സ്വന്തം ലേഖകൻപാലക്കാട്: മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ രണ്ടുപേർ പിടിയിലായി. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായത്. കൊലപാതക കേസ് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മറ്റുപ്രതികളെ പിടികൂടാൻ അന്വേഷണം ഉൗർജിതമാക്കി. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 19 അംഗ സംഘമാണ് അന്വേഷിക്കുന്നത്. രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതകം രാഷ്്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് പാലക്കാട് എസ്പിയുടെ പ്രതികരണം. കൊലപാതകം ആസൂത്രിതമാണ്. ഈ ആസൂത്രിതമായ കൊലയ്ക്കു പിന്നിൽ ബിജെപി ആണെന്നും കുടുംബം ആരോപിക്കുന്നു. ബിജെപിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല. ഒരു വർഷമായി ഷാജഹാനും പ്രതികളും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ഷാജഹാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായശേഷമാണ് തർക്കം തുടങ്ങിയത്. പ്രതികൾ ഒരു വർഷം മുന്‍പ് വരെ സിപിഎം പ്രവർത്തകർ ആയിരുന്നുവെന്നും കുടുംബം…
Read MoreDay: August 16, 2022
വെള്ളവും വളവുമിട്ട് പരിപാലിച്ചപ്പോൾ 188 സെമീറ്റർ ഉയരത്തിൽ വളർച്ച; വീട്ടുവളപ്പിൽ ശിവദാസൻ ഓമനിച്ച് വളർത്തിയത് നീലച്ചടയൻ
വടക്കാഞ്ചേരി: കഞ്ചാവ് ചെടി നട്ടുവളർത്തിയ വ്യക്തിയെ എക് സൈസ് സംഘം അറസ്റ്റുചെയ്തു.വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ കോളനി സ്വദേശി കണ്ടങ്ങത്ത് വീട്ടിൽ അയ്യപ്പൻ മകൻ ശിവദാസൻ (54) നെയാണ് എക്സൈസ് ഇൻസ്പെക്ടർ എം.ആർ.മനോജും സംഘവും അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പിൽ നട്ടുവളർത്തിയ 188 സെ.മി. നീളം വരുന്ന നീലച്ചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഘത്തിൽ എക്സൈസ്ഉദ്യോഗസ്ഥരായ സി. ജീൻസൈമണ്‍, സി.പി. പ്രഭാകരൻ, വി.എസ്. സുരേഷ്കുമാർ, ബിബിൻ ഭാസ്കർ, കെ.യു. ആദിത്യ എന്നിവരും ഉണ്ടായിരുന്നു.
Read Moreബിവറേജിന് പൊതു അവധി, മറന്നവർക്ക് മുന്നിൽ സാധനം എത്തും; ഓഗസ്റ്റ് 15ന് ലാഭം കൊയ്യാമെന്ന യുവാവിന്റെ ഉദ്ദേശം പൊളിച്ചടുക്കി പോലീസ്
അരിന്പൂർ: കുന്നത്തങ്ങാടി സെന്ററിൽ നിന്നും 1.100 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ പി.എം. പ്രവീണും സംഘവും അറസ്റ്റ് ചെയ്തു. നാലാംകല്ല് തേവർക്കാട്ടിൽ അനൂപ് (29) ആണ് പിടിയിലായത്. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചുള്ള പരിശോധനയിലാണു കഞ്ചാവു പിടികൂടിയത്. അറസ്റ്റിലായ അനൂപ് പാലക്കാടുവച്ച് രണ്ടു കിലോഗ്രാം കഞ്ചാവു കടത്തിയ കേസിൽ റിമാൻഡിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയതാണ്. ചില്ലറ വില്പനയ്ക്കായാണ് അനൂപ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ന് ബിവറേജസ് മുടക്കമായതിനാൽ നല്ല ലാഭത്തിന് കഞ്ചാവ് വിൽക്കാനായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ കെ.എം. സജീവ്, കെ.ആർ. ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. വിജയൻ, എ.ഡി. ബിജു, എം.എൻ. നിഷ, വി.പി. പ്രിയ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Read Moreവില പറഞ്ഞ് ഉറപ്പിച്ചശേഷം ആഢംബര ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാൻ ഓടിച്ചു നോക്കി; തിരിച്ചുവരുന്നതും പ്രതീക്ഷിച്ച് നിന്ന ഉടമയെ കബളിപ്പ് വിഷ്ണു മുങ്ങി; ചേർപ്പിൽ നിന്നും മുങ്ങിയ യുവാവിനെ പൊക്കിയത്…
ചേർപ്പ്: വില്പനയ്ക്കെന്ന പരസ്യം കണ്ട് ആഡംബര ബൈക്ക് വാങ്ങാനെന്ന വ്യാജേന വന്ന് ബൈക്കുമായി കടന്നുകളഞ്ഞ യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി വിഷ്ണു വിൽസനെയാണ് (24) ചേർപ്പ് പോലീസ് ഇൻസ്പെക്ടർ ടി.വി. ഷിബുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണു പരസ്യം കണ്ട് യുവാവ് പാലയ്ക്കലിലെ സുഹൃത്തിനൊപ്പം വാഹനം വാങ്ങുന്നതിനായി കോടന്നൂർ സ്വദേശി ശ്യാം ചന്ദ്രബാബുവിനെ സമീപിച്ചത്. ബൈക്ക് വില പറഞ്ഞുറപ്പിച്ച് ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന വ്യാജേന ഓടിച്ചു നോക്കുവാൻ വാങ്ങി ബൈക്കുമായി പോകുകയായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് ഇരുവരും ചതിക്കപ്പെട്ടതായി അറിയുന്നത്. തുടർന്ന് ഇവർ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും പ്രതിയേയും ബൈക്കും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. പത്തനംതിട്ടയിൽ വാഹന മോഷണത്തിനും മലയാലപ്പുഴയിൽ അടിപിടി കേസിലും പ്രതിയായ വിഷ്ണു വിൽസൻ തൃക്കാക്കരയിൽ വീട്ടിൽ അതിക്രമിച്ചു കയറി വയോധികയുടെ…
Read Moreആപ്പ് ഡൗൺലോഡ് ചെയ്തപ്പോഴെ ഇര വലയിൽവീണു..! മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച് ലോൺ ആപ്പുകാരുടെ തട്ടിപ്പുതന്ത്രം; ലോൺ ആപ്പ് ചതിക്കുഴി ഒരുക്കുന്നതിങ്ങനെ…
സ്വന്തം ലേഖകൻതൃശൂർ: ലോൺ എടുത്തയാളുടെ കൂടെ ജോലി ചെയ്യുന്ന യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി ലോൺ ആപ്പ് കന്പനിയുടെ തട്ടിപ്പുതന്ത്രം. ലോൺ എടുത്തതിന്റെ ഇരട്ടിയോളം തുക അടച്ചുതീർത്തിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടുള്ള ലോൺ ആപ്പിന്റെ ഭീഷണിക്കു വഴങ്ങാതിരുന്നതാണ് ഫോൺ ആപ്പുകാരെ ചൊടിപ്പിച്ചത്. യുവതി പരാതിയുമായി എത്തിയപ്പോൾ പോലീസ് നടത്തിയ അനേ്വഷണത്തിലാണു വ്യാജ നഗ്നചിത്രത്തിന്റെ ഉറവിടം വെളിവായത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുടെ ചിത്രമാണ് ലോണെടുത്തയാളെ അപമാനിക്കാൻ ലോൺ ആപ്പുകാർ ഉപയോഗിച്ചത്. കുറ്റവാളികളെ കണ്ടെത്താൻ സൈബർ ക്രൈം പോലീസ് അനേ്വഷണം ഉൗർജിതമാക്കി. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വിശേഷ ചടങ്ങിനോടനുബന്ധിച്ച് സഹപ്രവർത്തകരോടൊപ്പം എടുത്ത ഫോട്ടോയാണു തട്ടിപ്പുകാർ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നത്. ഇതു പരിശോധിച്ച വനിതാ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഫോട്ടോയിൽ കണ്ട യുവാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇയാളല്ല കുറ്റക്കാരനെന്നു വ്യക്തമായെങ്കിലും മൊബൈൽ ഫോൺ സൈബർ…
Read Moreകാല് മുറിച്ചുമാറ്റണമെന്ന് വൈദ്യന് പറഞ്ഞു! കൊടുവള്ളിയില്‍ അമ്മയും മകനും ജീവനൊടുക്കി
കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയും മകനും ജീവനൊടുക്കി. കൊടുവള്ളി ഞെള്ളോരമ്മല് ഗംഗാധരന്റെ ഭാര്യ ദേവി(52), മകന് അജിത് കുമാര്‍(32)എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ ടവറിന് മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ ചികിത്സക്കായി കോഴിക്കോടുള്ള ഒരു വൈദ്യന്റെ അടുത്ത് ദേവിയും അജിത്കുമാറും പോയിരുന്നു. കാല് മുറിച്ചുമാറ്റണമെന്ന് വൈദ്യന് പറഞ്ഞുവെന്നും അതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ഇവര്‍ വീട്ടിലേക്ക് വിളിച്ചറിയിച്ചു. രാത്രി വൈകിയും ഇരുവരും വീടെത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ മൂന്നരയോടെ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അവിവാഹിതനാണ് മരിച്ച അജിത്കുമാര്‍.
Read More