പ​ച്ച​ക്ക​റി ക​ട​യ്ക്കു ലൈ​സ​ൻ​സി​നാ​യി 2000 രൂ​പ കൈ​ക്കൂ​ലി; കിമ്പളം വാങ്ങാൻ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞ കാരണങ്ങൾ ഇങ്ങനെ….

തി​രു​വ​ന്ത​പു​രം: പ​ഴം, പ​ച്ച​ക്ക​റി ക​ട​യ്ക്കു ലൈ​സ​ൻ​സി​നാ​യി 1000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ.

കോ​ർ​പ​റേ​ഷ​ൻ ജ​ഗ​തി സ​ർ​ക്കി​ളി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ചെ​ന്പ​ഴ​ന്തി സ്വ​ദേ​ശി സി.​ശ്രീ​കു​മാ​ര​നാ​ണ് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്.

തൈ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ജോ​ൺ വ​ഴു​ത​ക്കാ​ട് ജം​ഗ്ഷ​ന് സ​മീ​പം പ​ഴം, പ​ച്ച​ക്ക​റി ക​ട​യ്ക്ക് ലൈ​സ​ൻ​സി​നു​ള്ള അ​പേ​ക്ഷ ന​ൽ​കി​യ​ശേ​ഷം ക​ട തു​ട​ങ്ങി​യി​രു​ന്നു.

തു​ട​ർ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യ ശ്രീ​കു​മാ​ര​ൻ ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ സ്ഥാ​പ​ന​ത്തി​ലെ​ത്തി നോ​ട്ടീ​സ് ന​ൽ​കി ക​ട അ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു.

ലൈ​സ​ൻ​സി​നു​ള്ള അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ അ​പേ​ക്ഷ കാ​ണു​ന്നി​ല്ലെ​ന്നും ഒ​രി​ക്ക​ൽ​കൂ​ടി അ​പേ​ക്ഷി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​കു​മാ​ര​ൻ ക​ഴി​ഞ്ഞ ര​ണ്ടി​നു സ്ഥാ​പ​ന​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കോ​ർ​പ്പ​റേ​ഷ​നി​ൽ 1000 രൂ​പാ അ​ട​യ്ക്ക​ണ​മെ​ന്നും കൂ​ടാ​തെ 2000 രൂ​പാ കൈ​ക്കൂ​ലി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.​കൈ​ക്കൂ​ലി കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ര്യ​യു​ടെ ഫോ​ണി​ൽ വി​ളി​ച്ച് പ​ണം ചോ​ദി​ച്ചു.

തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഓ​ഫീ​സി​ലെ​ത്തി പ​ണം സം​ഘ​ടി​പ്പി​ച്ചു​ത​രാം എ​ന്ന​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് അ​പേ​ക്ഷ​യി​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. കൈ​ക്കൂ​ലി​യു​മാ​യി ഇ​ന്ന​ലെ വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ​രാ​തി​ക്കാ​ര​ൻ ഈ​വി​വ​രം തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി വി​നോ​ദ്കു​മാ​റി​നെ അ​റി​യി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ ഓ​ഫീ​സി​ന​ക​ത്തു​വ​ച്ച് ജോ​ണി​ൽ നി​ന്ന് 2000രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി.

പ​രാ​തി​ക്കാ​ര​ൻ വി​ഷ​മം വീ​ണ്ടും പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് 1000രൂ​പാ തി​രി​കെ ന​ൽ​കി. തു​ട​ർ​ന്ന് ശ്രീ​കു​മാ​ര​ന്‍റെ കൈ​യി​ൽ നി​ന്നും 1000 രൂ​പ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​ൻ​സ്പെ​ക്ട​മാ​രാ​യ ഷാ​ജ്കു​മാ​ർ, സ​ന​ൽ​കു​മാ​ർ എ​സ്ഐ​മാ​രാ​യ സു​രേ​ഷ്കു​മാ​ർ, അ​ജി​ത്ത്കു​മാ​ർ, ഷെ​ഹി​ർ​ഷ എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment