ല​ഘു​മേ​ഘ വി​സ്‌​ഫോ​ട​ന​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കുമെന്നു പഠനം; ​​​അ​​​ധി​​​ക​​​താ​​​പ​​​നം മൂ​​​ല​​​മുണ്ടാകുന്ന മേഘ വിസ്ഫോടനം കേരളത്തെ മുക്കിയേക്കും…

ക​​​ള​​​മ​​​ശേ​​​രി: 1980നു​​ശേ​​​ഷം അ​​​റ​​​ബി​​​ക്ക​​​ട​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ സ​​​മു​​​ദ്ര​​​ത്തി​​​ന്‍റെ താ​​​പ​​​നി​​​ല പ​​​ര​​​മാ​​​വ​​​ധി 29 ഡി​​​ഗ്രി സെ​​​ല്‍​ഷ്യ​​​സ് എ​​​ന്ന​​​ത് 30 ഡി​​​ഗ്രി സെ​​​ല്‍​ഷ്യ​​​സി​​​ന് മു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​യ​​​രു​​​ന്ന​​​താ​​​യി പ​​ഠ​​നം.

തെ​​​ക്ക് കി​​​ഴ​​​ക്ക​​​ന്‍ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്‍റെ താ​​​പ​​​നി​​​ല മ​​​റ്റ് സ​​​മു​​​ദ്ര​​​ങ്ങ​​​ളി​​​ലേ​​​തി​​​നേ​​​ക്കാ​​​ള്‍ ഒ​​​ന്ന​​​ര മ​​​ട​​​ങ്ങ് വേ​​​ഗ​​​ത്തി​​​ലാ​​​ണ് വ​​​ര്‍​ധി​​​ക്കു​​​ന്ന​​​ത്. ഈ ​​​താ​​​പ​​​നി​​​ര​​​ക്ക് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് (ടൈ​​​ഫൂ​​​ണു​​​ക​​​ള്‍) ഉ​​​ണ്ടാ​​​കു​​​ന്ന പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ന്‍റെ നി​​​ര​​​ക്കി​​​നോ​​​ട് തു​​​ല്യ​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണെ​​ന്നും പ​​ഠ​​ന​​ത്തി​​ൽ പ​​റ​​യു​​ന്നു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫ്‌​​​ളോ​​​റി​​​ഡ മി​​​യാ​​​മി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല റോ​​​സ​​​ന്‍​ഷ്യ​​​ല്‍ സ്‌​​​കൂ​​​ളി​​​ലെ പ്ര​​​ഫ. ബ്ര​​​യാ​​​ന്‍​മേ​​​പ്‌​​​സ്-​​​കു​​​സാ​​​റ്റ് റ​​​ഡാ​​​ര്‍ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​ര്‍, ഡോ. ​​​എ​​​സ്. അ​​​ഭി​​​ലാ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ ന​​​ട​​​ന്ന പ​​​ഠ​​​ന​​​ത്തി​​​ലാ​​ണ് ഈ ​​ക​​ണ്ടെ​​ത്ത​​ൽ.

അ​​​തി​​​തീ​​​വ്ര കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​തി​​​ഭാ​​​സ​​​ങ്ങ​​​ള്‍​ക്ക് കാ​​​ര​​​ണ​​​മാ​​​കു​​​ന്ന ഗാ​​​ഢ സം​​​വ​​​ഹ​​​ന പ്ര​​​ക്രി​​​യ കേ​​​ര​​​ള തീ​​​ര​​​ത്ത് വ​​​ര്‍​ധി​​​ച്ചു വ​​രി​​ക​​യാ​​ണ്.കേ​​​ര​​​ള​​​ത്തി​​​ല്‍ 2018 മു​​​ത​​​ല്‍ ഉ​​​ണ്ടാ​​​കു​​​ന്ന പ്ര​​​ള​​​യ​​​ത്തി​​​നും ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലി​​​നും കാ​​​ര​​​ണ​​​മാ​​​കു​​​ന്ന ല​​​ഘു​​​മേ​​​ഘ വി​​​സ്‌​​​ഫോ​​​ട​​​നം പോ​​​ലു​​​ള്ള അ​​​സാ​​​ധാ​​​ര​​​ണ പ്ര​​​തി​​​ഭാ​​​സ​​​ങ്ങ​​​ള്‍ ഈ ​​​അ​​​ധി​​​ക​​​താ​​​പ​​​നം മൂ​​​ല​​​മാ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്.

അ​​​സ്ഥി​​​ര​​​മാ​​​കു​​​ന്ന അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ല്‍ സം​​​യോ​​​ജി​​​ത മേ​​​ഘ​​​ശൃം​​​ഖ​​​ല​​​ക​​​ള്‍ രൂ​​​പം കൊ​​​ള്ളു​​​ക​​​യും ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ തീ​​​വ്ര​​​മോ, അ​​​തി​​​തീ​​​വ്ര​​​മോ ആ​​​യ മ​​​ഴ പെ​​​യ്യി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

കു​​​സാ​​​റ്റി​​​ലെ ഡോ. ​​​വി. വി​​​ജ​​​യ​​​കു​​​മാ​​​ര്‍, ബേ​​​ബി ച​​​ക്ര​​​പാ​​​ണി, പ്ര​​​ഫ. കെ. ​​​മോ​​​ഹ​​​ന്‍​കു​​​മാ​​​ര്‍, ഇ​​​ന്ത്യ​​​ന്‍ കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലെ ഡോ. ​​​ഒ.​​പി. ​ശ്രീ​​​ജി​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഈ ​​​പ​​​ഠ​​​ന​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. കു​​സാ​​റ്റി​​ൽ ന​​​ട​​​ക്കു​​ന്ന ഇ​​​ന്‍​ട്രോ​​​മെ​​​റ്റ്-21 അ​​​ന്താ​​​രാ​​​ഷ്ട്ര കാ​​​ലാ​​​വ​​​സ്ഥാ​​​വ്യ​​​തി​​​യാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കേ​​​ര​​​ള​​തീ​​​ര​​​ത്തെ അ​​​സാ​​​ധാ​​​ര​​​ണ താ​​​പ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​ള്ള പ​​ഠ​​നം അ​​വ​​ത​​രി​​പ്പി​​ച്ചു.

Related posts

Leave a Comment