ജിജി ലൂക്കോസ് തിരുവനന്തപുരം: ഉത്രാട ദിനത്തിൽ ആനവണ്ടി പാഞ്ഞത് വെറുമൊരു പാച്ചിലായിരുന്നില്ല, ഒരു ജീവൻ തിരിച്ചുപിടിക്കാനുള്ള പറക്കലായിരുന്നു. കിളിമാനൂരിന് അടുത്തുള്ള തട്ടത്തുമലയിൽ നിന്നു വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളജ് വരെയായിരുന്നു ആനവണ്ടി എന്നു ഓമനപ്പേരുള്ള കെഎസ്ആർടിസി ബസിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ യാത്രക്കാരിലൊരാളുടെ ജീവൻ രക്ഷിക്കാനായത്. വൈകാതെ ആശുപത്രിയിലെത്തിച്ചതിനാൽ അത്യാഹിതത്തിൽ നിന്നു യാത്രക്കാരൻ രക്ഷപ്പെട്ടു. കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിലെ ആർപിഎ 649 എന്ന ബസ് തിരുവനന്തപുരത്തേക്ക് ഇന്നലെ രാവിലെ നടത്തിയ ട്രിപ്പിലായിരുന്നു സംഭവം. ബസ് തട്ടത്തുമലയിലെത്തിയപ്പോൾ പിന്നിൽ നിന്നിരുന്ന ചെങ്ങമനാട് സ്വദേശി സാബു ജോർജ് (59) ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു. ഇതേ തുടർന്ന് ബസ് നിർത്തി യാത്രക്കാരനെ നിലത്തു കിടത്തി ബസിലുണ്ടായിരുന്ന നഴ്സ് പത്തനാപുരം സ്വദേശി ശ്രീവിദ്യയും വട്ടപ്പാറ സ്വദേശി സന്തോഷും ചേർന്ന് പ്രാഥമിക ശ്രുശ്രൂഷ നൽകി. എന്നാൽ, ആ സമയത്ത് യാത്രക്കാരനു പൾസ് തീരെ കുറവായിരുന്നെന്നും അതീവ…
Read MoreDay: September 8, 2022
ദേ മാവേലി ഡ്രൈവിംഗ് സീറ്റിൽ ! മാവേലി ബസ് ഓടിച്ച് ബസ്സ്റ്റാൻഡിലെത്തിയപ്പോൾ യാത്രക്കാരും നാട്ടുകാരും കൗതുത്തോടെ ചുറ്റും കൂടി
ചെറുവത്തൂർ: ഉത്രാടം നാളിൽ മാവേലി ബസ് ഓടിച്ച് ബസ്സ്റ്റാൻഡിലെത്തിയപ്പോൾ യാത്രക്കാരും നാട്ടുകാരും കൗതുത്തോടെ ചുറ്റും കൂടി. സിനിമാ-നാടകനടനും സംവിധായകനുമായ സുജിത്ത് ബങ്കളമാണ് ഉത്രാടം നാളിൽ ജനകീയ ബസോടിച്ച് ചെറുവത്തൂർ ബസ്സ്റ്റാൻഡിലെത്തിയത്. കോവിഡ് മഹാമാരിയെ നിയന്ത്രിച്ചു നിർത്തി നടക്കുന്ന ആദ്യ ഓണാഘോഷപരിപാടികളിൽ കലാരംഗത്തുള്ളവർക്ക് നിരവധി അവസരങ്ങൾ ലഭിച്ചതിന്റെ ആഹ്ലാദം പ്രകടിപ്പിക്കാനാണ് സുജിത്ത് ബങ്കളം മാവേലിയുടെ വേഷവിധാനങ്ങളോടെ സ്വകാര്യ ബസ് ഓടിച്ചെത്തിയത്. സഹപ്രവർത്തകൻ മാവേലി വേഷമിട്ടെത്തിയത് ബസ് തൊഴിലാളികൾക്ക് ആവേശമായി. അവർ ടൗണിലെ ഹോട്ടലിൽ കൊണ്ടുപോയി ചായയും ഇലയടയും വാങ്ങിക്കൊടുത്താണ് അടുത്ത ട്രിപ്പ് എടുക്കാൻ വിട്ടത്. പുറത്തിറങ്ങിയതും ഇനി ഇറങ്ങാനുള്ളതുമായ ഏതാണ്ട് 15 സിനിമകളിൽ ഇതിനകം സുജിത്ത് അഭിനയിച്ചിട്ടുണ്ട്. ഒടുവിൽ “ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലും അഭിനയിച്ചു. ജില്ലയിൽത്തന്നെ ചിത്രീകരണം നടന്നുവരുന്ന സുരാജ് വെഞ്ഞാറമൂട് മുഖ്യവേഷത്തിലെത്തുന്ന സിനിമയിലും അർജുൻ അശോകൻ നായകനാകുന്ന പ്രേമസല്ലാപത്തിലും സുജിത്തിന് അവസരം ലഭിച്ചിട്ടുണ്ട്.…
Read Moreചതിച്ചൂ ഗൈസ്! സോഷ്യൽ മീഡിയ താരങ്ങൾക്കു നിയന്ത്രണം വരുന്നു; വ്ലോഗർമാർ പ്രതിഫലം വാങ്ങിയാണു വീഡിയോ ചെയ്യുന്നതെങ്കിൽ ഇനി ഇങ്ങനെ ചെയ്യണം…
മുംബൈ: സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് എറെയുള്ള വ്ലോഗർമാർക്കും സെലിബ്രിറ്റികൾക്കും നിയന്ത്രണങ്ങളേർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. തങ്ങൾക്കുള്ള ജനപ്രീതി മുതലെടുത്തു പല സോഷ്യൽമീഡിയാ താരങ്ങളും വ്യാജ പ്രചാരണങ്ങളും റിവ്യൂകളും നടത്തുന്നതു വ്യാപകമായ സാഹചര്യത്തിലാണു നടപടി. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ആണ് ഇതു സംബന്ധിച്ച മാർഗരേഖ പുറത്തിറക്കുന്നത്. പല സോഷ്യൽമീഡിയ താരങ്ങളും സംരംഭങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്രതിഫലം വാങ്ങിയശേഷമാണ് അവയെക്കുറിച്ചുള്ള റിവ്യൂ ചെയ്യുന്നതെന്നും സത്യസന്ധമായ അഭിപ്രായമാണെന്ന പേരിൽ പറയുന്നത് പരസ്യങ്ങളാണെന്നും ഉപഭോക്തൃകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പുതിയ മാർഗരേഖ പ്രകാരം, പ്രതിഫലം വാങ്ങിയാണു വീഡിയോ ചെയ്യുന്നതെങ്കിൽ വ്ലോഗർമാർ അക്കാര്യം വീഡിയോകളിൽ നിർബന്ധമായും വെളിപ്പെടുത്തണം. വ്യാജപ്രചാരണങ്ങളും അപകീർത്തികരമായ ഉള്ളടക്കങ്ങളും തടയുന്നതിനുള്ള നിയന്ത്രണങ്ങളും പുതിയ മാർഗരേഖയിലുണ്ടാകും. അടുത്ത 15 ദിവസങ്ങൾക്കുള്ളിൽ സോഷ്യൽമീഡിയാ താരങ്ങൾക്കുള്ള മാർഗരേഖ പുറത്തിറങ്ങുമെന്നാണ് വിവരം. അതേസമയം ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലുളള വ്യാജ റിവ്യൂകൾക്കു തടയിടാനുള്ള സംവിധാനവും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം തയാറാക്കിക്കഴിഞ്ഞു. വൈകാതെ പുതിയ ക്രമീകരണം…
Read Moreഅഭിരാമിയുടെ ശരീരത്തിൽ ആന്റിബോഡി രൂപപ്പെട്ടിരുന്നു! വാക്സീൻ ഫലപ്രദമെന്ന് നിഗമനം; പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ലം ഇങ്ങനെ…
കോട്ടയം: തെരുവുനായയുടെ കടിയേറ്റ് റാന്നി സ്വദേശിനിയായ അഭിരാമി മരിച്ച സംഭവത്തില്‍ പെൺകുട്ടിക്ക് നൽകിയ വാക്സിൻ ഫലപ്രദമായിരുന്നുവെന്ന് നിഗമനം. കുട്ടിയുടെ ശരീരത്തിൽ മികച്ച രീതിയിൽ ആന്റിബോഡി സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പരിശോധനാഫലം പുറത്തുവന്നു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലമാണ് ലഭിച്ചത്. ഓഗസ്റ്റ് 13നായിരുന്നു അഭിരാമിയെ വീടിന് സമീപത്തുവച്ച് നായ കടിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിക്കുകയായിരുന്നു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സീന്റെ മൂന്ന് കുത്തിവയ്പ്പ് എടുത്തെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. കുട്ടിയുടെ സ്രവങ്ങള്‍ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.
Read Moreവിവാദ വിജയം! വള്ളം കളിയില്‍ പോലീസ് ടീമിന്റെ വിജയം എതിരാളിയെ തള്ളിയിട്ട്; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു
മാന്നാർ (ആലപ്പുഴ): മഹാത്മാഗാന്ധി ജലമേളയിൽ ജേതാക്കളായ പോലീസ് ടീം എതിർ ടീമിലെ പങ്കായക്കാരനെ ആറ്റിൽ തള്ളിയിട്ടാണ് സമ്മാനം നേടിയതെന്ന് ആക്ഷേപം. ഇതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതോടെ പോലീസ് ടീമിനെതിരേ വ്യാപക പ്രതിഷേധവും ഉയർന്നു. കഴിഞ്ഞ ദിവസം രണ്ടു വള്ളവും ഒപ്പത്തിനൊപ്പം ഫിനിഷിംഗ് പോയിന്റിലേക്കു നീങ്ങവേയാണ് സംഭവം. അല്പം മുന്നിൽ ചെറുതന ചുണ്ടൻ ആയിരുന്നു. തൊട്ടുപിന്നാലെ എത്തിയ പോലീസ് ടീം തുഴഞ്ഞ നിരണം ചുണ്ടനിലെ ഒരു തുഴച്ചിൽകാരൻ എഴുന്നേറ്റ് ചെറുതനയിൽനിന്ന പങ്കായക്കാരനെ ആറ്റിലേക്കു തള്ളിയിടുകയായിരുന്നു. പങ്കായക്കാരൻ വീണതോടെ ഗതി തെറ്റിയ ചെറുതന ചുണ്ടൻ നല്ല ഒഴുക്കുണ്ടായിരുന്ന ആറ്റിൽ മറിയുകയും ചെയ്തു. ഇതിനിടെ, മുന്നോട്ടു തുഴഞ്ഞ പോലീസ് ടീം ജേതാക്കളായി. ജീവൻ വച്ചുള്ള കളി വള്ളം മറിഞ്ഞതോടെ തുഴച്ചിൽകാർ കൂട്ടത്തോടെ വെള്ളത്തിൽ വീണു. തുഴഞ്ഞ് അവശരായിരുന്ന 125 തുഴച്ചിൽക്കാരും ഒരു വിധത്തിലാണ് നീന്തി കരപറ്റിയത്. ഈ സമയത്തു പോലീസോ അഗ്നിരക്ഷാസേനയോ…
Read More3570 കിലോമീറ്റര്‍, 155 ദിവസം കൊണ്ട് കാഷ്മീരില്‍! പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര; വിവരങ്ങള്‍ ഇങ്ങനെ…
തോമസ് വര്‍ഗീസ് കന്യാകുമാരി: കന്യാകുമാരിയിലെ ത്രിവേണീസംഗമഭൂമിയില് പതിനായിരങ്ങള്‍ ഉയര്‍ത്തിയ ആവേശത്തിരയെ സാക്ഷിനിര്‍ത്തി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു തുടക്കമായി. കന്യാകുമാരിയില്‍നിന്നും കാഷ്മീരിലേയ്ക്കുള്ള പദയാത്രയുടെ ഔപചാരിക തുടക്കം കന്യാകുമാരി ഗാന്ധിമണ്ഡപത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് എന്നിവര്‍ ചേര്‍ന്ന് ത്രിവര്‍ണപതാക രാഹുല്‍ ഗാന്ധിക്ക് നല്‍കിയാണ് നിര്‍വഹിച്ചത്. 3570 കിലോമീറ്റര്‍ ദൂരമുള്ള യാത്ര 155 ദിവസംകൊണ്ടാണ് കാഷ്മീരില്‍ എത്തിച്ചേരുന്നത്. പദയാത്രയുടെ തുടക്കമായി ഇന്നലെ വൈകുന്നേരം കന്യാകുമാരി ബീച്ച് റോഡില്‍ നടത്തിയ പൊതുസമ്മേളനത്തിന് വന്‍ ജനപങ്കാളിത്തമായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ജനങ്ങള്‍ തങ്ങളുടെ പരമ്പരാഗത വേഷവിധാനങ്ങളോടെയാണ് സമ്മേളനവേദിയിലേക്ക് എത്തിയത്. ശ്രീപെരുമ്പത്തൂരിലെ രാജീവ് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചശേഷം ഉച്ചകഴിഞ്ഞ് കന്യാകുമാരിയിലെത്തിയ രാഹുല്‍ ഗാന്ധി വൈകുന്നേരം മൂന്നിന് തിരുവള്ളുവര്‍ സ്മാരകം സന്ദര്‍ശിച്ചു. തുടര്‍ന്ന് വിവേകാനന്ദ സ്മാരകത്തിലും കാമരാജ് സ്മാരകത്തിലും സന്ദര്‍ശനം നടത്തി. ഇവിടെനിന്നു…
Read Moreസ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറാക്കാം..! ചലച്ചിത്ര സംവിധായകൻ മേജർ രവിയടക്കം രണ്ടുപേർ രണ്ടുകോടി തട്ടിച്ചെന്നു പരാതി
അമ്പലപ്പുഴ: സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞു യുവാവിൽനിന്ന് രണ്ടു കോടി ഏഴു ലക്ഷം രൂപ പലതവണയായി ഈടാക്കി വഞ്ചിച്ചെന്നു ചലച്ചിത്ര സംവിധായകൻ മേജർ രവിയടക്കം രണ്ടു പേർക്കെതിരേ പരാതി. അമ്പലപ്പുഴ പന്ത്രണ്ടിൽച്ചിറ എം.ഷൈനാണ് വാർത്താസമ്മേളനത്തിലൂടെ പരാതി നൽകിയ കാര്യം അറിയിച്ചത്. കാക്കാഴത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ആയുർവേദ സ്ഥാപന ഡയറക്ടറാണ് ഷൈൻ. ഇവിടെ ചികിത്സയ്ക്കെത്തിയ, തണ്ടർ ഫോഴ്സ് എന്ന സെക്യൂരിറ്റി കമ്പനിയുടെ എംഡി അനിൽകുമാറും കമ്പനി ഡയറക്ടറായ മേജർ രവിയും ചേർന്നാണ് തുക തട്ടിയെടുത്തതെന്നു ഷൈൻ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ പറയുന്നു. ഗുരുവായൂർ സത്യസായി ആശ്രമത്തിലെ സ്വാമി ഹരിനാരായണനാണ് അനിൽ കുമാറിനെ പരിചയപ്പെടുത്തിയത്. ചികിത്സയ്ക്കായി എത്തിയ ശേഷം അനിൽ കുമാറുമായി കൂടുതൽ ബന്ധം പുലർത്തി. ഇതിനിടെ തണ്ടർ ഫോഴ്സ് കമ്പനിയിൽ ഒഴിവ് വരുന്ന ഡയറക്ടർ പദവിയിലേക്കു നിയമിക്കാമെന്നു പറഞ്ഞു പലതവണയായി രണ്ടു കോടി ഏഴു ലക്ഷം…
Read Moreകിറ്റുകിട്ടാത്തവർ ധാരാളം! കൊട്ടിഘോഷിച്ച് ആരംഭിച്ച സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം പാളി
ജോൺസൺ വേങ്ങത്തടം കോട്ടയം: കൊട്ടിഘോഷിച്ച് ആരംഭിച്ച സർക്കാരിന്റെ സൗജന്യഓണക്കിറ്റുവിതരണം പാളി. കാർഡുടമകളുടെ എണ്ണത്തിനാനുപാതികമായി ഒരു റേഷൻ കടയിലും സിവിൽ സപ്ലൈസ് അധികൃതർ കിറ്റെത്തിച്ചില്ല. മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ഏലയ്ക്ക, തുണിസഞ്ചി തുടങ്ങിയവയ്ക്കു ക്ഷാമമുള്ളതിനാൽ കിറ്റു തയാറാക്കി റേഷൻ കടകളിലെത്തിക്കാനാകാത്തതും പ്രശ്നമായി. ഓണക്കിറ്റുവിതരണം അവസാനിക്കുന്ന ഇന്നലെയും റേഷൻകടകളിലെത്തിയവർ വെറുംകൈയോടെ മടങ്ങി. ഞായറാഴ്ചയും ഉത്രാടദിനമായ ഇന്നലെയും കടകൾ തുറന്നു വച്ചിട്ടും സാധനം കൊടുക്കാൻ സാധിച്ചിട്ടില്ല. ഓണക്കിറ്റുകിട്ടിയാലും ഇല്ലെങ്കിലും ഓണം കഴിഞ്ഞു വിതരണമില്ലെന്നു സർക്കാർ നിലപാട് സ്വീകരിച്ചതും കിറ്റുലഭിക്കാത്ത റേഷൻകാർഡുടമകൾക്കു തിരിച്ചടിയായി. സംസ്ഥാനത്ത് 92 ലക്ഷത്തിലധികം കാർഡുടമകളുണ്ട്. ഇതിൽ 88 ശതമാനത്തിനു സൗജന്യഓണക്കിറ്റ് ലഭിച്ചുവെന്നാണ് സർക്കാരിന്റെ ഔദ്യോഗികവിശദീകരണം. എന്നാൽ ഇത് ശരിയായ കണക്കല്ലെന്നാണ് റേഷൻകടക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്. സര്‍ക്കാരിന്റെ കണക്കുപ്രകാരം 81,675,337 കിറ്റുകൾ മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും ഇപ്പോഴും സർക്കാരിന്റെ കണക്കുപ്രകാരം 10 ലക്ഷം കാർഡുടമകൾക്കു കിറ്റ് ലഭിക്കാനുണ്ടെന്നും ഓൾ കേരള റിട്ടെയിൽസ്…
Read Moreനെഹ്റു ട്രോഫി! ദേവദാസിനെ തോൽപ്പിക്കാൻ ഒത്തുകളിച്ചു; കളക്ടർക്കു പരാതിയുമായി വള്ളക്യാപ്റ്റൻ; പരാതിയില്‍ പറയുന്നത് ഇങ്ങനെ…
ആലപ്പുഴ: 68-ാമത് നെഹ്റുട്രോഫി ജലോത്സവത്തില്‍ തെക്കനോടി വിഭാഗത്തില്‍ മത്സരിച്ച ആലപ്പുഴ നഗരസഭ ഹരിതകര്‍മ സേന ടീമംഗങ്ങള്‍ തുഴഞ്ഞ ദേവാസ് വള്ളം ഫൈനലില്‍ വള്ളപ്പാടകലെ മുന്നില്‍ നില്ക്കുമ്പോള് തോല്പിക്കാൻ ശ്രമിച്ചെന്നു പരാതി. വള്ളത്തിന്റെ അമരം കാത്തവര് വെള്ളത്തിലേക്ക് ചാടിയാണ് വള്ളം പിന്നിലാക്കിയതെന്നാണ് ആരോപണം. അമരക്കാരായ ഷിബു, അജയഘോഷ്, സുനില്‍കുമാര്‍, വിനീഷ് എന്നിവരാണ് മനഃപൂര്‍വം കായലില്‍ ചാടിയതായി പരാതിയു ള്ളത്. ഒന്നാം സ്ഥാനത്തായിരുന്ന വള്ളം നിര്‍ത്തി കായലില്‍ ചാടിയവരെ പോലീസെത്തി വള്ളത്തില്‍ തിരികെ കയറ്റി തുഴഞ്ഞെങ്കിലും വിലപ്പെട്ട സമയനഷ്ടം മൂലം വള്ളം പിന്നാക്കം പോകുകയുമായിരുന്നു. കായലില്‍ അസാധാരണമായ കാറ്റോ ഓളമോ ഇല്ലാതിരിക്കുകയും മറ്റു വള്ളത്തില്‍നിന്നു അമരക്കാരടക്കം ആരും വീഴുന്ന നിലയോ ഇല്ലാതെ എന്തിനിവർ ഇങ്ങനെ ചെയ്തെന്നാണ് ചോദ്യം. ഈ വിഷയത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടന്നും അമരക്കാര്‍ ഈ ഗൂഢാലോചനയുടെ ഭാഗമാകുകയോ, കൈക്കൂലി പണം പറ്റുകയോ ചെയ്തിട്ടുണ്ടെന്നും കാട്ടിയാണ് വള്ളത്തിന്റെ ക്യാപ്റ്റനായ സൗമ്യരാജ്,…
Read Moreഅഭിരാമി യാത്രയായി! ആക്ഷേപങ്ങളിൽ നടപടി ഉണ്ടാകുമോ..? പെരുനാട് സിഎച്ച്സിയുടെ മുഖം മാറ്റുമോ ? മറുപടി കാത്ത് പൊതുസമൂഹം
പത്തനംതിട്ട: അകാലത്തിൽ പൊലിഞ്ഞ പുഷ്പം പോലെ അഭിരാമി. നായയുടെ കടിയേറ്റ് മരണത്തിനു കീഴടങ്ങേണ്ടിവന്ന അഭിരാമി എന്ന പന്ത്രണ്ടുകാരി അവശേഷിപ്പിച്ച ചോദ്യങ്ങൾക്കും ഉയർന്നുവന്ന ആക്ഷേപങ്ങൾക്കും മറുപടി കാക്കുകയാണ് പൊതുസമൂഹം. അഭിരാമിയെപ്പോലെ നിരവധി കുഞ്ഞുങ്ങൾ ഇനിയും ഇവിടെ ഉണ്ട്. ഇവർക്കെല്ലാം സ്വൈരമായി കഴിയണം. തെരുവുനായ്ക്കൾ ഇവർക്കു മുന്പിൽ ഉയർത്തുന്ന വെല്ലുവിളികൾ ഇല്ലാതാകണം. ഇത്തരത്തിൽ എന്തെങ്കിലും അപകടത്തിൽപെടുന്നവർക്കു മുന്പിൽ ആശുപത്രി വാതിലുകൾ കൊട്ടി അടയ്ക്കപ്പെടരുത്. മലയോര വാസികളുടെ ആശ്രയമായ സർക്കാർ ചികിത്സ സംവിധാനങ്ങളിലെ പാളിച്ചകളെ സംബന്ധിച്ചുയർന്ന ആക്ഷേപങ്ങൾ ഇപ്പോഴും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. തെരുവൂനായക്കൂട്ടം ഉയർത്തുന്ന വെല്ലുവിളി വലുതാണ്. ഒരുദിവസം കൊണ്ട് ഇതു പരിഹരിക്കപ്പെടാനാകില്ല. കുട്ടികളടക്കമുള്ളവർക്ക് ഇവയിൽനിന്നു സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനമായും വേണ്ടത്. നായയുടെ കടിയേൽക്കുകയോ മറ്റോ ഉണ്ടായാൽ ആവശ്യമായ ചികിത്സ അടിയന്തരമായി ഉറപ്പാക്കുകയും വേണം. അഭിരാമിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുദിവസം പെരുനാട്ടിലെ വീട്ടിലെത്തിയവർക്കു മുന്പിൽ കുടുംബം പറഞ്ഞത് ഗുരുതരമായ…
Read More