Nevertheless, if you’re looking to save cash, these sites could bulgarian bride be a good possibility. These companies offer an opportunity to find a cut price. There was a time when Bulgaria was a half of the Soviet Union, and many young ladies needed to marry a black mildew man in order to get an education. These young girls weren’t conscious of life in a free Bulgaria, and they fell prey to the macho and strong angle of the communist regime. The collapse of the communist regime brought concerning the…
Read MoreDay: September 8, 2022
പൂവിളി പൂവിളി പൊന്നോണമായി..! ഓണ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
സീമ മോഹന്‍ലാല്‍ ഗൃഹാതുരതയുടെ വിളവെടുപ്പുകാലമാണ് ഓണം. ഓരോ ഓണവും മനസില്‍ ഓര്‍മകളുടെ പൂക്കളം തീര്‍ക്കുന്നു. ഗതകാല സ്മരണകളുണര്‍ത്തി ഓണമെത്തുമ്പോള്‍ മനസിന് ചിമിഴില്‍ ഓര്‍ത്തെടുക്കാന്‍ ഓരോ മലയാളിക്കും കാര്യങ്ങളേറെയാണ്. ലോകത്ത് എവിടെയായാലും തിരുവോണം മലയാളി മനസില്‍ നാടും വീടും പൂക്കളവും തൂശനിലയിലെ ഓണസദ്യയും പായസത്തിന്റെ മാധുര്യവുമെല്ലാം കൊണ്ടെത്തിക്കുന്നു. കേരളം സന്ദര്‍ശിക്കാനെത്തുന്ന മഹാബലിയുടെ ഓര്‍മക്കായി ഓണം ആഘോഷിക്കുമ്പോള്‍ ഓണത്തെക്കുറിച്ചു പല ഐതീഹ്യങ്ങളും ചരിത്ര രേഖകളും നിലവിലുണ്ട്. എന്നിരുന്നാലും ഓണം ആത്യന്തികമായി വിളവെടുപ്പ് ഉത്സവം കൂടിയാണ്. ഓണ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. ഓണവും ദ്രാവിഡസംസ്ക്കാരവും കേരളത്തില്‍ ഓണം തമിഴ്നാട്ടില്‍നിന്ന് ഉത്ഭവിച്ചതാണെന്നാണ് ചരിത്രം പറയുന്നത്. എഡി 8 വരെ ദ്രാവിഡ ദേശം പലനിലയില്‍ സമാനവും ആയിരുന്നു. മഹാബലി സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം കൊണ്ടാടി തുടങ്ങിയത്. വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാര്‍ഹികോത്സവമായി മാറി. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം…
Read Moreപത്തൊമ്പതാം നൂറ്റാണ്ട് ! വെറുതെയൊരു ചിരത്ര സിനിമയല്ല; ഇത് പുതിയൊരു ചിത്രം; സംവിധായകൻ വിനയൻ പറയുന്നു
ടി.ജി.ബൈജുനാഥ് അടിച്ചേൽപ്പിച്ച വിലക്കുകളുടെ കാലമൊക്കെ ധീരമായി മറികടന്ന് വീണ്ടുമൊരു വിനയൻ സിനിമ ഈ ഓണക്കാലത്ത് തിയറ്ററുകളിലെത്തുകയാണ്. ചരിത്രം തമസ്കരിച്ച നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പോരാട്ടങ്ങളുടെ കഥ പറയുന്ന പത്തൊന്‍പതാം നൂറ്റാണ്ട്. അദ്്ഭുതദ്വീപിനു ശേഷം ചെയ്യാനാഗ്രഹിച്ച സിനിമയാണിതെന്നു വിനയൻ പറയുന്നു. ‘പതിനേഴു വർഷം മുന്‍പ് രണ്ടരക്കോടി ബജറ്റിൽ 300 കുഞ്ഞൻമാരെ വച്ച് വലിയ ഫ്രെയിമിൽ കാണിച്ച സിനിമയാണ് അദ്ഭുതദ്വീപ്. അതിനുംമുന്പേ ഈ സിനിമയുടെ പ്ലോട്ട് മനസിലുണ്ടായിരുന്നു. ഇത്തരമൊരു പടം വലിയ കാൻവാസിൽ ചെയ്യാൻ ഗോകുലം ഗോപാലൻ എന്ന വലിയ പ്രൊഡ്യൂസർ മുന്നോട്ടു വന്നപ്പോഴാണ് അതിനു വഴിതെളിഞ്ഞത്.’ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുടെ പ്രസക്തിയെന്താണ്…? ഈ നൂറ്റാണ്ടിൽ ഏറ്റവും പ്രസക്തിയുള്ള സബ്ജക്ടാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ കഥ. കാരണം, നവോത്ഥാന സമിതികളും നവോത്ഥാനത്തിനു വേണ്ടി വലിയ മുറവിളികളും നടക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണു നമ്മൾ പോകുന്നത്. ശ്രീനാരായണഗുരുവിനു…
Read Moreസമൂസ കഴിക്കാന്‍ സ്പൂണ്‍ കിട്ടിയില്ല, ദയവായി എത്രയും വേഗം പ്രശ്നം പരിഹരിക്കുക..! മുഖ്യമന്ത്രിക്ക് പരാതി നല്കി യുവാവ്
സമൂഹ മാധ്യമങ്ങളില്‍ ദിവസേന പല കാര്യങ്ങളും വൈറലാകാറുണ്ടല്ലൊ. അവയില്‍ ചലത് സാധാണക്കാരെ അമ്പരിപ്പിച്ചുകളയും. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ സംഭവിച്ചത്. ഇവിടുത്തെ ഛത്തര്പൂര് എന്ന പ്രദേശത്തെ കടയില്‍ സമൂസ കഴിക്കാന്‍ കയറയതായിരുന്നു വാന്‍ഷ് ബഹദൂര്‍ എന്നയാള്‍. എന്നാല്‍ കടക്കാരന് ഇയാള്‍ക്ക് സമൂഹ കഴിക്കാനായി പാത്രമൊ കരണ്ടിയൊ നല്‍കിയില്ല. വാന്‍ഷ് പലവട്ടം ആവശ്യപ്പെട്ടിട്ടും കടക്കാരന് ചെവിക്കൊണ്ടില്ല. കടക്കാരന് തന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വന്നപ്പോള്‍ വാന്‍ഷ് ഒരു കടുംകൈയങ്ങ് ചെയ്തു. അയാള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഹെല്പ് ലൈന്‍ നമ്പറിലേക്ക് ഡയല് ചെയ്തു ഇക്കാര്യം പരാതിയായി രജിസ്റ്റര്‍ ചെയ്തു. തന്റെ പരാതിയില്‍ “ഛത്തര്പൂര് ബസ് സ്റ്റാന്‍ഡില്‍ രാകേഷ് സമൂസ എന്ന പേരില്‍ ഒരു കടയുണ്ട്. ഇവിടെ സമൂസ കഴിക്കാനായി ഒരു സ്പൂണോ പാത്രമോ തന്നിട്ടില്ല. ദയവായി എത്രയും വേഗം പ്രശ്നം പരിഹരിക്കുക.’ എന്നാണ് വാന്‍ഷ് പറഞ്ഞത്. ഹെല്പ് ലൈന്‍ ആദ്യം…
Read Moreനാലുവയസുകാരി ഉൾപ്പെടെ മൂന്നുപേർക്കു പാന്പ് കടിയേറ്റു! കയ്പമംഗലത്ത് നടന്ന സംഭവം ഇങ്ങനെ…
കയ്പമംഗലം: വീടിനകത്ത് ഉറങ്ങിക്കിടന്നിരുന്ന നാലുവയസുകാരി ഉൾപ്പടെ മൂന്നു പേർക്കു പാന്പ് കടിയേറ്റു. ചളിങ്ങാട് സ്വദേശി പുതൂര്‍ പറന്പിൽ റസാക്ക്, ഭാര്യ ഷഫ്ന, മകൾ സഫറ ഫാത്തിമ എന്നിവർക്കാണു കടിയേറ്റത്. റസാക്കിനും ഷഫ്നയ്ക്കും കൈക്കും സഫറ ഫാത്തിമയ്ക്ക് കാലിനുമാണു കടിയേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലോടെയാണു മുറിക്കകത്ത് കയറിയ പാന്പ് വീട്ടുകാരെ കടിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്തെ മറ്റൊരു സ്ത്രീക്കും പാന്പു കടിയേറ്റിരുന്നു.
Read Moreപൂച്ചക്കുട്ടികളെ വില്‍പ്പന നടത്തുന്നതിനായി പരസ്യത്തില്‍ അല്‍പ്പം ചന്തം ചാർത്തി! ചിത്രം സഹിതം പരസ്യം നൽകി; പുലിവാല് പിടിച്ച് യുവാവ്
മറയൂര്‍: പൂച്ചക്കുട്ടികളെ വില്‍പ്പന നടത്തുന്നതിനായി പരസ്യത്തില്‍ അല്‍പ്പം ചന്തം ചാർത്തിയ യുവാവ് പുലിവാല് പിടിച്ചു. തമിഴ്നാട്ടിലെ തിരുവണ്ണാമല ആരണി സ്വദേശി പാര്ഥിപന് (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് പാര്ഥിപന് സാമൂഹ്യമാധ്യമങ്ങളില്‍ പുലിക്കുട്ടികളെ വില്‍പ്പനയ്ക്ക് എന്ന് കാണിച്ച് പരസ്യം നല്‍കിയത്. മൂന്ന് കടുവാക്കുഞ്ഞുങ്ങള്ക്ക് സ്റ്റീല്‍ പാത്രത്തില്‍ ആഹാരം നല്കാന് തയാറാക്കുന്ന ചിതം സഹിതമാണ് പരസ്യം നല്‍കിയത്. മൂന്ന് മാസം പ്രായമായ കടുവാ ക്കുഞ്ഞിന് 25 ലക്ഷം രൂപ വീതമാണ് വിലയെന്നും പത്ത് ദിവസത്തിനകം ഡെലിവറിയുണ്ടെന്നും വാട്സാപ്പ് സ്റ്റാറ്റസില്‍ കാണിച്ചിരുന്നു. വിവരം അറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോള്‍ പാര്ഥിപന് ഒളിവില്‍ പോയി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളുടെ വീടും പരിസര പ്രദേശങ്ങളും പരിശോധിച്ചെങ്കിലും വന്യമൃഗങ്ങളുടെ കുഞ്ഞുങ്ങളെ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്നു പാര്ഥിപന് അറസ്റ്റിലായത്. കടുവാക്കുഞ്ഞുങ്ങളുടെ ചിത്രം എവിടെ നിന്നും…
Read Moreഓണ’ത്തല്ലി’നെത്തിയ ഗുണ്ടകളെ പോലീസ് അകത്താക്കി! കുടുങ്ങിയത് കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് ഉൾപ്പെടെ മൂന്നു കൊടും കുറ്റവാളികള്‍
തൃശൂർ: ഓണത്തിന് അക്രമം കാണിക്കാനെത്തിയ ഗുണ്ടകളെ തൃശൂർ സിറ്റി പോലീസ് പിടികൂടി ജയിലിലടച്ചു. ഓണാഘോഷത്തിനിടെ അക്രമം കാണിക്കാൻ എത്തിയ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് ഉൾപ്പെടെ മൂന്നു കൊടും കുറ്റവാളികളെയാണ് പോലീസ് പിടികൂടിയത്. തൃശൂർ മാറ്റാംപുറം പൂളാക്കൽ രഞ്ജിത് എന്ന കടവി രഞ്ജിത് (40), ഒല്ലൂർ നടത്തറ കാച്ചേരി കുരുതുകുളങ്ങര ലിന്റോ ബാബു(31), വിയ്യൂർ വിൽവട്ടം നെല്ലിക്കാട് അരിന്പൂർ വളപ്പിൽ കൈസർ എന്ന അശ്വിൻ (35) എന്നിവരെയാണു കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തത്. ഓണത്തോടനുബന്ധിച്ച് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ ഒട്ടേറെ പ്രതികളും പിടിയിലായിട്ടുണ്ട്. ആഘോഷങ്ങളുടെ മറവിൽ കുറ്റകൃത്യങ്ങൾക്ക് തയാറെടുത്തിരുന്ന 14 പിടികിട്ടാപുള്ളികൾ പിടിയിലായി. കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന 114 വാറണ്ട് പ്രതികളേയും അറസ്റ്റുചെയ്തു. വ്യാജവാറ്റ്, അനധികൃത മദ്യം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ആറു അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. കഞ്ചാവ്…
Read Moreവിദ്യാര്‍ഥിനിക്ക് അശ്ലീല മെസേജുകള്‍ അയച്ച അധ്യാപകന് പണി പാളിയപ്പോള്‍ മുങ്ങി! ഒടുവില്‍ കുടുങ്ങിയത് പ്രതിയുടെ ഭാര്യ വീടായ വര്‍ക്കലയില്‍ നിന്നും
മെഡിക്കല്‍കോളജ്: വിദ്യാര്‍ഥിനിക്ക് അശ്ലീല മെസേജുകള്‍ അയച്ച അധ്യാപകനെ മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റ് ചെയ്തു. വെമ്പായം നെടുവേലി ഇടുക്കുംതല എസ്എല്‍ ഭവനില്‍ ജയകുമാര്‍ (40) ആണ് പിടിയിലായത്. വാട്ട്സ് അപ് വഴി നിരവധി തവണ സന്ദേശം അയച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി സ്കൂള്‍ അതികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും തുടര്‍ന്ന് ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഇതോടെ പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ ഭാര്യ വീടായ വര്‍ക്കലയില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. സിഐ പി. ഹരിലാല്‍, എസ്ഐ സി.പി. പ്രശാന്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, അനില്‍കുമാര്‍, ബിമല്‍ മിത്ര, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Read Moreപിതാവിനെ ഉപേക്ഷിച്ചാല്‍ സംരക്ഷിക്കാമെന്ന് ഭാര്യയുടെ വ്യവസ്ഥ! വൃദ്ധനായ പിതാവുമായി അജിത് നായര്‍ വീട് വിട്ടിറങ്ങി സ്നേഹമന്ദിരത്തിലെത്തി
ചെറുതോണി: തൊണ്ണൂറ് കഴിഞ്ഞ മണിയൻനായരും മകൻ അജിത് നായരും ( 56) പടമുഖം സ്നേഹമന്ദിരത്തിൽ അഭയം തേടിയെത്തി. ജീവിതം വഴിമുട്ടിയതോടെ ഇവർ തിരുവനന്തപുരം മുതൽ പലയിടങ്ങളിലും അഭയം തേടിയെങ്കിലും ഇടം കിട്ടാതെ വന്നപ്പോൾ ഇടുക്കിയിലെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ സഹായത്തോടെ പടമുഖം സ്നേഹമന്ദിരത്തിലെത്തുകയായിരുന്നു. ഇടത് കണ്ണിനു കാഴ്ചയും ഇടത് ചെവിക്ക് കേൾവിയും പൂർണമായും നഷ്ടപ്പെട്ട് ഇടതു കാലിനു നീരു വന്നു നടക്കാൻ ഏറെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ് മണിയൻ നായർ. ഇദ്ദേഹത്തിന്റ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. മകൻ അജിത്തിന് നല്ലൊരു ജോലി ഉണ്ടായിരുന്നു. വാഹനാപകടത്തിൽ നട്ടെല്ലിനു ക്ഷതം സംഭവിച്ചതിനെത്തുടർന്ന് ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. അജിത്ത് സ്വന്തമായി സമ്പാദിച്ച വീടും സ്വത്തുക്കളും ഭാര്യയുടെ പേരിൽ ആയിരുന്നു. പ്രായം ചെന്ന ഭർത്തൃപിതാവിനെയും രോഗിയായ ഭർത്താവിനെയും സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് ഭാര്യ പ്രകടിപ്പിച്ചു. പിതാവിനെ ഉപേക്ഷിച്ചാൽ ഭർത്താവായ അജിത്തിനെ സംരക്ഷിക്കാമെന്ന ഭാര്യയുടെ വ്യവസ്ഥ…
Read Moreഓണം പൊളിക്കും, ടോവിനോ മുഖ്യാതിഥി! വരൂ… മൂന്നുദിവസം ഉത്സവം
കോഴിക്കോട്: ഓണാഘോഷവുമായി ബന്ധപ്പെട്ട് ഒമ്പത് മുതല്‍ 11 വരെ വലിയ രീതിയിലുള്ള ഓണാഘോഷപരിപാടികളാണ് ഒരുങ്ങുന്നത്. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറില്‍ ഒന്‍പതിന് വൈകിട്ട് 7.30ന് ഓണാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയര്‍, ഭട്ട് റോഡ്, കുറ്റിച്ചിറ, തളി, ബേപ്പൂര്‍, മാനാഞ്ചിറ, ടൗണ്‍ ഹാള്‍ എന്നീ വേദികളില്‍ ‘കോഴിക്കോടിന്റെ ഓണോത്സവം’ എന്ന പേരില്‍ കലാ-കായിക-സംഗീത-നാടക-സാഹിത്യ പരിപാടികള്‍ അരങ്ങേറും. മാനാഞ്ചിറ മൈതാനിയില്‍ വൈകിട്ട് 7.30 മുതല്‍ 9.30 വരെ മുടിയേറ്റ്, ഒപ്പന എന്നീ കലാപരിപാടികള്‍ അരങ്ങേറും. ടൗണ്‍ഹാളില്‍ വൈകീട്ട് 6.30 ന് ‘പച്ചമാങ്ങ’ നാടകം അരങ്ങേറും. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറില്‍ വൈകിട്ട് 6 മണിക്ക് മട്ടന്നൂര്‍ ശങ്കരന് കുട്ടിയും പ്രകാശ് ഉള്ള്യേരിയും ചേര്‍ന്നൊരുക്കുന്ന ത്രികായ മ്യൂസിക് ബാന്റിന്റെ മ്യൂസിക് ഫ്യൂഷന്‍ ഷോയും രാത്രി…
Read More