തൃശൂർ: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. തൃശൂർ തിരുവമ്പാടി ശാന്തിനഗർ ശ്രീനന്ദനത്തിൽ നവീൻ(40)ആണ് അറസ്റ്റിലായത്. നവീന്റെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്. 2020 സെപ്റ്റംബറിലാണ് ഷൊർണൂർ റോഡിന് സമീപമുള്ള ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവും നവീനും സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒന്നിച്ചിരുന്ന് സ്ഥിരമായി മദ്യപിച്ചിരുന്നു. ഒരു ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയംവീട്ടിലെത്തിയ നവീൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇതേത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായ യുവതി ജീവനൊടുക്കുകയായിരുന്നു. നവീനാണ് മരണത്തിന് ഉത്തരവാദിയെന്ന് യുവതി ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ഡയറിയിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. പോലീസിനു പരാതി നൽകി ഒരു വർഷം കാത്തിരുന്നിട്ടും നടപടി ഉണ്ടായില്ലെന്നും ഹൈക്കോടതി നിർദേശിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും യുവതിയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി. നവീന്റെ ആദ്യഭാര്യ ജീവനൊടുക്കിയിരുന്നു. രണ്ടാം ഭാര്യയുമായി വിവാഹമോചനം നടത്തിയിരുന്നെന്നും പോലീസ് പറഞ്ഞു.
Read MoreDay: December 14, 2021
വി.വി.എസ്. ലക്ഷ്മൺ എൻസിഎ തലവനായി ചുമതലയേറ്റു
ന്യൂഡല്‍ഹി: ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) തലവനായി മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ് ചുമതലയേറ്റു. എന്‍സിഎ തലവനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായതോടെയാണ് ലക്ഷ്മണ് ആ സ്ഥാനത്തേക്കെത്തുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജയ് ഷായുടെയും നിര്‍ബന്ധത്തിന് വഴ ങ്ങിയാണ് ലക്ഷ്മണ് എന്‍സിഎ തലവനായി ചുമതലയേറ്റെടുത്തത്. ചുമതലയേറ്റെടുത്ത താരം ആദ്യ ദിനം ഓഫീസിലെത്തിയ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
Read Moreദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ നിന്ന് പിൻമാറി
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കളിക്കില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് വിട്ടുനിൽക്കുന്നതെന്നാണ് കോഹ്ലിയുടെ വിശദീകരണം. ബിസിസിഐയെ നിലപാട് അറിയിച്ചു. കോഹ്ലിയെ ഏകദിന നായകപദവിയില്‍ നിന്ന് നീക്കിയതിന് ശേഷം ടീം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ കളിക്കാനിറങ്ങുന്നത്. കോഹ്ലി പിന്മാറ്റത്തിന് ക്യാപ്റ്റന്‍സി വിവാദവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. അതേസമയം, പരിക്കേറ്റതിനെത്തുടർന്ന് രോഹിത് ശർമ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ നിന്ന് പിൻമാറിയിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്നോടിയായി നടക്കുന്ന പരിശീലനത്തിനിടെയാണ് ടെസ്റ്റിലെ ഉപനായകനായ രോഹിത്തിനു പരിക്കേറ്റത്. നെറ്റ്സിലെ പരിശീലനത്തിനിടെ കൈയിൽ പന്തുകൊള്ളുകയായിരുന്നു. രോഹിത്തിനു പകരം ഗുജറാത്ത് ഓപ്പണിംഗ് ബാറ്റർ പ്രിയങ്ക് പാഞ്ചൽ ടീമിലെത്തും. ടെസ്റ്റിൽ 2021ൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയ രോഹിത് ഇല്ലാത്തത് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യക്കു തിരിച്ചടിയാണ്.
Read Moreസംഗീതത്തിലും കൈയിട്ട് വാരി ഉദ്യോഗസ്ഥർ..! ആദിവാസികള്‍ക്ക് കലാപഠനത്തിന് നല്കിയ ഉപകരണങ്ങൾ നിലവാരം കുറഞ്ഞത്; പരാതിയുമായി ആദിവാസികൾ
പാലോട് : ആദിവാസികലാ സംഘങ്ങള്‍ക്ക് പരിശീലനത്തിന് വാങ്ങിനല്‍കിയ ചെണ്ടകളും സംഗീതോപകരണങ്ങളും നിലവാരം കുറഞ്ഞതെന്ന് പരാതി. പെരിങ്ങമ്മല,കുറ്റിച്ചല്‍ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത ആദിവാസി കലാ സംഘങ്ങള്‍ക്കാണ് പരിശീലനത്തിനായി ചെണ്ടകളും മറ്റ് ഉപകരണങ്ങളും വാങ്ങിനല്‍കിയത്. ചെണ്ടകള്‍ മൂന്നുമാസത്തിനുള്ളില്‍ തന്നെ പൊട്ടിപ്പോയെന്നും നിലവാരം കുറഞ്ഞ ചെണ്ടകളാണ് വിതരണം ചെയ്തതെന്ന് ആദിവാസികള്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് ഫണ്ടില്‍നിന്നും ഒന്നരലക്ഷം ചെലവിട്ടാണ് കലാപരിശീലന പദ്ധതിനടപ്പാക്കിയത്. പോട്ടോമാവ് ശംഖൊലി, അഞ്ചാക്കുഴിക്കര ശ്രീഭദ്ര, കോട്ടൂർ വനശ്രീ തുടങ്ങിയ സംഘങ്ങള്‍ക്കാണ് ചെണ്ടകള്‍ വാങ്ങി നല്‍കിയത്. സംഗീത ഉപകരണങ്ങള്‍ വാങ്ങുന്ന സമയം ഇതുമായി ബന്ധപ്പെട്ട് ആരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും പരാതിയുണ്ട്. മൂന്നു ചെണ്ട മൂന്നു വീക്ക്, മൂന്നുജോഡി കൈമണികള്‍, മൂന്നുഉടുക്ക്, 10 ചെണ്ടക്കോല് എന്നിവയാണ് നല്‍കിയത്. ചെണ്ട കോലുകള്‍ ആദ്യദിവസങ്ങളില്‍ തന്നെ ഒടിഞ്ഞുപോയതായും ഒരു മാസം കഴിയുന്നതിനിടെ ചെണ്ടയുടെ തോലും ചോറും പൊട്ടിപ്പൊളിഞ്ഞെന്നും ആരോപണമുണ്ട്. തങ്ങള്‍ക്ക് അനുവദിച്ച പണം കൃത്യമായി ഉപയോഗിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍…
Read Moreഇന്തോനേഷ്യയിൽ വൻ ഭൂചലനം: റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്
ജക്കാർത്ത: ഇന്തോനേഷ്യയിലെ ഫ്ളോറസ് ദ്വീപിന് സമീപം വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങളുണ്ടെന്നാണ് സൂചന. 2004 ഡിസംബറിൽ ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂകമ്പം വൻ സുനാമിക്ക് കാരണമായിരുന്നു. വടക്കുപടിഞ്ഞാറൻ സുമാത്ര തീരത്താണ് റിക്ടർ സ്കെയിലിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധിപ്പേർ മരണപ്പെടുകയും ചെയ്തിരുന്നു.
Read More