ചോ​റോ​ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾഎ​ങ്ങ​നെ നാ​ദാ​പു​ര​ത്ത് എ​ത്തി ? ബ​സ് സ്റ്റാ​ൻ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്; വ്യാപാരികള്‍ പറയുന്നത് ഇങ്ങനെ…

നാ​ദാ​പു​രം: ബ​സ് സ്റ്റാ​ൻ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​രയോ​ടെ​യാ​ണ് നാ​ദാ​പു​രം ബ​സ് സ്റ്റാ​ൻ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ത​ല്ല് ന​ട​ന്ന​ത്.

ചോ​റോ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളും, നാ​ദാ​പു​രം മോ​ഡ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ഏ​റ്റുമു​ട്ടി​യ​ത്.

സ്റ്റാ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന ബ​സ് ജീ​വ​ന​ക്കാ​രും മ​റ്റും വി​ദ്യാ​ർ​ഥി​ക​ളെ പി​ടി​ച്ച് മാ​റ്റി​യെ​ങ്കി​ലും ത​ല്ലി​ന് അ​റു​തി വ​ന്നി​ല്ല.

വി​വ​രം സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ് വ​രു​ത്തി​യ​ത്.

ചോ​റോ​ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾഎ​ങ്ങ​നെ നാ​ദാ​പു​ര​ത്ത് എ​ത്തി എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ സ്ഥ​ലം കാ​ണാ​ൻ വ​ന്ന​തെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

സം​ഘ​ർ​ഷ​ക്കാ​രെ പോ​ലീ​സെ​ത്തി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

ബ​സ് സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലും ത​മ്പ​ടി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഏ​റെ വൈ​കി​യാ​ണ് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തെ​ന്ന് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

സ്റ്റാ​ൻ​ഡി​ന് പി​ൻ​വ​ശം ത​മ്പ​ടി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം പ​തി​വാ​ണെ​ന്നും ഇ​വി​ടെ പോ​ലീ​സി​ന്‍റെ സാ​നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

 

Related posts

Leave a Comment