ഷ് എ​ന്നി​വ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കാ​രം​കോ​ട് സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ല്ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ​ണ്ണി പാ​പ്പ​ച്ച​ൻ മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക​ൻ കൂ​ടി​യാ​ണ്. ഭാ​ര്യ ജ​യ സ​ണ്ണി ജ​ന​പ്ര​തി​നി​ധി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കോ ​വി​ഡ് രോ​ഗ​ല​ക്ഷ​ണം പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് കു​ടും​ബം ഒ​ന്നോ​ടെ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ്.​ ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് കി​ട​ന്ന ഗ​ർ​ഭി​ണി പ​ശു പി​റ്റേ ദി​വ​സ​വും എ​ഴു​ന്നേ​ല്ക്കാ​നാ​കെ…

Read More

നടക്കുന്നതിനിടെ പശുക്കിടാവ് വന്ന് ദേഹത്ത് മുട്ടി ! യുവാവ് അരിശം മൂത്ത് ഇഷ്ടികയെടുത്ത് മിണ്ടാപ്രാണിയെ നിരവധി തവണ ഇടിച്ചു;പ്രതിഷേധത്തെത്തുടര്‍ന്ന് അറസ്റ്റും; വീഡിയോ കാണാം…

രാജ്യതലസ്ഥാനത്ത് പശുക്കിടാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പശുവിനെ മര്‍ദ്ദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് യുവാവിനെ അറസ്റ്റു ചെയ്തത്. പശുക്കിടാവ് ദേഹത്ത് തട്ടാന്‍ വന്നതില്‍ അരിശം പൂണ്ട് യുവാവ് ഇഷ്ടിക കൊണ്ട് തുടര്‍ച്ചയായി അടിക്കുന്നത് വീഡിയോയില്‍ കാണാം. യുവാവിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് അറസ്റ്റിലേക്ക് കടന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ ഈസ്റ്റ് വിനോദ് നഗര്‍ മേഖലയിലാണ് സംഭവം. തെരുവിലൂടെ നടന്നുപോകുന്നതിനിടെയാണ് പശുക്കിടാവ് യുവാവിന്റെ ദേഹത്ത് വന്ന് തട്ടിയത്. ഇതില്‍ പ്രകോപിതനായ യുവാവ് ആദ്യം കൈ കൊണ്ട് ഇടിച്ചു. എന്നിട്ടും അരിശം മാറാതെ ഇഷ്ടിക എടുത്തുകൊണ്ടുവന്ന് പശുക്കിടാവിനെ ആവര്‍ത്തിച്ച് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. മര്‍ദ്ദനത്തില്‍ അവശനായ പശുക്കിടാവ് റോഡില്‍ വീണ് കിടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.സംഭവം അറിഞ്ഞ് പ്രാദേശിക ഭരണകൂടം സ്ഥലത്തെത്തി പശുക്കിടാവിനെ രക്ഷിച്ചു. സംഭവത്തില്‍ കമല്‍ സിംഗ് എന്ന യുവാവിനെതിരെ കേസ്…

Read More

ഈ പ്രദേശത്ത് പശുവിന് ബ്രാ നിര്‍ബന്ധം ! കാരണമറിഞ്ഞാല്‍ നിങ്ങളും ഇതിനെ പിന്തുണയ്ക്കും; വിചിത്രമായ സംഭവത്തിനു പിന്നിലെ കഥയിങ്ങനെ…

സ്ത്രീകള്‍ ബ്രാ ധരിക്കുന്നത് സാധാരണമാണ്. എന്നാല്‍ പശു ബ്രാ ധരിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു നോക്കൂ. എന്നാല്‍ ഇത് കഥയല്ല യഥാര്‍ഥ സംഭവമാണ്. ഇത് ഒരു ആചാരത്തിന് വേണ്ടിയല്ല പകരം ഇത് ഇവിടെയുള്ള പശുക്കള്‍ക്ക് നിര്‍ബന്ധമാണ്. സൈബീരിയയിലാണ് ബ്രാ ധരിച്ച പശുക്കള്‍ ഉള്ളത്. സൈബീരിയയിലെ കടുത്ത തണുപ്പ് ഒഴിവാക്കാന്‍ യാകുട്ടിയയിലെ ഒമ്യാക്കോണ്‍ ഗ്രാമത്തിലെ ആളുകള്‍ കമ്പിളി കൊണ്ട് നിര്‍മ്മിച്ച ബ്രാ പശുക്കളെ ധരിപ്പിക്കുന്നു. പശുവിന്റെ അകിടില്‍ പാല്‍ മരവിപ്പിക്കുന്ന പ്രശ്‌നത്തെ ഇത് തടയുന്നു എന്നതാണ് ഗുണം. ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിലൊന്നാണ് ഒമ്യാക്കോണ്‍ ഗ്രാമം. ഇവിടത്തെ താപനില മൈനസ് 45 ഡിഗ്രി വരെ കുറയാറുണ്ട്. കഠിനമായ തണുപ്പ് കാരണം പശുക്കളുടെ പാല്‍ അവരുടെ അകിടില്‍ മരവിക്കാറുണ്ട്. ഇത് പശുക്കളെ അസ്വസ്ഥരാക്കുന്നു. കൂടാതെ പശു വളര്‍ത്തുന്നവര്‍ക്ക് പാല്‍ ലഭിക്കാതെവരുന്നു. അതിനാല്‍ വളര്‍ത്തു മൃഗങ്ങളെ തണുപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ അവര്‍ കമ്പിളി ബ്രാ…

Read More

പശു സംരക്ഷണമെന്നാല്‍ നിസ്സഹായരും ദുര്‍ബലരുമായ എല്ലാ ജീവികളുടെയും സംരക്ഷണം !ഗോമാതാവിന്റെ സംരക്ഷണം എങ്ങനെയെന്ന് ചത്തീസ്ഗഢിനെ കണ്ടു പഠിക്കൂ…പശുക്കളുടെ ദുരിതം ചൂണ്ടിക്കാണിച്ച് യോഗി ആദിത്യനാഥിന് കത്തെഴുതി പ്രിയങ്ക ഗാന്ധി…

പശുക്കളെ സംരക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഉപദേശവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ പശുക്കളുടെ ദുരിതം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രിയങ്ക കത്തയച്ചു. പശുക്കളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനാണ് പ്രിയങ്കയുടെ ഉപദേശം. സോജ്നയില്‍ ചത്ത പശുക്കളുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ വിമര്‍ശനം. വാഗ്ദാനങ്ങളെല്ലാം കടലാസില്‍ മാത്രമാണ്. കാലികളുടെ മരണകാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും പട്ടിണിയാണെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാവുന്നില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഗോശാല നടത്തിപ്പുകാരും തമ്മില്‍ ബന്ധമുണ്ടെന്നും പ്രിയങ്ക ആരോപിച്ചു. പശുസംരക്ഷണത്തെ മഹാത്മാഗാന്ധിയുടെ വരികളിലൂടെ യോഗി ആദിത്യനാഥിനെ പ്രിയങ്ക ഓര്‍മിപ്പിച്ചു. പശു സംരക്ഷണമെന്നാല്‍ നിസ്സഹായരും ദുര്‍ബലരുമായ എല്ലാ ജീവികളുടെയും സംരക്ഷണമാണെന്ന് ഗാന്ധിജി വിശ്വസിച്ചതായും പ്രിയങ്ക പറഞ്ഞു. കാലികളെ പരിപാലിക്കുന്നതിനൊപ്പം അവയില്‍നിന്ന് വരുമാനമുണ്ടാക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്ന ‘ഗോദാന്‍ ന്യയ് യോജന’ ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ്…

Read More

മലവെള്ളത്തില്‍ ഒഴുകിയെത്തിയ പശുവിന്റെ അവകാശം പറഞ്ഞെത്തിയത് അഞ്ചുപേര്‍ ! പശുവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞും ചിലര്‍;ഒടുവില്‍ പശുവിനെത്തേടി യഥാര്‍ഥ ഉടമ എത്തിയതോടെ വ്യാജന്മാര്‍ കണ്ടംവഴി ഓടി…

കഴിഞ്ഞ വര്‍ഷമുണ്ടായ മഹാ പ്രളയത്തോളം വരില്ലെങ്കിലും ഇക്കൊല്ലവും ചെറുതല്ലാത്ത പ്രളയമാണ് കേരളത്തെ ബാധിച്ചത്. പ്രളയത്തില്‍ വീടും വാഹനവും മുതല്‍ ഉപജീവനമാര്‍ഗമായിരുന്ന കന്നുകാലികളെ വരെ നഷ്ടപ്പെട്ടത് ഒട്ടേറെ ആളുകള്‍ക്കാണ്. ഇക്കുറിയും കനത്ത മഴയും പ്രളയും കേരളത്തെ വലയ്ക്കുന്ന വേളയിലാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന കന്നുകാലിക്ക് അഞ്ച് അവകാശികള്‍ എത്തിയ കഥയും പുറത്ത് വരുന്നത്. പശു തങ്ങളുടെയാണെന്ന് ഉറപ്പിക്കാന്‍ അവകാശം പറയുകയും അടയാളം മുതല്‍ പശുവിനെ വളര്‍ത്തിയ അനുഭവം വരെ കഥകളായി പറഞ്ഞവര്‍ യഥാര്‍ത്ഥ ഉടമ എത്തിയപ്പോള്‍ മുങ്ങുകയും ചെയ്തിരുന്നു. മൂവാറ്റുപുഴയിലാണ് പ്രളയജലത്തില്‍ പശു ഒഴുകിയെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 21നു വാളകം മേക്കടമ്പിലാണു സംഭവം. ഒഴുകിയെത്തിയ പശുവിനെ നാട്ടുകാര്‍ കരയ്ക്കു കയറ്റി. നല്ല ലക്ഷണമൊത്ത പശുവിനെ കണ്ടതോടെ പശുവിന്റെ ഉടമകള്‍ ചമഞ്ഞ് ഓരോരുത്തരായി എത്താന്‍ തുടങ്ങി. ചിലര്‍ അതിനെ കെട്ടിപ്പിടിച്ചു കരയാനും തിരികെ കിട്ടിയതിലുള്ള ആഹ്ലാദം പ്രകടിപ്പിക്കാനും തുടങ്ങി. ഉടമസ്ഥാവകാശം…

Read More

കലിതുള്ളി വന്ന പശുവില്‍ നിന്ന് അനുജനെ രക്ഷിച്ചത് എട്ടുവയസുകാരിയുടെ ധൈര്യം; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം…

ബംഗളുരു: വിരണ്ടോടിയ പശുവില്‍ നിന്നും കുഞ്ഞനുജനെ രക്ഷിക്കാന്‍ എട്ടു വയസുകാരി കാണിച്ച ധൈര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ആരോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തതോടെയാണ് സംഗതി വൈറലായത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിലാണ് സംഭവം. നാല് വയസ്സുളള സഹോദരനെ ആരതി വീട്ട് മുറ്റത്ത് സൈക്കിള്‍ ചവിട്ടിപ്പിക്കുമ്പോള്‍ നിരത്തിലൂടെ വിരണ്ടോടി വരികയായിരുന്ന പശു കുട്ടികളുടെ അടുത്തേക്ക് ആക്രമിക്കാനായി പാഞ്ഞെത്തുകയായിരുന്നു. ഉടന്‍ തന്നെ ആരതി കുട്ടിയെ കൈയ്യിലെടുത്ത് പശുവിന്റെ ആക്രമണത്തില്‍ നിന്നും പ്രതിരോധം തീര്‍ത്തു. തുടര്‍ന്ന് മുതിര്‍ന്ന ഒരാള്‍ വന്ന് പശുവിനെ ഓടിച്ച് വിടുകയായിരുന്നു.ആരതി സന്ദര്‍ഭോജിതമായി ഇടപ്പെട്ടതുകൊണ്ടാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. അനിയനെ പശുവിന്റെ ആക്രമണത്തില്‍ നിന്ന് സാഹസികമായി രക്ഷിക്കുന്ന കുഞ്ഞു ചേച്ചിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വന്‍ ഹിറ്റാണ്.

Read More

മനുഷ്യരുടെ ഒപ്പമുള്ള ജീവിതം മടുത്തപ്പോള്‍ കാട്ടിലേക്ക് ! നാട്ടില്‍ നിന്നും ഒളിച്ചോടി കാട്ടിലെത്തിയ പശു ഇപ്പോള്‍ ജീവിക്കുന്നത് കാട്ടുപോത്തുകള്‍ക്കൊപ്പം; വീഡിയോ കാണാം…

സ്വതന്ത്രമായ ജീവിതമാണ് ഓരോ ജീവിയും ആഗ്രഹിക്കുന്നത്. മനുഷ്യന്‍ അടക്കി വളര്‍ത്തുമ്പോഴും കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുജീവികളുടെ ഉള്ളിന്റെയുള്ളില്‍ സ്വതന്ത്രരാവാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ട്. കന്നുകാലികളെ അടക്കി ഭരിക്കുന്ന മനുഷ്യനെ വെല്ലുവിളിച്ച് കാട്ടു പോത്തുകള്‍ക്കൊപ്പം ജീവിക്കാന്‍ പോയ പശുവിനെക്കുറിച്ചാണ്. പോളണ്ടിലെ ബിയോവോലീസ് ദേശീയ പാര്‍ക്കിലാണ് യൂറോപ്പിലെ കാട്ടു പോത്തുകളായ ബൈസണുകള്‍ക്കൊപ്പം ഒരു പശു കഴിഞ്ഞ ഒന്‍പതു മാസമായി ജീവിക്കുന്നത്. ബൈസണുകളുടെ കൂട്ടത്തിലൊരാളായി അവരുടെ കൂടെ ജീവിക്കുന്ന നിലയില്‍ ലിമൗസിന്‍ ഇനത്തില്‍ പെട്ട തവിട്ടു നിറമുള്ള പശുവിനെയാണ് കിഴക്കന്‍ പോളണ്ടില്‍ കണ്ടെത്തിയത്. ബൈസണുകളെ നിരീക്ഷിക്കുന്ന റാഫേല്‍ എന്ന ഗവേഷകനാണ് ഈ അസാധാരണ കാഴ്ച ആദ്യമായി കാണുന്നത്. ഇദ്ദേഹം ഈ പശുവിന്റെ ചിത്രമെടുക്കുകയും ചെയ്തു. ബൈസണ്‍ കൂട്ടത്തോട് ഇണങ്ങി ചേര്‍ന്നാണ് പശു കഴിയുന്നതെന്നും ഇവയോടൊപ്പം തന്നെ ഭക്ഷണം തേടുകയും മറ്റും ചെയ്യുന്നുണ്ടെന്നും റാഫേല്‍ പറയുന്നു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ പശു ബൈസണുകളോടൊപ്പം കൂടിയതാകാമെന്നാണ് റാഫേല്‍ ആദ്യം…

Read More