തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ചു; ജ്വല്ലറി ഉടമയായ ഗൃഹനാഥനും മകളും മരിച്ചു; അമ്മയും മകനും ഗുരുതരാവസ്ഥയിൽ


വി​ഴി​ഞ്ഞം: നാ​ലം​ഗ കു​ടും​ബം വി​ഷം ക​ഴി​ച്ച നി​ല​യി​ൽ. അച്ഛനും മ​ക​ളും മ​രി​ച്ചു. അ​മ്മ​യും മ​ക​നും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ. വി​ഴി​ഞ്ഞം പു​ല്ലാ​ന്നി മു​ക്ക് ശി​വ ബി​ന്ദു​വി​ൽ ശി​വ​രാ​ജ​ൻ (56) മ​ക​ൾ അ​ഭി​രാ​മി (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശി​വ​രാ​ജ​ന്‍റെ ഭാ​ര്യ ബി​ന്ദു (53) മ​ക​ൻ അ​ർ​ജു​ൻ (20) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ഞ്ഞശേ​ഷം ഉ​റ​ങ്ങാ​ൻ കി​ട​ന്ന അ​ർ​ജു​ന് ക​ല​ശ​ലാ​യ ഛർ​ദ്ദി അ​നു​ഭ​വ​പ്പെ​ട്ടിരുന്നു. പു​ല​ർ​ച്ചെ നാ​ല് മ​ണി​യോ​ടെ അ​സു​ഖ​മ​റി​യി​ക്കാ​ൻ അ​ച്ഛ​നെ വി​ളി​ച്ചു​ണ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​ണ​ർ​ന്നി​ല്ല.

തു​ട​ർ​ന്ന് ഇ​ള​യ​ച്ഛ​നെ വി​വ​ര​മ​റി​യി​ച്ചു. ബ​ന്ധു​ക്ക​ളെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഭി​രാ​മി​യും ശി​വ​രാ​ജ​നും മ​രി​ച്ച​താ​യ​റി​യു​ന്ന​ത്.

അ​വ​ശ​രാ​യ അ​ർ​ജു​നെ​യും ബി​ന്ദു​വി​നെ​യും 108 ആം​ബു​ല​ൻ​സി​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

വി​ഴി​ഞ്ഞം ചൊ​വ്വ​ര​യി​ൽ ജ്വ​ല​്ലറി ന​ട​ത്തി​യി​രു​ന്ന ശി​വ​രാ​ജ​ന് നാ​ല്പ​ത് ല​ക്ഷ ത്തോ​ളം രൂ​പ​യു​ടെ ക​ട ബാ​ധ്യ​ത​യു​ള്ള​താ​യി അ​റി​യു​ന്നു. ഇ​തി​നാ​യി വീ​ട് വി​ല്പ​ന ന​ട​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മ​ര​ണം.

ബി​രു​ദ പ​ഠ​ന ശേ​ഷം പി​എ​സ് സി കോ​ച്ചിം​ഗി​ന് പോ​വു​ക​യാ​യി​രു​ന്നു മ​രി​ച്ച അ​ഭി​രാ​മി. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ട ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ചു

Related posts

Leave a Comment