കൊല്ലം: മാതാപിതാക്കളെ ദേഹോപദ്രവം ഏൽപ്പിച്ച മകൻ പോലീസ് പിടിയിലായി. മയ്യനാട് വലിയവിള രാജൂ നിവാസിൽ രാജൂ (36) ആണ് പോലീസ് പിടിയിലായത്. മദ്യപിച്ചും ലഹരി മരുന്നുകൾ ഉപയോഗിച്ചും ഇയാൾ മാതാപിതാക്കളായ രാജൻ (80), പ്രഭാവതി (77) എന്നിവരെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഉപദ്രവത്തെ തുടർന്ന് ഇവർ അയൽ വീടുകളിൽ അഭയം തേടുകയാണ് പതിവ്. ഇരവിപുരം പോലീസിൽ കഴിഞ്ഞ വർഷം നൽകിയ പരാതിയിൽ പോലീസ് ഇയാളെ പിടികൂടിയെങ്കിലും അച്ഛൻ രാജന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. തുടർന്നും ലഹരിയുടെ സ്വാധീനത്തിൽ മാതാപിതാക്കളെ ഉപദ്രവിച്ച് വന്ന ഇയാൾ കഴിഞ്ഞ ദിവസം അവരെ മർദിച്ച് വീട്ടിൽ നിന്നും പുറത്താക്കി. അയൽവാസികളുടെ സഹായത്തോടെ കരുനാഗപ്പളളി വവ്വാക്കാവിലെ അഭയകേന്ദ്രത്തിലേക്ക് ഇവർ മാറുകയായിരുന്നു. ഉപദ്രവം അസഹനീയമായപ്പോൾ സംരക്ഷണം ആവശ്യപ്പെട്ട് ഇവർ കൊല്ലം ആർഡിഒക്കും, തുടർന്ന് ഇരവിപുരം പോലീസിലും പരാതി നൽകി. പോലീസ് ഇയാളെ വീട്ടിൽ നിന്നും…
Read MoreDay: January 21, 2022
വീട്ടുവളപ്പിൽ സ്ഫോടനം; ഭീകരശബ്ദം ഒരു കിലോമീറ്റർ അകലവരെ; പരിഭ്രാന്തരായി നാട്ടുകാർ; ബോബ്സ്ക്വാഡ് പറയുന്നതിങ്ങനെ…
പട്ടാന്പി: കൊപ്പം നെടുങ്ങോട്ടൂരിൽ വീട്ടുവളപ്പിൽ സ്ഫോടനം. പരിഭ്രാന്തരായി അയൽവാസികളും നാട്ടുകാരും. തിരുവേഗപ്പുറ പഞ്ചായത്തിലെ നെടുങ്ങോട്ടൂർ മനയ്ക്കൽപീടികയിൽ ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. വീടിനോടുചേർന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. മാലിന്യം കത്തിക്കുന്നതിനിടെയാണ് സ്ഫോടനം എന്നാണ് വീട്ടുകാർ പറയുന്നത്. തിരുവേഗപ്പുറ പഞ്ചായത്തിലെ നെടുങ്ങോട്ടൂർ മനക്കൽപീടികയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് സംഭവം. വീട്ടുകാർ വീട്ടിലെ മാലിന്യം ശേഖരിച്ചു വീടിനോടുചേർന്ന സ്ഥലത്ത് വച്ച് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെതുടർന്ന് പരിഭ്രാന്തരായ വീട്ടുകാരും അയൽവാസികളും കൊപ്പം പോലീസിൽ വിവരം അറിയിച്ചു.കൊപ്പം എസ്ഐ എം.ബി രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് എത്തി. സംശയം തീർക്കാനായി കൊപ്പം പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും സ്ഥലത്തു പരിശോധന നടത്തി. ബോംബ് സ്ഫോടനമല്ലെന്നും സംഭവത്തിൽ ദൂരൂഹത ഇല്ലെന്നും കൊപ്പം പോലീസ് പറഞ്ഞു. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കത്തിക്കുന്നതിനിടെ കുപ്പികൾ പോലെയുള്ളവ പൊട്ടിത്തെറിച്ചതാകാം കാരണമെന്നും സ്ഫോടനം ഉണ്ടായെങ്കിലും ആളപായമില്ലെന്നും ചുമരിനോ മണ്ണിനോ…
Read Moreതീവെട്ടി ബാബു, 150 ഓളം മോഷണക്കേസിലെ പ്രതി! വിവരമറിഞ്ഞു മിനിട്ടുകൾക്കുള്ളിൽ മോഷ്ടാവിനെ കുടുക്കിയ എസ്ഐയെ പ്രശംസിച്ച് സഹപ്രവർത്തകരും നാട്ടുകാരും
തലയോലപ്പറന്പ്: വിവരം ലഭിച്ചു മിനിട്ടുകൾക്കകം മോഷ്ടാവിനെ വെള്ളൂർ പോലീസുമായി ചേർന്ന് പിടികൂടിയ തലയോലപ്പറന്പ് എസ്ഐ വി.എം. ജയ്മോന്റെ നിർണായകമായ ഇടപെടൽ മുന്‍പു കുപ്രസിദ്ധ മോഷ്ടാവിനെ അഴിക്കുള്ളിലാക്കിയിട്ടുണ്ടെന്ന് സഹപ്രവർത്തകർ. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി തീവെട്ടി കാൽ ഉപയോഗിച്ച് കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്ന തീവെട്ടി ബാബുവിനെ വലയിലാക്കിയതിൽ ജയ്മോന്റെ കരങ്ങളുണ്ടായിരുന്നു. ജയിൽ മോചിതനായി രണ്ടാഴ്ചയ്ക്കകം വീണ്ടും മോഷണം നടത്തിയ 150 ഓളം മോഷണക്കേസിലെ പ്രതിയായ കൊല്ലം പാരിപ്പള്ളി നന്ദു ഭവനിൽ തീവെട്ടി ബാബു (57) വിനെ മരങ്ങാട്ടുപള്ളിയിൽവച്ച് എസ്എച്ചഒ രാജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയതിലാണ് ജയ്മോനും ഭാഗമായത്. 2020 കോവിഡ് കാലത്ത് കേരളത്തിൽനിന്നും ഉത്തർപ്രദേശിലേക്കു നടന്നു പോകാനിറങ്ങിയ അതിഥി തൊഴിലാളിയെ അനുനയിപ്പിച്ച് തിരികെ എത്തിച്ച സംഭവവും ആളുകൾ പറയുന്നു. കോവിഡിനെത്തുടർന്നു ജോലി നഷ്ടമായി സാന്പത്തിക ബുദ്ധിമുട്ടിലായതോടെ മാനസികമായി തകർന്നു വള്ളിച്ചിറയിലെ താമസസ്ഥലത്തുനിന്നുമിറങ്ങി മരങ്ങാട്ടുപള്ളിയിലെത്തി 2500 കിലോമീറ്റർ അകലെയുള്ള ഉത്തർപ്രദേശിലെ ലക്നോവിലേക്കു നടന്നു പോവുകയായിരുന്ന…
Read Moreരാഷ്ട്രീയം ഇങ്ങനെയും..! മോട്ടോർപുരയ്ക്കു നമ്പര്‍ കിട്ടാൻ വൈകി; നമ്പര്‍ കിട്ടിയപ്പോഴേക്കും ഫണ്ട് ലാപ്സായി
കടുത്തുരുത്തി: വർഷങ്ങളേറേ കഴിഞ്ഞിട്ടും ഇനിയും എങ്ങുമെത്താതെ മാനാടി നിരപ്പിലെ കുടിവെള്ള പ്രശ്നങ്ങൾ. പലവിധ കാരണങ്ങളാൽ കാലങ്ങളായി മുടങ്ങിക്കിടക്കുന്ന മാനാടി നിരപ്പിലെ കുടിവെള്ള പദ്ധതി ഒടുവിൽ തടസപ്പെട്ടത് വൈദ്യുതി കണക്ഷൻ ലഭിക്കാൻ വൈകിയതോടെയാണ്. കുടിവെള്ള പദ്ധതിയുടെ കെട്ടിടത്തിന് ഒടുവിൽ നന്പരിട്ടു കിട്ടിയെങ്കിലും അപ്പോഴേക്കും പദ്ധതിക്കായി ജില്ലാ പഞ്ചായത്തിൽനിന്നും അനുവദിച്ച ഫണ്ട് ലാപ്സായി. പദ്ധതി പൂർത്തിയാക്കി കുടിവെള്ളം ലഭിക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി വീണ്ടും അധികൃതരെ സമീപിച്ചിരിക്കുകയാണ് ഇവിടുത്തെ കുടുംബങ്ങൾ. പകുതിയിലധികം ജോലികൾ മൂന്ന് വർഷത്തിനു മുന്‍പ് പൂർത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ അവസ്ഥയാണിത്. ഞീഴൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച കുടിവെള്ള പദ്ധതിക്കാണ് ഈ ഗതി. കടുത്തുരുത്തി പഞ്ചായത്താണ് വൈദ്യുതി എടുക്കാനുള്ള അനുമതി നൽകേണ്ടിയിരുന്നത്. കടുത്തുരുത്തി, ഞീഴൂർ പഞ്ചായത്തുകളിലെ 25 ഓളം കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ വെള്ളം ലഭിക്കുന്നത്. മാനാടി നിരപ്പ് പദ്ധതി അനുവദിച്ചത് ഞീഴൂർ പഞ്ചായത്തിനാണെങ്കിലും ഇതു നിർമിച്ചത്…
Read Moreഡ്രൈവർമാരുടെ ശ്രദ്ധയിൽ അത്രവേഗം പെടില്ല.!വെട്ടിമാറ്റാത്ത മരക്കുറ്റിക്ക് വില നൽകിയതു രണ്ട് ജീവനുകൾ…
കുമരകം: കവണാറ്റിൻകരയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ രണ്ടു ജീവനുകൾ നഷ്ടപ്പെടാൻ ഇടയാക്കിയത് പടുകൂറ്റൻ തണൽ വൃക്ഷത്തിന്റെ വെട്ടിമാറ്റാത്ത മരക്കുറ്റി. റോഡിൽ യാത്രക്കാർക്ക് തണലേകിയിരുന്ന മരത്തിന്റെ ശിഖരങ്ങൾ ഒന്നര വർഷം മുൻപ് ഉണ്ടായ ചുഴലിക്കാറ്റിൽ ഒടിഞ്ഞു തൂങ്ങി. മരം സമീപവാസിയുടെ വീടിന് ഭീഷണിയായതോടെ വീട്ടുടമ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ വെട്ടിമാറ്റുകയായിരുന്നു. മരം പൂർണമായി മുറിച്ചു മാറ്റാതെ ഒന്നരയാൾ പൊക്കത്തിലുള്ള മരക്കുറ്റി നിലനിർത്തിയതാണു വാഹനങ്ങൾക്ക് ഭീഷണിയായി മാറിയത്. മറ്റു തണൽ മരങ്ങളേക്കാൾ റോഡിനോടു ചേർന്നാണ് ഈ മരം നിന്നിരുന്നത്. ശിഖരങ്ങളും ഇലകളും ഇല്ലാത്തതിനാൽ മരക്കുറ്റി ഡ്രൈവർമാരുടെ ശ്രദ്ധയിൽ അത്രവേഗം പെടില്ല. മരത്തിന്റെ ചുവട് റോഡിനോട് ചേർന്നാണെങ്കിലും മുകൾ ഭാഗം റോഡിൽനിന്നും അകന്നു നില്ക്കുന്നതിനാൽ ചീപ്പുങ്കൽ പാലത്തിന്റെ ഇറക്കം ഇറങ്ങി നേരേ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ചെറിയ അശ്രദ്ധപോലും വലിയ അപകടത്തിനു കാരണമാകും. . കഴിഞ്ഞദിവസം രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ…
Read Moreമോഷണത്തിന്റെ പുത്തൻ സ്റ്റൈൽ .! വണ്ടി കൃത്യസ്ഥലത്ത് തന്നെയുണ്ടാവും പക്ഷേ ഓടിച്ചോണ്ട് പോകാൻ ടയറില്ല; പുത്തൻ മോഷണരീതി കണ്ട് ഞെട്ടി വാഹന ഉടമകൾ
മുളങ്കുന്നത്തുകാവ്: പതിവായി ഇരുചക്ര വാഹനങ്ങൾ മോഷണം പോയിരുന്ന ഗവ. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തു മോഷ്ടാക്കൾ പുതിയ രീതിയിലേക്കു മാറി. ഇപ്പോൾ ഇരുചക്ര വാഹനങ്ങൾ അവിടെത്തന്നെയുണ്ടാകും. ഉടമകൾ എത്തി ഓടിച്ചുകൊണ്ടുപോകാൻ നോക്കുന്പോഴാണ് പലതിനും ടയറില്ലെന്നിയുന്നത്..! ഇരുചക്ര വാഹനങ്ങളുടെ ടയറുകൾ അഴിച്ചുകൊണ്ടുപോകുന്നത് ഇവിടെ പതിവായിരിക്കയാണ്. തീക്കട്ടയിൽ ഉറുന്പരിക്കുമോ എന്നു ചോദിക്കുന്നതുപോലെ, മെഡിക്കൽ കോളജ് സെക്യൂരിറ്റി സൂപ്പർവൈസറുടെ പുതിയ സ് കൂട്ടറിന്റെ ടയറുകൾവരെ മോഷണം പോയി. അതും പട്ടാപ്പകൽ. രാവിലെ മോഷ്ടാവ് ടയർ അഴിച്ചുകൊണ്ടുപോകുന്ന ദൃശ്യം സിസിടിവി കാമറയിൽ പരിശോധിച്ചപ്പോൾ കണ്ടെത്തി. നൂറുകണക്കിനാളുകളുടെ മുന്പിലൂടെയാണു മോഷ്ടാക്കൾ ടയറുമായി പോകുന്നത്. ടയർ അഴിക്കുന്പോൾ പഞ്ചറായ ടയർ അഴിച്ചു കൊണ്ടുപോകുന്നതാണെന്നാണ് എല്ലാവരും കരുതുന്നത്. അതിനാൽ ആരും ഇതു ശ്രദ്ധിക്കില്ല. ഈ സാഹചര്യം മുതലാക്കിയാണ് ടയർ മോഷ്ടാക്കൾ പുതിയ രീതി അവലംബിച്ചിരിക്കുന്നത്. കോളജ് കാന്പസിൽ ഇരുചക്ര വാഹനങ്ങളുടെ മോഷണം പതിവായിരുന്നു. സുരക്ഷാജീവനക്കാരും പോലീസും…
Read Moreആളൊഴിഞ്ഞ ബസിൽ വിദ്യാർഥിനിയെ..! ഡിസംബർ മാസത്തിൽ പെണ്‍കുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതെ മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിലെത്തിച്ച് സമാനരീതിയിൽ രണ്ട് തവണ സംഭവിച്ചു
പാലാ: പ്രണയം നടിച്ച് എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതികളെ പാലാ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിച്ചു. ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംക്രാന്തി തുണ്ടിപ്പറന്പിൽ അഫ്സൽ (31), കൂട്ടാളിയും സഹായിയുമായ ഡ്രൈവർ കട്ടപ്പന സ്വദേശി എബിൻ എന്നിവരെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാർഥിനിയെ അഫ്സൽ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. തുടർന്ന് സംഭവദിവസം ഉച്ചക്ക് പ്രതിയുടെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെത്തിയ വിദ്യാർഥിനിയെ, ഉച്ചയ്ക്ക് ഒന്നരക്കുള്ള ബസിന്റെ ട്രിപ്പ് ആളില്ല എന്ന കാരണത്താൽ മുടക്കിയ ശേഷം ഡ്രൈവറുടെയും കണ്ടക്ടറിന്റെയും ഒത്താശയോടെ ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ബസിനുള്ളിലേക്ക് കയറുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാൾ പോലീസിനെ അറിയച്ചതിനെത്തുടർന്ന് പാലാ സിഐ കെ.പി. തോംസണിന്റെ നേതൃത്വത്തിൽ പോലീസെത്തി അഫ്സലിനെയും സഹായി എബിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ്…
Read Moreഫോട്ടോഗ്രഫറാണ്, പക്ഷേ കൈയിലിരിപ്പോ…? രാത്രി സഹോദരനോടൊപ്പം വീട്ടിലേക്കു പോയ യുവതിയെ ആക്രമിച്ച യുവാവ് കഞ്ചാവുമായി പിടിയിൽ
മണിമല: രാത്രി സഹോദരനോടൊപ്പം വീട്ടിലേക്കു പോയ യുവതിയെ ആക്രമിച്ച പ്രതിയെ കഞ്ചാവുമായി മണിമല പോലീസ് പിടികൂടി. മണിമല തേക്കനാൽ അരുൺ തോമസി(26)നെയാണ് ബുധനാഴ്ച രാത്രി പോലീസ് പിടികൂടിയത്. രാത്രി 10.30ന് വീട്ടിലേക്കു പോവുകയായിരുന്ന വള്ളംചിറ സ്വദേശിയായ ടിനുവിനെയും സഹോദരിയെയും തടഞ്ഞുനിർത്തി അരുൺ മർദിക്കുകയായിരുന്നു. ബന്ധുവിന്റെ മാമ്മോദീസായ്ക്കുശേഷം ബൈക്കിൽ വീട്ടിലേക്കു പോകവേയാണ് ഇരുവർക്കും മർദനമേറ്റത്. മർദനത്തെത്തുടർന്ന് യുവതി നിലത്തുവീണു. പിന്നീട് ബൈക്കിൽ രക്ഷപ്പെട്ട ഇരുവരെയും അരുൺ പിറകേ ചെന്ന് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. യുവതിയുടെ വീട്ടുകാർ പരാതി നൽകിയതോടെ പോലീസ് അരുണിനെ പിടികൂടുമ്പോൾ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കഞ്ചാവുകടത്തിന് മുമ്പും പോലീസ് പിടിയിലായിട്ടുണ്ട് ഫോട്ടോഗ്രഫർകൂടിയായ അരുൺ. മണിമല ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറെ മർദിച്ച കേസിലും പ്രതിയാണ് അരുൺ.
Read Moreകോട്ടയം ജില്ലയിൽ ഉരുളക്കിഴങ്ങ് കൃഷിയോ? ഉരുളക്കിഴങ്ങും ഇവിടെ വിളയും
തിടനാട്: കോട്ടയം ജില്ലയിൽ ഉരുളക്കിഴങ്ങ് കൃഷിയെന്നു കേൾക്കുന്പോൾ ആദ്യം ആർക്കും സംശയം തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. തലനാട് ഗ്രാമപഞ്ചായത്തിലാണ് ഉരുളക്കിഴങ്ങ് കൃഷി വിജയകരമായി ചെയ്തത്. കൃഷിവകുപ്പിൽനിന്നു ജോയിന്റ് ഡയറക്ടറായി വിരമിച്ച അരുവിത്തുറ വടക്കേ ചിറയാത്ത് ജോർജ് ജോസഫാണ് കർഷകൻ. തമിഴ്നാട്, കാർണടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിലും കേരളത്തിൽ ഇടുക്കി ജില്ലയിലെ മഴമറ പ്രദേശങ്ങളെന്നറിയപ്പെടുന്ന വട്ടവട,കാന്തല്ലൂർ എന്നിവിടങ്ങിൽ മാത്രമല്ല നമ്മുടെ ജില്ലയിലും ശീതകാല പച്ചക്കറികൃഷിക്ക് അനുയോജ്യ ഇടങ്ങളുണ്ടെന്നതിന്റെ തെളിവുകൂടിയാണ് ജോർജിന്റെ ഉരുളക്കിഴങ്ങ് കൃഷി. തലനാട് പഞ്ചായത്തിന്റെ അതിർത്തി പ്രദേശത്താണ് കൃഷി. പുള്ളിക്കാനം മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ ഭാഗം സമുദ്രനിരപ്പിൽനിന്ന് 3400 ഓളം അടി ഉയരത്തിലാണ്. 20 മുതൽ 30 ഡിഗ്രി സെൽഷ്യസ്വരെ ചൂടാണ് ഉരുളക്കിഴങ്ങ് കൃഷിക്ക് അനുയോജ്യം. സെപ്റ്റംബർ മാസമാണ് ജില്ലയിൽ ഉരുളക്കിഴങ്ങ് കൃഷിക്ക് യോജിച്ചത്. എന്നാൽ ഇത്തവണത്തെ അമിതമഴ വിളവിനെ സാരമായി ബാധിച്ചു. വാഗമണ്‍, ഈരാറ്റുപേട്ട…
Read Moreവീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച് യുവാവ്; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി മുഖം അടിച്ചു പരിക്കേൽപ്പിച്ചു; പിന്നെ സംഭവിച്ചത് കണ്ടോ
മെഡിക്കല്‍കോളജ്: യുവതിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ ക്രിമിനല്‍ക്കേസ് പ്രതിയെ മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റുചെയ്തു. ആക്കുളം സ്വദേശി സന്ദീപ് ഉണ്ണി (30) ആണ് പിടിയിലായത്. ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ആക്കുളത്ത് ഒരു വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന 28കാരിയാണ് ആക്രമണത്തിന് ഇരയായത്. പെണ്‍കുട്ടി വീടിനു സമീപത്തേക്കു നടന്നുവരുന്നതിനിടെ റോഡില്‍വച്ച് സന്ദീപ് ആക്രമിക്കുകയായിരുന്നു. കൈ കൊണ്ടുള്ള ഇടിയില്‍ യുവതിയുടെ ശരീരത്തിനും മുഖത്തും പരിക്കേറ്റു. അതേസമയം യുവതിയുമായി ഇയാള്‍ക്കു മുന്‍പരിചയം ഇല്ലെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും മെഡിക്കല്‍ കോളജ് പോലീസ് പറയുന്നു. സന്ദീപ് ഉണ്ണിക്കെതിരേ മുമ്പ് നിരവധി ക്രിമിനല്‍ക്കേസുകള്‍ ഉണ്ട്. ആക്രമണത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടി പോലീസിന് കൈമാറിയത്. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. മെഡിക്കല്‍കോളജ് പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Read More