3570 കി​​​ലോ​​​മീ​​​റ്റ​​​ര്‍, 155 ദി​​​വ​​​സം കൊണ്ട്‌ കാ​​​ഷ്മീ​​​രി​​​ല്‍! പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര; വിവരങ്ങള്‍ ഇങ്ങനെ…

തോ​​​മ​​​സ് വ​​​ര്‍​ഗീ​​​സ്

ക​​​ന്യാ​​​കു​​​മാ​​​രി: ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ലെ ത്രി​​​വേ​​​ണീസം​​​ഗ​​​മ​​​ഭൂ​​​മി​​​യി​​​ല്‍ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍​ത്തി​​​യ ആ​​​വേ​​​ശ​​​ത്തി​​​ര​​​യെ സാ​​​ക്ഷിനി​​​ര്‍​ത്തി രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യു​​​ടെ ഭാ​​​ര​​​ത് ജോ​​ഡോ യാ​​​ത്ര​​​യ്ക്കു തു​​​ട​​​ക്ക​​​മാ​​​യി.

ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ല്‍നി​​​ന്നും കാ​​​ഷ്മീ​​​രി​​​ലേ​​​യ്ക്കു​​​ള്ള പ​​​ദ​​​യാ​​​ത്ര​​​യു​​​ടെ ഔ​​​പ​​​ചാ​​​രി​​​ക തു​​​ട​​​ക്കം ക​​​ന്യാ​​​കു​​​മാ​​​രി ഗാ​​​ന്ധി​​​മ​​​ണ്ഡ​​​പ​​​ത്തി​​​ല്‍ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ന്‍,

രാ​​​ജ​​​സ്ഥാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ശോ​​​ക് ഗെ​​​ഹ്‌ലോ​​​ട്ട്, ഛത്തീ​​​സ്ഗ​​​ഡ് മു​​​ഖ്യ​​​മ​​​ന്ത്രി ഭൂ​​​പേ​​​ഷ് ബാ​​​ഗ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് ത്രി​​​വ​​​ര്‍​ണ​​​പ​​​താ​​​ക രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​ക്ക് ന​​​ല്കി​​​യാ​​​ണ് നി​​​ര്‍​വ​​​ഹി​​​ച്ച​​​ത്.

3570 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​ര​​​മു​​​ള്ള യാ​​​ത്ര 155 ദി​​​വ​​​സംകൊ​​​ണ്ടാ​​​ണ് കാ​​​ഷ്മീ​​​രി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​ത്.

പ​​​ദ​​​യാ​​​ത്ര​​​യു​​​ടെ തു​​​ട​​​ക്ക​​​മാ​​​യി ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ക​​​ന്യാ​​​കു​​​മാ​​​രി ബീ​​​ച്ച് റോ​​​ഡി​​​ല്‍ ന​​​ട​​​ത്തി​​​യ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് വ​​​ന്‍ ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്ത​​​മാ​​​യി​​​രു​​​ന്നു.

വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ജ​​​ന​​​ങ്ങ​​​ള്‍ ത​​​ങ്ങ​​​ളു​​​ടെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത വേ​​​ഷ​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്.

ശ്രീ​​​പെ​​​രു​​​മ്പ​​​ത്തൂ​​​രി​​​ലെ രാ​​​ജീ​​​വ് സ്മൃ​​​തിമ​​​ണ്ഡ​​​പ​​​ത്തി​​​ല്‍ പു​​​ഷ്പാ​​​ര്‍​ച്ച​​​ന അ​​​ര്‍​പ്പി​​​ച്ച​​​ശേ​​​ഷം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ലെ​​​ത്തി​​​യ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് തി​​​രു​​​വ​​​ള്ളുവര്‍ സ്മാ​​​ര​​​കം സ​​​ന്ദ​​​ര്‍​ശി​​​ച്ചു.

തു​​​ട​​​ര്‍​ന്ന് വി​​​വേ​​​കാ​​​ന​​​ന്ദ സ്മാ​​​ര​​​ക​​​ത്തി​​​ലും കാ​​​മ​​​രാ​​​ജ് സ്മാ​​​ര​​​ക​​​ത്തി​​​ലും സ​​​ന്ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തി. ഇ​​​വി​​​ടെനി​​​ന്നു ഗാ​​​ന്ധി​​​മ​​​ണ്ഡ​​​പ​​​ത്തി​​​ലെ​​​ത്തി പ്രാ​​​ര്‍​ഥ​​​നായോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കു​​​ചേ​​​ര്‍​ന്നു.

യാ​​​ത്ര​​​യി​​​ലു​​​ട​​​നീ​​​ളം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ത്രി​​​വ​​​ര്‍​ണ പ​​​താ​​​ക ഗാ​​​ന്ധി​​​മ​​​ണ്ഡ​​​പ​​​ത്തി​​​ല്‍ വ​​​ച്ച് ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ന്‍, രാ​​​ജ​​​സ്ഥാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ശോ​​​ക് ഗെഹ്‌​​​ലോ​​​ട്ട്, ഛത്തീ​​​സ്ഗ​​​ഡ് മു​​​ഖ്യ​​​മ​​​ന്ത്രി ഭൂ​​​പേ​​​ഷ് ബാ​​​ഗ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​ക്ക് കൈ​​​മാ​​​റി.

പ​​​താ​​​ക​​​യു​​​മാ​​​യി വൈ​​​കു​​​ന്നേ​​​രം 5.10ന് ​​​പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ലെ​​​ത്തി​​​യ രാ​​​ഹു​​​ലി​​​നെ ആ​​​വേ​​​ശ​​​ത്തോ​​​ടെ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചാ​​​ണ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ വേ​​​ദി​​​യി​​​ലേ​​​ക്ക് ആനയി​​​ച്ച​​​ത്.

കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ രൂ​​​ക്ഷവി​​​മ​​​ര്‍​ശന​​​മു​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലിന്‍റെ പ്ര​​​സം​​​ഗം. ഇ​​​ന്ത്യ​​​ക്കു സ്വാ​​​ത​​​ന്ത്ര്യം ല​​​ഭി​​​ച്ച് 75 വ​​​ര്‍​ഷം ക​​​ഴി​​​ഞ്ഞശേ​​​ഷം ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു യാ​​​ത്ര രാ​​​ജ്യ​​​ത്തെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ള്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​ണ്.

ര​​​ണ്ടാം സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​മെ​​​ന്ന് ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യെ വി​​​ശേ​​​ഷി​​​പ്പി​​​ക്കാ​​​മെ​​​ന്നും രാ​​​ഹു​​​ല്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

ത​​​മി​​​ഴ്താ​​​യ് സ്തു​​​തി​​​ക​​​ളോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. അ​​​ശോ​​​ക് ഗെഹ്​​​ലോ​​​ട്ട്, ഭൂ​​​പേ​​​ഷ് ബാ​​​ഗ​​​ല്‍, കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ പി.​​​ ചി​​​ദം​​​ബ​​​രം, ദിഗ്‌വി​​​ജ​​​യ് സിം​​​ഗ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ പ​​​ദ​​​യാ​​​ത്ര പൂ​​​ര്‍​ത്തി​​​യാ​​​ക്കി 11ന് ​​​രാ​​​വി​​​ലെ ഏ​​​ഴി​​​ന് പാ​​​റ​​​ശാ​​​ല​​​യി​​​ല്‍നി​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ യാ​​​ത്ര ആ​​​രം​​​ഭി​​​ക്കും.

ക​ന്യാ​കു​മാ​രി​യി​ൽ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കു തു​ട​ക്കം കു​റി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ, രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്, ച​ത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ത്രി​വ​ർ​ണ പ​താ​ക രാ​ഹു​ൽ ഗാ​ന്ധി​ക്കു കൈ​മാ​റു​ന്നു.

Related posts

Leave a Comment