വടക്കാഞ്ചേരി: മാരകമായ വിഷം പുല്ലിന് അടിച്ചതിനെത്തുടർന്ന് വിഷം അകത്തുചെന്ന് രണ്ടു പശുക്കൾ തളർന്നുവീണു.പുല്ലാനിക്കാട് നിന്നു മംഗലം പാടശേഖരത്തേക്കുള്ള വഴിയിലും, വടക്കാഞ്ചേരി പുഴയുടെ തീരത്തുമാണ്, സമീപവാസി വ്യാപകമായ രീതിയിൽ പുല്ലിൽ മാരകവിഷം അടിച്ചത്. പുഴയ്ക്കു സമീപമുള്ള മറ്റു മൂന്നു സ്വകാര്യവ്യക്തികളുടെ പറന്പിലും വിഷമടിച്ചിട്ടുണ്ട്. പശുക്കൾ തളർന്നു വീണതിനെത്തുടർന്ന് ഉടമ വിവരമറിയിച്ചയുടനെ വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തി പശുവിനെ പരിശോധിച്ചപ്പോഴാണ് വിഷം അകത്തുചെന്നതാണു തളർച്ചയ്ക്ക് കാരണമെന്നു മനസിലായത്. തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിൽ സമീപ പ്രദേശങ്ങളിലെല്ലാം പുല്ലിനു വിഷം അടിച്ചതായി കണ്ടെത്തുകയായിരുന്നു. തളർന്നുവീണ പശുക്കൾക്കു ഡ്രിപ്പ് കൊടുത്ത് മരുന്നുകൾ നൽകിയിട്ടുണ്ടെങ്കിലും, പുല്ലിനടിച്ചത് മാരകമായ വിഷമായതിനാൽ, പശുവിന്റെ കുടലിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഡോ ക്ടർമാർ പറഞ്ഞു. മംഗലം തൈക്കാടൻ വീട്ടിൽ സണ്ണിയുടെ 10 ലിറ്റർ പാല് കിട്ടുന്ന രണ്ടു പശുക്കളാണ് വിഷം അകത്തുചെന്ന് അവശതയിലായത്. മണ്ണുവരെ നശിച്ചുപോകുന്ന മാരക വിഷമാണ് അടിച്ചിരിക്കുന്നതെന്നാണ് കർഷകർ…
Read MoreDay: June 8, 2022
അപ്പോ ഇതായിരുന്നോ കാരണം..! റോഡുകൾ തകരുന്നതിന്റെ പ്രധാന കാരണം അമിത ഭാരവുമായെത്തുന്ന ലോറികൾ; 35 ടണ്‍ കയറ്റേണ്ട ലോറികളിൽ 65 ടൺ
സ്വന്തം ലേഖകൻ തൃശൂർ: റോഡുകൾ തകരുന്നതിന്റെ പ്രധാന കാരണം അമിത ഭാരം കയറ്റിയെത്തുന്ന ലോറികളാണെന്ന് എൻജിനീയർമാരും കരാറുകാരും. റോഡുകൾക്കു വഹിക്കാൻ പറ്റുന്ന ഭാരത്തിലും അധിക ഭാരം കയറ്റിയാണ് ലോറികൾ ആറുവരിപ്പാതകളിലടക്കം ഓടുന്നത്. മോട്ടോർ വാഹന വകുപ്പും പോലീസുമൊക്കെ ദിവസവും ഇത്തരം ലോറികൾക്കു പിഴയീടാക്കുന്നുണ്ടെങ്കിലും സർക്കാരിനു വരുമാനം കിട്ടാനുള്ള മാർഗമാക്കി മാറ്റിയിരിക്കയാണെന്നു മാത്രം. എല്ലാ ദിവസവും പിഴ കൊടുക്കുന്ന ലോറി ഡ്രൈവർമാരുമുണ്ട്. മോട്ടോർ വാഹനവകുപ്പോ പോലീസോ നിൽക്കുന്നതു കണ്ടാൽ നേരെ പോയി അവർ പറയുന്ന പണം നൽകി വീണ്ടും അമിത ഭാരം കയറ്റി പോകുന്ന സാഹചര്യമാണ്. ഇതോടെ റോഡുകളുടെ ആയുസും കുറഞ്ഞു വരുന്നുവെന്നു മാത്രം. പല റോഡുകളും താഴാനും പിന്നീട് അതു തകരാനും കാരണമായി മാറുന്നത് അമിത ഭാരം കയറ്റിയോടുന്ന ലോറികൾ തന്നെയാണെന്നു പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരും പറയുന്നു. വലിയ ടിപ്പറുകളാണ് ഇപ്പോൾ നിരത്ത് കീഴടക്കിയിരിക്കുന്നത്. ഇതിൽ ടണ്‍…
Read Moreഅവര്‍ പോലീസല്ല..! സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന; തന്റെ വെളിപ്പെടുത്തലുകള്‍ പലരെയും ഭയപ്പെടുത്തുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും സ്വപ്ന
കൊച്ചി: താന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ സ്റ്റാഫായിരുന്ന സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന. എച്ച് ആര്‍ടിഎസിന്റെ സ്റ്റാഫായിരുന്ന സരിത്തിനെ പോലീസ് ആണെന്ന വ്യാജേന താമസസ്ഥലത്തെത്തിയാണ് തട്ടിക്കൊണ്ടുപോയത്. പാലക്കാടുള്ള ഫ്ലാറ്റില്‍നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. രാവിലെ താന്‍ മാധ്യമങ്ങളെ കണ്ടതിനു തൊട്ടുപിന്നാലെയാണ് സംഭവമെന്നും സ്വപ്ന പറഞ്ഞു. തന്റെ വെളിപ്പെടുത്തലുകള്‍ പലരെയും ഭയപ്പെടുത്തുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും സ്വപ്ന പറഞ്ഞു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ വെളിപ്പെടുത്തൽ നടത്തിയത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായല്ല! സ്വപ്ന സുരേഷ് പറയുന്നു.. തിരുവനന്തപുരം: രാഷ്ട്രീയ അജണ്ടയുടെ ഭാഗമായല്ല മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ വെളിപ്പെടുത്തൽ നടത്തിയതെന്ന് വ്യക്തമാക്കി സ്വർണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. ജീവന് ഭീഷണിയുള്ളതു കൊണ്ടാണ് താൻ കോടതിക്ക് മുന്നിൽ മൊഴി നൽകിയതെന്നും അവർ പറഞ്ഞു. താൻ ഉന്നയിച്ച വിഷയങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കരുത്. തന്നെയും…
Read Moreഏഴര പതിറ്റാണ്ടു മുമ്പ് വിടർന്ന പുഞ്ചിരി! സ്നേഹത്തിനും ഇന്നും തെല്ലും മാറ്റു കുറഞ്ഞിട്ടില്ല;നിറമുള്ള 75 വർഷങ്ങൾ പിന്നിട്ട് ജോസഫും മറിയാമ്മയും
കട്ടപ്പന: വിവാഹ ജീവിതത്തിന്റെ നിറമുള്ള 75 വർഷങ്ങൾ പിന്നിടുന്പോഴും ജോസഫിന്റെയും മറിയാമ്മയുടെയും ചുണ്ടിൽ ആ പുഞ്ചിരിയുണ്ട്. ഏഴര പതിറ്റാണ്ടു മുന്‍പ് വിടർന്ന ആ പുഞ്ചിരിക്കും സ്നേഹത്തിനും ഇന്നും തെല്ലും മാറ്റു കുറഞ്ഞിട്ടില്ല. ലബ്ബക്കട തച്ചുകുന്നേൽ ജോസഫും (കുഞ്ഞ്-93) മറിയാമ്മയും (മാമി-89)യുമാണ് വിവാഹജീവിതത്തിന്റെ ഏഴരപതിറ്റാണ്ട് നിറവിലെത്തിയിരിക്കുന്നത്. 1947 മേയ് 21ന് പാലാ കുടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിലായിരുന്നു ഇവരുടെ വിവാഹം. അന്നു ജോസഫിനു പ്രായം 18ഉം മാമിക്കു പ്രായം 14ഉം ആയിരുന്നു. വിവാഹം കഴിഞ്ഞു മൂന്നു വർഷത്തോളം കഴിഞ്ഞാണ് തങ്ങൾ കാര്യമായി വർത്തമാനം പറഞ്ഞതെന്നു മാമിച്ചേടത്തി പറയുന്നു. ഇരുവർക്കും ഇന്നും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല. സ്ഥിരമായി യോഗ ചെയ്യുന്നതാണ് ജോസഫ് ചേട്ടന്റെ ആരോഗ്യ രഹസ്യം. 75 വർഷം പൂർത്തിയായെങ്കിലും ഇതുവരെ ഒരു കാര്യത്തിലും കാര്യമായ അഭിപ്രായ വ്യത്യാസങ്ങളോ വലിയ പിണക്കങ്ങളോ ഉണ്ടായിട്ടില്ലെന്നും ഇരുവരും പറയുന്നു. ഇടമുറിയാത്ത പ്രാർഥനയാണ്…
Read Moreഎന്തിനാണ് പിന്നെ പണം മുടക്കി ഇതു വാരിക്കൂട്ടിയത് ? വാരിയ മണൽ വീണ്ടും പുഴയിലേക്ക് ; പാതി ഒലിച്ചുപോയി
കൊക്കയാർ: പ്രളയത്തിൽ നദികളിലും തോടുകളിലും വന്നടിഞ്ഞുകൂടിയ മണലും മാലിന്യങ്ങളും ഒരു പരിധിവരെ നീക്കം ചെയ്തെങ്കിലും വാരിക്കൂട്ടിയ മണൽ വീണ്ടും പുഴയിലേക്കു തന്നെ എത്തുമെന്ന് ആശങ്ക. വാരിക്കൂട്ടിയ മണൽ ലേലം ചെയ്യാത്തതാണ് വിനയാകുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ വാരിക്കൂട്ടിയ മണലിൽ ഒരു ഭാഗം ഒഴുകിപ്പോയി. മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പുല്ലകയാറ്റിലെയും മണിമലയാറ്റിലെയും മണലും മാലിന്യങ്ങളും നീക്കം ചെയ്യുന്നത്. ഇങ്ങനെ സംഭരിക്കുന്ന മണൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലേലം ചെയ്യുകയും തുകയുടെ 70 ശതമാനം അതതു പഞ്ചായത്തുകൾക്കും 30 ശതമാനം റവന്യു വകുപ്പിനും ലഭിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു ആദ്യം മണൽ നീക്കംചെയ്യൽ ആരംഭിച്ചത്. പാതി ഒലിച്ചുപോയി എന്നാൽ, പിന്നീട് പഞ്ചായത്തുകൾ ഈ മണൽ ലേലം ചെയ്യേണ്ട എന്ന നിലപാടാണ് ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ചത്. കൊക്കയാർ – മുണ്ടക്കയം – കൂട്ടിക്കൽ പഞ്ചായത്തിന്റെ ഭാഗങ്ങളിൽ ആയിരക്കണക്കിനു ലോഡ് മണലാണ് ഇങ്ങനെ…
Read Moreവിവാഹ വാഗ്ദാനം നല്കി ലൈംഗികപീഡനം; വിദേശത്തു മുങ്ങിയ പ്രതി വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ പഴയ ചിത്രങ്ങൾകാട്ടി വീണ്ടും ഭീഷണി; പ്രകാശിന്റെ പഴയതന്ത്രം പൊളിച്ചടുക്കി പോലീസ്
വെള്ളറട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗിക പീഡനം നടത്തിയ ശേഷം വിദേശത്തു പോയി വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തിയ പ്രതി പിടിയിൽ. കുലശേഖരം ചക്ര പാണി മണിയന്കുഴി ആമ്പാടി ചാനല്‍ക്കര വീട്ടില്‍ പ്രകാശ് ( 27)ആണ് പിടിയിലായത്.വെള്ളറട പോലീസ് കേസ് എടുത്തെന്ന വിവരം അറിഞ്ഞു തിരുപ്പൂര്‍, തേനി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിച്ചു പാര്‍ക്കുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദേശത്തു നിന്നു മടങ്ങിയെത്തിയ ഇയാൾ രഹസ്യമായി പകര്‍ത്തിയ പഴയ ഫോട്ടോകളും വീഡിയോകളും പെണ്‍കുട്ടിക്ക് അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തിയെന്നു പോലീസ് പറഞ്ഞു. വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൃദുല്‍ കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ദീപു എസ്. കുമാര്‍, സിവില്‍ പോലിസ് ഓഫീസര്‍മാരായ പ്രഫുല്ല ചന്ദ്രന്, അനീഷ്, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreമുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ വെളിപ്പെടുത്തൽ നടത്തിയത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായല്ല! സ്വപ്ന സുരേഷ് പറയുന്നു..
തിരുവനന്തപുരം: രാഷ്ട്രീയ അജണ്ടയുടെ ഭാഗമായല്ല മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ വെളിപ്പെടുത്തൽ നടത്തിയതെന്ന് വ്യക്തമാക്കി സ്വർണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. ജീവന് ഭീഷണിയുള്ളതു കൊണ്ടാണ് താൻ കോടതിക്ക് മുന്നിൽ മൊഴി നൽകിയതെന്നും അവർ പറഞ്ഞു. താൻ ഉന്നയിച്ച വിഷയങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കരുത്. തന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കണം. രാഷ്ട്രീയ ലക്ഷ്യത്തോടെ പലരും വിളിച്ചുവെന്നും തനിക്ക് അത്തരം ലക്ഷ്യങ്ങളില്ലെന്നും അവർ വ്യക്തമാക്കി. പി.സി.ജോർജ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചു. താൻ എന്തോ എഴുതി നൽകിയിട്ടുണ്ടെന്ന ജോർജിന്റെ വാദം സ്വപ്ന തള്ളി. അങ്ങനെ എഴുതി നൽകിയിട്ടുണ്ടെങ്കിൽ വിവരങ്ങൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു. സരിത എസ്. നായർ പലതവണ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. ജയിലിൽ വച്ചോ പുറത്തുവച്ചോ അവരോട് സംസാരിച്ചിട്ടില്ലെന്നും സ്വപ്ന വ്യക്തമാക്കി. സ്വപ്നയുടെ വെളിപ്പെടുത്തൽ: പ്രതികരിക്കാതെ മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്: മുഖ്യമന്ത്രിക്കും…
Read Moreസ്കൂളിൽ ഉച്ചഭക്ഷണ നിലവാരം വിലയിരുത്താനെത്തിയ മന്ത്രിക്കു വിളമ്പിയ ഊണിൽ തലമുടി! സ്കൂളുകാർ തടിയൂരിയത് ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോട്ടൺഹിൽ ഗവ. എൽപി സ്കൂളിൽ കുട്ടികൾക്കൊപ്പം ഊണിനിരുന്ന മന്ത്രിക്കു വിളന്പിയ പാത്രത്തിൽ തലമുടി കണ്ടെത്തി. ഊണു മതിയാക്കിയ മന്ത്രിക്കു വേറെ പാത്രത്തിൽ ഊണു നൽകി സ്കൂളുകാർ തടിയൂരി. ഇന്നലെ ഉച്ചയ്ക്കാണു മന്ത്രി ജി.ആർ. അനിൽ സ്കൂൾ സന്ദർശിച്ചത്. സ്കൂളുകളിലെ ഭക്ഷ്യവിഷബാധ സർക്കാരിനുണ്ടാക്കിയ നാണക്കേട് മാറ്റാനാണു മന്ത്രി വി.ശിവൻകുട്ടിക്കു പിന്നാലെ മന്ത്രി ജി.ആർ. അനിൽ എത്തിയത്. മന്ത്രിയുടെ വരവറിഞ്ഞ് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരും ചാനൽ കാമറകളുമെത്തി. കുട്ടികൾക്കൊപ്പം ഊണിനിരുന്ന മന്ത്രി ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ചു വിലയിരുത്തി ഊണു കഴിക്കുന്പോഴാണു ചോറിൽ തലമുടി കണ്ടത്. ചാനലുകളിൽ ഈ രംഗം ലൈവായി വരികയും ചെയ്തു. മുടി എടുത്തുകളഞ്ഞ മന്ത്രി പാത്രത്തിലെ ചോറ് നീക്കിവച്ച് ഭക്ഷണം കഴിക്കുന്നതു മതിയാക്കി. പിന്നീടു മന്ത്രിക്കു പുതിയ പാത്രത്തിൽ ഊണു നൽകുകയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്നു മന്ത്രി പ്രതികരിച്ചു. നല്ല വൃത്തിയുള്ള…
Read Moreപച്ചക്കറി കടയ്ക്കു ലൈസൻസിനായി 2000 രൂപ കൈക്കൂലി; കിമ്പളം വാങ്ങാൻ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞ കാരണങ്ങൾ ഇങ്ങനെ….
തിരുവന്തപുരം: പഴം, പച്ചക്കറി കടയ്ക്കു ലൈസൻസിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കോർപറേഷൻ ജഗതി സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ ചെന്പഴന്തി സ്വദേശി സി.ശ്രീകുമാരനാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. തൈക്കാട് സ്വദേശിയായ ജോൺ വഴുതക്കാട് ജംഗ്ഷന് സമീപം പഴം, പച്ചക്കറി കടയ്ക്ക് ലൈസൻസിനുള്ള അപേക്ഷ നൽകിയശേഷം കട തുടങ്ങിയിരുന്നു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറായ ശ്രീകുമാരൻ ലൈസൻസ് ഇല്ലാത്തതിനാൽ സ്ഥാപനത്തിലെത്തി നോട്ടീസ് നൽകി കട അടപ്പിക്കാൻ ശ്രമിച്ചു. ലൈസൻസിനുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിച്ചപ്പോൾ അപേക്ഷ കാണുന്നില്ലെന്നും ഒരിക്കൽകൂടി അപേക്ഷിക്കാനും ആവശ്യപ്പെട്ടു. വീണ്ടും അപേക്ഷ നൽകിയതിനെതുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാരൻ കഴിഞ്ഞ രണ്ടിനു സ്ഥാപനത്തിലെത്തി പരിശോധന നടത്തി. കോർപ്പറേഷനിൽ 1000 രൂപാ അടയ്ക്കണമെന്നും കൂടാതെ 2000 രൂപാ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു.കൈക്കൂലി കൊടുക്കാത്തതിനെ തുടർന്ന് പരാതിക്കാരന്റെ ഭാര്യയുടെ ഫോണിൽ വിളിച്ച് പണം ചോദിച്ചു. തുടർന്ന്…
Read Moreകൂട്ട മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്തു! ബിജെപി എംഎൽഎയ്ക്ക് മുട്ടന്‍പണി
ഹൈദാരാബാദ്: ഹൈദരാബാദിൽ കൂട്ട മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്ത ബിജെപി എംഎൽഎ എം. രഘുനന്ദൻ റാവുവിനെതിരെ ഹൈദാരാബാദ് പോലീസ് കേസെടുത്തു. ഒരു അഭിഭാഷകന്റെ പരാതിയിലാണു നടപടി. ശനിയാഴ്ചയാണ് അതിജീവിതയുടെ ചിത്രവും വീഡിയോയും ബിജെപി എംഎൽഎ പുറത്തുവിട്ടത്. പിന്നാലെ ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി. മേയ് 28നാണ് പതിനേഴുകാരി കാറിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയായത്.
Read More