സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് ജർമനിയിൽ വലിയ അവസരമൊരുക്കി നോർക്ക റൂട്ട്സ്. നോർക്ക റൂട്ട്സ് ജർമനിയിലെ ആരോഗ്യമേഖലയിൽ വിദേശ റിക്രൂട്ട്മെന്റ് നടത്തുന്ന സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി കൈകോർത്താണ് നഴ്സുമാർക്ക് ജർമനിയിൽ തൊഴിൽ അവസരമൊരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഇന്ന് ഒപ്പുവയ്ക്കും. ട്രിപ്പിൾ വിൻ എന്നു നാമകരണം ചെയ്തിരിക്കുന്ന ജർമൻ റിക്രൂട്ട്മെന്റ് പദ്ധതി ഇന്ത്യയിൽത്തന്നെ സർക്കാർ തലത്തിൽ ജർമനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്. കോവിഡാനന്തരം ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ജർമനിയിൽ പതിനായിരക്കണക്കിന് നഴ്സിംഗ് ഒഴിവുകളാണ് ഉണ്ടാകുമെന്നു കരുതുന്നത്. ജർമനിയിൽ നഴ്സിംഗ് ലൈസൻസ് ലഭിച്ച് ജോലി ചെയ്യണമെങ്കിൽ ജർമൻ ഭാഷാ വൈദഗ്ധ്യവും ഗവണ്മെന്റ് അംഗീകരിച്ച നഴ്സിംഗ് ബിരുദവും ആവശ്യമാണ്. ജർമൻ ഭാഷയിൽ ബി 2 ലെവൽ യോഗ്യതയാണ് ജർമനിയിൽ നഴ്സ് ആയി ജോലി ചെയ്യേണ്ടതിനുള്ള അടിസ്ഥാന ഭാഷായോഗ്യത. എന്നാൽ…
Read MoreDay: December 2, 2021
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതിക്കൊപ്പംവിട്ട് മലയിൻകീഴ് പോലീസ്; പ്രതിയുടെ പരാതിയിൽ ഇരയായ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു
കാട്ടാക്കട: പീഡനക്കേസ് നേരിടുന്ന രണ്ടാനച്ഛനൊപ്പം ആറു വയസുകാരിയായ മകളെ വിട്ടുകൊടുത്ത പോലീസ് നടപടിക്കെതിരെ അമ്മ. പോക്സോ കേസിലെ പ്രതിക്കെതിരായ നടപടികൾ വൈകിപ്പിച്ച പോലീസ് ഇതേ പ്രതിയുടെ പരാതിയിൽ ഇരയായ കുഞ്ഞിന്റെ അമ്മയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. 45 ദിവസം ജയിലിൽ കിടന്നശേഷം പുറത്തിറങ്ങിയ അമ്മ നീതി തേടുകയാണ്. മലയിൻകീഴ് പോലീസിനെതിരെയാണു പരാതി. ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച വ്യോമസേന ഉദ്യോഗസ്ഥനായ രണ്ടാനച്ഛനെ ഭാര്യ വെട്ടിപ്പരിക്കേൽപിച്ചത് മൂന്നു മാസം മുന്‍പാണ്. മുംബൈ മലയാളിയായ യുവതി നാൽപത്തിയഞ്ചു ദിവസം ജയിൽവാസം അനുഭവിച്ചു പുറത്തിറങ്ങുന്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. മാട്രിമോണിയൽ പരസ്യത്തിലൂടെ എയർഫോഴ്സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടാണ് ആറു വയസുകാരി മകൾക്കൊപ്പം മുംബൈ മലയാളിയായ യുവതി തിരുവനന്തപുരത്ത് എത്തുന്നത്. ജൂലൈ 15ന് അന്പലത്തിൽ വച്ചായിരുന്നു വിവാഹം. ജൂലൈ 17 ന് രാത്രി വീട്ടിൽ തന്റെ മകളെ ഭർത്താവ് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടന്നശേഷം…
Read Moreഅമ്പിളിയുടെ സ്കൂട്ടറല്ലേ അത്..! സഹപ്രവർത്തകയുടെ ജീവനാണ് നഷ്ടപ്പെട്ടതെന്ന് അവര്‍ ആദ്യം മനസിലാക്കിയില്ല; സംശയം പ്രകടിപ്പിച്ചത് നഴ്സിംഗ് സൂപ്രണ്ട്
പൊൻകുന്നം: കഴിഞ്ഞ ഒക്ടോബർ 24 ന് ഒരു ജീവൻ ഇവിടെ പൊലിഞ്ഞതാണ്. അതിന് കേവലം മീറ്ററുകൾക്കപ്പുറമാണ് ഇന്നലെ ഒരു ജീവൻ കൂടി നഷ്ടപ്പെട്ടത്. ഇന്നലെ അപകടവാർത്ത അരവിന്ദ ആശുപത്രിയിലെ ജീവനക്കാർ അറിഞ്ഞപ്പോഴും തങ്ങളുടെ സഹപ്രവർത്തകയുടെ ജീവനാണ് നഷ്ടപ്പെട്ടതെന്ന് ആദ്യം മനസിലാക്കിയില്ല. കറുത്ത തുണികൊണ്ട് മൃതശരീരം മൂടിയതിനാൽ ശബരിമല തീർഥാടകരാണോ അപകടത്തിൽപ്പെട്ടത് എന്ന സംശയമായിരുന്നു അതുവഴി കടന്നുപോയ ആശുപത്രി ജീവനക്കാർക്കും. അമ്പിളിയുടെ സ്കൂട്ടറല്ലേ അപകടത്തിൽപ്പെട്ടതെന്ന് നമ്പർ കണ്ട് സംശയം പ്രകടിപ്പിച്ചത് നഴ്സിംഗ് സൂപ്രണ്ടാണ്. അങ്ങനെ നമ്പർ ഗതാഗത വകുപ്പിന്റെ വെബ്സൈറ്റിൽ തെരഞ്ഞ് അമ്പിളിയുടേതെന്നു തിരിച്ചറിയുകയായിരുന്നു. ഇവിടെ ഒക്ടോബർ 24 ന് സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പൊൻകുന്നം പാട്ടുപാറ തോണിക്കുഴിയിൽ തോമസ് (ബേബി-64) ആണ്. സഹോദരപുത്രന്റെ സ്കൂട്ടറിൽ അരവിന്ദ ആശുപത്രിയിലെത്തി മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്കൂട്ടറിൽ കാറിടിച്ചത്. ദേശീയപാതയിൽ നിന്ന് കെവിഎംഎസ് റോഡിലേക്ക് തിരിയുന്നിടം ഇന്റർ ലോക്ക് പാകിയ…
Read Moreഅന്ന് സാക്ഷികൾ, ഇന്ന് പ്രതികൾ! പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അറസ്റ്റ്; പിടിയിലായത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ച് പ്രവർത്തകർ
കാസര്‍ഗോഡ്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ച് സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തു. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി കല്യോട്ടെ രാജേഷ് എന്ന രാജു (38), ഏച്ചിലടുക്കത്തെ റെജി വര്‍ഗീസ് (44), കല്യോട്ടെ സുരേന്ദ്രന് എന്ന വിഷ്ണു സുര (47), കല്യോട്ടെ ശാസ്ത മധു (40), ഏച്ചിലടുക്കത്തെ ഹരിപ്രസാദ് (31) എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലെ ഒന്നാംപ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗവുമായ പീതാംബരന്റെ സുഹൃത്താണ് സുരേന്ദ്രന്. അഞ്ചാം പ്രതി ഗിജിന്റെ ഇളയച്ഛനാണ് ശാസ്ത മധു. ഹരിപ്രസാദ് പെരിയ ബസാറിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കിലെ ജീവനക്കാരനാണ്. ഇവരെ ഇന്ന് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണന് പറഞ്ഞു. കൊലപാതകത്തില്‍…
Read More