തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേളയും അടിയന്തര പ്രമേയവും ഒഴിവാക്കിയ സ്പീക്കര്‍ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. ശൂന്യവേള ആരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. അടിയന്തരപ്രമേയം ഒഴിവാക്കി. സ്പീക്കറുടെ ഡയസിനുമുന്നില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായെത്തി. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. രാവിലെ നിയമസഭാ സമ്മേളനം തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചു തകര്‍ത്തതാണ് പ്രതിപക്ഷം കൂടുതലായും ചൂണ്ടിക്കാട്ടിയത്. പ്രതിഷേധ സൂചകമായി കറുത്ത ഷര്‍ട്ടും മാസ്കും ധരിച്ചാണ് യുവ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്. അതിനിടെ, നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കിയ സംഭവത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ രംഗത്തെത്തി. മാധ്യമവിലക്ക് വാച്ച് ആന്‍ഡ് വാര്‍ഡിന് പറ്റിയ പിശകാണെന്ന് സ്പീക്കര്‍ പ്രതികരിച്ചു. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏർപ്പെടുത്തിയത്.…
Read MoreDay: June 27, 2022
ടിപ്പർ ഡ്രൈവർമാരും കോളജ് കുട്ടികളും വാങ്ങിക്കോളും സാറേ..! കായംകുളത്ത് സിന്തറ്റിക് മയക്കുമരുന്നുമായി പിടിയിലായത് ഇരുപതുകാരൻ ഉൾപ്പെട്ട പതിനൊന്നംഗ സംഘം;
കായംകുളം: സിന്തറ്റിക് മയക്കുമരുന്ന് വേട്ടയിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം പതിനൊന്നായി. എംഡിഎംഎയുമായി നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കായംകുളം കണ്ണമ്പള്ളി ഭാഗം, കീരിക്കാട്, ചാലിൽ വീട്ടിൽ മോട്ടി എന്ന അമൽ ഫറുക്ക് സേട്ട് (21), കണ്ണമ്പള്ളി ഭാഗം, കീരിക്കാട് , മദീന മൻസിൽ (തുളിനയ്യത്ത് ) ഷാലു ( 24 )കീരിക്കാട്, കായംകുളം , കണ്ണമ്പള്ളി ഭാഗം ഫിറോസ് മൻസിലിൽ ഫിറോസ് ( 22 ) കീരിക്കാട് കണ്ണമ്പള്ളി തെക്കതിൽ അനന്തു ( 22 ) കായംകുളം കടയിശേരിൽ പുത്തൻ വീട്,അർഷാദ് (24) , ആദിനാട് തെക്ക്, കാട്ടിൽകടവ് അമ്പാടിയിൽ രാഹുൽ ( 20 ) ആദിനാട് തെക്ക്, കാട്ടിൽ കടവ് ആദി ശേരിൽ ശ്യാം കുമാർ (32) ബുധനൂർ, എണ്ണക്കാട് കണിയാ നേത്ത് അശ്വിൻ ( 23 ), എണ്ണക്കാട് നെടിയത്ത് കിഴക്കതിൽ നന്ദു (24)…
Read Moreപിരിവായി സിപിഎം നേതാവ് ആവശ്യപ്പെട്ടതു പതിനായിരം രൂപ; ഇത്രയും തുക നൽകാനാവില്ലെന്നു പറഞ്ഞ യുവാവിനെ നേതാവും പ്രവർത്തകരും ചേർന്ന് ക്രൂരമായിമർദിച്ചു; ഞെട്ടിക്കുന്ന സംഭവം മങ്കൊമ്പിൽ…
മങ്കൊമ്പ്: വീടുനിർമാണത്തിന് ആവശ്യപ്പെട്ട പിരിവു നൽകാൻ വിസമ്മതിച്ച യുവാവിനെ സിപിഎം പ്രവർത്തകർ വീടുകയറി ആക്രമിച്ചതായി പരാതി. ചമ്പക്കുളം പഞ്ചായത്ത് മങ്കൊമ്പ് തെക്കേക്കര പനത്തറ വീട്ടിൽ തോമസുകുട്ടി ആന്റണി (31) യാണ് ആക്രമണത്തിനിരയായെന്നു കാട്ടി പുളിങ്കുന്നു പോലീസിൽ പരാതി നൽകിയത്. ചമ്പക്കുളത്തു സിപിഎം നിർമിച്ചു നൽകുന്ന വീടിനായാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അരുൺകുമാർ സഹപാഠിയായിരുന്ന യുവാവിനോടു ഫോണിൽ വിളിച്ചു പതിനായിരം രൂപ ആവശ്യപ്പെട്ടത്. എന്നാൽ, ഇതു നൽകാതിരിക്കുകയും ഫോൺ എടുക്കാതിരിക്കുകയും ചെയ്തതോടെ മറ്റൊരാളുടെ ഫോണിൽ വിളിച്ചു അയ്യായിരം രൂപ ആവശ്യപ്പെട്ടു. ഇത്രയും തുക നൽകാനാവില്ലെന്നു പറഞ്ഞതോടെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. പിന്നീട് വ്യാഴാഴ്ച രാത്രി എട്ടോടെ നേതാവിന്റെ നേതൃത്വത്തിൽ 17 പേരുടെ സംഘം വീട്ടിലെത്തി. തുടർന്ന് യുവാവിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും അസഭ്യം പറയുകയുമായിരുന്നെന്നാണു പരാതി. യുവാവിന്റെ പരാതിയെത്തുടർന്ന് നാലുപേർക്കെതിരേ കേസെടുത്തതായി പുളിങ്കുന്ന് സിഐ പറഞ്ഞു.
Read Moreമേലുകാവ് പള്ളിയിൽ മോഷണം; വാതിൽ തകർത്തത് കരിങ്കല്ല് ഉപയോഗിച്ച്; സംഭവം പോലീസിന്റെ മൂക്കിനുതാഴെ
മേലുകാവ്: മേലുകാവ് സെന്റ് തോമസ് പള്ളിയിൽ മോഷണം. കരിങ്കല്ല് ഉപയോഗിച്ച് ഇടിച്ച് വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. പള്ളിക്കുള്ളിലുണ്ടായിരുന്ന രണ്ട് നേർച്ചക്കുറ്റികൾ ഇവിടെനിന്ന് എടുത്ത് നിർമാണത്തിലിരിക്കുന്ന പാരിഷ് ഹാളിനോടു ചേർന്നുള്ള ഷെഡിൽ എത്തിച്ച് തകർത്താണ് പണം അപഹരിച്ചത്. നേർച്ചക്കുറി തകർക്കാൻ ഉപയോഗിച്ച കരിങ്കല്ലും ഇരുന്പുദണ്ഡും സമീപത്തുതന്നെ ഉപേക്ഷിച്ച നിലയിൽ കിടപ്പുണ്ട്. പള്ളിയുടെ വാതിൽ തകർക്കാൻ ഉപയോഗിച്ച കരിങ്കല്ലുകളും വാതിലിന് സമീപത്തായി കിടപ്പുണ്ടായിരുന്നു. മേലുകാവ് ടൗൺ പോലീസ് സ്റ്റേഷനിൽനിന്നു 100 മീറ്ററിനുള്ളിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാവിലെ എത്തിയ ദേവാലയ ശുശ്രൂഷിയാണ് മോഷണവിവരം ആദ്യമറിഞ്ഞത്. തുടർന്ന് പള്ളി അധികൃതർ പോലീസിലറിയിച്ചു. മോഷണത്തിന് പിന്നിൽ ഒന്നിലധികം ആളുകളുണ്ടെന്നാണ് പോലിസിന്റെ നിഗമനം. വിരലടയാള വിദഗ്ധരും സയന്റിഫിക് പരിശോധകരും സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പോലീസ് നായ മണം പിടിച്ച് പള്ളിയിൽനിന്ന് ഓടി ഷെഡിലെത്തിയ ശേഷം നിർമാണത്തിലിരിക്കുന്ന പാരീഷ് ഹാളിനുള്ളിലൂടെ കയറി സമീപത്തെ റോഡിലൂടെ…
Read Moreഭീതിയുടെയും വെപ്രാളത്തിന്റെയും അന്തിമഘട്ടമായ കിളി പോയ അവസ്ഥയിലാണ് സിപിഎം എന്ന് വിഡി സതീശന്
കൊച്ചി: സിപിഎമ്മിനു കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും ഭീതിയുടെയും വെപ്രാളത്തിന്റെയും അന്തിമഘട്ടമായ കിളി പറക്കുന്ന അവസ്ഥയില്‍ ആ പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസം. ആകാശത്തേക്കു നോക്കിയാണോ മാര്‍ച്ച്? കറന്‍സി കടത്തിയെന്നും ബിരിയാണിച്ചെമ്പ് കൊണ്ടുവന്നെന്നും പ്രതിപക്ഷ നേതാവിനെതിരേ ആരോപണമില്ല. എന്നിട്ടും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. അതുപോലെയാണ് വയനാട്ടിലെ പ്രതിഷേധവും. മൊത്തത്തില്‍ നോക്കുമ്പോള്‍ സിപിഎമ്മിന് കിളി പോയോയെന്നു സംശയമുണ്ട്. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഒന്നും ചെയ്യാത്താതു കൊണ്ടാണോ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐക്കാര്‍ ചികിത്സാസഹായത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഫയലുകളെല്ലാം മോഷ്ടിച്ചു കൊണ്ടുപോയത്? വയനാട് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ രാഹുല്‍ ഗാന്ധി കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍നിന്ന് തുരത്തണമെന്ന സ്മൃതി ഇറാനിയുടെ ആഹ്വാനം നടപ്പാക്കാനുള്ള ശേഷി…
Read Moreവിജയ് ബാബുവിനെതിരേ നടപടിയെടുക്കാത്തതിന്റെ കാരണമായി ചലച്ചിത്രതാര സംഘടന പറഞ്ഞതിങ്ങനെ; സംഘടനയെ വിമർശിച്ച ഷമ്മി തിലകനോട് വിശദീകരണം തേടി എഎംഎംഎ
കൊച്ചി: പുതുമുഖനടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ ചലച്ചിത്രതാര സംഘടനയായ അമ്മ ജനറല്‍ ബോഡിയില്‍ നടപടി ഉണ്ടായില്ല. വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ എടുത്തുചാടി ഒരു തീരുമാനം എടുക്കാനാകില്ലെന്ന് അമ്മ ജനറല്‍ ബോഡി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവര്‍ വ്യക്തമാക്കി. ഇന്നലെ രാവിലെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബുവും പങ്കെടുത്തു. അമ്മയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടന് ഷമ്മി തിലകനോട് വിശദീകരണം തേടാന്‍ തീരുമാനിച്ചതായും അമ്മ ഭാരവാഹികള്‍ പറഞ്ഞു. ഷമ്മിയുടെ ഭാഗം കൂടി കേട്ടശേഷമാകും തീരുമാനം. ഷമ്മിയെ പുറത്താക്കിയെന്ന വാര്‍ത്ത തള്ളിയ അമ്മ അദ്ദേഹം ഇപ്പോഴും സംഘടനയുടെ ഭാഗമാണെന്നും വ്യക്തമാക്കി. ജനറല്‍ ബോഡിക്ക് പുറത്താക്കാനാകില്ല. അതിനുള്ള അധികാരം എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. ഷമ്മിയെ കേട്ടശേഷം നടപടി എടുക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. പുറത്താക്കാനുള്ള തെറ്റ്…
Read More