കൊടകര: ഒരേസമയം വിനോദത്തോടൊപ്പം ആരോഗ്യവും പ്രദാനംചെയ്യുന്ന ഗെയിമിംഗ് ബൈക്ക് കണ്ടുപിടിച്ചിരിക്കുകയാണ് കൊടകര സഹൃദയ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ. മൊബൈലിലൊ കംപ്യൂട്ടറിലോ ഗെയിം കളിക്കുന്പോൾ ശരീരത്തിനു വ്യായാമം ഇല്ലാത്തതു നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിനു പരിഹാരമായാണ് എൻജിനീയറിംഗ് വിദ്യാർഥികളുടെ കണ്ടുപിടി ത്തം. ഒരു സൈക്കിളും മോണിട്ടറും സെൻസറുകളും അനുബന്ധ സംവിധാനങ്ങളുമാണ് ഇതിലുള്ളത്. വീഡിയോ ഗെയിമിൽ ബൈക്കോ കാറോ ഓടിക്കുന്പോൾ കീപാഡ് അമർത്തുന്നതിനു പകരം സൈക്കിൾ ചവിട്ടുന്നതാണ് ഇതിലെ വ്യത്യാസം. ഹാൻഡിൽ ചലിക്കുന്നതനുസരിച്ചാണ് ഇത് ഓടുന്നതും തിരിയുന്നതും. വേഗത കുറയ്ക്കണമെങ്കിൽ ബ്രേക്ക് പിടിക്കണം. യഥാർഥത്തിൽ റോഡിലൂടെ സൈക്കിൾ ഓടിക്കുന്ന പ്രതീതിയാണ് ഗെയിമിംഗ് ബൈക്ക് നൽകുന്നത്. സൈക്കിളിന്റെ പിറകിലെ ടയറിലും ഹാൻഡിലിലും സെൻസർ ഘ ടിപ്പിച്ചിട്ടുണ്ട്. അതിനാൽ എത്ര ദൂരത്തിൽ സൈ ക്കിൾ ചവുട്ടി, എത്ര കലോറി ഉൗർജം ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങൾ അറിയാനാകും. ആരോഗ്യ ആപ്പ് പ്രതിദിന വർക്ക്ഒൗട്ട്…
Read MoreDay: June 9, 2022
ചോറോട് സ്കൂൾ വിദ്യാർഥികൾഎങ്ങനെ നാദാപുരത്ത് എത്തി ? ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്; വ്യാപാരികള്‍ പറയുന്നത് ഇങ്ങനെ…
നാദാപുരം: ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് നാദാപുരം ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ തല്ല് നടന്നത്. ചോറോട് ഹയർ സെക്കൻഡറി സ്ക്കൂൾ പ്ലസ് വൺ വിദ്യാർഥികളും, നാദാപുരം മോഡൽ സ്കൂൾ വിദ്യാർഥികളുമാണ് ഏറ്റുമുട്ടിയത്. സ്റ്റാൻഡിലുണ്ടായിരുന്ന ബസ് ജീവനക്കാരും മറ്റും വിദ്യാർഥികളെ പിടിച്ച് മാറ്റിയെങ്കിലും തല്ലിന് അറുതി വന്നില്ല. വിവരം സ്റ്റേഷനിൽ അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷത്തിന് അയവ് വരുത്തിയത്. ചോറോട് സ്കൂൾ വിദ്യാർഥികൾഎങ്ങനെ നാദാപുരത്ത് എത്തി എന്ന് ചോദിച്ചപ്പോൾ സ്ഥലം കാണാൻ വന്നതെന്നായിരുന്നു മറുപടി. സംഘർഷക്കാരെ പോലീസെത്തി സ്റ്റേഷനിൽ എത്തിച്ച് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും തമ്പടിക്കുന്ന വിദ്യാർഥികൾ ഏറെ വൈകിയാണ് വീടുകളിലേക്ക് മടങ്ങുന്നതെന്ന് സ്റ്റാൻഡിലെ വ്യാപാരികൾ പറഞ്ഞു. സ്റ്റാൻഡിന് പിൻവശം തമ്പടിക്കുന്ന വിദ്യാർഥികൾ തമ്മിൽ സംഘർഷം പതിവാണെന്നും ഇവിടെ പോലീസിന്റെ സാനിധ്യം ഉറപ്പാക്കണമെന്നും വ്യാപാരികൾ പറഞ്ഞു.
Read Moreവാതിലടയ്ക്കാതെ ബസുകൾ പായുന്നു; ജീവൻ വേണ്ടി അള്ളിപ്പിടിച്ച് വിദ്യാർഥികളടക്കമുള്ള യാത്രക്കാർ;നടപടിക്കൊരുങ്ങി പോലീസ്
ടി.എ. കൃഷ്ണപ്രസാദ്തൃശൂർ: വാതിലടയ്ക്കാതെയും വാതിൽപ്പടിയിൽ യാത്രക്കാരെ നിർത്തിയും സ്വകാര്യ ബസുകളുടെ മത്സരപ്പാച്ചിൽ. വിദ്യാർഥികളടക്കമുള്ള യാത്രക്കാരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന രാവിലെയും വൈകുന്നേരവുമാണ് വാതിലടയ്ക്കാതെ സ്വകാര്യ ബസുകൾ ചീറിപ്പായുന്നത്. പോലീസുകാരെ കാണുന്പോൾ മാത്രമെങ്കിലും വാതിലുകൾ അടച്ചിരുന്ന സ്വകാര്യ ബസുകാർ ഇപ്പോൾ അവർക്കു മുന്നിലൂടെ നിയമംലംഘിച്ച് സർവീസ് നടത്തുകയാണ്. ഗതാഗത നിയന്ത്രണത്തിനു കൂടുതൽ പോലീസുകാരുള്ള തൃശൂർ ടൗണിൽപോലും വാതിലടയ്ക്കാതെയാണ് ബസുകളുടെ പാച്ചിൽ. ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നു തെറിച്ചുവീണ് കഴിഞ്ഞമാസം മതിലകം സ്വദേശിയായ 23കാരിക്കു പരിക്കേറ്റിരുന്നു. ഇതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബസിന്റെ അമിതവേഗവും ഡോറടയ്ക്കാത്തതുമാണ് അപകടത്തിനിടയാക്കിയത്. 2018 ഡിസംബറിൽ ഹൈക്കോടതി നിർദേശപ്രകാരം ബസുകൾക്ക് വാതിലുകൾ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. തുടക്കത്തിൽ കർശനമായി നടപ്പാക്കിയിരുന്ന നിയമം ഇപ്പോൾ കണ്ണടച്ചു വിടുകയാണ്. ഒട്ടുമിക്ക ബസുകളിലും ഡൈവർ നിയന്ത്രിത ഡോറുകൾ വച്ചിട്ടുണ്ടെങ്കിലും മത്സരപ്പാച്ചിലിനിടെ വാതിലടയ്ക്കാൻ ഡൈ്രവർമാർ വിമുഖത കാട്ടുകയാണ്. വാതിലടയ്ക്കാതെയുള്ള അപകടങ്ങൾ കൂടി ചില ജംഗ്ഷനുകളിൽ…
Read Moreചേട്ടാ.. ചിക്കന്‍ പപ്സ് ഉണ്ടോ ? പട്ടാപ്പകൽ ബേക്കറിയിൽ കയറിയ കുറുക്കന് കുടുങ്ങി; സംഭവം പാമ്പാടിയില്‍
പാന്പാടി: പട്ടാപ്പകൽ നടുറോഡിലിറങ്ങി ബേക്കറിയിൽ കയറിയ കുറുക്കനെ ഓട്ടോതൊഴിലാളികൾ പിടിച്ചുകെട്ടി വനംവകുപ്പിനു കൈമാറി. ഇന്നലെ രാവിലെ പാന്പാടി ബസ് സ്റ്റാൻഡിനു സമീപമുള്ള ന്യൂ സ്വീറ്റ് ബേക്കറിയിലേക്കാണു കുറുക്കൻ കയറിയത്. തുടർന്നാണ് കുറുക്കനെ പിടികൂടിയത്. വനംവകുപ്പിൽ അറിയിച്ചതിനെത്തുടർന്ന് അവർ കൂടുമായി വന്ന് കുറുക്കനെ ഫോറസ്റ്റ് ഓഫീസിലേക്കു കൊണ്ടുപോയി. പാന്പാടിയിലും സമീപ സ്ഥലങ്ങളിലും കുറുക്കന്റെയും കാട്ടുപന്നിയുടെയും ശല്യം വർധിച്ചതായി നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു. കുറുക്കന്റെ അക്രമണത്തിൽ സൗത്ത് പാന്പാടിയിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെള്ളൂർ കാട്ടാംകുന്ന്, പൊടിമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടുപന്നി പകൽ നാട്ടിലിറങ്ങി കൃഷിനാശം വരുത്തുകയും ചെയ്തിരുന്നു. പാന്പാടി, മീനടം, പൊൻകുന്നം പ്രദേശങ്ങളിൽ കുറുക്കന്റെ ശല്യം രൂക്ഷമാണന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലന്ന് ആക്ഷേപമുണ്ട്.
Read Moreമരച്ചീനിയിലെ വേര് ചീയൽ രോഗം; പുത്തൻ പരീക്ഷണ വിജയവുമായി മിത്രനികേതൻ
നെടുമങ്ങാട്: മരച്ചീനിയിൽ ഉണ്ടാകുന്ന വേര് ചീയൽ രോഗത്തിനെതിരേ പുത്തൻ പരീക്ഷണ വിജയവുമായി കൃഷി വിജ്ഞാന കേന്ദ്രമായ മിത്രനികേതൻ. വേര് ചീയൽ രോഗത്തിനെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ തിരുവനന്തപുരം ജില്ലയിലുള്ള കർഷകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഐസിഎആർ മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം പ്രദർശനങ്ങൾ സംഘടിപ്പിച്ചു. കൃഷി തുടങ്ങുന്നതിനു മുന്‍പുതന്നെ മണ്ണിന്റെ അമ്ലത ക്രമീകരിക്കുന്നതിനോടൊപ്പം മരച്ചീനിയുടെ ചുവട്ടിൽ ഒരു കിലോ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച വേപ്പിൻപിണ്ണാക്ക് ചാണകപ്പൊടി മിശ്രിതം ചേർത്താണ് പരീക്ഷണം നടത്തിയത്. തുടർന്ന് 20 ഗ്രാം വേപ്പിൻ പിണ്ണാക്ക് വീതം ചുവട്ടിൽ ഇട്ടു കൊടുക്കുന്നു. ഇത്തരത്തിൽ കൃഷി ചെയ്ത വെള്ളനാട് മോഹനൻ നായരുടെ കൃഷിയിൽ വിജയം കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. മരിച്ചീനി പൊട്ടിപ്പോകാതെ വിളവെടുക്കുക എന്ന പ്രശ്നത്തിനും പരിഹാരമുണ്ടാക്കിയതായി മിത്രനികേതൻ അധികൃതർ വിശദമാക്കി. മരച്ചീനി അനായാസം പിഴുതെടുക്കാൻ പ്രത്യേകം തയാറാക്കിയ ഉപകരണവും മിത്രനികേതൻ കൃഷി…
Read Moreആറു മാസത്തിനകം രണ്ടാമത്തെ വില്ലേജ് ഓഫീസർ! പോക്കുവരവിനു കൈക്കൂലി; വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ
പത്തനംതിട്ട: വസ്തു പോക്കുവരവ് ചെയ്യാനായി നിശ്ചിത തുക കൈക്കൂലിയായി ആവശ്യപ്പെട്ടു വാങ്ങിയ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് സംഘത്തിന്റെ പിടിയിൽ. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചെറുകോൽ വില്ലേജ് ഓഫീസറായ രാജീവിനെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ജിനുവിനെയും വിജിലൻസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചെറുകോൽ സ്വദേശിയായ ഷാജി ജോൺ കഴിഞ്ഞ മേയ് പകുതിയോടെ ചെറുകോൽ വില്ലേജ് ഓഫീസിൽ എത്തി തന്റെ വസ്തു പോക്കുവരവ് ചെയ്തുകിട്ടുന്നതിന് അപേക്ഷ നൽകിയിരുന്നു. നാലു തവണ നേരിട്ടെത്തിയും നിരവധി തവണ ഫോൺ മുഖേനയും പോക്കുവരവിനെക്കുറിച്ചുള്ള വിവരം അന്വേഷിച്ചപ്പോൾ ഇതു ബുദ്ധിമുട്ടുള്ള കേസാണെന്നും കൈയിൽ കുറച്ചു പൈസ കരുതിക്കോളാൻ പറയുകയും ചെയ്തു. പോക്കുവരവിന് 5,000 തുടർന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച വില്ലേജ് ഓഫീസിൽ എത്തിയ ഷാജി ജോണിനോട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ജിനു കൈക്കൂലിക്കു വേണ്ടി കൈനീട്ടുകയും 500 രൂപ കൊടുക്കാൻ ശ്രമിച്ചപ്പോൾ അതുപോരാ…
Read Moreഷംനാദിന്റെ ആഡംബരം അത്ര ചെറുതല്ല; സ്കൂൾ കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് ആഡംബരക്കാറിൽ ചുറ്റിനടന്ന്
നെടുമങ്ങാട്: ആഡംബര കാറിൽ ചുറ്റിനടന്ന് സ്കൂൾ കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന യുവാവ് അറസ്റ്റിൽ. പുല്ലമ്പാറ കുറ്റിമൂട് പിച്ചി മംഗലം ജംഗ്ഷന് സമീപം എസ്എസ് മൻസിലിൽ ഷംനാദ്(33) ആണ് നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾഡ പരിസരത്തു നിന്ന് അറസ്റ്റിലായത്. ആഡംബര കാറും പിടിച്ച് എടുത്തിട്ടുണ്ട്. രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. നെടുമങ്ങാട് ഭാഗത്തെ സ്കൂൾ, കോളജ് പരിസരങ്ങളിൽ ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നത് തടയുന്നതിനുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. തുടർന്നും വ്യാപകമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.ജില്ലാ പോലീസ് മേധാവി ദിവ്യ ഗോപിനാഥ് ഐപിഎസിന്റെ നിർദേശാനുസരണം നാർകോട്ടിക് ഡിവൈഎസ്പി രാസിത്ത്, നെടുമങ്ങാട് ഡിവൈഎസ്പി എം.കെ. സുൽഫിക്കർ എഎസ്എച്ച്ഒ എസ്. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Moreരാത്രി യുവതിക്കുനേരേ മാനഭംഗ ശ്രമം! പതറാതെനിന്ന് യുവതി അവനെ ചവിട്ടി താഴെയിട്ടു; പതിനാറുകാരനെ പോലീസ് വിട്ടയച്ചു; ഒടുവില്‍…
കോഴിക്കോട്: രാത്രി ടൗണിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ പതിനാറുകാരന് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. യുവതിയും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയ പ്രതിയെ കേസെടുക്കാതെ പോലീസ് വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. കുന്നമംഗലം ടൗണില്‍ ചൊവാഴ്ച രാത്രി എട്ടരയ്ക്കാണു സംഭവം. ചിത്രകാരിയായ യുവതിക്കുനേരേയാണ് ആക്രമണം നടന്നത്. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളില്നിന്നു രക്ഷപ്പെട്ട സാഹചര്യത്തെക്കുറിച്ച് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. ചൊവാഴ്ച രാത്രി എട്ടരയോടെ കുന്നമംഗലത്ത് ബസിറങ്ങി വീട്ടിലേക്കു നടന്നു പോകുകയായിരുന്നു ഇവര്‍. തെരുവുവിളക്ക് ഇല്ലാത്ത സ്ഥലത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. കുന്നമംഗലം പെട്രോള്‍ പമ്പിനു സമീപമാണ് സംഭവം. അവിടെനിന്ന് ഒരാള്‍ തന്നെ പിന്തുടര്ന്നു വന്നതായി യുവതി പറഞ്ഞു. തെരുവുവിളക്കുകളൊന്നും ഇല്ലാത്ത ഭാഗത്ത് എത്തിയപ്പോള്‍ അവന് യുവതിയെ കയറിപ്പിടിച്ചു, വലിച്ചിഴച്ചു. മാനഭംഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് അങ്ങനെ ചെയ്തതെന്ന് യുവതി പറഞ്ഞു. ആ സാഹചര്യത്തില്‍ പതറാതെനിന്ന് അവനെ ചവിട്ടി താഴെയിട്ടു. അലറിയപ്പോള്‍ അവന് ഓടി. യുവതിയും പിറകേ ഓടി. യുവതിയുടെ അലര്‍ച്ച…
Read Moreമുഖ്യമന്ത്രിയുടെ സുരക്ഷ സായുധസേനയ്ക്ക്; സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് സെഡ് പ്ലസ് സുരക്ഷ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനു കനത്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ സുരക്ഷ സായുധസേനയ്ക്കു കൈമാറി. മുഖ്യമന്ത്രിയുടെ യാത്രകളിലും പരിപാടികളിലും ദ്രുതകർമ സേനാംഗങ്ങളെയും നിയോഗിച്ചു. പ്രതിപക്ഷവും ബിജെപിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണു നടപടി. സെഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിട്ടുള്ളത്. ക്ലിഫ്ഹൗസിലും സെക്രട്ടേറിയറ്റിലും സായുധ ബറ്റാലിയനുകൾ, ലോക്കൽ പോലീസ്, എസ്ഐഎസ്എഫ്, ദ്രുതകർമസേന എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ അറുനൂറോളം പോലീസുകാരെ നിയോഗിച്ചു.
Read Moreഅമ്പതിനായിരം രൂപ കൈക്കുലി തന്നാൽ മൃതദേഹം നൽകാമെന്ന് ആശുപത്രി ജീവനക്കാർ; മകനെ അവസാനമായി ഒന്നു കാണാൻ പണത്തിനായി ഭിക്ഷയാചിച്ച് ദമ്പതികൾ
സമസ്തിപുർ: മകന്റെ മൃതദേഹം സർക്കാർ ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാൻ പണം തേടി തെരുവിലിറങ്ങി വൃദ്ധ ദമ്പതികൾ. ബീഹാറിലെ സമസ്തിപുരിലാണ് ഏറെ ദയനീയ സംഭവം നടന്നത്. മകന്റെ മൃതദേഹം വിട്ടുനൽകാൻ ആശുപത്രി ജീവനക്കാരൻ ദമ്പതികളോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം കൈവശമില്ലാതിരുന്നതോടെ ദമ്പതികൾ പണം തേടി തെരുവിലിറങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ഇവരുടെ മകനെ കാണാതായത്. പിന്നീട് മകന്റെ മൃതദേഹം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് സമസ്തിപുരിലെ സദർ ഹോസ്പിറ്റലിൽ നിന്ന് ഇവർക്ക് ഫോൺകോൾ ലഭിച്ചു. തുടർന്ന് ഇവർ ആശുപത്രിയിൽ എത്തിയപ്പോഴാണ് മൃതദേഹം വിട്ടു നൽകണമെങ്കിൽ 50,000 രൂപ നൽകണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടത്. തങ്ങൾ പാവപ്പെട്ടവരാണെന്നും ഇത്രയധികം പണം കൈവശമില്ലെന്നും മരിച്ചയാളുടെ പിതാവ് മഹേഷ് താക്കൂർ പറഞ്ഞു. ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരിൽ ഭൂരിഭാഗവും കരാർ ജീവനക്കാരാണ്. പലപ്പോഴും ശമ്പളം അവർക്ക് കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.…
Read More