അവള്‍ ഡയറിയില്‍ എല്ലാം തുറന്ന് എഴുതി..! യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വത്തില്‍ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തൃ​ശൂ​ർ: യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ തി​രു​വ​മ്പാ​ടി ശാ​ന്തി​ന​ഗ​ർ ശ്രീ​ന​ന്ദ​ന​ത്തി​ൽ ന​വീ​ൻ(40)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​വീ​ന്‍റെ പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത്.

2020 സെ​പ്റ്റം​ബ​റി​ലാ​ണ് ഷൊ​ർ​ണൂ​ർ റോ​ഡി​ന് സ​മീ​പ​മു​ള്ള ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ യു​വ​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വും ന​വീ​നും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ഇ​രു​വ​രും ഒ​ന്നി​ച്ചി​രു​ന്ന് സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചി​രു​ന്നു.

ഒ​രു ദി​വ​സം വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യം​വീ​ട്ടി​ലെ​ത്തി​യ ന​വീ​ൻ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

ഇ​തേ​ത്തു​ട​ർ​ന്ന് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യ യു​വ​തി ജീ​വ​നൊ​ടു​ക്ക‍ു​ക​യാ​യി​രു​ന്നു.

ന​വീ​നാ​ണ് മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഡ​യ​റി​യി​ൽ നി​ന്നാ​ണ് കു​റി​പ്പ് ക​ണ്ടെ​ടു​ത്ത​ത്.

പോ​ലീ​സി​നു പ​രാ​തി ന​ൽ​കി ഒ​രു വ​ർ​ഷം കാ​ത്തി​രു​ന്നി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​പ്പോ​ഴാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

ന​വീ​ന്‍റെ ആ​ദ്യ​ഭാ​ര്യ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ര​ണ്ടാം ഭാ​ര്യ​യു​മാ​യി വി​വാ​ഹ​മോ​ച​നം ന​ട​ത്തി​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment