ജയ്പൂർ: റോഡുകൾ നടി കത്രീന കൈഫിന്റെ കവിളുകൾ പോലെയാവണമെന്ന് രാജസ്ഥാൻ മന്ത്രി. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ പുനസംഘടനയിൽ ഇടംലഭിച്ച രാജേന്ദ്ര ഗുദ്ദ കത്രീനയുടെ കവിൾ പരാമർശം നടത്തി പുലിവാൽപിടിച്ചു. സ്വന്തം മണ്ഡലമായ ഉദയപുർവാഡിയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് രാജേന്ദ്ര ഗുദ്ദയുടെ നാക്ക് സ്ലിപ്പായത്. മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് പരാതി പറഞ്ഞ ആളുകളോടായിരുന്നു മന്ത്രിയുടെ മറുപടി. കത്രീന കൈഫിനെ കേറ്റ് കൈഫെന്നാണു മന്ത്രി ആദ്യം വിശേഷിപ്പിച്ചത്. സദസ്സിലുള്ളവർ അതു കത്രീന കൈഫാണെന്നു തിരുത്തി. അപ്പോൾ, അതുപോലെ വേണം റോഡുകളുടെ നിർമാണം എന്നായി പരാമർശം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു രാജസ്ഥാനിലെ മന്ത്രിസഭാ വികസനം. 2019ൽ ബിഎസ്പി വിട്ടു കോൺഗ്രസിലെത്തിയ ഗുദ്ദയ്ക്ക് ഇതോടെയാണു മന്ത്രിസഭയിൽ ഇടം ലഭിച്ചത്. ഉദായ്പുർവാതി നിയോജകമണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയാണ്.
Read MoreDay: November 25, 2021
ഫോൺ വിളിക്കാൻ ഇനി ചെലവേറും; പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നു. വ്യാഴാഴ്ച അർധരാത്രി മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. ഉപയോക്താവിൽനിന്നുള്ള ശരാശരി പ്രതിമാസ വരുമാനം(എആർപിയു) വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി. ഭാരതി എയർടെല്ലും വോഡഫോണ്‍ ഐഡിയയുമാണ് നിരക്കുയർത്തിയത്. പ്രീപെയ്ഡ് താരിഫ് നിരക്കുകളിൽ 20 മുതൽ 25 ശതമാനവും ടോപ്പ് അപ് പ്ലാൻ താരിഫുകളിൽ 19 മുതൽ 21 ശതമാനവും വർധനയാണ് വോഡഫോണ്‍ ഐഡിയ വരുത്തിയത്. ഇതോടെ, പ്രതിദിനം ഒരു ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ തുടങ്ങിയവ നല്കുന്ന 219 രൂപയുടെ പ്ലാനിന് 269 രൂപയും 249 രൂപയുടെ പ്ലാനിന് 299 രൂപയുമാകും. 299 രൂപയുടെ പ്ലാനിന് 359 രൂപയാണ് പുതിയ നിരക്ക്. പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയർടെൽ കൂട്ടിയത്. പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്ക് തൽകാലം വർധനയില്ല. എയർടെൽ നിലവിലെ 79 രൂപയുടെ റീചാർജ് പ്ലാൻ 99…
Read Moreലഘുമേഘ വിസ്ഫോടനങ്ങള്‍ തുടര്ക്കഥയാകുമെന്നു പഠനം; അധികതാപനം മൂലമുണ്ടാകുന്ന മേഘ വിസ്ഫോടനം കേരളത്തെ മുക്കിയേക്കും…
കളമശേരി: 1980നുശേഷം അറബിക്കടല്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ഇന്ത്യന്‍ സമുദ്രത്തിന്റെ താപനില പരമാവധി 29 ഡിഗ്രി സെല്‍ഷ്യസ് എന്നത് 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരുന്നതായി പഠനം. തെക്ക് കിഴക്കന്‍ അറബിക്കടലിന്റെ താപനില മറ്റ് സമുദ്രങ്ങളിലേതിനേക്കാള് ഒന്നര മടങ്ങ് വേഗത്തിലാണ് വര്‍ധിക്കുന്നത്. ഈ താപനിരക്ക് ഏറ്റവുമധികം ചുഴലിക്കൊടുങ്കാറ്റ് (ടൈഫൂണുകള്‍) ഉണ്ടാകുന്ന പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിന്റെ നിരക്കിനോട് തുല്യമായ അവസ്ഥയിലാണെന്നും പഠനത്തിൽ പറയുന്നു. അമേരിക്കയിലെ ഫ്ളോറിഡ മിയാമി സര്‍വകലാശാല റോസന്‍ഷ്യല്‍ സ്കൂളിലെ പ്രഫ. ബ്രയാന്മേപ്സ്-കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍, ഡോ. എസ്. അഭിലാഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ. അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്ക് കാരണമാകുന്ന ഗാഢ സംവഹന പ്രക്രിയ കേരള തീരത്ത് വര്‍ധിച്ചു വരികയാണ്.കേരളത്തില്‍ 2018 മുതല്‍ ഉണ്ടാകുന്ന പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമാകുന്ന ലഘുമേഘ വിസ്ഫോടനം പോലുള്ള അസാധാരണ പ്രതിഭാസങ്ങള്‍ ഈ അധികതാപനം മൂലമായാണ് പ്രധാനമായും…
Read More