സംഗീതത്തിലും കൈയിട്ട് വാരി ഉദ്യോഗസ്ഥർ..! ആ​ദി​വാ​സി​ക​ള്‍​ക്ക് ക​ലാ​പ​ഠ​ന​ത്തി​ന് ന​ല്‍​കി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ല​വാ​രം കു​റ​ഞ്ഞ​ത്; പരാതിയുമായി ആദിവാസികൾ

പാ​ലോ​ട് : ആ​ദി​വാ​സി​ക​ലാ സം​ഘ​ങ്ങ​ള്‍​ക്ക് പ​രി​ശീ​ല​ന​ത്തി​ന് വാ​ങ്ങി​ന​ല്‍​കി​യ ചെ​ണ്ട​ക​ളും സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളും നി​ല​വാ​രം കു​റ​ഞ്ഞ​തെ​ന്ന് പ​രാ​തി.

പെ​രി​ങ്ങ​മ്മ​ല,കു​റ്റി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ആ​ദി​വാ​സി ക​ലാ സം​ഘ​ങ്ങ​ള്‍​ക്കാ​ണ് പ​രി​ശീ​ല​ന​ത്തി​നാ​യി ചെ​ണ്ട​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി​ന​ല്‍​കി​യ​ത്.

ചെ​ണ്ട​ക​ള്‍ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ പൊ​ട്ടി​പ്പോ​യെ​ന്നും നി​ല​വാ​രം കു​റ​ഞ്ഞ ചെ​ണ്ട​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​തെ​ന്ന് ആ​ദി​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍​നി​ന്നും ഒ​ന്ന​ര​ല​ക്ഷം ചെ​ല​വി​ട്ടാ​ണ് ക​ലാ​പ​രി​ശീ​ല​ന പ​ദ്ധ​തി​ന​ട​പ്പാ​ക്കി​യ​ത്.

പോ​ട്ടോ​മാ​വ് ശം​ഖൊ​ലി, അ​ഞ്ചാ​ക്കു​ഴി​ക്ക​ര ശ്രീ​ഭ​ദ്ര, കോ​ട്ടൂ​ർ വ​ന​ശ്രീ തു​ട​ങ്ങി​യ സം​ഘ​ങ്ങ​ള്‍​ക്കാ​ണ് ചെ​ണ്ട​ക​ള്‍ വാ​ങ്ങി ന​ല്‍​കി​യ​ത്.

സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന സ​മ​യം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

മൂ​ന്നു ചെ​ണ്ട മൂ​ന്നു വീ​ക്ക്, മൂ​ന്നു​ജോ​ഡി കൈ​മ​ണി​ക​ള്‍, മൂ​ന്നു​ഉ​ടു​ക്ക്, 10 ചെ​ണ്ട​ക്കോ​ല്‍ എ​ന്നി​വ​യാ​ണ് ന​ല്‍​കി​യ​ത്. ചെ​ണ്ട കോ​ലു​ക​ള്‍ ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ ഒ​ടി​ഞ്ഞു​പോ​യ​താ​യും ഒ​രു മാ​സം ക​ഴി​യു​ന്ന​തി​നി​ടെ ചെ​ണ്ട​യു​ടെ തോ​ലും ചോ​റും പൊ​ട്ടി​പ്പൊ​ളി​ഞ്ഞെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ത​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ച്ച പ​ണം കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്വ​ട്ടേ​ഷ​ന്‍ കൊ​ടു​ത്ത് വാ​ങ്ങി​യ​ത് ഡ്യൂ​പ്ലി​ക്കേ​റ്റ് സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ആ​ണെ​ന്നും പോ​ട്ടോ​മാ​വ്ശം​ഖൊ​ലി​യി​ലെ അം​ഗം​ങ്ങ​ള്‍ പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍​പ്പ​റ​യു​ന്നു.

Related posts

Leave a Comment