കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി. മലപ്പുറം ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണ് ആക്രമി. മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. വെള്ളയില്‍ പോലീസാണ് മോഹന്‍ദാസിനെ കണ്ടെത്തിയത്. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയത്. സംഭവ ത്തില്‍ ഇയാള്‍ക്കും പരിക്കുണ്ട്. മോഹന്‍ദാസിനെ കസ്റ്റഡിയിലെടുക്കാനുള്ള നടപടി ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി. കോഴിക്കോട് ബീച്ചിൽവച്ച് മദ്യലഹരിയിലുണ്ടായിരുന്ന യുവാവാണ് ബിന്ദുവിനെ മർദ്ദിച്ചത്. സ്വന്തം ഫേസ്ബുക്ക് പേജിൽ ബിന്ദു അമ്മിണി ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചു. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഐപിസി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് പോലീസ് അറിയിച്ചു.
Read MoreDay: January 6, 2022
അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു! ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകവെയായിരുന്നു സംഭവം
താനൂർ: മലപ്പുറം താനൂരിൽ ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു. തലകടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്വ മര്‍വ (10) എന്നിവരാണ് മരിച്ചത്. വട്ടത്താണി വലിയപാടത്തിന് സമീപമാണ് സംഭവം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്. ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകവെ റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. അസീസിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രെയിനില്‍ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്.
Read Moreകോവിഡ് കേസുകൾ കുതിച്ചുയരുന്നു; പ്രതിദിന രോഗികൾ 90,000 കടന്നു; രാജ്യത്ത് 2,630 ഒമിക്രോൺ ബാധിതർ
ന്യൂഡൽഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 19,206 പേര് രോഗമുക്തരായി. 325 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,82,876 ആയി. നിലവില്‍ രാജ്യത്ത് 2,85,401 സജീവ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. രോഗമുക്തരായവരുടെ എണ്ണം 3,43,41,009 ആയി ഉയര്‍ന്നു. രാജ്യത്ത് 2,630 ഒമിക്രോൺ ബാധിതർ ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2,000 കടന്നു. 995 പേര് രോഗമുക്തരായി. 2,630 പേരിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചത്. 797 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 465 ഒമിക്രോണ്‍ കേസുകളുമായി ഡല്‍ഹിയാണ് രണ്ടാമത്. രാജസ്ഥാന്(236), കേരളം(234), കര്‍ണാടക (226) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്.
Read More