ഷംനാദിന്‍റെ ആഡംബരം അത്ര ചെറുതല്ല;  സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്നത് ആഡംബരക്കാറിൽ ചുറ്റിനടന്ന്

നെ​ടു​മ​ങ്ങാ​ട്: ആ​ഡം​ബ​ര കാ​റി​ൽ ചു​റ്റി​ന​ട​ന്ന് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ.

പു​ല്ല​മ്പാ​റ കു​റ്റി​മൂ​ട് പി​ച്ചി മം​ഗ​ലം ജം​ഗ്ഷ​ന് സ​മീ​പം എ​സ്എ​സ് മ​ൻ​സി​ലി​ൽ ഷം​നാ​ദ്(33) ആ​ണ് നെ​ടു​മ​ങ്ങാ​ട് ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ​ഡ പ​രി​സ​ര​ത്തു നി​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ഡം​ബ​ര കാ​റും പി​ടി​ച്ച് എ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്.

നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തെ സ്കൂ​ൾ, കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ൽ ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തിയ അന്വേഷണത്തിലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

തു​ട​ർ​ന്നും വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ദി​വ്യ ഗോ​പി​നാ​ഥ് ഐ​പി​എ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം നാ​ർ​കോ​ട്ടി​ക് ഡി​വൈ​എ​സ്പി രാ​സി​ത്ത്, നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി എം.​കെ. സു​ൽ​ഫി​ക്ക​ർ എ​എ​സ്എ​ച്ച്ഒ എ​സ്. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment