ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി; മലപ്പുറം ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസാണ് ആക്രമി

കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി. മലപ്പുറം ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണ് ആക്രമി. മത്സ്യത്തൊഴിലാളിയാണ് ഇയാള്‍.

വെള്ളയില്‍ പോലീസാണ് മോഹന്‍ദാസിനെ കണ്ടെത്തിയത്. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയത്. സംഭവ ത്തില്‍ ഇയാള്‍ക്കും പരിക്കുണ്ട്. മോഹന്‍ദാസിനെ കസ്റ്റഡിയിലെടുക്കാനുള്ള നടപടി ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.

കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ​വ​ച്ച് മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വാ​ണ് ബി​ന്ദു​വി​നെ മ​ർ​ദ്ദി​ച്ച​ത്. സ്വ​ന്തം ഫേ​സ്ബു​ക്ക് പേ​ജി​ൽ ബി​ന്ദു അ​മ്മി​ണി ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

ആ​ക്ര​മ​ണം ചെ​റു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​യാ​ളെ ബി​ന്ദു അ​മ്മി​ണി​യും മ​ര്‍​ദ്ദി​ക്കു​ന്ന​ത് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.

ഐ​പി​സി 323, 509 എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. അ​ടി​പി​ടി, സ്ത്രീ​ക​ളെ അ​പ​മാ​നി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.



 

Related posts

Leave a Comment