കോവിഡ് കേസുകൾ കുതിച്ചുയരുന്നു; പ്രതിദിന രോഗികൾ 90,000 കടന്നു; രാജ്യത്ത് 2,630 ഒമിക്രോൺ ബാധിതർ

ന്യൂഡൽഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

19,206 പേര്‍ രോഗമുക്തരായി. 325 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,82,876 ആയി. നിലവില്‍ രാജ്യത്ത് 2,85,401 സജീവ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. രോഗമുക്തരായവരുടെ എണ്ണം 3,43,41,009 ആയി ഉയര്‍ന്നു.


രാജ്യത്ത് 2,630 ഒമിക്രോൺ ബാധിതർ

ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2,000 കടന്നു. 995 പേര്‍ രോഗമുക്തരായി. 2,630 പേരിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചത്.

797 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 465 ഒമിക്രോണ്‍ കേസുകളുമായി ഡല്‍ഹിയാണ് രണ്ടാമത്. രാജസ്ഥാന്‍(236), കേരളം(234), കര്‍ണാടക (226) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്.

Related posts

Leave a Comment